കാവ്യം, ഭാഗം 5
രചന: Ullas Os
ഹോസ്പിറ്റലിൽ ഓരോ ദിവസവും തിരക്ക് കൂടി കൂടി വന്നു..
ആന്മരിയയുടെ ഓ പി യെകാട്ടിലും തിരക്ക് ആയിരുന്നു അനുഗ്രഹ്ക്ക്.
നല്ല മര്യാദ ഉള്ള ഒരു ഡോക്ടർ.. അതാണ് അനുവിനെ കുറിച്ച് എല്ലാവരും പറയുന്നത്.
മിത്ര ഒരുപാടു ആഗ്രഹിച്ചു അനു തന്റെ ഏട്ടത്തി അമ്മയായി വരണം എന്ന്. പക്ഷേ സുധിയുടെ ഇഷ്ടം ആണ് പ്രധാനം എന്നതിനാൽ അവൾ അത് ഉള്ളിൽ ഒതുക്കി.
അവൾ അതുകൊണ്ട് ഇപ്പോൾ അനുഗ്രഹയെ കുറിച്ച് സുധിയോട് ഒന്നും പറയില്ല..
ഒരു ദിവസം മിത്ര അമ്പലത്തിൽ ചെന്നപ്പോൾ അനുവും ഉണ്ടായിരുന്നു അവിടെ.
രണ്ടാളും കുറച്ചു സമയം സംസാരിച്ചു,
ഏട്ടൻ തിരികെ കൊണ്ടുപോകുവാൻ വരും എന്ന് മിത്ര പറഞ്ഞതും അനു വേഗം അവളോട് യാത്ര പറഞ്ഞു പോയി.
അനു തിരികെ എത്തിയപ്പോൾ അവൾക്ക് ഇഷ്ടപ്പെട്ട ഇലയട ഉണ്ടാക്കി അവളുടെ അമ്മ കാത്തിരിപ്പ് ഉണ്ടായിരുന്നു,
അച്ഛനും അമ്മാവനും അമ്മായിയും കൂടി ഏതോ വകയിൽ ഒരു ചെറിയച്ചൻ സുഖം ഇല്ലാതെ കിടക്കുന്നതിനാൽ അവിടെ കാണുവാൻ പോയതാണ്.
അനുകുട്ടിക്ക് വയസ് 25 കഴിഞ്ഞു, ഇനി നല്ല ആലോചന വന്നാൽ എവിടെ എങ്കിലും ഇറക്കി വിടണം. അന്ന് രാത്രിയിൽ ഭക്ഷണം കഴിച്ചു കൊണ്ട് ഇരുന്നപ്പോൾ അമ്മ എല്ലാവരോടും ആയി പറഞ്ഞു.
ആ ദല്ലാൾ രാഘവനോട് ഞാൻ ഇടക്ക് ഒന്ന് സൂചിപ്പിച്ചു, കുട്ടി ഡോക്ടർ ആയ സ്ഥിതിക്ക് ജോലി ഉള്ള ചെറുപ്പക്കാർ വേണ്ടേ എന്ന് അയാൾ ഇടക്ക് പറഞ്ഞത്. അമ്മാവൻ തന്നെ നോക്കി ആണ് പറഞ്ഞത് എന്ന് അനുവിന് തോന്നി.
എന്തായാലും ഇനി വെച്ചു താമസിക്കേണ്ട.. അല്ലേ.....അമ്മയും അനുഗ്രഹയെ നോക്കി പറഞ്ഞു.
വിവാഹം കഴിഞ്ഞു പോയാൽ പിന്നെ പുതിയ ഒരു ലോകത്താണ്...ഭർത്താവ്, കുടുംബം,,,, അവരുടെ മാതാപിതാക്കൾ. സഹോദരങ്ങൾ.. അങ്ങനെ അങ്ങനെ...
അന്ന് രാത്രിയിൽ കിടന്നപ്പോൾ ഓരോ കാര്യങ്ങൾ അനു ചിന്തിച്ചു...
പതിയെ അവൾ എഴുനേറ്റു, പുറത്തു നല്ല നിലാവ് ഉണ്ട്..
അവൾ ജനാലയുടെ വാതിൽ തുറന്നിട്ട്...
ദൂരെ എവിടെയോ കുറുനരി ഓരിയിടുന്നത് കേൾക്കാം...
