വൈകാശി തിങ്കൾ, പാർട്ട്‌ 30

Valappottukal

♦️♦️♦️

വൈഗയുടെ കയ്യിൽ കൈ കോർത്തു കൊണ്ടു നിരഞ്ജൻ നടുമുറ്റത്ത് പടികളിലേക്ക് ചാഞ്ഞിരുന്നു.... അവളുടെ മടിയിലേക്ക് തല ചായ്ച്ചു കൊണ്ടു നിരഞ്ജൻ, വൈഗയുടെ വയറിലേക്ക് മുഖം പൂഴ്ത്തിയിരുന്നു..... അവളുടെ കൈകൾ അവന്റെ നീളൻ മുടിയിഴകളെ തലോടി കൊണ്ടിരുന്നു........

സേതുവും അരുന്ധതിയും നീലുവും കൂടി വിവാഹം കഴിഞ്ഞു സേതുവിന്റെ തറവാട്ടിൽ താമസിക്കാനായി പോയി.... നിരഞ്ജനും വൈകയ്ക്കും പ്രൈവസി ആയിക്കോട്ടെ എന്ന് വിചാരിച്ചു സേതു ആണ് ഇങ്ങനൊരു സജഷൻ വച്ചത്....

വൈക നിർവൃതിയോടെ നിരഞ്ജന്റെ കവിളിലേക്ക് ചുണ്ടുകൾ ചേർത്ത് വച്ചു.......

കാശി..... മോളെ.......

നിരഞ്ജൻ  അവളുടെ മൂക്കിൽ മെല്ലെ കടിച്ചു കൊണ്ടു കവിളിൽ തലോടി..... നിറഞ്ഞു വന്ന കണ്ണുകൾ അമർത്തി തുടച്ചു കൊണ്ടു വൈക നിരഞ്ജനെ കണ്ണെടുക്കാതെ നോക്കി ഇരുന്നു.... പുഞ്ചിരിച്ചു കൊണ്ടു നിരഞ്ജൻ അവളോട് എന്താ എന്ന് ചോദിച്ചു...

എന്നെ പറ്റിച്ചില്ലേ ഏട്ടാ..... എത്ര സങ്കടായി എനിക്ക് എന്നറിയോ.....

രണ്ടു വർഷം.... എനിക്കറിയില്ല ഏട്ടാ.. ഞാൻ..... ഇനി എങ്ങോട്ടും വിടില്ല ഞാൻ......

നിരഞ്ജനെ കെട്ടിപിടിച്ചു കൊണ്ടു വൈക അവന്റെ  മടിയിൽ കയറി കഴുത്തിലൂടെ കയ്യിട്ടു കൊണ്ടു മുഖം തോളിൽ അമർത്തി...... അവളുടെ അരയിലൂടെ കയ്യിട്ടു കൊണ്ടു നിരഞ്ജൻ  വൈകയെ ഒന്നുകൂടി ചേർത്ത് പിടിച്ചു.....

നീയില്ലാതെ ഞാനും അങ്ങനെ തന്നെ ആയിരുന്നു പെണ്ണെ... നീറ്റലായിരുന്നു നെഞ്ചിൽ.... എത്രയും വേഗം നിന്നെ കാണാൻ... നിന്നിൽ അലിയാൻ.

നിരഞ്ജൻ അവളെ കൈകളിൽ കോരിയെടുത്തു കൊണ്ടു നടുമുറ്റത്തേക്ക് ഇറങ്ങി...... ആമ്പൽ പൂക്കളുടെ അടുത്തായി അവളെ നിർത്തി..... ഒരു പൂവ് പൊട്ടിച്ചെടുത്ത നിരഞ്ജൻ, അതവളുടെ മുടിയിലായി വച്ചു..... മുടിയിഴകളിൽ അമർത്തി ചുംബിച്ചു കൊണ്ടു നിരഞ്ജൻ വൈകയെ ആഞ്ഞു പുണർന്നു..... നാണത്തോടെ അവനിൽ ചേർന്നു നിന്നു കൊണ്ടവൾ, അവന്റെ നെഞ്ചിൽ പതിയെ കടിച്ചു....

