തൊഴുതു ഇറങ്ങി വരുമ്പോൾ കണ്ടു എല്ലാവരും കുളത്തിലെ കസർത്ത് കഴിഞ്ഞു ആൽത്തറയിൽ കയറി ഇരിപ്പാണ്.
അഖിലേ.. വായനശാലയിൽ പരിപാടിക്ക് ജഡ്ജ് ആയി വേണം കേട്ടോ..
ഉമയും അവളും പ്രസാദിന്റെ ശബ്ദം കേട്ട് നിന്നു..
ഞാനോ...?
അവൾ ചിരിച്ചു കൊണ്ട് ചോദിച്ചു.
പിന്നെ മലയാളം റാങ്ക് കാരി അല്ലെ ഇപ്പൊ എം എ യും..
ഞാൻ വന്നാൽ മതിയോ പ്രസാദെട്ടാ..
ഉമ ആണ്..
അതിനവിടെ ഒറ്റ സംഖ്യ ഇരട്ട സംഖ്യ അല്ല ചോദിക്കുന്നെ...
പിന്നെ റേഷൻ അരിയുടെ തൂക്കം ആയിരിക്കും..
പ്രസാദെട്ടൻ അവളെ നോക്കി കണ്ണുരുട്ടി..
പ്രസാദെട്ടൻ റേഷൻ കട നടത്തുവാണ്..
കൂടെ കൂടിയവർ എല്ലാം ചിരിച്ചു.
റോയ് അവളുടെ ഇലച്ചീന്തിനിടയിലെ കടലാസിലേക്ക് നോട്ടം പായിച്ചു..
ഒരു ചെറു പുഞ്ചിരി അവന്റെ മുഖത്തു മിന്നി മാഞ്ഞു.
ടീ.. നീ എന്തു പണിയാണ് കാണിച്ചത്.. ഉമയുടെ കൈ പിടിച്ചു വലിച്ചു നടന്നു അവൾ ചോദിച്ചു.
പിന്നെന്ത്... അയാൾക്ക് എന്താ കണക്കിനോടൊരു പുച്ഛം.. നീ കേട്ടിട്ടില്ലേ.. ഭൂഗോളത്തിന്റെ സ്പന്ദനം തന്നെ കണക്കിൽ ആണെന്ന്..
മ്മ്.. ചാക്കോ മാഷ് പറഞ്ഞതല്ലേ...
അതെല്ലൊ.. നീ ബ്ബ ബ്ബ ബ്ബ... ആക്കിയത് കൊണ്ടല്ലെടി മലയാളം എന്നും പറഞ്ഞു ഓടിയത്..
ഓ എന്റെ ഉമേ.. നിന്നോട് ജയിക്കാൻ ഞാൻ ഇല്ല..
ഹൈ... അങ്ങനെ പറയല്ലെടി.. ഞാൻ ഈ ആലിന്റെ അടിയുന്നു വാങ്ങിച്ചതല്ലേ ഉള്ളു..ഓരോരുത്തരു ഓണ്ലൈനിൽ എഴുതി എത്രയാ വാങ്ങിച്ചു കൂട്ടുന്നെ... നിനക്ക് ഒരു കൈ നോക്കരുതോ... ടീച്ചേർമാർക്ക് ഒക്കെ നല്ല സ്കോപ്പ് ആണ്..
പോടി.. നിനക്ക് അടുത്ത ഒരാഴ്ച്ചക്കുള്ളത് കൂടി ആയി.. ഇന്നെന്തായാലും പ്രസാദെട്ടൻ ഉണ്ണിയേട്ടന വിളിക്കും.
അങ്ങനെ വല്ലതും സംഭവിച്ചാലും അയാളുടെ അരിച്ചാക്കിൽ ഞാൻ മണ്ണെണ്ണ ഒഴിക്കും..
നീ നന്നാവില്ലെടി..
അപ്പോഴേക്കും അവളുടെ വീടിന്റെ മുറ്റത്തേക്ക് എത്തി..
ഉമയുടെ അമ്മ ഇറങ്ങി വന്നു..
വാ മോളെ.. ചായ കുടിച്ചിട്ട് പോകാം..
