കണ്ണേട്ടന്റെ ദേവു, ഭാഗം: 3
രചന: jebin james veliyam
പതിവില്ലാതെ രാത്രിയിൽ ദേവൂന്റെ റൂമിലെ വെളിച്ചം കണ്ടിട്ട് ഉണർന്നു വന്നു കതക് തുറന്നതും ദേവകിയമ്മ ഞെട്ടി...
പത്തുമാസം ചുമന്ന് നൊന്തു പ്രസവിച്ച തന്റെ മകൾ കഴുത്തിൽ കുരുക്കും ഇട്ടു നിൽക്കുന്ന കാഴ്ച കണ്ടവർ ഞെട്ടി...
"ന്റെ മോളേ" എന്നവർ അലറി വിളിച്ചു കൊണ്ട് അവളുടെ അടുത്തേക്ക് പാഞ്ഞടുത്തു...
ദേവുന്റെ മുഖം വിറളി വിയർത്തു അപ്പോഴേക്കും ഒരിക്കലും ചിന്തിച്ചിരുന്നില്ല അമ്മയുടെ കടന്നു വരവ്... മരണത്തെ സ്വന്തമാക്കാൻ തുനിഞ്ഞിറങ്ങിയവൾ കതകിന്റെ കുറ്റി ഇടാൻ മറന്നു പോയിരുന്നു...
"ന്റെ കുട്ടി എന്ത് അവിവേകമാ ഈ കാണിക്കുന്നേ"... അവളുടെ കാലോടെ ചേർത്ത് പിടിച്ചു ആ അമ്മ കരയുന്നത് കേട്ടിട്ടാകണം രാഘവകുറുപ്പ് ഉറക്കത്തിൽ നിന്നും ചാടി എഴുന്നേറ്റു അവിടേക്കു വന്നത്..
ഒരു വാക്ക് കൊണ്ടോ നോക്ക് കൊണ്ട് ഇന്നുവരെ തന്റെ മകളെ വേദനിപ്പിക്കാത്ത ആ അച്ഛന്റെ ഉള്ളു പിടഞ്ഞു ആ കാഴ്ച കണ്ടതും... അയാൾ അവളുടെ അടുത്തേക്ക് ഓടിയെത്തി അവളുടെ കഴുത്തിൽ നിന്നും കുരുക്ക് എടുക്കുമ്പോൾ അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു...
എന്താ എന്റെ കുഞ്ഞിന് പറ്റ്യേ??
ഇതൊക്കെ നടക്കുമ്പോഴും നിസ്സഹായയെ പോലെ മറുപടി ഒന്നും പറയാതെ മരവിച്ചു തന്നെയിരുന്നു ദേവു...
അവൾ ഒരു വാക്കു പോലും ഉരിയാടാത്തതു കൊണ്ടാകണം രാഘവകുറുപ്പ് കണ്ണനെ വിളിച്ചു ഇടറുന്ന സ്വരത്തിലും കാര്യങ്ങൾ പറഞ്ഞത്.. വിവരം അറിഞ്ഞതും കോരി ചൊരിയുന്ന മഴയത്ത് ദേവൂന്റെ വീട് ലക്ഷ്യം വച്ചു കണ്ണൻ ബൈക്കുമെടുത്ത് പാഞ്ഞു.. മഴത്തുള്ളികൾ അവന്റെ കണ്ണുനീർ മണ്ണിനോട് അലിയിച്ചു... തന്റെ ദേവു ഇങ്ങനെ ഒരു അവിവേകത്തിനു തുനിയുമെന്നു അവൻ ഒരിക്കലും ചിന്തിച്ചിട്ടുണ്ടാകില്ല... മനസ്സിന്റെ കടിഞ്ഞാൺ അവനിൽ നിന്നും അകന്നത് കൊണ്ടാകണം ബൈക്കിന്റെ നിയന്ത്രണം പല തവണ പാളി... ദേവൂനോടുള്ള ആത്മാർത്ഥ പ്രണയത്തിന്റെ തീവ്രത കൊണ്ടാകണം ദൈവം അവനോടു കരുണ കാട്ടിയതും..
പുറത്ത് വന്ന ബൈക്കിന്റെ ശബ്ദം ദേവൂന്റെ മനസ്സിൽ പറയാതെ പറഞ്ഞു അതെ അതെന്റെ കണ്ണേട്ടൻ തന്നെയാ...
നനഞ്ഞു കുളിച്ചു ദേവൂന്റെ മുറിയിലേക്ക് ഓടി കേറിയ കണ്ണൻ ദേവൂനെ തന്റെ മാറോടു ചേർത്ത് പിടിച്ചു
എന്താ എന്റെ ദേവൂന് പറ്റിയെ.. എന്തിനാ ഇങ്ങനെ കാണിച്ചേ...??
