ത്രീ റോസസ്, ഭാഗം: 5
"കിട്ടിയ അവസരം അല്ലെ നല്ലോണം മുതലാക്കിക്കോ... !!"
ഞാൻ ദീപു സർ ന്റെ അരികിലായി പതുക്കെ പറഞ്ഞു... ഇപ്പൊ കുറച്ചു ഒരു ആശ്വാസം ഉണ്ടെനിക്ക്.. തോറ്റു കൊടുത്തില്ലല്ലോ...
"പ്രാണ... ഒന്നവിടെ നിന്നെ... "
ഞങ്ങൾ മൂന്ന് പേരും നിന്നു...
"നിങ്ങൾ പൊക്കോ... എനിക്ക് ഇവളോട് അല്പം സംസാരിക്കാൻ ഉണ്ട്... "
"അവർ നിൽകുമ്പോൾ പറയാൻ ഉള്ളത് പറഞ്ഞാൽ മതി... "
പക്ഷെ രണ്ടും വാലും പൊക്കി ഓടി..
"നീ എന്താ പറഞ്ഞെ ഇപ്പൊ... "
"പറഞ്ഞത് കേട്ടില്ലേ... "
"നീ ഒന്നുടെ പറഞ്ഞെ അത്... "
"കിട്ടിയ അവസരം കളയണ്ട എന്ന്... "
"അങ്ങനെ അവസരം നോക്കി നടന്നു എങ്കിൽ നീ ഇപ്പൊ ഇങ്ങനെ നടക്കില്ലായിരുന്നു... എന്നെ കൊണ്ടു കടുത്തതൊന്നും പറയിക്കരുത് നീ... കേട്ടല്ലോ... "
"നിങ്ങൾ എന്ത് പറഞ്ഞാലും എനിക്കൊന്നും ഇല്ല... "
"ദീപു സർ ഇവിടെ നിൽകുവാനോ... വാ നമുക്ക് ഒരു ചായ കുടിച്ചിട്ട് വരാം... "
"വേഗം ചെല്ല്... സമയം കളയണ്ട... അവസരങ്ങൾ ഇനിയും വരും... "
ദീപു നെ നോക്കി മുഖം ഒന്ന് കോട്ടി ഞാൻ ക്ലാസിലേക്കു നടന്നു...
ഡോളി മിസ്സ് വന്നതുകൊണ്ട് അവന് ഒന്നും മറുപടി പറയാൻ കഴിഞ്ഞില്ല... വിജയഭാവത്തോടെ ഞാൻ തിരിച്ചു പോന്നു...
ക്ലാസ്സിൽ ഇരുന്നിട്ടും എന്തോ മനസ്സ് ആകെ കലങ്ങി മറിഞ്ഞു കിടന്നു...
ഞാൻ എഴുന്നേറ്റു കോളേജ് ചാപ്പലിലെക്ക് പോയി... കുറച്ചു നേരം കർത്താവിനോട് മുട്ടു കുത്തി നിന്നു പ്രാർത്ഥിച്ചു...
കുറച്ചു നേരം അവിടെ ഇരുന്നു... തിരിച്ചു ക്ലാസ്സിൽ വന്നപ്പോളേക്കും ബെല്ലടിച്ചു... ഭാഗ്യത്തിന് മിസ്സ് വന്നിട്ടില്ല...
"പാറു... നീ ഇത് എവിടെ ആയിരുന്നു... "
"ഞാൻ ചാപ്പൽ വരെ ഒന്ന് പോയി... എന്താടി... "
"അലക്സ് വന്നിരുന്നു... നിന്നെ തിരക്കി... "
"ഉം... അവനോട് പോയി പണി നോക്കാൻ പറ ലിഡി... "
കുറച്ചു കഴിഞ്ഞതും ഇംഗ്ലീഷ് മിസ്സ് വന്നു... എന്തൊക്കെയോ ക്ലാസ്സ് എടുത്തിട്ട് പോയി... പക്ഷെ എന്റെ മനസ്സ് മുഴുവൻ ദീപു മിസ്സിനെ താങ്ങി നിൽക്കുന്ന ആ ഒറ്റ കാഴ്ച ആണ്...