നിരഞ്ജന്റെ മുഖം അവളിലേക്ക് കൂടുതൽ അടുത്തു വന്നു....ചുണ്ടുകളിൽ പതിയെ ചുംബിച്ചു കൊണ്ടു നിരഞ്ജൻ അവളുടെ കണ്ണുകളിലേക്ക് നോക്കി..... അവിടെ തന്നോടുള്ള പ്രണയം ജ്വലിച്ചു നില്കുന്നത്  കണ്ടു നിരഞ്ജൻ അവളുടെ താലിയിൽ അമർത്തി ചുംബിച്ചു....... വൈക നിരഞ്ജന് വിധേയയായി നിന്നു കൊണ്ടു അവനെ ചുറ്റി പിടിച്ചു.....

നീയില്ലായിരുന്നെങ്കിൽ എന്റെ ജീവിതം എങ്ങനെ ഒക്കെ ആയിത്തീർന്നേനെ.... പറ്റില്ലായിരുന്നു മോളെ.... ഒരു നിമിഷം പോലും നിന്നെ പിരിഞ്ഞിരിക്കാൻ.......

നീയാണെന്റെ എല്ലാം...... നിനക്ക് വേണ്ടി മാത്രം ആണ് എന്റെ നെഞ്ച് വിങ്ങിയിട്ടുള്ളത്.....

വൈക നിരഞ്ജന്റെ നെഞ്ചിലേക്ക് ചാരി നിന്നു...... കുറെ നേരം അവരാ നടുമുറ്റത് ആമ്പലിന്റെ അരികിൽ നിന്നു.......

ആരോ വന്നു കാളിംഗ് ബെൽ അടിച്ചപ്പോൾ മാത്രം ആണ് രണ്ടാളും അവരുടെ ലോകത്തു നിന്നും ഉണർന്നത്... വൈകയോട് കുളിച്ചു റെഡി ആകാൻ പറഞ്ഞു നിരഞ്ജൻ ഡോർ തുറക്കാനായി പോയി....

കരയോഗം ആൾക്കാർ ആയിരുന്നു... നിരഞ്ജന് സ്വീകരണം നൽകാനായി അവന്റെ ജോയ്‌നിങ് ഡേറ്റും കാര്യങ്ങളും ഒക്കെ അറിയാനായി വന്നതായിരുന്നു അവർ... ഒരാഴ്ചയ്ക്ക് ശേഷം എറണാകുളം തന്നെ എഎസ്പി ആയി ചാർജ് എടുക്കും എന്ന് അവരോട് നിരഞ്ജൻ പറഞ്ഞു.. കുറച്ചു സംസാരിച്ച ശേഷം അവരെല്ലാം പോയി...

നിരഞ്ജൻ റൂമിലേക്ക് കയറുമ്പോൾ വൈക കുളി കഴിഞ്ഞു മുടി മുന്നിലേക്കിട്ട് തുവർത്തുകയായിരുന്നു......

ആരായിരുന്നു രഞ്ജു ഏട്ടാ....

ആ... അത് കരയോഗം ആൾക്കാരാണ്.... അവർക്ക് ഒരു സ്വീകരണം തരണം പോലും.. അതിനു വന്നതാ...

ഷർട്ട് ഊരി വൈഗയുടെ തോളിലേക്ക് ഇട്ടുകൊണ്ട് നിരഞ്ജൻ തോർത്ത്‌ എടുത്ത് ബാത്‌റൂമിലേക്ക് കയറി...

അതേ... ആ ഷെൽഫിൽ രണ്ടു കവർ ഉണ്ട്.... ഒന്ന് നിനക്കാ..... അതെടുത്തു ഉടുത്തു റെഡി ആക്.... അമ്പലത്തിൽ പോണം.....

ഓക്കേ മൈ ഡിയർ നരി....

വൈക അവനെ നോക്കി സൈറ്റ് അടിച്ചു കൊണ്ടു ഷെൽഫ് തുറന്നു കവർ കയ്യിലെടുത്തു..... കസവിന്റെ സെറ്റും മുണ്ടും റെഡ് കളർ ബീഡഡ് വർക്കുള്ള ബ്ലൗസും ആയിരുന്നു...... അവൾ വേഗം തന്നെ അതെടുത്തു ഉടുത്തു..... താലി മാലയും കുറച്ചു ത്രെഡ് വർക്ക്‌ ചെയ്ത വളകളും വലിയൊരു ജിമിക്കി കമ്മലും ഇട്ടു.... മുടി കുളിപിന്നൽ  കെട്ടി.. നെറ്റിയിൽ ചുവന്ന ഒരു പൊട്ടും തൊട്ടു......

നിരഞ്ജൻ കുളിച്ചു വന്നപ്പോഴേക്കും അവൾ റെഡി ആയിരുന്നു.... തോർത്ത്‌ അവളുടെ കയ്യിൽ കൊടുത്തു നിരഞ്ജനും ഡ്രസ്സ്‌ മാറി...റെഡ് കുർത്തയും കസവു മുണ്ടും.....

വൈക അവനെ നോക്കി,  എളിയിൽ കൈ കുത്തി സൂപ്പർ എന്ന് കാണിച്ചു.. നിരഞ്ജൻ ചിരിച്ചു കൊണ്ടു അവളെ ഇടുപ്പിലൂടെ കയ്യിട്ട് ദേഹത്തേക്ക് അടുപ്പിച്ചു.... ചെപ്പിൽ നിന്നും ഒരു നുള്ള് സിന്ദൂരം അവളുടെ നെറുകയിൽ ഇട്ട് കവിളിൽ ഉമ്മ വച്ചു...... അവന്റെ ഓരോ സാമിപ്യവും പുതുമ  ഉള്ളതായി അവൾക്ക് തോന്നി.......

♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️

അമ്പലത്തിൽ ഇറങ്ങിയ വൈക സന്തോഷത്തോടെ നിരഞ്ജനെ നോക്കി.... ഉമാമഹേശ്വരി ക്ഷേത്രം... നിരഞ്ജൻ വൈകയെ കണ്ടു മുട്ടിയ അതേ അമ്പലനടയിലൂടെ അവന്റെ കയ്യിൽ കൈ കോർത്തു അവൾ നടന്നു.....

കണ്ണുകൾ സന്തോഷം കൊണ്ടു പെയ്യാൻ തുടങ്ങിയിരുന്നു....നിരഞ്ജൻ നിറഞ്ഞ മനസോടെ അവളെ ചേർത്ത് പിടിച്ചു തൊഴുതു....

എല്ലാവരുടെയും പേരിൽ വഴിപാടും കഴിപ്പിച്ചു അവർ ഇറങ്ങി.... കാറിലേക്ക് കയറും മുൻപ് നിരഞ്ജൻ വൈകയെ നോക്കി നിന്നു...

നിനക്ക് ഒരു കൂട്ടം കാണിച്ചു തരട്ടെ...

മ്മ്... എന്താ... സർപ്രൈസുകളുടെ കൂമ്പാരം ആണല്ലോ...

ഇതൊന്നും അല്ല... രാത്രി ആകട്ടെ... റിയൽ സർപ്രൈസ് അവിടെയാണ്....

വൈകയെ പ്രണയപൂർവ്വം നോക്കികൊണ്ട് നിരഞ്ജൻ പറഞ്ഞു.... അവനെ ഒളികണ്ണാൽ നോക്കി വൈക അവന്റെ തോളിൽ കൈ ചേർത്ത് നടന്നു....

ആമ്പൽ പൊയ്കയിൽ എത്തിയപ്പോൾ നിരഞ്ജൻ വൈകയെ നോക്കി..... അവളുടെ കണ്ണുകൾ മിഴിഞ്ഞു വന്നു...

നോക്ക്... ഇതിന് വേണ്ടിയാ നീ വാശി പിടിച്ചു കരഞ്ഞേ.... അന്ന് ആ കരച്ചിൽ എന്റെ ചങ്കിലാ കൊണ്ടത് എന്റെ പെണ്ണെ....

നിരഞ്ജൻ പടികൾ ഓരോന്നായി ഇറങ്ങി, ഒരു കൈ നിറയെ ആമ്പലുമായി കയറി വന്നു..... ഏതോ സ്വപ്നലോകത്ത് എന്ന പോലെ വൈക അവനെ നോക്കി..... തന്റെ നരി ഓരോ നിമിഷവും തന്നെ കൊല്ലാതെ കൊല്ലുന്നതായ് അവൾക്കു തോന്നി... അവന്റെ പ്രണയാഗ്നിയിൽ വെന്തുരുകാൻ അവളുടെ ഹൃദയം വെമ്പൽ കൊണ്ടു...

നിരഞ്ജൻ നീല ആമ്പലുകൾ അവൾക്കു നേരെ ഒന്ന് കുടഞ്ഞു....
ജലബാഷ്പങ്ങൾ അവൾക്ക് മേലേക്ക് പനിനീർ ദളങ്ങൾ പോലെ പതിച്ചുകൊണ്ടിരുന്നു... ആ നിമിഷം വൈക അവനെ നോക്കിയ നോട്ടത്തിൽ അവളിലേക്ക് പൂർണമായും അലിഞ്ഞു ചേരാൻ അവന്റെ ശരീരവും മനസും ഒരുപോലെ കൊതിച്ചു....

അവന്റെ കണ്ണുകളിലെ മാറ്റം തിരിച്ചറിഞ്ഞ പോലെ വൈക ആമ്പൽ പൂക്കളെ കയ്യിലേക്ക് എടുത്തു കൊണ്ടു അവന്റെ നെഞ്ചിൽ തല ചായ്ച്ചു.... അവന്റെ ഹൃദയമിടിപ്പിന്റെ താളം ഉയർന്നു വന്നു........

നിരഞ്ജൻ അവളെയും കൊണ്ടു കാറിനടുത്തെക്ക് നടന്നു...... ഒന്നും പരസ്പരം സംസാരിക്കാൻ ആകാതെ രണ്ടു പേരുടെയും ഹൃദയങ്ങൾ ഒന്നാകാൻ വെമ്പൽ കൊണ്ടു.....

വീട്ടിൽ എത്തി നിരഞ്ജൻ വൈകയെ കൈകളിൽ കോരി എടുത്തുകൊണ്ട് അകത്തേക്ക് നടന്നു.... അവന്റെ സമ്മാനമായി ആമ്പൽ പൂക്കൾ മാറോടടുക്കി പിടിച്ചു വൈക അവന്റെ കണ്ണുകളിലേക്ക് നോക്കി കൊണ്ടിരുന്നു..... നടുമുറ്റത്ത് അവളെ ഇറക്കിയ ശേഷം നിരഞ്ജൻ അവളുടെ നെറുകയിൽ മൃദുവായി ചുംബിച്ചു...

വൈക പൂക്കൾ അവിടെ പൊയ്കയിലേക്ക് ഇട്ടു കൊണ്ടു നിരഞ്ജനെ ആഞ്ഞു പുണർന്നു.....

കാശി......

മ്മ്.......

ഞാൻ... ഞാൻ എടുത്തോട്ടെ എന്റെ കാശിയെ... എന്നെന്നേക്കുമായി.........

വൈഗയുടെ കൈകൾ സമ്മതമായി അവനിൽ പിടി മുറുക്കി...... വൈഗയുടെ വയറിലേക്ക് കൈകൾ വച്ചുകൊണ്ട് നിരഞ്ജൻ അവളുടെ ചെവിയിൽ പതിയെ കടിച്ചു...

എനിക്കൊരു കുഞ്ഞു കാശിയെ വേണം....... വേഗം തന്നെ.....

നാണം കൊണ്ടു പൂത്തുലഞ്ഞു നിന്ന വൈകയുടെ ചുണ്ടുകളിൽ നിരഞ്ജന്റെ അധരങ്ങൾ ആഴത്തിൽ പതിഞ്ഞു...... അവന്റെ കൈകൾ വൈഗയുടെ നേര്യതിൽ പിടി മുറുക്കി... ചെല അഴിഞ്ഞു വീഴുന്നത് അറിഞ്ഞ വൈഗയുടെ കൈകൾ സ്വാഭാവികമായി മാറിന് കുറുകെ മറഞ്ഞു നിന്നു....

അവളെ കൈകളിൽ കോരിഎടുത്തു കൊണ്ടു നിരഞ്ജൻ മുറിയിലേക്ക് നടന്നു..... അവരെ കണ്ടു പുഞ്ചിരിച്ചു കൊണ്ടു ആമ്പൽ പൂക്കൾ നാണത്താൽ തല താഴ്ത്തി.....

ആദ്യസംഗമത്തിന്റെ ആലസ്യത്തിൽ നിരഞ്ജന്റെ നെഞ്ചിൽ മുഖം ഒളിപ്പിച്ചു വൈക കിടന്നു.... വിയർപ്പ് തുള്ളികൾ ഓരോന്നായി അവൾ കൈകൊണ്ട് തൊട്ട് കൊണ്ടു അതിൽ ചിത്രം വരച്ചു കൊണ്ടിരുന്നു..... പുഞ്ചിരിയോടെ നിരഞ്ജൻ അവളെ നോക്കി....

അവന്റെ നോട്ടം താങ്ങാൻ ആകാതെ തല താഴ്ത്തി പുതപ്പെടുത്തു ദേഹം മൂടി അവൾ ചരിഞ്ഞു കിടന്നു........

കാശി.......

മ്മ്മ്.....

വേദനിപ്പിച്ചോ ഞാൻ........

അതിനു മറുപടിയായി അവൾ തിരിഞ്ഞു കിടന്നു അവനെ ഒന്നുകൂടി പുണർന്നു......വീണ്ടും ഒരു സംഗമത്തിനായി അവരുടെ മനസും ശരീരവും ഒരുപോലെ വെമ്പി..... അവളിലേക്ക് കൂടുതൽ ആഴത്തിൽ അലിഞ്ഞു ചേരാനായി നിരഞ്ജന്റെ മനസും ശരീരവും ഒരു പോലെ കൊതിച്ചു........

♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️

കാശി....... എടി എന്റെ ഷൂ എടുത്തു വച്ചോ.....

ആ....എടുത്തു വച്ചു......

പേഴ്സ്....

എന്റെ പൊന്നു രഞ്ജു ഏട്ടാ.... എല്ലാം എടുത്തു വച്ചു... വന്നു ബ്രേക്ക്‌ഫാസ്റ്റ് കഴിക്കാൻ നോക്ക്.. എല്ലാവരും കാത്തിരിക്കുകയാ...

ദാ.. വരുന്നു...... ഞാൻ ഈ ഷർട്ട് ഒന്ന് ഇടട്ടെ.....

നിരഞ്ജൻ എഎസ്പി ആയി ആദ്യമായി ചാർജ് എടുക്കുന്ന ദിവസം ആണ്... രാവിലെ തന്നെ വൈകയെ ഓരോന്നിനായ് വിളിച്ചു കൊണ്ടിരിക്കുവാണ് നിരഞ്ജൻ... വൈക ആണെങ്കിൽ അങ്ങോട്ടും ഇങ്ങോട്ടും മുഴുവൻ ഓട്ടത്തിൽ ആണ്.... അരുന്ധതി കിച്ചണിൽ തന്നെ തിരക്കിട്ട പണിയിൽ ആണ്....

അമ്മേ.....

ആ... രഞ്ജു....കൊണ്ടു വരുന്നെടാ... കൈ കഴുകി ഇരുന്നോ.....

നിരഞ്ജൻ ചെയർ വലിച്ചിട്ടു കൊണ്ടു ഡൈനിങ്ങ് ഏരിയയിലേക്ക് ഇരുന്നു.. നീലു അപ്പോഴേക്കും വന്നു അവന്റെ  കൂടെ ഇരുന്നു.....

എന്താണ്.. പുന്നാര അനിയത്തി.... എന്റെ അളിയന് സുഖമാണോ....

ഓഹ്.. ഒരളിയൻ.... ഹും.... അവനെന്നെ വലിപ്പിക്കും ഏട്ടാ... നിന്നു തിരിയാൻ സമ്മതിക്കില്ല കോളജിൽ നിന്നും....

ഹാ.... കാശിയുടെ അല്ലെ ഫ്രണ്ട്.. അപ്പോൾ പിന്നെ പറയണോ.....

നീലുവിനു നേരെ ഹൈഫൈ ആക്കികൊണ്ട് അവളെ നോക്കി കണ്ണിറുക്കിയ നിരഞ്ജൻ നേരെ നോക്കിയത് എളിയിൽ കൈ കുത്തി കാസറോളും കയ്യിൽ പിടിച്ചു അവനെ നോക്കുന്ന വൈകയെ ആണ്...

അല്ല.. ഞാൻ.... നീയെപ്പോഴാ വന്നേ മോളെ.. വന്നേ.. ഏട്ടൻ ചോദിക്കട്ടെ...

നിരഞ്ജൻ എഴുനേറ്റു വൈഗയുടെ തോളിലൂടെ കയ്യിട്ടു കൊണ്ടു പറഞ്ഞു.. നീലു വാ പൊത്തി പിടിച്ചു ചിരിക്കാൻ തുടങ്ങി...

ദേ.. എന്നെകൊണ്ട് പറയിപ്പിക്കണ്ട.. എനിക്ക് എന്താ കുഴപ്പം.. ഏഹ്... പിറകെ വന്നു കെട്ടിയതും പോരാഞ്ഞിട്ട് ