വിശ്വഗാഥ💕
ഭാഗം- 3
"വിശ്വ അല്ലേ? ഷാജഹാൻ പറഞ്ഞായിരുന്നു. നമുക്ക് അങ്ങോട്ട് നിന്ന് സംസാരിക്കാം"
SI യും വിശ്വയും അവിടുന്ന് കുറച്ചു മാറി നിന്നു.
"അവൻ നമ്പർ തന്നതാ. പക്ഷേ, അത് എന്റെ കയ്യിൽ നിന്നും പോയി. പിന്നെ, അവൻ വീട് പറഞ്ഞപ്പോൾ ഇതാണെന്ന് എനിക്ക് മനസ്സിലായി. എന്റെ വീട്ടിലേക്ക് പോകേണ്ടതും ഇതുപോലെയൊരു ഇടവഴിയാണ്. ജീപ്പ് പോകില്ല"
"ഓഹ്. സാറിന്റെ പേര്?"
"എന്റെ പേര് നസീർ"
ഒരു പത്തുമിനിറ്റോളം അവർ നിന്ന് സംസാരിച്ചു.
"അപ്പോൾ ശെരി. കാണാം"
SI വിശ്വക്ക് ഷേക്ക് ഹാൻഡ് കൊടുത്തു.
"ആഹ് തന്റെ ഫോൺ നമ്പർ തന്നേ. ഇപ്പോൾ തന്നെ സേവ് ചെയ്തേക്കാം. അന്ന് തിരക്കിനിടയിൽ സേവ് ചെയ്യാൻ പറ്റിയില്ല"
വിശ്വ നമ്പർ പറഞ്ഞുകൊടുത്തു. SI അത് സേവ് ചെയ്തു. അയാൾ ആ നമ്പറിലേക്ക് കാൾ ചെയ്തു. ഉടൻ വിശ്വയുടെ മൊബൈൽ റിങ്ങ് ചെയ്തു.
"ഇതാ എന്റെ നമ്പർ"
"താങ്ക് യൂ സർ"
SI ചിരിച്ചു കൊണ്ട് തലയാട്ടി. അയാൾ പോകുന്നതും നോക്കി വിശ്വ അവിടെ നിന്നു.
"എന്തിനാ വിശ്വാ ആ SI നിന്നെ കാണാൻ വന്നേ?"
"അത്... നമ്മുടെ കടയിൽ നിൽക്കുന്ന നൗഷാദിക്ക ഇല്ലേ? ഇക്കയുടെ മകൻ ഷാജഹാൻ... അവനെ അമ്മാവന് അറിയാലോ?"
"ആഹ് രണ്ടു പേരെയും അറിയാം"
"മ്മ്... അവന്റെ ബന്ധത്തിൽ ഉള്ളതാ. ഇവിടെ എന്തേലും പ്രോബ്ലം ഉണ്ടെങ്കിൽ പുള്ളിയോട് പറഞ്ഞാൽ മതിയെന്നാ അവൻ പറഞ്ഞെ. SI ജസ്റ്റ് ഒന്നു പരിചയപ്പെടാൻ വന്നതാ"
"ഓഹ്... അതായിരുന്നോ? മ്മ്മ്..."
വിശ്വ അമ്മാവനെ നോക്കി ചിരിച്ചിട്ട് അകത്തേക്ക് പോയി.
"എന്തിനാ മോനേ പോലീസ് വന്നത്?"
"അമ്മ പേടിച്ചു പോയോ?"
വിശ്വ രാഗിണിയെ നോക്കി ചിരിച്ചു.
"നീ നിന്ന് ചിരിക്കാതെ കാര്യം പറയുന്നുണ്ടോ?"
"ശോ... ചൂടാകാതെ. ഞാൻ പറയാം. ഷാജഹാന്റെ ബന്ധുവാ. SI നസീർ. അവൻ പറഞ്ഞിട്ട് എന്നെ പരിചയപ്പെടാൻ വന്നതാ. നമ്മുടെ കാര്യങ്ങളൊക്കെ ഈ SI ക്ക് അറിയാം"
"മ്മ്മ്...
"എന്താണ് ഇവിടെ അമ്മയും മോനും തമ്മിൽ ഒരു ഗൂഢാലോചന?"
"ഒന്നുല്ല ഏട്ടത്തി. വിശ്വാ... നീ പോയി കുളിച്ചേ..."
"ആഹ് ചേട്ടൻ വന്നോ?"
"നിനക്കൊന്നും പഠിക്കാൻ ഇല്ലേ സൗമ്യേ? കേറിപ്പോ..."
കോമളം പറഞ്ഞത് കേട്ട് സൗമ്യ അവളുടെ റൂമിലേക്ക് പോയി.
"ഞാൻ കുളിച്ചിട്ട് വരാം അമ്മേ..."
വിശ്വയും അവന്റെ റൂമിലേക്ക് പോയി. കോമളത്തെ ഒന്നു നോക്കിയ ശേഷം രാഗിണി അടുക്കളയിലേക്ക് പോയി. വിശ്വ പാന്റ്സിന്റെ പോക്കറ്റിൽ നിന്നും മൊബൈലും പേഴ്സും മാറ്റി വെച്ചു. കയ്യിലെ വാച്ചും അഴിച്ച് വെച്ച ശേഷം ഒരു ടവ്വലും എടുത്തുകൊണ്ട് വിശ്വ കുളിക്കാനായി നേരെ ബാത്‌റൂമിൽ കയറി. ഷവർ ചെറുതായി തുറന്ന് അല്പനേരം കണ്ണുകൾ അടച്ച് മുഖമുയിർത്തി വിശ്വ നിന്നു.
"ഡാ... ബുക്ക് തന്നിട്ട് പോടാ..."
ഗാഥയുടെ ശബ്ദം തന്റെ കാതുകളിൽ അലയടിക്കുന്നതായി അവന് തോന്നി. അവൻ ഉടൻ കണ്ണു തുറന്നു. എന്നിട്ട് ഷവർ അടച്ചു. ഗാഥയെ ജംഗ്ഷനിൽ ഇറക്കി വിട്ടത് മുതൽ ക്ഷേത്രത്തിൽ വെച്ച് കണ്ടത് വരെ വിശ്വ റീവൈൻഡ് ചെയ്തു. അവളുടെ മുഖം നന്നായി അവന്റെ മനസ്സിൽ തെളിഞ്ഞു വന്നു.
"എന്തായിരിക്കും പേര്? ആഹ് എന്തേലും ആയിക്കോട്ടെ. നീ എന്തിനാ വിശ്വാ ഇതൊക്കെ ആലോചിക്കുന്നെ?"
എന്ന് സ്വയം പറഞ്ഞിട്ട് വിശ്വ ഷവർ തുറന്ന് കുളിക്കാൻ ആരംഭിച്ചു. കുളിച്ചു കഴിഞ്ഞ് തല തുവർത്തി കൊണ്ടിരുന്നപ്പോൾ രാഗിണി വന്ന് വാതിലിൽ തട്ടി. അവൻ ചെന്ന് വാതിൽ തുറന്നു.
"നിനക്ക് ഇപ്പോൾ വിശക്കുന്നുണ്ടോ മോനേ?"
"ആഹ്... ഞാൻ ഇപ്പോൾ അങ്ങോട്ട് വരാൻ പോയതാ"
"എന്നാൽ വേഗം താഴേക്ക് വാ..."
"ദാ വരുന്നു..."
വിശ്വ തോർത്ത് എടുത്ത് രാഗിണിയുടെ തോളിൽ ഇട്ടു.
"ഈ ചെക്കൻ..."
രാഗിണി അവന്റെ തോളിൽ ഒരു ഇടി വെച്ച് കൊടുത്തു. വിശ്വ ചിരിച്ചുകൊണ്ട് മുന്നോട്ട് നോക്കിയതും സൗമ്യ അവിടെ നിൽക്കുന്നു.
"നീ എന്താ ഇവിടെ?"
വിശ്വ ഗൗരവത്തിൽ ചോദിച്ചു.
"ഏയ് ഒന്നുല്ല..."
"വഴി മാറ്..."
സൗമ്യ അവന് വഴി മാറി കൊടുത്തു. അവൻ നേരെ ഹാളിലെ ഡൈനിങ്ങ് ടേബിളിൽ ചെന്നിരുന്നു.
"വിശ്വ കഴിക്കാൻ ഇരുന്നതാണോ?"
കോമളം ചോദിച്ചതിന്റെ മറുപടി ആയി വിശ്വ ഒന്നു മൂളി.
"അതിന് സമയം ഒന്നുമായില്ലലോ"
"അമ്മേ... എന്തേലും കൊണ്ടു വന്നേ..."
"ഡാ വിശ്വാ... നിന്നോട് അല്ലേ ഞാൻ ചോദിച്ചേ"
വിശ്വാ കോമളത്തെ തറപ്പിച്ചൊന്നു നോക്കി.
"അമ്മായിക്ക് ഇപ്പോൾ എന്താ വേണ്ടത്? ഇവിടെ വന്ന അന്ന് മുതൽ ഞാൻ ശ്രദ്ധിക്കുന്നതാ"
"എന്താ ഇവിടെ?"