അടുത്ത അവർ ദീപു സർ ന്റെ ആണ്...
ഞാൻ എന്റെ സകല ധൈര്യവും എടുത്തു ഇരുന്നു...
സർ വന്നു ക്ലാസ്സ് തുടങ്ങി... ഓർമ്മകൾ എനിക്ക് മീതെ പന്തലിട്ടു...
പണ്ട് ഒരുപാട് സ്നേഹിച്ചു ഞാൻ കാണാൻ കൊതിച്ച മുഖം ആണ് ഇന്ന് എന്റെ മുന്നിൽ ശത്രുവായി നില്കുന്നത് ....
പക്ഷെ ഇന്നും എനിക്ക് ഈ മുഖം കാണാൻ ഇഷ്ടം അല്ലെ...
ഇടയ്ക്കു എപ്പോളോ ആ കണ്ണുകൾ ഇങ്ങോട്ട് പാഞ്ഞു വന്നതും എന്റെ ഉള്ളൊന്ന് പിടഞ്ഞു.. കണ്ണു വെട്ടിച്ചു ഞാൻ പുസ്തകത്തിലെക്ക് കണ്ണുകൾ ആഴ്ത്തി...
എന്തോ ഇപ്പൊ ഓടി പോയി ഒന്ന് കെട്ടിപ്പിടിച്ചു കരയണം എന്നുണ്ടെനിക്ക്... പക്ഷെ തോറ്റു കൊടുക്കാൻ വയ്യ...
ആ അവർ കഴിഞ്ഞതൊന്നും ഞാൻ അറിഞ്ഞില്ല....
ഇന്റർവെൽ ആയതും പിള്ളേർ ഒക്കെ പുറത്തു പോയി...
ഗോകുൽ എന്റെ അടുത്ത് വന്നു ഡസ്കിൽ കയ്യുന്നി വന്നു സംസാരിച്ചുകൊണ്ടിരിക്കലെ...എന്റെ ചെവിയിൽ ദീപു വിന്റെ കാലത്തെ സീനിനെ പറ്റി കളിയാക്കി പറഞ്ഞു... പക്ഷെ ജനലിലൂടെ നോക്കുന്ന കാഴ്ചയിൽ അവൻ എന്റെ കവിളിൽ ഉമ്മ വച്ച പോലെ തോന്നും ... അതെനിക്ക് മനസിലായത്... ദീപു ഇരച്ചു പാഞ്ഞു വന്നപ്പോൾ ആണ്..
"ഡി.... "
"ഇത് ക്ലാസ്സ് റൂം ആണ്... നിനക്കൊക്കെ തോന്നിവാസം കാണിക്കാൻ ഉള്ള സ്ഥലം അല്ല... "
സംഭവം എനിക്ക് അപ്പോ പിടി കിട്ടി .. പക്ഷെ ഞാൻ തിരുത്താൻ പോയില്ല...
"ഗോകുൽ... തന്നോട് കൂടിയ .. "
ആ പൊട്ടനാനെൽ ഒന്നും മനസിലായില്ല.. അത് കരുതിയത് സർ നെ പറ്റി പറഞ്ഞത് പുള്ളി കേട്ടു കാണും എന്നാണ്...
ദീപുവിന്റെ മുഖം ചുവന്നു തുടുത്തു അത് കണ്ടപ്പോൾ എനിക്ക് അതുവരെ ഉണ്ടായ സങ്കടം ഒക്കെ മാറി...
വൈകിട്ട് ക്ലാസ്സ് കഴിഞ്ഞു ഇറങ്ങാൻ നേരം ആണ് അമ്മ കോളേജിലേക്ക് വന്നത്....
"ഞാൻ മോൾടെ ഫീസ് കൊണ്ടു വന്നതാ ... "
"അച്ഛമ്മ ഇപ്പൊ എങ്ങനെ ഉണ്ടമ്മേ... "
"ഒരു മാറ്റവും ഇല്ല മോളെ ... "
ഞാൻ അമ്മയെ കൂട്ടി കാന്റീനിൽ പോയി ഓരോ ചായ വാങ്ങി കുടിച്ചു...