വേണ്ട അമ്മേ... കുറെ നാൾ കൂടി വരുന്നതല്ലേ 'അമ്മ വല്ലതും ഉണ്ടാക്കി കാത്തിരിക്കുക ആവും..
എന്നാൽ ഞാനും അവിടെ നിന്ന് കഴിച്ചോളാം..
ഉമയും ചാടി ഇറങ്ങി..
നീ എന്താ പത്മേ ഇവളെ ഗർഭത്തിൽ ഇരിക്കുമ്പോൾ കഴിച്ചേ... വല്ല പച്ച കടുകും വിഴുങ്ങിയോ??
അപ്പൂപ്പൻ ഒരു പ്രത്യേക താളത്തിൽ അവരോടു ചോദിച്ചു.
ഉമ മുഖം വലിച്ചു വീർപ്പിച്ചിരുന്നു..
അല്ല.. ഞാനെ എന്റെ അച്ഛനെ പോലെയാ.. അങ്ങേര് ആണേൽ അങ്ങേരുടെ അച്ഛന്റെ തനിപകർപ്പ് ആണെന്ന സംസാരം..
അപ്പൂപ്പൻ പൊട്ടിച്ചിരിച്ചു.
ശരി അപ്പൂപ്പാ... ഇറങ്ങട്ടെ അഖില ഉമയുടെ കൈ പിടിച്ചു വലിച്ചു പറഞ്ഞു.
നിനക്ക് വല്ല ബോധവും ഉണ്ടോ ഉമേ..?
ഇല്ലടി... അതോണ്ട് ല്ലേ നിന്റെ ഏട്ടനെ തലയിൽ എടുത്തു വെച്ചത്...
ഹോ എന്റെ ഉണ്ണിയേട്ടന്റെ ജാതകം ഒന്ന് നോക്കിക്കണം..
എന്തിന്... അല്ലെങ്കിൽ തന്നെ മൊത്തം മന്ദൻ ആയിരിക്കും..
നടന്ന് നടന്നു തൊട്ടു വക്കത്തു എത്തി..
അഖിലയുടെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു.
പഴയ കാര്യങ്ങൾ ഓർത്തതാവും ല്ലേ..
ഉമ ചോദിച്ചു..
മ്മ്.. അന്നൊക്കെ എന്തു രസം ആയിരുന്നു അല്ലെടി.. നീയും ഞാനും ഉണ്ണിയേട്ടനും അക്കരയിലെ പിള്ളാരും... ഇപ്പൊ ഒക്കെ ഒരുപാട് മാറി... ഒരോർമ്മ മാത്രം..
പുസ്തകം തിന്ന് തിന്ന് നിന്റെ തല മൊത്തം പോയോ പെണ്ണേ... ഒന്നും മാറിയിട്ടില്ല എല്ലാം അതേ പോലെ തന്നെ ഉണ്ട്.. മാറ്റം ഞങ്ങൾക്ക് ഇത്തിരി വന്നു എനിക്കും ഉണ്ണിയേട്ടനും..
ഉമ ചെറിയ നാണത്തോടെ പറഞ്ഞു..
മ്മ്.. ഞാൻ കയ്യോടെ പിടിച്ചത് കൊണ്ടല്ലേ..
അഖില ചിരിച്ചു..
ഇത്രയും കാലം ആയില്ലേ പെണ്ണേ.. നിന്റെ മനസ് എവിടെയും ഒന്ന് പതിഞ്ഞില്ലേ? ആരോടും തോന്നിയില്ലേ മനസ്സ് ഒന്ന് ചേർത്തു വെയ്ക്കാൻ..
അവൾ ഇലച്ചീന്തിലെ കടലാസ് ഒന്ന് മുറുക്കി പിടിച്ചു.
തത്കാലം ഒന്നും ഇല്ല .. ചിലപ്പോൾ എനിക്കായി ഒരുവൻ വരും...
നീ കേട്ടിട്ടില്ലേ..
എന്റെ പ്രീയൻ വെണ്മയും ചുവപ്പും ഉള്ളവൻ..... പതിനായിരം പേരിൽ അതിശ്രേഷ്ഠൻ ...
ഉമ അവളെ ഒന്ന് നോക്കി...
അവളുടെ ഭാവം കണ്ടു അഖില പൊട്ടിച്ചിരിച്ചു..
വീട്ടിൽ കയറിയപ്പോൾ അമ്മ ഒരു പാത്രത്തിൽ എന്തോ പൊതിഞ്ഞു പുറത്തേക്ക് വരുന്നത് കണ്ടു..
എന്താ അമ്മേ...
നൂലപ്പം ഉണ്ടാക്കിയിരുന്നു.. അപ്പുറത്ത് ഉണ്ണി വന്നു.. അവന് ഇഷ്ടം അല്ലെ.. ചായ കുടിക്കുമ്പോഴേക്കും കൊടുത്തു വരാം.. ഇപ്പൊ എത്തിയതെ ഉള്ളു.
അമ്മ വേഗം പടി കടന്ന് ഇറങ്ങി പോയി.
നിനക്കുള്ളതും കൊണ്ടു ആള് വണ്ടി പിടിച്ചു ഇങ്ങു വന്നേടി..
ഉമ വിളറി നിന്നു.. കവിളിലേക്ക് കൈ ചെന്നു..
ആഹാ.. അപ്പൊ പേടി ഉണ്ടല്ലേ.. അഖില കളിയാക്കി ചോദിച്ചു.
നിന്റെ ഏട്ടൻ ആയോണ്ട് പറയുവല്ല.. ഇങ്ങനെ ഒരു മൂരാച്ചിയെ ഞാൻ ജന്മത് കണ്ടിട്ടില്ല.. അവിടെ ആയപ്പോ ഒരു സമാധാനം ഉണ്ടായിരുന്നു.. ചീത്ത മാത്രം കേട്ടാൽ മതി അല്ലോ.. ഇതിപ്പോ..
ഇരുവരും അകത്തു കയറി ഭക്ഷണം കഴിക്കാൻ ഇരുന്നു..
കഴിച്ചു എഴുന്നേറ്റപ്പോൾ തന്നെ ഉമ ധൃതി പിടിച്ചു പോകുന്നെന്നും പറഞ്ഞു ഇറങ്ങി നടന്നു..
അഖിലയ്ക്ക് ചിരി വന്നു.. അവളുടെ വെപ്രാളം കണ്ടു...
അച്ഛനോട് ഇന്ദിര ടീച്ചർ പറഞ്ഞ കാര്യം പറഞ്ഞു. നിനക്ക് താല്പര്യം ആണെങ്കിൽ കൊടുക്ക് എന്ന് പറഞ്ഞു.
അന്ന് തന്നെ അതിന്റെ കാര്യങ്ങൾ അന്വേഷിച്ചു.
വൈകിട്ട് ഉണ്ണിയേട്ടൻ വന്നപ്പോൾ കാര്യം പറഞ്ഞു.
എനിക്ക് അറിയാം. എന്റെ ഒരു ഫ്രണ്ട് അവിടെ കെമിസ്‌ട്രീ ഡിപാർട്മെന്റിൽ ഉണ്ട്. ഞാനും വരാം പോകുമ്പോൾ..
ഉണ്ണിയേട്ടനു ലീവ് ഉണ്ടോ അപ്പോഴേക്കും..
രണ്ടാഴ്ച്ച... വർക് ഉണ്ട്... ഇവിടുന്ന് ചെയ്യാം.
അമ്മ ഉണ്ണിയേറ്റനുള്ള ചായ കൊണ്ട് വെച്ചു അകത്തേക്ക് പോയി.. മുത്തശ്ശി ഒരു കോണിൽ ഇരുന്നു രാമനാമം ജപിക്കുന്നു.. അമ്പലത്തിൽ നിന്നുള്ള പാട്ട് കേൾക്കാം..
അഖില ചുറ്റും നോക്കി...
ഉണ്ണിയേട്ടാ..
ചുണ്ടോട് ചേർത്ത ചായ ഒന്ന് മൊതിയിട്ട് അവൻ അവളെ നോക്കി.
അത്.. ഉമ..
അവന് ചെറുതായി ദേഷ്യം വരുന്നുണ്ടെന്ന് തോന്നി അവൾക്ക്..
