ത്രീ റോസസ്, ഭാഗം: 3

Valappottukal
ത്രീ റോസസ്, ഭാഗം: 3

"ദീപു ചേട്ടൻ കയ്യിന്ന് വിട്... ഇതു റോഡാണ്.. ചേട്ടന്റെ തറവാടൊന്നും അല്ല.. ആളുകൾ അങ്ങോട്ടുമിങ്ങോട്ടും പോണ പൊതുവഴി ആണ്... "

"നിന്നു പെടക്കാതെ അവിടെ നിൽക്കെടി... "

എന്റെ കയ്യിലെ പിടി മുറുകും തോറും എന്റെ ദേഷ്യവും കൂടി കൂടി വന്നു..

"എനിക്ക് നിന്നെ ഇഷ്ടാ... അത് പറയാൻ കുറച്ചു ദിവസം ആയി ഞാൻ നടക്കുന്നു... പക്ഷെ നി എനിക്ക് പിടി തരില്ലല്ലോ... "

"ദീപു ചേട്ടന് വേറെ എന്തെങ്കിലും പണി ഉണ്ടെങ്കിൽ ആ പണി ചെയ്യൂ... എന്റെ പിറകെ നടന്നിട്ട് കാര്യം ഉണ്ടെന്നു തോന്നുന്നില്ല... "

"അപ്പൊ അന്ന് നീ എന്നോട് ഇഷ്ടം ആണെന്ന് പറഞ്ഞതോ... "

"അത് അന്നല്ലേ... അന്ന് നിങ്ങൾക്ക് എന്നെ ബോധിച്ചില്ലല്ലോ... അതുകൊണ്ട് ഞാൻ വേറെ ആളെ നോക്കി... "

"നീ ചുമ്മാ പറഞ്ഞു ജയിക്കാൻ വേണ്ടി ഓരോന്ന് പറയരുത്... "

"എനിക്ക് ആരോടും ജയിക്കാനും തോൽക്കാനും ഇല്ല... എന്റെ മനസ്സിൽ ഇപ്പൊ അങ്ങനെ ഒന്നും ഇല്ല... അന്ന് അങ്ങനെ ഒരു പൊട്ട ബുദ്ധി തോന്നി.. പക്ഷെ ഇപ്പൊ എന്റെ ബുദ്ധി തെളിഞ്ഞു... "

"വെറുതെ ഓരോന്ന് പറയണ്ട പ്രാണ... നീ ആലോചിച്ചു ഒരു റിപ്ലൈ തന്നാൽ മതി.. നാളെയും ഞാൻ ഇവിടെ തന്നെ കാണും... "

എന്ന് പറഞ്ഞു എന്റെ കൈ പിറകിലേക്ക് തിരിച്ചു പിടിച്ചു എന്റെ കണ്ണുകളിലേക്ക് നോക്കി കുറച്ചു നേരം നിന്നിട്ട് ദീപു തിരിഞ്ഞു നടന്നു...

ഞാൻ പകച്ചു അന്തംവിട്ടു നിന്നു...

പക്ഷെ തോറ്റു കൊടുക്കില്ല... അവൻ എന്റെ പിറകെ കിടന്നു അലയട്ടെ കാരണം എന്റെ മനസ്സിൽ ഇപ്പൊ അവനില്ലല്ലോ...

ദിവസങ്ങൾ പിന്നെയും പാഞ്ഞു... ഞാൻ ഡിഗ്രി ക്ക് ചേർന്നു... നാട്ടിൽ നിന്നു പഠിക്കാൻ എനിക്ക് ഇഷ്ടം ഇല്ലായിരുന്നു.. പിന്നെ ബസ് ചാർജും ഒക്കെ വച്ചു നോക്കുമ്പോൾ ഇതു തന്നെ ആണ് ഗുഡ്...

കുഞ്ഞിലേ അച്ഛൻ അച്ഛൻ ഒരു അപകടത്തിൽ മരിച്ചു... നല്ല പ്രായത്തിൽ സിന്ദൂര രേഖ മാഞ്ഞ അമ്മ തളരാതെ തീപ്പെട്ടി കമ്പനിയിൽ ജോലിക്ക് പോയി എന്നെ വളർത്തി... ഒന്നിനും ഒരു കുറവും ഇല്ലാതെ തന്നെ...

ഒരു പെൺകുട്ടി ആയല്ല ഞാൻ വളർന്നത്... നല്ല ഉശിരുള്ള ആൺകുട്ടി ആയിട്ടാണ് വളർന്നത് അതുകൊണ്ട് തന്നെ.... ദീപു അല്ല അവന്റെ അച്ഛൻ വിചാരിച്ചാലും പ്രാണ തളരില്ല...