അവിടന്ന് ഇറങ്ങുമ്പോൾ ആണ് ദീപു അങ്ങോട്ട് വരുന്നത് കണ്ടത്...
"പ്രിയ ചേച്ചി എന്താ ഇവിടെ... "
"ഞാൻ ഇവള്ടെ മെസ്സ് ഫീ കൊണ്ടു വന്നതാ മോനെ... പിന്നെ മോളെ ഒന്ന് കാണുകയും ചെയ്യാലോ... "
"ഇന്നിനി തിരിച്ചു പോണുണ്ടോ... "
"പോണം മോനെ... അമ്മ ഒറ്റക്കല്ലേ... "
"ചേച്ചി ഇപ്പൊ ജോലിക്ക് പോണില്ലേ... "
"പോകാതെ പറ്റോ കുട്ടി... പിന്നെ ജയയും സുതനും ഒക്കെ സുഖം അല്ലെ മോനെ... "
"എല്ലാവരും സുഖം ആയിരിക്കുന്നു... "
"എന്നാലും മോൻ ഇവിടെ ഉള്ള കാര്യം ഇവൾ എന്നോട് പറഞ്ഞില്ലാട്ടോ... "
"പറയാൻ മാത്രം എന്തുവാ... "
"അല്ലേലും ഈ പെണ്ണ് ആവശ്യം ഉള്ളതൊന്നും പറയില്ല... കുറെ പിന്നാലെ നടന്ന ചെക്കമ്മാരുടെ കാര്യം പറയും... "
അത് കേട്ടതും ദീപു ഒന്ന് ഞെട്ടി...
"അല്ല.. മോന്റെ കല്യാണം വല്ലതും ആയോ... "
"ആയി വരുന്നു... മിക്കവാറും അടുത്ത മാസം ഉറപ്പിക്കൽ ഉണ്ടാകും... "
"ആഹാ... എവിടുന്നാ... "
"എന്റെ ഒപ്പം വർക്ക് ചെയ്യുന്നതാ....വീട്ടുകാർ അങ്ങോട്ടും ഇങ്ങോട്ടും പോയി കണ്ടു... "
ഞെട്ടൽ മാറാതെ ഞാൻ അവനെ തന്നെ നോക്കി... പക്ഷെ തോൽക്കാൻ പാടില്ലാലോ...
"അമ്മ ഇങ്ങനെ നോക്കി നിന്നോ... എനിക്കും കല്യാണ പ്രായം ആയി... "
"ആണോ... അമ്മേടെ മോൾ എന്തായാലും അമ്മ കണ്ടെത്തുന്ന ആളെ കെട്ടില്ല എന്ന് അമ്മക്ക് ഉറപ്പല്ലേ... ആരെയെങ്കിലും കണ്ടു വച്ചിട്ടുണ്ടാകും അല്ലേടി കാന്താരി... "
ഞാൻ നാണം അഭിനയിച്ചു...
ഇപ്പൊ ഞെട്ടിതു ദീപു ആണ്... ഹഹഹ... എനിക്ക് ഇതുമതി... പക്ഷെ അവൻ പറഞ്ഞത് സത്യം ആണെങ്കിൽ.... !!!!
അമ്മയും അവനും പിന്നേം എന്തൊക്കെയോ സംസാരിച്ചുനിന്നു... കുറച്ചു കഴിഞ്ഞു അവൻ പോയി...
"ഡി പാറു... അമ്മ വന്നത് എന്താ നീ പറയാഞ്ഞേ... "
രണ്ടും ഇണകളെ കൂട്ടി കറങ്ങാൻ നടന്നിട്ട് ഓടി വന്നേക്കാ...വായിൽ വന്നതൊക്കെ ഞാൻ വിഴുങ്ങി...
