കാവ്യം, ഭാഗം 3
രചന: Ullas Os
വൈകുന്നേരം ആന്മരിയയുടെ വക ഒരു ചെറിയ പാർട്ടി അറേഞ്ച് ചെയ്തിട്ട് ഉണ്ടായിരുന്നു ഹോസ്പിറ്റലിൽ. അടുത്ത ദിവസം ആന്മരിയ പോകും, അത് പ്രമാണിച്ചു ഉള്ള പാർട്ടി ആണ്.
അതെല്ലാം കഴിഞ്ഞു സുധി വീട്ടിൽ എത്തിയപ്പോൾ കുറച്ചു താമസിച്ചിരുന്നു.
ഏട്ടാ,,,അവൻ വീട്ടിലേക്ക് കയറി വന്ന ഉടനെ മിത്ര ഓടി ചെന്നു.
ഏട്ടാ, ഇന്ന് എന്തെ ലേറ്റ് ആയത്,, അവൾ ക്ലോക്കിലേക്ക് നോക്കി.
ആന്മരിയഡോക്ടർ ഒരു ചെറിയ പാർട്ടി അറേഞ്ച് ചെയ്തിരുന്നു.അതുകൊണ്ട് ആണ് മോളു, അവൻ അതു പറഞ്ഞു മുകളിലേക്ക് കയറി.
ഓഹ് അത് ചോദിക്കാൻ പറഞ്ഞു പുതിയ കുട്ടി എങ്ങനെ ഉണ്ട് ഏട്ടാ,,? മിത്ര വേഗം ഓർത്തെടുത്ത് പോലെ അവനെ നോക്കി.
പുതിയ ഡോക്ടറെ കുറിച്ചു ആണ് എന്ന് അവന് മനസിലായി.
ഇന്ന് ജോയിൻ ചെയ്തത് അല്ലേ ഒള്ളൂ, വരട്ടെ നോക്കാം... അവൻ അത്ര മാത്രം ഉദാസീനനായി പറഞ്ഞു.
അടുത്ത ദിവസം സൺഡേ ആയതിനാൽ സുധിക്ക് അവധി ആയിരുന്നു.
കാലത്തെ പ്രഭാതഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോൾ ഗീതാദേവിയും മകനോട് പുതിയ ഡോക്ടർ എങ്ങനെ ഉണ്ടെന്ന് ചോദിച്ചു.
വരട്ടെ നോക്കാം എന്നായിരുന്നു അവന്റെ മറുപടി.
മിത്രയോടും അമ്മയോടും അവൻ അനുഗ്രഹയെ കുറിച്ച് വേറൊന്നും പറഞ്ഞതെ ഇല്ലാ.
ഏതോ പുസ്തകം വായിച്ചു കൊണ്ട് സുധി ഉമ്മറത്തിരിക്കുക ആണ്.
മൂവാണ്ടൻ മാവിന്റെ ചില്ലയിൽ കാക്കകൾ ഇരുന്നു ബഹളം കൂട്ടുന്നുണ്ട്.
ഹോ ഈ മാമ്പഴക്കാലം ആയാൽ പിന്നെ ഇവറ്റകളെ കൊണ്ട് മടുക്കും. നോക്ക്യേ എത്ര എണ്ണം ആണെന്ന്, മിത്രകുട്ടി ആ കണ്ണാടി ഇങ്ങു എടുക്കുവോ... മുത്തശ്ശി മുറ്റത്തുനിന്നും അകത്തേക്ക് കയറുന്നതിന് ഇടയിൽ വിളിച്ചു പറഞ്ഞു.
കുറച്ചു അച്ചിങ്ങ കിട്ടിയിട്ടുണ്ട്, അതുകൊണ്ട് ഉപ്പേരി വെയ്ക്കാം പ്രാതലിനു.. കണ്ണാടിയും ആയി വന്ന മിത്രയെ നോക്കി മുത്തശ്ശി പറഞ്ഞു.