പക്ഷെ ഒന്നും പറയുന്നില്ല..
പാവം ആണ് ഏട്ടാ.. ഇത്തിരി കുറുമ്പ് ഉണ്ട് ന്നല്ലേ ഉള്ളു... നമ്മൾക്ക് അറിയത്തതല്ലലോ..
അറിയാത്തത് അല്ല അതുകൊണ്ട് ആണ് പറഞ്ഞു നന്നാക്കാൻ നോക്കുന്നത്..
അതു ഒക്കെ കണ്ടു കൊണ്ടല്ലേ ഇഷ്ടപ്പെട്ടത്.
അടങ്ങി ഒതുങ്ങി ഇരിക്കുന്ന അവളെ കാണുമ്പോൾ വല്ലാത്ത വീർപ്പുമുട്ടൽ ആയിരുന്നല്ലോ..
അവന് അറിയാതെ ഒരു ചിരി പൊട്ടി.
കുറച്ചു ദിവസം ഇങ്ങനെ നടക്കട്ടെ.. പെണ്ണ് എന്തു ചെയ്യുന്നു എന്ന് കാണാം അല്ലോ..
മ്മ്.. ഇപ്പൊ തന്നെ നിന്റെ ചേട്ടനെ ഉപ്പിലിട്ട് വെക്കാൻ പറഞ്ഞു പോയതേ ഉള്ളു..
ഉണ്ണിയെ നോക്കി ചിരിച്ചു അവൾ പറഞ്ഞു.
കോളേജിൽ ഇന്റർവ്യൂ നു ഉണ്ണി അവളെ കൊണ്ടു വിട്ടു... അത്യാവശ്യം ഒരാളെ കാണാൻ ഉള്ളത് കൊണ്ട് ഇപ്പൊ പോകുവാണെന്നും പിന്നെ ബസിനു വാ എന്നും പറഞ്ഞു.. അല്ലെങ്കിൽ കഴിയുമ്പോൾ വിളിക്ക് ഫ്രീ ആയാൽ വരാം എന്നും പറഞ്ഞവൻ കാർ ഒടിച്ചു പോയി.
ഇന്റർവ്യൂ കഴിഞ്ഞു ഇറങ്ങിയപ്പോൾ ഉണ്ണിയേട്ടനെ വിളിച്ചില്ല.. ഉമയെ ഒന്ന് വിളിച്ചു..
എവിടെയടി?
ഞാനിറങ്ങി.. ഉച്ചയ്ക്ക് ശേഷം എനിക്ക് ഫ്രീ ആണ്.. നിന്റെ ഇന്റർവ്യൂ കഴിഞ്ഞോ?
ഉവ്വ്..
നന്നായി.. എന്നാൽ ഞാൻ നിന്റെ സ്റ്റോപ്പിൽ ഇറങ്ങാം.. അത്യാവശ്യമുണ്ടെന്നും പറഞ്ഞു ഇറങ്ങിയതാ..
അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു.
കുറച്ചു സമയം കാത്തു നിന്നപ്പോൾ ഉമ വന്നു..
ടീ എനിക്ക് ഇത്തിരി സാധനങ്ങൾ ഒക്കെ വാങ്ങണം.. നീയും കൂടെ വാ.. അതാ ഞാൻ വിളിച്ചെ..
അഖില പറഞ്ഞു..
ശരി..
പെട്ടെന്ന് ഉമയുടെ കണ്ണുകൾ എതിർവശത്തെ സ്റ്റോപ്പിലേക്ക് പാഞ്ഞു..
ടീ... റോയിച്ചൻ അല്ലെ അത്.
റോയ്!!
ആ പേര് മാത്രമേ അവൾ കേട്ടുള്ളൂ..
എ.. എന്താ?
ഒന്ന് പതറി അഖില ചോദിച്ചു.
എടി.. അപ്പുറത്ത് സ്റ്റോപ്പിൽ നമ്മുടെ അവിടെത്തെ റോയിച്ചൻ നിൽക്കുന്നു.
അഖില അങ്ങോട്ടേക്ക് നോക്കി..
ഒരായിരം വസന്തങ്ങൾ വിരിയുന്നത് നേരിയ മഴപ്പാറ്റലിൽ അവൾ അറിഞ്ഞു.