"ഒന്നുല്ല ഗിരിയേട്ടാ... വിശ്വയോട് ഇപ്പൊ കഴിക്കാൻ പോകയാണോ എന്ന് ചോദിച്ചതാ. കുറച്ചു നേരം കൂടി കഴിഞ്ഞാൽ നമുക്ക് എല്ലാവർക്കും ഇരുന്ന് കഴിക്കാലോ"
"ഇവന് ഇപ്പോൾ വിശന്നതു കൊണ്ട് കഴിക്കാൻ ഇരുന്നു. ഇവൻ കഴിക്കട്ടെ. നീ എനിക്ക് ഒരു കട്ടൻ ചായ ഇങ്ങ് എടുത്തേടി..."
"കട്ടൻ ചായയൊക്കെ എടുക്കാം. നിങ്ങൾ നേരെ കുളിച്ചോ മനുഷ്യാ?..."
"ഓഹ്... ഞാൻ കുളിച്ചു"
"ഹ്മ്മ്... ഇപ്പോൾ കൊണ്ടു വരാം..."
"ദാ ഏട്ടാ കട്ടൻ ചായ"
രാഗിണി കട്ടൻ ചായ ഗിരിക്ക് നേരെ നീട്ടി. ഗിരി അത് വാങ്ങി.
"അമ്മ ഒരു ദോശ കൂടി ചുട്ടിട്ട് തരാം. ഇപ്പോൾ ഈ ചായ കുടിക്ക്"
ചായ ഗ്ലാസ്സ് ടേബിളിൽ വെച്ചിട്ട് രാഗിണി അടുക്കളയിലേക്ക് തിരിച്ചു പോയി.
"ഓഹ് ഇവിടെ ഗിരിയേട്ടന്റെ പുന്നാര പെങ്ങൾ ഉള്ളപ്പോൾ ഞാൻ എന്തിനാ മെനക്കെടുന്നേ? ഡീ നീ എന്തിനാ മുകളിൽ പോയേ?"
"ഒന്നുല്ല. വെറുതെ"
"ഹ്മ്മ്... നീ ഒന്നു എന്റെ മുറിയിലേക്ക് ഒന്നു വന്നേ..."
"ദാ വരാം അമ്മേ..."
സൗമ്യ കോമളത്തിന്റെ മുറിയിലേക്ക് പോയി. വിശ്വയും ഗിരിയും അവിടെയിരുന്ന് ചായ കുടിക്കാൻ തുടങ്ങി.
"ഡീ സൗമ്യേ... വിശ്വയെ കാണാൻ ആണോ നീ മുകളിൽ പോയേ?"
"അത് അമ്മേ..."
"എടി നിനക്ക് അറിയാവുന്നതല്ലേ കാര്യങ്ങൾ. ഇനി നിന്നെ അവനെക്കൊണ്ട് കെട്ടിക്കാൻ എനിക്ക് ഒരു ഉദ്ദേശവുമില്ല. ഇവിടെ തന്നെ വേറൊരു ചെക്കനെ കണ്ടുപിടിക്കാം"
"മ്മ്..."
"നീ ഇവിടെ ഇരുന്ന് പഠിച്ചാൽ മതി. കേട്ടോ?"
"മ്മ്..."
"മൂളാതെ ഇരുന്ന് പഠിക്കടി. അടുത്ത മാസം പരീക്ഷ വരുവല്ലേ"
എന്നും പറഞ്ഞ് കോമളം അടുക്കളയിലേക്ക് പോയി. വിശ്വ ദോശ കഴിച്ചിട്ട് റൂമിൽ പോയി കുറച്ചു നേരം ഹെഡ് സെറ്റിൽ പാട്ടും കേട്ട് കിടന്നു. പിന്നെ എണീറ്റ് ടെറസ്സിലേക്ക് ചെന്നു. അപ്പോഴേക്കും നിലാവ് വന്നു തുടങ്ങിയിരുന്നു.
"ഇന്ന് നിലാവൊക്കെ ഉണ്ടല്ലോ!"
വിശ്വ മാനത്തേക്ക് നോക്കി. ചന്ദ്രൻ പുഞ്ചിരിക്കുന്നതായി അവന് തോന്നി. അവനും ചിരിച്ചു. പെട്ടന്ന് കൈകൂപ്പി കണ്ണടച്ച് പ്രാർത്ഥിക്കുന്ന ഗാഥയെ അതിൽ കണ്ടു.
"ശ്ശെടാ... ഇതിപ്പോൾ ഇവളുടെ മുഖം തന്നെയാണല്ലോ എവിടെ നോക്കിയാലും!"