മുത്തശ്ശിയുടെയും അമ്മയുടെയും അടുക്കളത്തോട്ടത്തിൽ നിറയെ എല്ലാ വിധ പച്ചക്കറിയും ഉണ്ട്.
കാലത്തെ സാമ്പാർ വെയ്ക്കണമെങ്കിൽ അമ്മ ഒരു ചെറിയകുട്ടയും ആയി തൊടിയിലേക്ക് ഇറങ്ങും.
കോവയ്ക്ക , വെണ്ടക്കായ, പടവലം, തക്കാളി, പച്ചമുളക്, വെള്ളരി, മത്തൻ, ചീര, പാവയ്ക്ക.. എന്ന് വേണ്ട എല്ലാ വിഷരഹിത പച്ചക്കറികളും ഇവിടെ സുലഭം ആണ്.
ഏതാ ഏട്ടാ പുസ്തകം,, മിത്ര അവന്റെ അടുത്തേക്ക് വന്നു..
കുട്ട്യേടത്തി.. എം ടി യുടെ.. അവൻ അത് പെങ്ങളുടെ കൈയിൽ കൊടുത്തു.
നല്ല രസം ഉണ്ട് വായിക്കുവാൻ.. അവൻ കസേരയിൽ നിന്നും എഴുനേറ്റു മുറ്റത്തേക്ക് ഇറങ്ങി.
മുത്തശ്ശി ആണെങ്കിൽ സൂര്യപ്രകാശത്തിന്റെ മുൻപിൽ കണ്ണാടി വെട്ടിച്ചു, അപ്പോളേക്കും മുഴുവൻ കാക്കകളും ഓടി മറഞ്ഞു.. എത്ര തവണ ഊഞ്ഞാൽ ആടി തിമിർത്തതാണ് അല്ലേ സുധിക്കുട്ടാ, അവർ മാവിലേക്കും പിന്നെ സുധിയേയും നോക്കി പറഞ്ഞു.
മൂവാണ്ടൻ മാവിന്റെ അടുത്തേക്ക് സുധി നടന്നു,
കുഞ്ഞുനാളിലെ ഓണം ആകുമ്പോൾ മുത്തശ്ശൻ കുട്ടൻചേട്ടനെ വിളിച്ചു ഊഞ്ഞാൽ കെട്ടുവാനുള്ള തയ്യാറെടുപ്പുകൾ നടത്തും.സ്കൂൾ വിട്ടു വരുമ്പോൾ ഊഞ്ഞാൽ കാണുന്നതും ബാഗ് വെച്ചിട്ട് ഒരു ഓട്ടമാണ്.
അവധി ആകുമ്പോൾ കൊച്ചച്ഛൻമാരുടെ മക്കളും അപ്പച്ചിയും ദേവികയും, ഉണ്ണിയും എല്ലാവരും വരും. പിന്നെ ഒരു ആഘോഷം ആണ്.ഊഞ്ഞാൽ ആടുന്നത് ഓരോരുത്തരുടെയും ഊഴം ആണ്, ഓണത്തിന് അത്തപ്പൂ ഇടുന്നതും, ഓണത്തപ്പനെ മണ്ണുകൊണ്ട് കുഴച്ചു ഉണ്ടാക്കുന്നതും, ഉച്ചക്ക് സദ്യയും, പാലട പ്രഥമനും, കുട്ടികളുടെ ഓണക്കളികളും., വൈകിട്ടു തിരുവാതിര കളിയും ... എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ... എല്ലാ കുട്ടിപട്ടാളങ്ങളും കളിക്കുന്നത് ഈ മാവിന്റെ ചുവട്ടിൽ ആയിരുന്നു.