ആ അങ്ങേരിവിടെ കെ എസ് ഇ ബി യിൽ ആണ് .. അവൾ ഓർത്തു പറഞ്ഞു..
അവൾ കൈ വീശി കാണിച്ചു..
ദൈവമേ... ഇതെന്തിന് ഉള്ള പുറപ്പാട് ആണ് ഇവൾ.. ഇതിനു പിന്നെ പുല്ലിനെയും പൂച്ചയെയും പോസ്റ്റിനെയും വരെ അറിയാം..
യ്യോ.. ദേ ഇങ്ങോട്ട് വരുന്നു..
അയാളുടെ സാമിപ്യത്തിൽ .. നോട്ടത്തിൽ തന്റെ മനസിന് ഉണ്ടാകുന്ന പതർച്ച തിരിച്ചറിഞ്ഞു അവൾ പരിഭ്രമിച്ചു.
പക്ഷെ പ്രണയത്തിന്റെ മുന്തിരിവള്ളികൾ തളിർക്കുന്നത് എഴുതപ്പെട്ട ഏതോ അക്ഷരങ്ങൾ വഴി അവൾക്ക് അനുഭവപ്പെട്ടു... പക്ഷെ മുഖമില്ലാത്ത സ്വരമില്ലാത്ത ആ വരികൾ ഒരു ചോദ്യ ചിഹ്നം ആയി തോന്നി..
ഉമ എന്താ ഇവിടെ?? രണ്ടുപേരെയും നോക്കി ചിരിച്ചുകൊണ്ടാവൻ ചോദിച്ചു.
എനിക്കല്ല.. റോയ്ച്ചാ.. ഇവള്ക്കിവിടെ ഇന്റർവ്യൂ...
റോയ് അഖിലയെ ഒന്ന് നോക്കി..
അവന്റെ കണ്ണുകൾ നേരിടാൻ പ്രയാസപ്പെട്ട് അവൾ ഒന്ന് ചിരിച്ചു.
മലയാളം ല്ലേ??.
അവൻ അവളോട് തലയനക്കി ചോദിച്ചു.
മ്മ്... അതേ..
റോയിച്ചൻ ബസ് കാത്തു നിൽക്കുവാണോ..
അല്ല... ടൗണിൽ ഒന്ന് പോകണം.. ഒരു ഫ്രണ്ട് വണ്ടി കൊണ്ടു വരാൻ പോയി. കാത്തു നിന്നതാ..
ബസിൽ ആണോ വന്നത്?
ആ..
അപ്പൊ നിനക്കനൊരു കൂട്ടായി പെണ്ണേ എന്നും..
അഖില ശെരിക്കും ഞെട്ടി ഉമയെ നോക്കി..
അപ്പോഴേക്കും റോയുടെ നുണക്കുഴി വിരിയുന്നത് അഖില കണ്ടു..
ഞാൻ ബൈക്കിൽ ആണ് വരുന്നത് എന്നും.. അത് വർക് ഷോപ്പിൽ ആണ് അതാ ബസ്സിൽ വന്നത്..
അവൻ പറഞ്ഞു അവരെ നോക്കി..
അതിനെന്താ.. നിനക്ക് ബൈക്കിൽ ഒക്കെ കയറാൻ അറിയില്ലെടി..
അഖില ഞെട്ടി ഞെട്ടി ഇല്ലാതായി..
റോയിടെ അവസ്ഥയും തിരിച്ചു ആയിരുന്നില്ല..
അഖില അവളെ നോക്കി കണ്ണുരുട്ടി..
ഉമയ്ക്ക് ചിരി വന്നു...
റോയ് പിന്നിലേക്ക് തിരിഞ്ഞു നോക്കി..
വരട്ടെ.. അവൻ വണ്ടി എടുത്തു വന്നു.. അവരോടു പറഞ്ഞു റോഡ് ക്രോസ് ചെയ്യാൻ നിന്നു..
റോയ്ച്ചാ.. വേണേൽ ഇവൾ ബൈക്കിൽ കയറാൻ പഠിക്കാം ന്ന്..