"എന്താടാ മാനത്ത് നോക്കി പറയുന്നേ? നിന്റെ അമ്പിളി മാമനോട് താഴേക്ക് ഇറങ്ങി വരാൻ പറയുകയാണോ? ഏഹ്?"
രാഗിണി വിശ്വയെ കളിയാക്കികൊണ്ടു അവിടേക്ക് വന്നു
"ങേ? അമ്മ എന്താ പറയുന്നേ? ചന്ദ്രന് എങ്ങനെയാ താഴേക്ക് വരാൻ പറ്റുന്നേ?"
"ഇത് നീ തന്നെ പറഞ്ഞതാ..."
"കുഞ്ഞിലേ ആണോ? അമ്മക്ക് ഞാൻ പറഞ്ഞതെല്ലാം ഓർമ ഉണ്ടോ?"
"മിക്ക അമ്മമാർക്കും അവരുടെ മക്കൾ കുഞ്ഞിലെ പറഞ്ഞതും കളിച്ചു നടന്നതൊക്കെ നല്ല ഓർമയുണ്ടാവും. അച്ഛൻമാർക്കും കാണുമായിരിക്കും. നീ കുഞ്ഞായിരുന്ന സമയത്ത് നിന്നെയും എടുത്തുകൊണ്ട് അദ്ദേഹവും ഞാനും വിച്ചുവും നിലാവുള്ള സമയത്ത് ഇതുപോലെ വന്നു നിൽക്കുമായിരുന്നു. അന്ന് നീ ഇങ്ങനെ പറഞ്ഞപ്പോൾ നിന്നെ കളിയാക്കിയത് വിച്ചുവായിരുന്നു. എന്നോടും പറഞ്ഞു, അമ്മേ ചന്ദ്രനോട് താഴെയിറങ്ങി വരാൻ പറയോ എന്ന്. ആഹ്... അതൊക്കെ നല്ല നിമിഷങ്ങൾ ആയിരുന്നു"
എന്നും പറഞ്ഞ് രാഗിണി ഒരു നെടുവീർപ്പിട്ടു. അവരുടെ മുഖം പതിയെ മങ്ങി.
"അമ്മ അതൊക്ക ഓർത്ത് വിഷമിക്കാതെ. അച്ഛൻ നമ്മളെ വിട്ടു പോയി എന്നുള്ളത് ശെരിയാ. പക്ഷേ, നമ്മുടെ വിച്ചു... ഏട്ടൻ ജീവിച്ചിരിപ്പുണ്ട്. വൈകാതെ കണ്ടുപിടിക്കും. അമ്മ സന്തോഷമായിട്ട് ഇരിക്ക്"
വിശ്വ രാഗിണിയുടെ താടിയിൽ പിടിച്ചുകൊണ്ട് പറഞ്ഞു. അവർ ചെറുതായി ഒന്നു പുഞ്ചിരിച്ചു.
"മ്മ്മ്.. അല്ലാ നീ ഇപ്പൊ ചന്ദ്രനോട് എന്താ പറഞ്ഞേ?"
"ഏഹ്? അത്... അത് നല്ല നിലാവുണ്ടല്ലോ എന്ന് പറഞ്ഞതാ"
"ഇന്നലെ പൗർണമി ആയിരുന്നല്ലോ"
"ആണോ? ഇന്നലെ രാത്രി ക്ഷീണം കൊണ്ട് ഞാൻ കിടന്നുറങ്ങി പോയി. ടെറസ്സിലോട്ട് വന്നിട്ട് അഞ്ചു ദിവസമെന്തോ ആയി. കടയുടെ കാര്യത്തിനു വേണ്ടി ഓട്ടമായിരുന്നില്ലേ"
"ആഹ്. പിന്നെ, വിശ്വാ... നീ വഴിയിൽ വെച്ച് ഒരുത്തനിട്ട് കൊടുത്തു എന്ന് പറഞ്ഞില്ലേ. എന്താ കാര്യം?"
"അതൊന്നുമില്ല അമ്മേ... അവനിത്തിരി എല്ല് കൂടുതലാ"
"ആയിക്കോട്ടെ. ശെരിക്കും സംഭവം പറയ്"
"ശോ ഈ അമ്മ..."
വിശ്വ അവിടെ നടന്നതെല്ലാം പറഞ്ഞു.
"ഓഹ് അപ്പോൾ അങ്ങനെയാണ് കാര്യം. അവനിട്ട് കൊടുത്തതൊക്കെ ശെരി. എന്നാലും നീ ഇതുവരെ ഒരു പെൺകൊച്ചിനെയും നിന്റെ ബൈക്കിന്മേൽ കേറ്റിയിട്ടില്ലലോ. കോളേജിൽ പഠിച്ചുകൊണ്ടിരുന്ന സമയത്തും നീ ഒന്നും പറഞ്ഞിട്ടില്ല. എന്തേ ഇപ്പോൾ ഈ കൊച്ചിനോട് കേറാൻ പറഞ്ഞേ?"
"അതിന് ഇത് എന്റെ ബുള്ളറ്റ് അല്ലാലോ. ഷാജഹാൻ തന്നതല്ലേ"
"എടാ പൊട്ടാ ഷാജഹാന്റെ ബുള്ളറ്റ് ആണേലും ഇത് ഓടിക്കുന്നത് നീ അല്ലേ?"
"ഓ ശെരി. ആ സമയത്ത് ആരെ ആയാലും ഞാൻ സഹായിക്കും"
"മ്മ്... ആ കൊച്ചിനെ നിനക്ക് ഇഷ്ടമായോ?"
"ഇഷ്ടമായെന്നോ എന്തിന്? ഇഷ്ടമാകാൻ മാത്രം എനിക്ക് അവളെ പരിചയമൊന്നും ഇല്ലാലോ. ഇന്നാണ് ഞാൻ കാണുന്നത് തന്നെ"
"ഇഷ്ടം തോന്നാൻ കുറേ ദിവസമൊന്നും വേണമെന്നില്ല. ഒരു നിമിഷം ആയാലും മതി"
"അപ്പോൾ അച്ഛനോട് ഏതോ ഒരു നിമിഷത്തിലാണ് അമ്മക്ക് ഇഷ്ടം തോന്നിയത് അല്ലേ?"
വിശ്വ രാഗിണിയെ കളിയാക്കി.
"നീ ഞങ്ങളുടെ കാര്യം വിട്ടേക്ക്. നിന്റെ കാര്യം പറയ്"
"എന്താ അമ്മേ? എന്ത് പറയാൻ?"
"നിനക്ക് ആ കൊച്ചിനോട് ഒരു ഇഷ്ടവും തോന്നിയില്ലേ?"
"ഏയ്..."
എന്നും പറഞ്ഞ് വിശ്വ മാനത്തേക്ക് നോക്കി നിന്നു.
"ഓഹോ... എന്നിട്ടാണോ നീ ഇപ്പോൾ പറഞ്ഞത് എവിടെ നോക്കിയാലും അവളുടെ മുഖം തന്നെയാണല്ലോ എന്ന്"
രാഗിണി പറഞ്ഞതുകേട്ട് വിശ്വ പതിയെ അവരുടെ മുഖത്തേക്ക് നോക്കി.
"അമ്മ അത് കേട്ടായിരുന്നോ...?"
"മ്മ്... കേട്ടു. മതി ഇളിച്ചത്"
"അതറിയില്ല അമ്മേ. എന്തോ... അവളുടെ മുഖം ഇങ്ങനെ മനസ്സിൽ തെളിഞ്ഞു വന്നോണ്ടിരിക്കാ..."
"ഹ്മ്മ്... കാണാൻ എങ്ങനെയാ? ഇന്ന് രാവിലെ ക്ഷേത്രത്തിൽ വെച്ച് ഒരു പെൺകൊച്ചിനെ കണ്ടു. ഒരു പ്രേത്യേക ഭംഗി കാണാൻ. ചിരിയും കൊള്ളാം. നല്ല കുടുംബത്തിൽ പിറന്ന പെങ്കൊച്ചാണെന്ന് തോന്നുന്നു. വീട്ടുകാരെയും ഞാൻ കണ്ടായിരുന്നു. വീട് ഇവിടെ അടുത്താണോ എന്ന് ചോദിച്ചപ്പോൾ അതെയെന്നാ പറഞ്ഞത്. നല്ല കുട്ടിയാ"
"നല്ല കുട്ടി ആണേൽ അമ്മയെന്താ എനിക്ക് പെണ്ണ് ആലോചിക്കാൻ പോകുമായിരുന്നോ?"
"അയ്യടാ... ചേട്ടൻ ഉള്ളപ്പോൾ അനിയന് ആദ്യം നോക്കുമോ? അവന്റെ മനസ്സിൽ ഇനി ആരേലും ഉണ്ടോ എന്നറിയില്ല. നിന്നെ പോലെ എല്ലാം എന്നോട് പറയാറില്ല. അവന്റെ അച്ഛനോടായിരുന്നല്ലോ കൂട്ട്"
"ഹ്മ്മ്... ആ കൂട്ട് തന്നെയാ നമ്മൾ ഇപ്പോൾ ഇവിടെ നിൽക്കുന്നത്"
"അത് അവനെയാരോ ചതിച്ചതല്ലേ മോനെ..."