അവൾ വെറുതെ കണ്ണാടിക്ക് മുൻപിൽ വന്നു നിന്നു..
നീണ്ട മുടി നിറയെ മുല്ലപ്പൂവ് ഒക്കെ ചൂടി, അടയാഭരങ്ങൾ ഒക്കെ അണിഞ്ഞു, പട്ടുസാരി ഒക്കെ ചുറ്റി, കതിര്മണ്ഡപത്തിൽ ഇരിക്കുന്ന തന്നെ അവൾ ഒന്ന് സങ്കൽപ്പിച്ചു നോക്കി...കൗമാര പ്രായത്തിൽ ഏതൊരു പെണ്കുട്ടിയെയയും പോലെ താനും ഇതൊക്കെ സ്വപ്നം കണ്ടിരുന്നു.
തനിക്ക് ഇപ്പോൾ ഒരു വിവാഹപ്രായം ആയിരിക്കുന്നു.. അതു അവൾക്കും തോന്നി.
ചെക്കൻ...ചെക്കൻ ആരായിരിക്കും... അവൾ ഒന്ന് മന്ദഹസിച്ചു...
ചെക്കന്റെ സ്ഥാനത്തു അവൾക്ക് പെട്ടന്ന് സുധിയെ ആണ് ഓർമ വന്നത്..
ഈശ്വരാ... ഇത് എന്താ ഇത്... നാണം ഇല്ലേ നിനക്ക്....ഇങ്ങനെ വേണ്ടാത്തത് ഒക്കെ ചിന്തിച്ചു കൂട്ടുവാൻ, അവൾ കണ്ണാടിയിലെ തന്റെ പ്രതിബിംബത്തെ നോക്കി...
ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തത്... കാവിലമ്മേ.... പൊറുക്കണേ.. അവൾ ജനാല അടച്ചിട്ടിട് കട്ടിലിൽ വന്നു ഇരു മിഴികളും ഇറുക്കെ അടച്ചു കിടന്നു.
താൻ... താൻ ഒരു ഡോക്ടർ ആണ്, അല്ലാതെ പൈങ്കിളി കഥയിലെ നായിക അല്ല...... അവൾ മനസിനെ പാകപ്പെടുത്തി..
അങ്ങനെ ഓരോരോ ദിവസങ്ങൾ കടന്നു പോയി..
ഒരു ദിവസം രാത്രി ഒരു ഒൻപതുമണി ആയിക്കാണും.... അനു ഭക്ഷണം കഴിക്കുവാനായി എടുത്തു വെയ്ക്കുക ആണ്..
പെട്ടന്ന് അനുവിന്റെ ഫോൺ ശബ്‌ദിച്ചു.. എടുത്തു നോക്കിയപ്പോൾ ഹോസ്പിറ്റലിൽ നിന്നാണ്...
അവൾ ഫോൺ വേഗം എടുത്തു..
അവിനാശ് സാറിന്റെ അമ്മാവന്റെ മകൾക്ക് കുഞ്ഞു ജനിച്ചു, കുഞ്ഞിന് ചെറുതായി ശ്വാസതടസം ഉണ്ട്, മാഡം എത്രയും പെട്ടന്ന് വരണം.. എൻ ഐ സി യു വിൽ നിന്നു ഡ്യൂട്ടി ഡോക്ടർ ആണ് വിളിച്ചത്.
ഞാൻ വരാം ഡോക്ടർ, പക്ഷേ ഈ രാത്രിക്ക് എങ്ങനെ.. പെട്ടന്ന് അനു ചോദിച്ചു.
ഹോസ്പിറ്റലിൽ നിന്നു വണ്ടി അറേഞ്ച് ചെയ്തു വിടാം... കുറച്ചു കഴിഞ്ഞു ഒരു സിസ്റ്റർ വിളിച്ചു അനുഗ്രഹയോട് പറഞ്ഞു..
അവൾ വേഗം തയ്യാറായി..
ഹോസ്പിറ്റലിൽ നിന്ന് അയച്ച വണ്ടിയിൽ അവൾ വേഗം അവിടെ എത്തി ചേർന്നു.
അവൾ കുഞ്ഞിന് വേണ്ട പ്രാഥമിക ശുശ്രുഷകൾ ഒക്കെ കൊടുത്ത്.
കുഞ്ഞിനെ അമ്മയുടെ അടുത്തേക്ക് തല്ക്കാലം മാറ്റേണ്ട, ഐ സി യൂ വിൽ തന്നെ 12മണിക്കൂർ കിടത്തിയാൽ മതി.. അവൾ ഡ്യൂട്ടി ഡോക്ടർക്ക് വേണ്ട നിർദ്ദേശം കൊടുത്ത്..
ഡോക്ടർ അവിനാഷും ഉണ്ടായിരുന്നു ഹോസ്പിറ്റലിൽ.
കുഞ്ഞിന്റെ വിവരങ്ങൾ കൂടെ കൂടെ അയാൾ വന്നു അനുവിനോട് തിരക്കി..
നോ പ്രോബ്ലം സർ.... ഞാൻ നോക്കിയിട്ട് ഇപ്പോൾ കുഴപ്പം ഒന്നും ഇല്ലാ... അവൾ പറഞ്ഞു.
ഒരു മണിക്കൂർ കൂടി അനു ഹോസ്പിറ്റലിൽ നിന്നു.
അപ്പോളേക്കും അവിനാശ് അവളുടെ അടുത്തേക്ക് വന്നു.
ഡോക്ടർ അനുഗ്രഹ എങ്കിൽ പൊയ്ക്കോളൂ... ഇനി പ്രോബ്ലം ഒന്നും ഇല്ലാലോ... അയാൾ അവളെ നോക്കി.
സമയം ഇപ്പോൾ 11.30...ആയി..
കാലത്തു തന്നെ വീണ്ടും ഡ്യൂട്ടിക്ക് വരേണ്ടത് ആണ്.
അവൾ പോകുവാനായി എഴുനേറ്റു.
മാഡത്തിന് പോകുവാൻ വണ്ടി അറേഞ്ച് ചെയ്യണ്ടേ.. സിസ്റ്റർ പ്രിയ അനുഗ്രഹയെ നോക്കി.
വേണം വേണം.... അതു പറഞ്ഞു അനുഗ്രഹ എഴുനേറ്റു..
അവൾ ഇറങ്ങി വന്നപ്പോൾ ഡ്രൈവർ അവളെ നോക്കി നിൽക്കുന്നു.
ഞാൻ ഇറങ്ങുവാ.. ഡോക്ടർ അനുഗ്രഹയെ ഞാൻ ഡ്രോപ്പ് ചെയാം.പിന്നിൽ നിന്നു വന്ന അവിനാശ് അതു പറഞ്ഞപ്പോൾ ഡ്രൈവർക്ക് സന്തോഷം ആയി.
ഉറക്കച്ചടവോടെ അയാൾ അകത്തേക്ക് പോയി.
സുധിയും അനുവും കൂടി അങ്ങനെ സുധിയുടെ കാറിൽ കയറി.
അപ്പോളേക്കും മിത്രയുടെ കാൾ വന്നു.
ഹെലോ ഏട്ടാ.. ഏട്ടൻ പോന്നോ തിരിച്ചു...... ഏട്ടൻ വരുന്ന വഴിക്ക് തട്ടുകട ഉണ്ടെങ്കിൽ എനിക്ക് ദോശയും ചമ്മന്തിയും മേടിച്ചു കൊണ്ട് വരുമോ.. മിത്രയുടെ ആവശ്യം കേട്ടതും സുധി ഉറക്കെ ചിരിച്ചു.
വരുന്ന വഴിക്ക് രണ്ട് തട്ടുകട കണ്ടെങ്കിലും അവിടെ എല്ലാം തീർന്നായിരുന്നു.
അങ്ങനെ കുറച്ചു ദൂരം വന്നപ്പോൾ ആണ് വഴിയിൽ ഒരു തട്ടുകട അവൻ കണ്ടത്.
സാർ... ഇവിടെ നിന്ന് എന്തേലും പാർസൽ മേടിക്ക്.... തട്ടുകട കണ്ടതും അനു പറഞ്ഞു.
വണ്ടി സൈഡിലേക്ക് ഒതുക്കി നിർതിയിട്ട് സുധി പുറത്തേക്ക് ഇറങ്ങി.
രണ്ട് ബൈക്ക് ഇരുപ്പുണ്ട്. കുറച്ചു ആളുകൾ മാത്രം അവിടെ ഒള്ളൂ..
സുധി എന്തൊക്കെയോ പറഞ്ഞു , കടക്കാരൻ അതു ഒക്കെ എടുക്കുന്നുണ്ട്,
സുധിയുടെ ഫോൺ രണ്ട് തവണ ബെൽ അടിച്ചു നിന്നു, അനു നോക്കിയപ്പോൾ മിത്ര ആണ്, അവൾക്ക് ഫോൺ എടുക്കുവാനും ഭയം തോന്നി. ഇനി താൻ കൂടെ ഉള്ള വിവരം മിത്ര അറിയേണ്ട എന്നവൾക്ക് തോന്നി.
മൂന്നാമതും ഫോൺ അടിച്ചപ്പോൾ അവൾ അതും ആയി കാറിനു വെളിയിൽ ഇറങ്ങി.
സാർ,, അവൾ സുധിയെ വിളിച്ചു, ഫോൺ സുധിക്ക് കൊടുത്ത്..
മിത്ര,,, ഇപ്പോൾ വിളിക്കാം,, അവൻ ഫോൺ കട്ട് ചെയ്തു പോക്കറ്റിൽ ഇട്ടു.
തനിക്ക് എന്തേലും വേണോ.. സുധി അവളോട് ചോദിച്ചു.
വേണ്ട സാർ.. അവൾ മറുപടി പറഞ്ഞു.
ഹാ അങ്ങനെ ഒന്നും വേണ്ടാന്ന് പറഞ്ഞു പോകുവാണോ.. അവിടെ ഇരുന്ന ഒരു ചെറുക്കൻ അനുവിനെ നോക്കി ചിരിച്ചു.
അവൾ കാറിന്റെ അടുത്തേക്ക് പോകാൻ തുടങ്ങിയതും അവൻ അവളുടെ കൈയിൽ കയറി പിടിച്ചു.
വിട്.... അനുഗ്രഹയുടെ കണ്ണുകൾ നിറഞ്ഞു...
വിടാം.... ഒരു മിനിറ്റ്.. അയാൾ അനുവിനെ അടിമുടി നോക്കി.
എടാ.. സുധി അലറി..
കയ്യിന്നു വിടെടാ... സുധി അവന്റെ അടുത്തേക്ക് പാഞ്ഞടുത്തു.
അയ്യോ ഞാൻ വിട്ടേക്കാം... എനിക്ക് വേണ്ട..... സാർ എടുത്തോ.. അവൻ അനുവിന്റെ കൈയിൽ നിന്ന് വിട്ടിട്ട് സുധിയെ നോക്കി കൈ കൂപ്പി.
സാർ നമ്മൾക്ക് പോകാം.. അനു അവനെ നോക്കി കരഞ്ഞു.
അയ്യോ ചെല്ല് സാർ.... എന്തായലും ചരക്ക് കൊള്ളാം... അയാൾ ഒരു വഷളൻ ചിരി ചിരിച്ചു.
എന്റമ്മേ... അയാളുടെ ഒരു അലർച്ച മാത്രമേ കെട്ടൊള്ളു..
സുധി ഒരു ഒറ്റ അടി കൊടുത്തതും അയാൾ പിന്നോട്ട് മലർന്നു പോയി.
വീണുകിടന്ന അവനെ സുധി വീണ്ടും പിടിച്ചു എഴുന്നേൽപ്പിച്ചു.. തലങ്ങും വിലങ്ങും കൊടുക്കുകയാണ്.
സാർ വിട്... പ്ലീസ്.. നമ്മൾക്ക് പോകാം.. അനു അവന്റെ പിന്നിൽ നിന്നു അവനെ വലിക്കുന്നുണ്ട്.
സുധിക്ക് പക്ഷേ കലി അടങ്ങുന്നില്ല..
മതി സാറെ.. അവൻ ചത്തു പോകും.. ആരൊക്കെയോ പറയുന്നുണ്ട്.
സാർ നമ്മൾക്കു പോകാം... സാർ... എനിക്ക് പേടിയാകുന്നു... അനു കരഞ്ഞു തളർന്നു.
ഒടുവിൽ സുധി അനുവിനെ ചേർത്തു പിടിച്ചു കാറിന്റെ അടുത്തേക്ക് പോയി.
അവളെ വിറക്കുന്നുണ്ടായിരുന്നു, അവൾ ശരിക്കും പേടിച്ചു എന്ന്
അവനു മനസിലായി.
താൻ പേടിക്കേണ്ട,,,, അവൻ ഏതോ മയക്കു മരുന്ന് അടിച്ചു നടക്കുന്നവൻ ആണ്.. സുധി അവളോട് പറഞ്ഞു.
അവൾ ഒന്നും തിരിച്ചു പറഞ്ഞില്ല..
ജംഗ്ഷനിൽ എത്തിയപ്പോൾ സുധി അനുഗ്രഹയോട് അവളുടെ വീട്ടിലേക്ക് ഉള്ള വഴി ചോദിച്ചു.
അവൾ വഴി പറഞ്ഞു കൊടുത്തു.
തരക്കേടില്ലാത്ത ഒരു വീടിന്റെ മുറ്റത്തു പോയി കാർ നിന്നു.
മുറ്റത്തെ ലൈറ്റ് കെടുത്തിയിട്ടില്ല.
അനുഗ്രഹ... സംഭവിച്ചതൊന്നും ഇയാൾ ആരോടും പറയേണ്ട കെട്ടോ... സുധി അവളെ നോക്കി.
ഇല്ല എന്നവൾ തല ചലിപ്പിച്ചു.
സാർ പൊയ്ക്കോളൂ.... അവൾ കാറിന്റെ വെളിയിലേക്ക് ഇറങ്ങി.
അവൾ കാളിംഗ് ബെൽ അടിക്കും മുൻപ് ആ വീടിന്റെ വാതിൽ തുറന്നു.
അവനെ നോക്കി അനു കൈ വീശി കാണിച്ചു..
അവൻ വണ്ടി തിരിച്ചു വേഗത്തിൽ ഓടിച്ചു പോയി.
തിരികെ വീട്ടിൽ എത്തിയതും സുധി ഡ്രസ്സ് പോലും മാറാതെ കട്ടിലിലേക്ക് മറിഞ്ഞു.
എന്തോ... അന്ന് മുഴുവൻ അവന്റെ മനസ്സിൽ അനുവിന്റെ കരഞ്ഞ മുഖം ആയിരുന്നു... ഈ കൈകളിൽ ചേർത്തു പിടിച്ചപ്പോൾ പോലും അവളെ അടിമുടി വിറക്കുക ആയിരുന്നു.
അടുത്ത ദിവസം രാവിലെ സുധി ഹോസ്പിറ്റലിൽ എത്തിയതും അനുഗ്രഹ വന്നിട്ടുണ്ടോ എന്നാണ് ആദ്യം നോക്കിയത്.
അനുഗ്രഹ മാഡം ലീവ് ആണ് സാർ... മാഡത്തിന് പനി ആയിട്ട് ഡോക്ടർ കൃഷ്ണമേനോന്റെ റൂമിലേക്ക് കയറി പോയി.
സിസ്റ്റർ നാൻസി യുടെ വാക്കുകൾ കേട്ട സുധി വേഗം അവിടേക്ക് ചെന്നു.
ഒറ്റ രാത്രി കൊണ്ട് അവൾ ആകെ അവശ ആയിരിക്കുന്നു.
മെഡിസിൻ മേടിക്കുവാൻ അവൾ ഒരു സിസ്റ്ററെ പറഞ്ഞു ഏൽപ്പിച്ചു.
അനുഗ്രഹ.... സുധി അവളെ വിളിച്ചു.
ഇയാൾ ഇന്ന് ലീവ് ആണോ... അവൻ അവളെ നോക്കി.
അതേ സാർ... നല്ല പനി ഉണ്ട്.. അവൾ പറഞ്ഞു.
ഓക്കേ എങ്കിൽ താൻ റസ്റ്റ് എടുത്തോളൂ. സുധി അവളോട് പറഞ്ഞു.
വൈകാതെ അവൾ അവളുടെ വീട്ടിലേക്ക് തിരിച്ചു പോയി.
അന്ന് വൈകുന്നേരം അനുഗ്രഹയുടെ വീടിന്റെ മുറ്റത്തു ഒരു കാർ വന്നു നിന്നു.
കാറിൽ നിന്ന് ഇറങ്ങിയത് ആരാണെന്നു അറിയാതെ അനുവിന്റെ അച്ഛനും അമ്മാവനും അവരെ നോക്കി
രചന: Ullas Os
തടർന്നു വായിക്കൂ....
Part 6: CLICK HERE