കുറച്ചു നേരം എന്റെ ഒപ്പം ഇരുന്നു അമ്മ ബസ് കയറി പോയി...
ഞാൻ അമ്മ പോകുന്നത് നോക്കി നിന്നു..
വയസ്സ് മുപ്പത്തിയെട്ട് കഴിഞ്ഞു എങ്കിലും എന്റെ അമ്മയെ കണ്ടാൽ ഇരുപത്തഞ്ച് വയസ്സേ തോന്നുള്ളു... പാവം... എന്തോ എന്റെ കണ്ണു നിറഞ്ഞു പോയി...
"ഡി... പാറു.. എന്ത് ഭംഗി ആടി നിന്റെ അമ്മക്ക്... നോക്കി നിന്നു പോകും... "
"എന്റെ അല്ലെ അമ്മ... "
ഞാൻ തെല്ല് അഹങ്കാരത്തോടെ ഹോസ്റ്റലിലേക്ക് നടന്നു...
റൂമിൽ വന്നു തുണികൾ ഒക്കെ അലക്കി ഇട്ടു...
മനസ്സിൽ ദീപുന്റെ കല്യാണകാര്യം ആയിരുന്നു... അവൻ എന്നെ പറ്റിക്കാൻ പറഞ്ഞത് ആകണെ എന്ന് ഞാൻ പ്രാർത്ഥിച്ചു...
അങ്ങനെ ഇരിക്കുമ്പോൾ ആണ് കുട്ടൻ വല്യച്ഛന്റെ കാൾ വന്നത്...
ഞാൻ ഫോൺ എടുത്തു....
"മോളെ.. വല്യച്ഛനാ... "
"എന്താ വല്യച്ഛ... "
"അമ്മക്ക് പെട്ടന്ന് ഒന്ന് വയ്യാതെ ആയി.... മോൾ ഒന്നിവിടെ വരെ വാ... "
"എന്താ... എന്താ പറ്റിയെ.... എന്റെ അമ്മക്ക് എന്താ പറ്റിയെ വല്യച്ഛ ..... "
പൊട്ടി കരഞ്ഞു ഞാൻ അവിടെ വീണു പോയി...
ഇവിടുന്ന് യാത്രയാക്കി വിട്ട എന്റെ അമ്മ... എന്റെ കാവിലമ്മേ... ആരും ഇല്ലിവൾക്ക്... കാത്തോണേ...
"പാറു .. എന്താടാ... കാര്യം പറ "
"അമ്മക്ക്... അമ്മക്ക്... "
"എന്താ പറ്റിയെ അമ്മക്ക്.... "
"ഹോസ്പിറ്റലിൽ ആണ്.. ചെല്ലാൻ പറഞ്ഞു.... "
"ഈ രാത്രി എങ്ങനെ പോകും മോളെ ... "
ഞാൻ എന്റെ ബാഗ് എടുത്തു ഇറങ്ങാൻ നേരം സർ അങ്ങോട്ട് വന്നു..
അപ്പോളേക്കും ശീലു ആണെന്ന് തോന്നുന്നു സർ ണെ വിളിച്ചു എല്ലാം പറഞ്ഞത്.. സർ ടാക്സി വിളിച്ചു അങ്ങോട്ട് വന്നു...
"പ്രാണ .. വന്നു കാറിൽ കയറു.... അമ്മക്ക് ഒന്നും വരില്ല... താൻ ടെൻഷൻ ആകാതെ.... "
മറുത്തൊന്നും പറയാതെ... അനുസരണയുള്ള കുട്ടിയായി ഞാൻ കാറിൽ കയറി...
എന്റെ അടുത്തായി ദീപുവും ഇരുന്നു...
കരഞ്ഞു കരഞ്ഞു എപ്പോളോ ബോധം മറഞ്ഞു ഞാൻ ആ മാറിൽ വീണിരുന്നു.....
താഴെയുള്ള ലിങ്കിൽ നിന്നും തുടർന്ന് വായിക്കൂ...
രചന: ജ്വാല മുഖി
ഭാഗം: 6 വായിക്കുവാൻ CLICK HERE