ഇപ്പോൾ ആണെങ്കിലോ എല്ലാവരും തിരക്ക്, ആകെ കൂടി പറഞ്ഞാൽ നാട്ടിൽ ഉള്ളത് ഇപ്പോൾ താനും മിത്രയും. ബാക്കി എല്ലാവരും പുറത്താണ്.
എല്ലാവരും കൂടി ഒന്ന് കൂടിയിട്ട് എത്ര കാലം ആയി.. അവൻ ഓർത്തു.
ഒരു കാർ വന്നു ഹോൺ മുഴക്കിയപ്പോൾ മിത്ര പോയി ഗേറ്റ് തുറക്കുന്നത് സുധി കണ്ടു. അവനും അപ്പോൾ അങ്ങോട്ടേക്ക് നടന്നു.
മായ്ച്ചിറ്റ ആണ്, അമ്മയുടെ സഹോദരി.
ചിറ്റേ.... മിത്ര അവരെ ഓടിച്ചെന്നു കെട്ടിപിടിച്ചു.
ചിറ്റ മാത്രമേ വന്നൊള്ളു.. കൊച്ചച്ചൻ ഇല്ലേ..? അവർക്കരികിലേക്ക് വന്ന സുധി ചോദിച്ചു.
കൊച്ചച്ചന് ഇന്ന് ഒരു കല്യാണം ഉണ്ട്. അതാണ് മോനേ.. അവർ കാറിൽ നിന്നും കുറച്ചു കവറുകൾ എടുത്തുകൊണ്ടു പറഞ്ഞു.
കുറച്ചു ബേക്കറി ഐറ്റംസ് ആണ്, ഇതാ മിതു.. മിത്രയുടെ കൈയിലേക്ക് അവർ ആ കവറുകൾ നീട്ടി.
ചിറ്റ എപ്പോൾ വന്നാലും ഇങ്ങനെ കുറേ സാധനം കൊണ്ട് വരും എന്ന് അവർക്കറിയാം. ചിറ്റയ്ക്കിപ്പോളും തങ്ങൾ കുട്ടികൾ ആണ്.
എല്ലാവരും കുശലം പറഞ്ഞു കുറേ നേരം ഇരുന്നു.
മിത്രയ്ക്ക് കല്യാണപ്രായം ആയി കെട്ടോ ഗീതേച്ചി... മായ എല്ലാവരോടും ആയി പറഞ്ഞു.
രണ്ട് മക്കളെയും കെട്ടിക്കുവാൻ സമയം കഴിഞ്ഞു മായേ... മുത്തശ്ശി അത് ശരി വെച്ചു.
നോ നോ.... ആദ്യം സുധിയേട്ടൻ.. ഏട്ടൻ വിവാഹം ചെയ്തിട്ടേ ഞാൻ ഒള്ളൂ..... അത് ഉറപ്പാണ് ചിറ്റേ.. മിത്ര അടിവരഇട്ട് പറഞ്ഞു.
ആയിക്കോട്ടെ... എങ്കിൽ സുധി... ഇനി എന്തിനാ വെച്ച് താമസിപ്പിക്കണത്.. വയസ് 29ആയില്ലേ.. മായ വീണ്ടും എല്ലാവരെയും നോക്കി.
അതേ.. അതേ.. ഇനി വെച്ചു താമസിപ്പിക്കേണ്ട.. രണ്ടാളുടെയും പ്രായം മുൻപോട്ട് ആണ് കെട്ടോ. അത് മറ
ക്കേണ്ട.. മുത്തശ്ശിയക്ക് തിടുക്കം ആയികഴിഞ്ഞു.
സുധി മാത്രം ഇത് തന്നെ ബാധിക്കുന്ന കാര്യം അല്ല എന്ന മട്ടിൽ ഇരുന്നു.