കണ്ണന്റെ ചോദ്യം അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ ഉതിർത്തു... മറുപടി പറയാൻ അവൾ വിങ്ങി...
അത് പിന്നെ കണ്ണേട്ടാ... ഇത്രയും പറഞ്ഞവൾ നെഞ്ചോടു തല ചേർത്ത് വച്ചു പൊട്ടിക്കരഞ്ഞു..
നീ ഇല്ലാതെ എനിക്കൊരു ജീവിതം ഉണ്ടോ ദേവു... എന്നെ വിട്ടു എങ്ങനെ പോവാൻ തോന്നി എന്റെ ദേവൂന്...
മറുപടി ഇല്ലാതെ തന്റെ നെഞ്ചോടു ചേർന്നു നിന്നു കരയുന്ന ദേവൂന്റെ ഇരു തോളിലും പിടിച്ച് മുഖത്തേക്ക് നോക്കി കണ്ണൻ പറഞ്ഞു
അതെ നാളെ നിന്നെ ഞാൻ അങ്ങ് കൊണ്ട് പോകുവാ... കേട്ടു നിന്ന ദേവകിയമ്മയുടെയും രാഘവക്കുറിപ്പിന്റെയും കണ്ണുകൾ നിറഞ്ഞു... പൂർണ്ണ സമ്മതം എന്ന് അവരുടെ കണ്ണുകൾ പറയാതെ പറഞ്ഞു....
കണ്ണന്റെ അമ്മയുടെ നീരസം മാറാൻ ഇത് തന്നെ ധാരാളമായിരുന്നു...
പിറ്റേന്ന് കുടുംബ ക്ഷേത്രത്തിൽ വച്ചു താലി ചാർത്തി ഇറങ്ങുമ്പോൾ ആ അമ്മ മോളേ മാറോടു ചേർത്ത് പിടിച്ചു കരഞ്ഞു മോളെന്നോട് ക്ഷമിക്കണം ഒരു നിമിഷത്തെ എന്റെ സ്വാർത്ഥത... എന്റെ കുട്ടി മതി എനിക്ക് എന്റെ കണ്ണന്റെ പെണ്ണല്ല നീ എന്റെ മോളാ...
ദേവൂന്റെ നിറഞ്ഞൊഴുകിയ കണ്ണുനീർ തുടച്ചു ആ അമ്മ..
സന്തോഷത്തിന്റെ നാളുകൾ വീണ്ടും അവരുടെ ജീവിതത്തിലേക്ക് തിരികെയെത്തി... അപ്പോഴും കണ്ണന്റെ ഉള്ളിൽ ഒരു കടം ബാക്കി നിൽക്കുന്നു തന്റെ ദേവൂന്റെ ജീവിതത്തിൽ കരിനിഴൽ വീഴ്ത്തിയവൻ...
ഇനിയും കാത്തിരിക്കാനുള്ള മനസ്സ് കണ്ണനു ഉണ്ടായിരുന്നില്ല... അവളെ ആ ഓർമ്മകളിലേക്ക് അവൻ കൂട്ടികൊണ്ട് പോയി... അരുണിനോടുള്ള പകയുടെ തീനാളം കണ്ണന്റെ മനസ്സിൽ കത്തി ജ്വലിക്കാൻ തുടങ്ങി... അരുൺ കുടിച്ചു കൂത്താടുന്ന ആറു നില കെട്ടിടത്തിന്റെ താഴെ അരയിൽ ഒരു ചെറു കത്തിയുമായി ചെന്നെത്തിയ കണ്ണൻ ഞെട്ടി... ആൾക്കൂട്ടത്തിനു നടുവിൽ ചോരയൊലിച്ചു ജീവൻ അറ്റ ശരീരവുമായി കിടക്കുന്ന അരുൺ..
ചുറ്റും കൂടി നിന്ന നാട്ടുകാരിലൊരാൾ പറഞ്ഞു
ആ ചെക്കൻ കുടിച്ചു ബോധമില്ലാതെ മുകളിന്നു വീണതാ...
ജീവനറ്റ ശരീരത്തോട് ഇനിയെന്ത് പ്രതികാരം ബൈക്ക് സ്റ്റാർട്ട് ചെയ്തു കണ്ണൻ തിരികെ വീട്ടിലേക്കു എത്തി..
ഇടവപ്പാതിയിലെ തകർത്തു പെയ്യുന്ന മഴയത്തു വരാന്തയിൽ ദേവൂന്റെ മടിയിൽ തലയും വെച്ചു കിടന്ന കണ്ണൻ പറഞ്ഞു ദൈവം വലിയവനാ അല്ലേ ദേവു...
(അവസാനിച്ചു )