എന്നും എന്റെ പിറകെ നടന്നിരുന്ന ദീപുവിനെ കഴിഞ്ഞ സാറ്റർഡേ  ഞാൻ നാട്ടിൽ പോയപ്പോൾ ആണ് അവസാനം ആയി കാണുന്നത്.. അന്ന് അത് അവസാനത്തെ കൂടിക്കാഴ്ച്ച ആണെന്ന് പറഞ്ഞു പിരിയുമ്പോൾ ഒരു തരം വിജയിച്ച സുഖം ആയിരുന്നു എന്റെ മനസിന്‌...

പക്ഷെ ഇന്നിപ്പോ ഇവിടെ മിസ്സിന്റെ ഒപ്പം ഒക്കെ കാണുമ്പോൾ.. എന്തോ വല്ലാതെ തോന്നുന്നു "

"ഇതൊക്കെ തന്നെ ആണ് മോളെ പ്രേമം എന്ന് പറയുന്നത്... "

"ഏയ്.. ഒന്ന് പോടീ... എന്തായാലും ഇനി ആ ഒരു അധ്യായം എന്റെ ജീവിതത്തിൽ ഇല്ല ശീലു... "

"ഉവ്വ്‌... ഞങ്ങൾക്ക് തോന്നുന്നില്ല മോളെ... "

"ഇല്ലാടി.. എന്റെ ജീവിതത്തിൽ എന്നെ ചവിട്ടി അരച്ച ആണാ അയാൾ... പക്ഷെ അവനും ഇച്ചിരി വാശി ഉള്ളവൻ തന്നെ ആണ്.. അതുകൊണ്ട് ഇനി എന്റെ പിറകെ വരില്ല... വട്സപ് നമ്പർ പോലും ബ്ലോക്ക്ഡ് ആണ്... "

"ഓഹോ അപ്പൊ നിങ്ങൾ ചാറ്റിംഗ് ഒക്കെ ഉണ്ടായിരുന്നു അല്ലെ... "

"ഏയ്... പുള്ളി കുറെ മെസ്സേജ് അയച്ചിരുന്നു ഒന്നിനും ഞാൻ റിപ്ലൈ കൊടുക്കാറില്ല... "

"എങ്കിൽ പിന്നെ ബ്ലോക്ക്‌ ചെയ്‌തുടരുന്നോ... "

"ചെയ്യാമായിരുന്നു.. അപ്പൊ തോന്നിയില്ല.. പക്ഷെ ഇപ്പൊ അവൻ ആയിട്ട് ബ്ലോക്ക് ചെയ്തപ്പോൾ ഒരു വിഷമം.. തോറ്റ പോലെ... "

സർ ഉം ഡോളി മിസ്സും കൂടെ ഓരോ ചായ കുടിച്ചു എഴുന്നേറ്റു പോയി...

എന്തോ അവരുടെ ആ നടപ്പ് എനിക്ക് അത്ര രസിച്ചില്ല..

തിരിച്ചു ക്ലാസ്സിൽ ഇരിക്കുമ്പോൾ ആണ്... അടിലിസി ഹാഫ് ഡേ എടുത്തു പോയത് കൊണ്ടു ലിസി മിസ്സിന്റെ അവർ ദീപു സർ വരും എന്ന് അറിഞ്ഞത്...

ഞാൻ തലയ്ക്കു കൈ കൊടുത്തു ഇരുന്നു...

"ഡി.. ഞാൻ ഇവിടെ കിടക്കാൻ പോവാ... സർ ചോദിച്ചാൽ വയറു വേതന ആണെന്ന് പറഞ്ഞാൽ മതി.. "

കുറച്ചു കഴിഞ്ഞതും സർ വന്നു.. ഞാൻ താഴേക്കു നോക്കി കിടന്നു..

സർ ക്ലാസ്സ്‌ എടുത്തു തുടങ്ങി.. പക്ഷെ എന്റെ കാര്യം ചോദിച്ചൊന്നുമില്ല..

"ഡി നീ കിടക്കുന്നത് കണ്ടിട്ടും മൈൻഡ് ചെയ്യുന്നില്ലല്ലോ... "

പെട്ടന്ന് അയാൾ എന്റെ റോയിലേക്ക് വന്നു..

"ഈ കുട്ടി എന്താ കിടക്കുന്നത്... "

"അവൾക്കു വയറു വേദന ആണ് സർ... പീരീഡ്സ് ആണ്.. "

"എങ്കിൽ സിക്‌ റൂമിൽ പോയി കിടക്കു... ബാക്കി കുട്ടികൾക്ക് ഡിസ്റ്റർബൻസ് ഉണ്ടാക്കാതെ... "

ഞാൻ വേഗം എഴുന്നേറ്റു അയാളെ തുറിപ്പിച്ചു ഒന്ന് നോക്കിയിട്ട് സിക്ക് റൂമിലേക്ക്‌ നടന്നു..