അനിയേട്ടന്റെ രണ്ടാമത്തെ ജ്യേഷ്ഠൻ ഇല്ലേ.. പ്രസാദേട്ടൻ. അവരുടെ മകൾ ശില്പ എം ബി ബി എസ് കഴിഞ്ഞു. ഇപ്പോൾ അവൾ ഹൈദരാബാദിൽ ആണ്. അവളെ ഒന്ന് ആലോചിച്ചാലോ..അവൾ ഒരു രണ്ട് മാസത്തിനുള്ളിൽ അവധിക്ക് വരും, മായ അവളുടെ ഭർത്താവിന്റെ സഹോദരന്റെ മകൾക്ക് വേണ്ടി ആണ് സുധിയെ ആലോചിച്ചത്.
ഓഹ് അതൊരു പരിഷ്കാരി അല്ലേ മായ... ഗീതാദേവിക്ക് അത് കേട്ടിട്ട് അത്ര പിടിച്ചിലാ..
എന്റെ അമ്മേ ഇപ്പോൾ എല്ലാവരും പരിഷ്കാരികൾ ആണ്. അമ്മ ഏത് ലോകത്തിൽ ആണ് ജീവിക്കുന്നത്. മിത്രയ്ക്കും മായ്ച്ചിറ്റ പറഞ്ഞ പെണ്ണിനെ ഇഷ്ടമാണ്.
ആഹ് ആ കുട്ടി വരട്ടെ എന്നിട്ട് നോക്കാം... ഇപ്പോൾ മായ ആരോടും ഇത് പറയേണ്ട.. മുത്തശ്ശി മായ്ക്ക് ഒരു നിർദ്ദേശം വെച്ചു.
അത് മതി എന്ന് എല്ലാവരും തീരുമാനിച്ചു.
സുധിക്ക് എന്താ അഭിപ്രായം. നിന്റെ മനസ്സിൽ ആരേലും ഉണ്ടോ.. മായ ചിരിച്ചു കൊണ്ട് അവനെ നോക്കി.
ഏട്ടന്റെ മനസ്സിൽ ഇതുവരെ ആരും ഇല്ല.. അഥവാ ഉണ്ടെങ്കിലും ഈ എനിക്ക് അറിയാം.. മിത്ര ഏട്ടനോട് കൂടുതൽ ചേർന്ന് ഇരുന്ന്..
ഇല്ലാ.. തന്റെ മനസ്സിൽ അങ്ങനെ ആരും ഇല്ലാ... സുധിക്ക് ഉറപ്പായിരുന്നു.
കുറച്ചു കഴിഞ്ഞപ്പോൾ മായ അവരോട് യാത്ര പറഞ്ഞു ഇറങ്ങി.
ചേനയും, കാച്ചിലും, പച്ചക്കറികളും എന്ന് വേണ്ട.. കുറേ സാധങ്ങൾ അവരുടെ ഡിക്കിയിൽ നിറഞ്ഞിരുന്നു
അന്ന് മുഴുവനും പാഥേയം വീട്ടിലെ ചർച്ച സുധിയുടെ കല്യാണം ആയി ബന്ധപെട്ടായിരുന്നു.
അടുത്ത ദിവസം കാലത്തെ സുധി ഹോസ്പിറ്റലിൽ പുറപ്പെട്ടു.
ജംഗ്ഷനിൽ എത്തിയപ്പോൾ അനുഗ്രഹ ബസ് കാത്തു നിൽക്കുന്നത് അവൻ കണ്ടു.
ഇവിടെ എവിടെയോ ആണ് അവളുടെ വീട്... അവൻ ഓർത്തു.
സ്കൂൾ കുട്ടികൾക്ക് കടന്നുപോകുവാൻ അവൻ രണ്ടു മിനിറ്റ് കാർ നിർത്തിയിട്ടിരുന്നു.
അനു അവനെ കണ്ടു എന്ന് അവനു തോന്നി.
സ്കൂൾകുട്ടികൾ കടന്നു പോയതും അവൻ വണ്ടി വേഗത്തിൽ ഓടിച്ചു പോയി.
അങ്ങനെ ദിവസങ്ങൾ കടന്നു പോയി.