"ആഹ് അതെനിക്കും അറിയാം. ആദ്യം ചേട്ടനെ കണ്ടുപിടിക്കട്ടെ"
"മ്മ്..."
"പിന്നേ... ഇപ്പോഴായിട്ട് അമ്മ ഒരു പെൺകുട്ടിയുടെ കാര്യം പറഞ്ഞില്ലേ... അവൾ തന്നെയാ ഇത്"
"ഏഹ്? സത്യാണോ? എന്നിട്ട് എന്താ നീ നേരത്തെ പറഞ്ഞപ്പോൾ പറയാത്തത്?"
"അത് അമ്മ പറഞ്ഞപ്പോഴാ ഓർത്തത്. ഇവളെ എവിടെയോ വെച്ച് കണ്ടല്ലോ എന്ന്"
"ഓഹോ. അങ്ങനെ ഓർത്തതാണോ? അല്ലാതെ, വിച്ചുവിന് ആദ്യം നോക്കുമെന്ന് പറഞ്ഞതുകൊണ്ട് അല്ലാലേ? ഏഹ്?"
രാഗിണി വിശ്വയെ നോക്കി ചിരിച്ചു.
"അങ്ങനെയൊന്നുമില്ല. പോയി കിടന്നു ഉറങ്ങിക്കേ... വാ പോകാം"
വിശ്വ രാഗിണിയെ ഉന്തി തള്ളിക്കൊണ്ട് താഴേക്ക് പോകാൻ ഒരുങ്ങി.
"ഇങ്ങനെ തള്ളല്ലേടാ... ആഹ് പിന്നെ, അവന്മാർ ഇനി ഇതിന് പകരം ചെയ്യാനോ മറ്റോ നോക്കോ?"
"ആഹ് അത് അപ്പോൾ നോക്കാം"
വിശ്വയും രാഗിണിയും അവരവരുടെ മുറികളിലേക്ക് പോയി.
************--------------************
"ഡാ... എന്തൊരു വേദനയാടാ... സഹിക്കാൻ പറ്റണില്ല. ആദ്യമായിട്ടാ മൂക്കിനിട്ടൊരു ഇടി കിട്ടുന്നെ"
"നീ സംസാരിക്കാതെ ഇരുന്നേ... ഇപ്പോഴത്തെ നിന്റെ ശബ്ദം കേട്ടിട്ട് എന്തോ പോലെ തോന്നുന്നു"
"പോടാ പട്ടി... ഇതുപോലെത്തെ അവസ്ഥ നിനക്ക് കിട്ടണം. അപ്പോൾ മനസ്സിലാകും എന്തുമാത്രം വേദന സഹിച്ചാ സംസാരിക്കുന്നതെന്ന്. അവൻ എന്റെ മൂക്കിനിട്ട് തന്നെ ആദ്യം ഇടിക്കുമെന്ന് പ്രതീക്ഷിച്ചില്ല"
"ഓഹോ. അപ്പോൾ നീ ഇത് മാത്രം പ്രതീക്ഷിച്ചില്ലാലേ?"
"അവന്റെ മുഖഭാവം കണ്ടിട്ട് തല്ലുമെന്ന് തോന്നിയാർന്നു. എങ്കിൽ തിരിച്ചും കൊടുക്കാമെന്ന് കരുതി. പക്ഷേ, ആദ്യം മൂക്കിനിട്ട് കിട്ടിയപ്പോൾ പിന്നെയൊന്നും ചെയ്യാൻ പറ്റിയില്ല. നമ്മളെ പോലെയല്ല. അടിയും ഇടിയുമൊക്കെ നന്നായി പയറ്റി തെളിഞ്ഞവനാ. ഇടി കിട്ടിയപ്പോൾ തോന്നിയതാ"
"ഓ അല്ലായിരുന്നുവെങ്കിൽ നീ നല്ലത് കൊടുക്കുമായിരുന്നല്ലേ?"
"നീ മിണ്ടിപ്പോകരുത്. അവനൊന്നു വിരൽ ചൂണ്ടിയപ്പോൾ അവിടെ അടങ്ങി ഇരുന്നവൻ അല്ലേടാ നീ?"
"അത് പിന്നെ എനിക്കും കൂടി ഇതുപോലെ വല്ല ഇടിയും കിട്ടിയാൽ നിന്നെയാര് ഹോസ്പിറ്റലിൽ കൊണ്ടുപോകും എന്നോർത്തിട്ടാ"
"ഓഹ് അത് ശെരി. നല്ല കൂട്ടുകാരൻ. ഇത് കിട്ടാനായിരുന്നോ ആ പെണ്ണിന്റെ ബുക്ക് തട്ടിപ്പറിക്കാൻ തോന്നിയത്. ശേ..."