"ഒരു മിനിറ്റ്... "

ഞാൻ തിരിഞ്ഞു നോക്കി...

"സ്ഥിരം ഇതാണ് പരിപാടി എങ്കിൽ എന്റെ ക്ലാസ്സിൽ ഇരിക്കണം എന്നെനിക്ക് നിർബന്ധം ഇല്ല.. "

ഞാൻ മിടഞ്ഞിട്ട എന്റെ മുടി ദേഷ്യത്തിൽ പിറകിലേക്ക് വലിച്ചെറിഞ്ഞു.. ചുണ്ടൊന്നു കോട്ടി നടന്നു..

ഇന്റർവെൽ കഴിഞ്ഞു ഞാൻ തിരിച്ചു ക്ലാസ്സ്‌ ലേക്ക് നടക്കുമ്പോൾ.. ഡോളി മിസ്സ്‌ സർ നെ തിരക്കി കെമിസ്ട്രി  ഡിപ്പാർട്മെന്റ് ലേക്ക് വരുന്നത് കണ്ടു
...

എനിക്ക് ശരിക്കും കലിയിളകി...

അത് പുറത്തു കാട്ടാതെ... ഞാൻ നടന്നു..

"ഗുഡ് ആഫ്റ്റർ നൂൺ മിസ്സ്‌.. "

"ആഫ്റ്റർ നൂൺ ... "

"ഈ അവർ ക്ലാസ്സ്‌ ഇല്ലെടോ.. "

"ഉവ്വ്‌ മിസ്സ്‌... "

"ഓക്കേ... കാരി ഓൺ.. "

"താങ്ക് യൂ... "

ഞാൻ വിനയകുനയ ആയി നേരെ ക്ലാസിലേക്കു പോന്നു..

ക്ലാസിന്റ ജനലിലൂടെ ഞാൻ എത്തിച്ചു നോക്കി...

സാറും മിസ്സും കൂടെ ചിരിച്ചു കൊഴഞ്ഞു നിൽക്കണ കണ്ടതും ഡസ്ക് ൽ കൈ ആഞ്ഞടിച്ചു ഞാൻ സീറ്റിൽ വന്നിരുന്നു..

അന്ന് ക്ലാസ്സ്‌ കഴിഞ്ഞു ഞാൻ ഹോസ്റ്റലിലേക്ക് പോന്നു...

എന്റെ റൂമിന്റെ ജനൽ തുറന്നാൽ അവിടെ മെൻസ് ഹോസ്റ്റൽ ന്റെ ബാൽക്കണി കാണാം...

കുറെ വായിൽ നോക്കി ചെക്കന്മാർ ഷഡ്ഢി ഉണക്കാൻ ഇടുന്ന സ്ഥലം ആയതു കൊണ്ടു ഞങ്ങൾ ബാക്ക് ജനലിലിന്റെ ഡോർ അധികം തുറക്കാറില്ല...

ഒരിക്കൽ ഒന്ന് തുറന്നു നോക്കിയപ്പോൾ രണ്ടു ചേട്ടന്മാർ അവിടെ അവരുടെ ഡ്രസ്സ്‌ മാറിയിട്ടു എന്നും പറഞ്ഞു തല്ലു കൂടുന്നു...

അല്ലേലും ആണ്പിള്ളേര് അവരുടെ അടിവസ്ത്രം ആയാലും മേൽവസ്ത്രം ആയാലും അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ മാറ്റി ഇടുലോ..

പക്ഷെ ഞങ്ങൾ അങ്ങനെ ഒന്നും മാറ്റി ഇടാറില്ല.. നല്ല ചുരിദാർ ഒക്കെ കണ്ടാൽ ചിലപ്പോൾ ഇടും എന്ന് മാത്രം... പക്ഷെ അവന്മാർ ആരുടെ ആണോ ഉണങ്ങിയത് അത് അത് അടിച്ചു മാറ്റും..

അന്ന് പതിവിലും നേരത്തെ ഞാൻ റൂമിൽ എത്തി .. എന്തോ കോളേജിൽ നിൽക്കാൻ തോന്നിയില്ല....

ശീലുവും ലീഡിം കൂടെ പർച്ചെസിങ് നു പോയി..

ഞാൻ പിറകിലെ ജനൽ തുറന്നു പുറത്തേക്കു നോക്കി..

ഈശ്വര... ഞെട്ടലോടെ ഞാൻ പിന്നെയും നോക്കി..

അതിൽ ഒരു റൂമിന്റെ ബാൽക്കണിയിൽ ഇതുവരെ ആരെയും കണ്ടിട്ടില്ല.. വേക്കന്റു റൂം ആയിരുന്നു എന്ന് തോന്നുന്നു...