ഇടക്ക് അനുവും സുധിയും തമ്മിൽ കണ്ടുമുട്ടും. അവൾ അവനെ വിഷ് ചെയ്യും. അത്ര മാത്രം..
ഒരു ബുധനാഴ്ച രാവിലെ മിത്രക്ക് ടൗണിൽ പോകണം ആയിരുന്നു. അവൾ അപ്പോൾ സുധിയുടെ കൂടെ രാവിലെ പോകുവാൻ തയ്യാറായി. തിരിച്ചു സുധി ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങുമ്പോൾ ആവളുമായ് വന്നാൽ മതി എന്ന് ഗീതാദേവിയും പറഞ്ഞു.
അങ്ങനെ രണ്ടാളും കൂടി പോകുവാൻ ഇറങ്ങി.
അമ്പലത്തിന്റെ അടുത്തെത്തിയപ്പോൾ മിത്ര അവനോട് വണ്ടി നിർത്തുവാൻ ആവശ്യപ്പെട്ടു.
എന്താ മിത്തു... ടൈം ഇല്ലാ.. സുധി അവളോട് ദേഷ്യപ്പെട്ടു..
ഏട്ടാ അത് ആ ചേച്ചി അല്ലേ.. അന്ന് ആക്‌സിഡന്റ് ആയ.. മിത്ര പുറത്തേക്ക് നോക്കി കൊണ്ട് പറഞ്ഞു.
അയ്യോ അതേ ഏട്ടാ.. ആ ചേച്ചി തന്നെ. അവൾ വേഗം കാറിന്റെ ഡോർ തുറന്നു വെളിയിൽ ഇറങ്ങി.
അപ്പോളേക്കും അനു കാറിന്റെ അടുത്ത് എത്തിയിരുന്നു.
ചേച്ചി... മിത്ര അവളെ വിളിച്ചു.
ഇതെങ്ങോട്ടാ.. ടൗണിലേക്ക് ആണോ.. അവൾ ചോദിച്ചു.
അതേ.. അനു മറുപടി കൊടുത്തു.
എന്നാൽ കയറിക്കോ ഞാനും ടൗണിൽ വരെ പോകുവാ.. മിത്ര അവളുടെ കൈക്ക് പിടിച്ചു കൊണ്ട് പറഞ്ഞു.
വേണ്ട.. ഞാൻ ബസിൽ പോയ്കോളാം കുട്ടി.. ഇപ്പോൾ ഒരു ബസ് വരും. അനു അവളെ പിന്തിരിപ്പിച്ചു കൊണ്ട് പറഞ്ഞു.
ബസിൽ ഇപ്പോൾ നല്ല തിരക്കാണ് ചേച്ചി... വാ.. കയറിക്കോളൂ.. അവൾ വീണ്ടും അനുവിനോട് പറഞ്ഞു.
മിത്ര,, എനിക്ക് തിരക്കുണ്ട് കെട്ടോ.. സുധി മിത്രയെ നോക്കി.
വാ ചേച്ചി,,, ഏട്ടന് ടൈം ഇല്ലാ..
ഒടുവിൽ അനുവും അവളുടെ ഒപ്പം കാറിൽ കയറി.
കൈക്ക് കുഴപ്പം ഒന്നും ഇല്ലാലോ അല്ലേ ചേച്ചി.. മിത്ര അവളുടെ കൈമുട്ട് പരിശോദിച്ചു.
ഇല്ലാ എന്നവൾ തല ആട്ടി.
ഞാൻ ടൗണിൽ വരെ പോകുവാ..ചേച്ചി എങ്ങോട്ടാണ്, ടൗണിൽ ആണോ ഇറങ്ങേണ്ടത്. മിത്ര ചോദിച്ചു.
അല്ല എനിക്ക് ഹോസ്പിറ്റലിൽ പോകണം. അനു പറഞ്ഞു
ആണോ, എവിടെ... മിത്ര വീണ്ടും ചോദിച്ചു.
വർമാസ് ഹോസ്പിറ്റലിൽ... അനു പറഞ്ഞു.
മിത്രയോട് അനു അവിടെ ജോയിൻ ചെയ്ത കാര്യം സുധി പറഞ്ഞിട്ടില്ലെന്ന് അവൾക്ക് മനസിലായി. അല്ലെങ്കിൽ മിത്ര ഇങ്ങനെ ചോദിക്കില്ല..
ആഹാ... അവിടെ ആണോ.. എങ്കിൽ ഏട്ടൻ ഇറക്കിക്കോളും.. ഞങ്ങളുടെ ഹോസ്പിറ്റൽ ആണ് ചേച്ചി അത്..
വേണ്ട.. ഞാനും മിത്രയോടൊപ്പം ഇറങ്ങിക്കോളാം.. അനു മിത്രയെ നോക്കി.
എന്താ എന്റെ ഏട്ടനെ പേടിയാണോ ചേച്ചിക്ക്... എന്റെ ഏട്ടൻ ഡീസന്റ് പയ്യാനാ.... മിത്ര ചിരിച്ചു..
അയ്യോ,, അതുകൊണ്ടല്ല കുട്ടി, അനു ആകെ വിഷമത്തിൽ ആയി.
മിത്രയുടെ ഓരോ സംസാരം കാരണം ടൌൺ എത്തിയത് അറിഞ്ഞില്ല..
സുധി കാർ നിർത്തിയപ്പോൾ ആണ് അവൾ അത് ശ്രദ്ധിച്ചത്.
അപ്പോൾ ബൈ ചേച്ചി,, പിന്നെ കാണാം, ഏട്ടന്റെ ഒപ്പം ഹോസ്പിറ്റലിൽ പോയി ഇറങ്ങിക്കോളൂ.. മിത്ര കൈ വീശി കാണിച്ചു പോയി..
ടൗണിൽ നിന്നും ഒരു ഇരുപത് മിനിറ്റ് കഷ്ടി ഒള്ളൂ എങ്കിലും അനുവിന് ആകെ പരവേശം അനുഭവപെട്ടു.
ഇത്ര ദിവസം ആയിട്ടും സുധിയും ആയി ഒന്നും സംസാരിച്ചിട്ടില്ല.
അവളുടെ ചങ്ക് ഇടിപ്പ് കൂടി കൂടി വന്നു.
പെട്ടന്ന് വണ്ടി നിന്നു പോയി..
ഷിറ്റ്... സുധി ദേഷ്യത്തോടെ പുറത്തേക്ക് ഇറങ്ങി.
അനു ആകെ പകച്ചു പോയി.
അവൻ ആരെയൊക്കെയോ ഫോൺ ചെയ്തു വിളിക്കുന്നുണ്ട്.
അനു എന്ത് ചെയണം എന്നറിയാതെ ഇരുന്നു.
കാറിന്റെ ടയർ പഞ്ചർ ആയിന്നു അവൾക്ക് മനസിലായി..
എന്റെ കൃഷ്ണാ.. ഇത് എന്തൊരു പരീക്ഷണം ആണ്.
അവൾ പതിയെ കാറിൽ നിന്നു പുറത്തിറങ്ങി.
സുധിക്ക് ദേഷ്യം കൊണ്ട് കണ്ണു കാണാൻ വയ്യാത്ത അവസ്ഥയിൽ ആണ്.
വീണ്ടും അവന്റെ ഫോൺ ശബ്‌ദിച്ചു
എന്താ മിത്ര... അവൻ പല്ല് കടിച്ചുപിടിച്ചു കൊണ്ട് ചോദിച്ചു.
ഏട്ടാ എന്തായി.... ആ ചേച്ചിയെ ഇറക്കിയോ.. അവൾ ചോദിച്ചു.
ഇല്ലടി... ഒരു സിനിമ കണ്ടിട്ട് കൊണ്ടുചെന്നു വിടാം എന്ന് കരുതി. അവൻ അരിശത്തോടെ ഫോൺ കട്ട് ചെയ്തു.
സർ... അവൾ വിക്കി വിക്കി വിളിച്ചു.
അവൻ ചോദ്യഭാവത്തിൽ അവളെ നോക്കി.
ഞാൻ.. ഞാൻ.. ലേറ്റ് ആകുമോ സർ.. അവൾ ഒരു തരത്തിൽ ചോദിച്ചു.
മേലാൽ ഇനി ആവർത്തിക്കരുത്... അത് മാത്രം അവൻ പറഞ്ഞൊള്ളു.
ഞാൻ ഒരു ഓട്ടോക്ക്... അവൾ വീണ്ടും വിക്കി..
അവൻ അതിനു മറുപടി ഒന്നും പറഞ്ഞില്ല.
പെട്ടന്ന് ഒരു കാർ വന്നു നിന്നു.
ഡോക്ടർ അശ്വിൻ ആണ്..
അശ്വിന്റെ കാറിൽ സുധി കയറി.
ഡോക്ടർ അനുഗ്രഹ കയറിക്കോളൂ.. അശ്വിൻ പറഞ്ഞപ്പോൾ അവളും കയറി.
ഇനി ഇത് കൂടി പഞ്ചർ ആകും മുൻപ് വേഗം വണ്ടിവിടു അശ്വിൻ.. സുധി പറഞ്ഞു.
ഹോസ്പിറ്റലിൽ എത്തിയതും അനു വേഗം ഇറങ്ങി.
ഡോക്ടർ അനുഗ്രഹയെ എവിടുന്ന് കിട്ടി.. അശ്വിൻ ആക്കി ചിരിച്ചു കൊണ്ട് സുധിയോട് ചോദിച്ചു.
വന്ന വഴിക്ക് റോഡിൽ ഒരു കവറിൽ എന്തോ കിടക്കുന്നത് കണ്ടു, തുറന്നു നോക്കിയയപ്പോൾ ഈ ഡോക്ടർ.. പിന്നെ ഒന്നും നോക്കിയില്ല, എടുത്തു കൊണ്ട് പോന്നു.. സുധി അവനോട് പറഞ്ഞിട്ട് പോയി.
ഈ സുധിക്കെന്താ ഈ ഡോക്ടറെ ഇത്ര കാണാത്തില്ലാത്തത്.. അശ്വിൻ ആലോചിച്ചു.
അന്നേ ദിവസം സുധിയുടെ മുൻപിൽ വരാതിരിക്കുവാൻ അനു പ്രത്യേകം ശ്രദ്ധിച്ചു.
ഉച്ച ആയപ്പോൾ മിത്ര ഹോസ്പിറ്റലിൽ എത്തി..
ഏട്ടാ... അവൾ സുധിയുടെ റൂമിലേക്ക് കയറി ചെന്നു..
നീ കഴിച്ചോ.. ഇല്ലെങ്കിൽ വാ നമ്മൾക്ക് ഫുഡ് കഴിക്കാം.. അവൻ കസേരയിൽ നിന്ന് എഴുനേറ്റുകൊണ്ട് പറഞ്ഞു.
മ്.. കുറച്ചു കഴിഞ്ഞു മതി ഏട്ടാ.. ദൃതി ഇല്ലാ.. അവൾ സുധിയെ നോക്കി.
നീ നമ്മുടെ പുതിയ പീഡിയാട്രീഷനെ കണ്ടില്ലലോ അല്ലേ.. നാൻസി സിസ്റ്ററെ വിളിക്കാം, നീ ഒന്ന് പോയി കണ്ടിട്ട് വരു..സുധി പെട്ടന്ന് ഓർത്തെടുത്ത് പോലെ അനുജത്തിയെ നോക്കി പറഞ്ഞു.