"ഏതായാലും ഞാൻ പറഞ്ഞിട്ട് അല്ലാലോ. സ്വയം അങ്ങ് തോന്നി ചെയ്തത് അല്ലേ? നീ ഇവിടെ മിണ്ടാതെ ഇരിക്ക്. ഞാൻ പോയി ഇതിനുള്ള ബിൽ പേ ചെയ്യട്ടെ"
"ഹ്മ്മ്... പൊയ്ക്കോ. അവനിട്ട് ഞാൻ കൊടുക്കുന്നുണ്ട്. അതിന് മുൻപ് അവളെ എങ്ങനേലും ശെരിയാക്കണം. അവളല്ലേ അവനെയും കൂട്ടിക്കൊണ്ട് വന്നേ"
"മ്മ്മ്... ഞാൻ ഇപ്പൊ വരാം"
വിടില്ല ഞാൻ അവളെ...
എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് അവൻ അവിടെ ഇരുന്നു.
***********--------------*********
നാനി ബാക്കി പറഞ്ഞതൊന്നും ഗാഥ കേട്ടതേ ഇല്ല.
"ഗാഥേച്ചി... എന്തോർത്ത് ഇരിക്കുവാ. നാനി പറയുന്നതൊന്നും കേൾക്കുന്നില്ലേ?"
ഗംഗ ഗാഥയെ തട്ടിവിളിച്ചു.
"ആഹ് ഞാൻ കേൾക്കുന്നുണ്ട്. നാനാ എപ്പോഴാ ഇഷ്ടമെന്ന് പറഞ്ഞത് ദേവൂ?"
"അത്... ഒരു സംഭവം കഴിഞ്ഞതിനു ശേഷമാ. ഒരു കൂട്ടുകാരിയുടെ കല്യാണത്തിന്റെ തലേ ദിവസം അവളുടെ വീട്ടിൽ പോയിട്ട് വരും വഴി എന്റെ മാല തട്ടിപ്പറിക്കാൻ രണ്ടുപേർ ശ്രമിച്ചു. ആകെ കൂടെ സ്വർണമായിട്ട് ആ മാല മാത്രമേ എനിക്ക് ഉണ്ടായിരുന്നുള്ളു. അന്ന് എന്തോ ഈശ്വർ കേ രൂപ് മേം അദ്ദേഹത്തെ അവിടെ എത്തിച്ചു. സൈക്കിളിലാ വന്നേ... അവന്മാർക്ക് നല്ലതുപോലെ കൊടുക്കുകയും ചെയ്തു. അപ്പോൾ നിങ്ങളുടെ നാനയുടെ മുഖത്തെ ദേഷ്യമൊന്ന് കാണണമായിരുന്നു. ഹൊ...വന്നില്ലായിരുന്നുവെങ്കിൽ എന്റെ മാലയും പോയേനെ എന്റെ ജീവനും പോയേനെ. എന്നെ വീട് വരെ കൊണ്ടാക്കിയിട്ടാ പോയത്"
"സൈക്കിളിലോ? എന്നിട്ട് സൈക്കിളിനു ഒന്നും പറ്റിയില്ലേ? അല്ലാ... നാനിയുടെ ഈ വണ്ണം വെച്ച് പറഞ്ഞതാ..."
" പോ പെണ്ണേ... ഞങ്ങൾ നടന്നാ പോയത്. അദ്ദേഹം സൈക്കിളും പിടിച്ച് എന്റെയൊപ്പം നടന്ന് വന്നു. ഞാൻ അന്ന് ഇത്ര വണ്ണമൊന്നും ഇല്ലായിരുന്നു. രാധുവിനെ പ്രസവിച്ച ശേഷമാ നല്ല തടിച്ചത്"
"മ്മ്... ഓക്കേ. പിന്നെ, നാനാ നാനിയോട് ഒന്നും സംസാരിച്ചില്ലേ?"
"സന്ധ്യ സമയത്ത് ഒറ്റക്ക് എന്തിനാ പോയതെന്ന് ചോദിച്ചു. ഞാനൊന്നും മിണ്ടിയില്ല. പിന്നെ, നാനയും മിണ്ടിയില്ല"
"നിങ്ങളെ അപ്പോൾ ആരും കണ്ടില്ലേ?"