അവൻ തിരിഞ്ഞു അഖിലയെ നോക്കി ചിരിച്ചു കൊണ്ട് റോഡ് മുറിച്ചു കടന്നു പോയി..
അഖില ഉമയുടെ കയിൽ പിടിച്ചു നുള്ളി..
നീ എന്റെ കാലൻ ആയി ജനിച്ചതാണോ ടി ??
അല്ല.. നിന്റെ ഉണ്ണിയേട്ടന്റെ... അവൾ മുഖം കോട്ടി പറഞ്ഞു..
ശോ.. മനുഷ്യനെ നാണം കെടുത്തി..
അല്ലെടി.. അങ്ങേര് ഒരു പതിഞ്ഞ പ്രകൃതം ആണ് കാണുമ്പോൾ എല്ലാം.. ഞാൻ ഒന്ന് ഉഷാർ ആക്കാൻ പറഞ്ഞതല്ലേ.... നിന്റെ ഉണ്ണിയേട്ടന്റെ ഒക്കെ ഉറ്റ കൂട്ടല്ലേ..
വീട്ടിൽ എത്തട്ടെ.. ഉണ്ണിയേട്ടനെ കാണണം..
അധികം ഭീഷണിപെടുത്തല്ലേ മോളെ.. ഞാൻ വേറെ കെട്ടും.. എന്നിട്ട് ജനിക്കുന്ന ചെറുക്കനെ ഉണ്ണി എന്ന് പേരിടും.. ദിവസം രണ്ട് അടിയും വെച്ചു കൊടുക്കും.. ഹും.. അവളുടെ ഒരു ഉണ്ണിയേട്ടൻ..
അവളുടെ ഭാവം കണ്ടു അഖിലയ്ക്ക് ചിരി പൊട്ടി... പിന്നെ ഉമയും അതിൽ പങ്കു ചേർന്നു...
ഒന്ന് കടകൾ ഒക്കെ കയറി ഇറങ്ങി വൈകിട്ട് ആകുമ്പോഴേക്കും രണ്ടും വീടെത്തി..
ഉണ്ണി ഉമ്മറത് തന്നെ ഉണ്ടായിരുന്നു മുത്തശ്ശിയോടൊപ്പം..
നീ എന്താ വിളിക്കാഞ്ഞത്..
ഉമ ഉണ്ടായിരുന്നു ഏട്ടാ... ഞങ്ങൾക്ക് കുറച്ചു സാധനം ഒക്കെ വാങ്ങാനുണ്ടായിരുന്നു..
ഓ.. എന്നിട്ട് ജീവനോടെ തിരിച്ചെത്തിയല്ലോ..
അവൾ ചിരിച്ചു..
ഈ ഏട്ടൻ..
അകത്തേക്ക് കയറിയ അവൾ റൂമിൽ ചെന്ന് കിടന്നു...
കുറെ നടന്നതിന്റെ ആകാം.. ഒരു ക്ഷീണം..
മെല്ലെ എഴുന്നേറ്റ്.. മേശയ്ക്കു മുകളിൽ വെച്ച പുസ്തകം തുറന്നു....
ഏകാന്തതയുടെ നൂറു വർഷങ്ങൾക്കിടയിൽ ശാലമോന്റെ വരികൾ ഏകാന്തതയുടെ ചൂടേറ്റ് കിടക്കുന്നു..
ഒരു പേനയെടുത്തു കുറിച്ചു....
എന്റെ പ്രീയതമന്റെ സ്വരം!
പർവതങ്ങൾ ചാടി കടന്നും കുന്നുകൾ മാറി കടന്നും ഇതാ അയാൾ വരുന്നു...
അയാളുടെ രൂപം ലബനൊന്നു സാദൃശ്യം,
ദേവദാരുക്കളെ പോലെ ഉൽകൃഷ്ടം,അയാളുടെ സ്വരം മധുരതരം,
ഇതാണെന്റെ പ്രിയതമൻ, ഇതാണെന്റെ സ്നേഹിതൻ....
(തുടരും) അടുത്ത ഭാഗം നോട്ടിഫിക്കേഷനോടെ വായിക്കുവാൻ ലൈക്ക് കമന്റ് ചെയ്യൂ ....
രചന: ഋതു ❤