അവിടെ അഴ കെട്ടി തുണികൾ തോരയിടുന്ന ആളെ കണ്ടു ഞാൻ ഒന്ന് ഞെട്ടി...

പെട്ടന്ന് ആ കണ്ണുകൾ എനിക്ക് നേരെ പാഞ്ഞതും ഞാൻ ജനൽ കൊട്ടി അടച്ചു...

അപ്പോ മനസിന്‌ വല്ലാത്ത സന്തോഷം തോന്നി... ജയിച്ച പോലെ..

"എന്തെടുക്കുവാ പാറുസെ . .. .. "

"ചുമ്മാ കിടക്കുവാടി... "

"എങ്കിൽ വാ ഡ്രസ്സ്‌ വാഷ് ചെയ്യണ്ടേ.. കുറച്ചു കഴിഞ്ഞാൽ വെള്ളം കഴിയും ട്ടൊ... "

അവൾ പുറത്തു നിന്നു വാങ്ങിയ ഫുഡ് എടുത്തു കബോർഡിൽ വച്ചു...

ഞങ്ങൾ അലക്കാൻ ഉള്ള ബക്കറ്റു ഒക്കെ എടുത്തു താഴേക്കു പോന്നു...

വല്ല്യ തിരക്കൊന്നും ഇല്ല.. ഭാഗ്യത്തിന് മൂന്നു കല്ല് ഒഴിവുണ്ടായിരുന്നു...

ഞങ്ങൾ വേഗം തുണികൾ ഒക്കെ അലക്കി ഹോസ്റ്റൽന്റെ ടെറസ്സിലെ അയയിൽ ഇട്ടു..

"ഡി... നീ നോക്കിക്കേ.. "

"എന്താ ഡി.. "

"ആ നില്കുന്നത് നമ്മുടെ ദീപക്ക് സർ അല്ലെ.. "

ഞാൻ തിരിഞ്ഞു നോക്കി എന്നെ കണ്ടതും അവൻ എഴുന്നേറ്റു വാതിൽ കൊട്ടിയടച്ചു...

എന്റെ മനസ്സിൽ വീണ്ടും പരാജയം പന്തലിച്ചു...

തിരിച്ചു റൂമിൽ വന്നു ലിഡി വാങ്ങി കൊണ്ടു വന്ന... പൊറോട്ടയും ചിക്കൻ കറിയും കഴിച്ചു.. താഴെ മെസ്സിൽ ചോറും കടലാക്രമണവും ആയിരുന്നു വെറുതെ കൂട്ടിപിരട്ടി എഴുന്നേറ്റു ഞാൻ റൂമിൽ വന്നിരുന്നു...

റൂമിൽ കിടക്കാൻ നേരം ഞാൻ ജനൽ തുറന്നു പാതി വിടവിലൂടെ നോക്കി...

ഇല്ല ബാൽക്കണിയിൽ ആരും ഇല്ല.. കുറച്ചു കഴിഞ്ഞതും അവിടെ ലൈറ്റ് കണ്ടു... ദീപു വാതിൽ തുറന്നു ബാല്കണിയിൽ നിന്ന് ഫോൺ വിളിക്കുന്നുണ്ട്... ഇങ്ങോട്ട് കേൾക്കാൻ കഴിയുന്നില്ല... പക്ഷെ ഒരു ചുറ്റിക്കളി പോലെ എനിക്ക് തോന്നി..

ശീലുവും ലീഡിം ഉറങ്ങി.. ഞാൻ മാത്രം ജനലിലൂടെ വീണ്ടും നോക്കി.. ഫോൺ വച്ചിട്ടില്ല...

എനിക്ക് സങ്കടം വന്നു...

സമയം പന്ത്രണ്ടു കഴിഞ്ഞു... ഇപ്പോളും ഫോൺ വിളി തന്നെ... ഒടുവിൽ... ഞാൻ ഇനി അങ്ങോട്ട്‌ നോക്കില്ല എന്ന് ഉറപ്പിച്ചു കിടന്നു..

പക്ഷെ ക്ഷമ കിട്ടാതെ ഞാൻ പിന്നെയും നോക്കി... ഒരുമണി ഒക്കെ കഴിഞ്ഞു കാണും അവിടെ ലൈറ്റ് അണയുമ്പോൾ...

ഇനി ലൈറ്റ് ഓഫ് ചെയ്തു അവിടെ ഇരുന്നു ഫോൺ വിളിക്കുവാനോ... ആകെ കൂടെ എനിക്ക് പ്രാന്തായി...

താഴെയുള്ള ലിങ്കിൽ നിന്നും തുടർന്ന് വായിക്കൂ...

രചന: ജ്വാല മുഖി

ഭാഗം: 4 വായിക്കുവാൻ    CLICK HERE
To Top