"ഞങ്ങൾ ആരെയും ആ സമയത്ത് കണ്ടില്ല.അന്ന് രാത്രി അദ്ദേഹത്തെ ഓർത്തുകൊണ്ട് ഞാൻ കിടന്നു. അങ്ങനെ ഒരു ദിവസം എന്നോട് ചോദിച്ചു അദ്ദേഹത്തെ ഇഷ്ടമാണോ എന്ന്. ഞാൻ ഒന്നു പുഞ്ചിരിച്ചതേ ഉള്ളു. മൂന്നിന്റെ അന്ന് അദ്ദേഹത്തിന്റെ അമ്മാവനെയും അമ്മയെയും കൂട്ടിക്കൊണ്ടു വന്നു എന്നെ പെണ്ണുകാണാൻ"
"അപ്പോൾ നാനക്ക് അച്ഛൻ ഇല്ലായിരുന്നോ നാനി?"
"അച്ഛൻ മരിച്ചതിനു ശേഷമാ അവിടെ കട ഇട്ടത്. അമ്മ പാവമാ. രാധുവിനോട് ചോദിച്ചുനോക്ക്. വല്യ സ്നേഹമാ എല്ലാവരോടും. പേരക്കുട്ടികളിൽ രാധുവിനോട് ആയിരുന്നു കൂടുതൽ സ്നേഹം. അവരുടെ കുടുംബത്തിൽ പെണ്മക്കൾ കുറവാ. എനിക്കും നിങ്ങളുടെ അമ്മാവന്മാർ വന്നിട്ടല്ലേ രാധു ജനിച്ചത്. രാധുവിന്റെ കല്യാണം കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞപ്പോൾ അമ്മ മരിച്ചു"
"മ്മ്... നാന ഒരു ഹീറോ തന്നെ ആയിരുന്നു അല്ലേ ഗാഥേച്ചി?"
"ഹാ..."
"ഞങ്ങളുടെ കല്യാണശേഷം നല്ലൊരു ഹോട്ടൽ പണി കഴിപ്പിച്ചു. പിന്നെ, ബേക്കറി അങ്ങനെ അങ്ങനെ നല്ല രീതിയിൽ ബിസിനസ്സ് കൊണ്ടു വന്നു. അവിടെ ജോലിക്കു വന്നതാ നിങ്ങളുടെ അച്ഛനും ചെറിയച്ഛനും. കൈലാസിനോട് ആയിരുന്നു അദ്ദേഹത്തിന് കൂടുതൽ ഇഷ്ടം തോന്നിയത്. പിന്നെ വിശ്വസ്തൻ ആണെന്ന് ബോധ്യപ്പെട്ടപ്പോൾ രാധുവിനെ കല്യാണം കഴിപ്പിച്ച് കൊടുത്താലോ എന്ന് എന്നോട് ചോദിച്ചു. ഞാൻ സമ്മതിക്കുകയും ചെയ്തു. എന്നോട് വല്യ കാര്യമായിരുന്നു ഇവൻ. കാണുന്ന നേരമൊക്കെ തമാശ പറയും. രാധുവിന്റെ കല്യാണത്തിന് മുന്നേ തന്നെ അദ്ദേഹം വലിയൊരു വീട് പണികഴിപ്പിച്ചതുകൊണ്ട് എല്ലാവരും അവിടെ തന്നെ താമസിച്ചു. ഗാഥ മോൾക്ക് ഒരു വയസ്സ് കഴിഞ്ഞപ്പോൾ കൈലാസിന്റെ അമ്മ മരിച്ചു. പിന്നെ, നാന പോയതിനു ശേഷമാ നിങ്ങളുടെ അച്ഛന്റെയൊപ്പം ഇങ്ങോട്ട് കൊച്ചിയിൽ പോന്നത്"
"മ്മ്മ്... നാനയെ ഒരുപാട് ഇഷ്ടമായിരുന്നല്ലേ നാനിക്ക്"
"ഹാം... വഹ് മേരി ജീവൻ ഥാ. ആർക്ക് ആരോട് എപ്പോൾ ഇഷ്ടം തോന്നുമെന്ന് പറയാൻ പറ്റില്ല. ഭഗവാൻ അനുഗ്രഹിക്കയാണേൽ ആ ആളെ തന്നെ നമുക്ക് കിട്ടും. സബ് കുച്ച് ഭഗവാൻ കേ ഹാഥ് മേം ഹെ"
"നാനയെ കാണാൻ കൊതിയാകുന്നു. അല്ലേ ഗാഥേച്ചി?"
എന്നും പറഞ്ഞ് ഗംഗ തിരിഞ്ഞപ്പോൾ അതാ രാധിക ഇടുപ്പിൽ രണ്ടു കയ്യും കുത്തി അവരെ തന്നെ നോക്കി നിൽക്കുന്നു.
(തുടരും)
©ഗ്രീഷ്മ. എസ്
ഇഷ്ടമായെങ്കിൽ ലൈക്ക് ചെയ്ത് 2 വരി അഭിപ്രായങ്ങൾ കമന്റ് ചെയ്യണേ ഫ്രണ്ട്സ്....