ഓഹ്... യെസ്... ഞാൻ അതും കൂടി ഓർത്തു കൊണ്ടാണ് ഇവിടേക്ക് വന്നത്.
നാൻസി സിസ്റ്റർ വന്നപ്പോൾ മിത്രയും അവളുടെ ഒപ്പം പുറത്തേക്ക് പോയി.
സുധി ഒന്ന് ഊറി ചിരിച്ചു.
മുൻപിൽ ഇരിക്കുന്ന ആളെ കണ്ടതും മിത്ര ഞെട്ടി പോയി.
ചേച്ചി.. ഈശ്വരാ.. ഇതെന്ത് മറിമായം.. മിത്ര അവളുടെ അടുത്തേക്ക് ഓടി..
ഏട്ടൻ ഒന്നും പറയാഞ്ഞത്കൊണ്ട് ആണ് ഞാൻ കുട്ടിയോട് രാവിലെ ഈ കാര്യം മിണ്ടാഞ്ഞത്.. അനു അവളെ നോക്കി ക്ഷമാപണം നടത്തി.
രണ്ടുപേരും കുറച്ചു സമയം സംസാരിച്ചു.
മിത്രക്ക് ആണെങ്കിൽ അനുവിനെ ഒരുപാട് ഇഷ്ടമായി..
നമ്മൾക്ക് ഒരുമിച്ചു പോകാം കെട്ടോ... മിത്ര അവളുടെ കൈയിൽ പിടിച്ചു കൊണ്ട് പറഞ്ഞു.
വേണ്ട... കാലത്തെ നടന്ന സംഭവങ്ങൾ എല്ലാം അനു അവളോട് വിശദീകരിച്ചു.
ശോ... അത് സാരമില്ല... അത് ചേച്ചി കയറിയതുകൊണ്ടല്ല.. ഞാൻ പോകുന്ന സമയത്ത് വിളിക്കാം..നമ്മക്ക് ഒരുമിച്ചു പോകാo. മിത്ര അതും പറഞ്ഞു അനുവിന്റെ മറുപടി കാക്കാതെ പുറത്തിറങ്ങി.
ഏട്ടനിട്ടു വെച്ചിട്ടുണ്ട്.. അവൾ മനസിൽ പിറുപിറുത്തു.
തിരികെ സുധിയുടെ മുറിയിലേക്ക് അവൾ വന്നു.
അവൾ മുഖം വീർപ്പിച്ചു നിന്നപ്പോൾ തന്നെ അവനു കാര്യം മനസിലായി..
ഏട്ടനെന്താ എന്നോട് പറയാഞ്ഞത്... അവൾ അവനെ നേരിട്ടു.
എന്ത്.. അവനും അവളെ നോക്കി.
അനുചേച്ചി ആണ് പുതിയ പീഡിയാട്രീഷൻ ആയിട്ട് വന്നത് എന്ന്.
അതിത്ര പബ്ലിസിറ്റി കൊടുക്കേണ്ട കാര്യം ആയിട്ട് എനിക്ക് തോന്നിയില്ല. അത്ര തന്നെ.. അവൻ ലാപ്ടോപ്പിലേക്ക് കണ്ണും നട്ടു പറഞ്ഞു.
വീട്ടിലേക്കു വാ... കാണിച്ചു തരാം.. അവൾ മനസ്സിൽ പിറുപിറുത്തു.
തിരിച്ചു വീട്ടിലേക്ക് പോകുന്ന സമയം
മിത്ര ആണെങ്കിൽ അനുവിനെ അവിടെ എല്ലാം തിരഞ്ഞു എങ്കിലും അവൾ പോയി എന്ന് സുധിക്ക് മനസിലായി.
രചന: Ullas Os
തുടർന്നു വായിക്കൂ....
Part 4: CLICK HERE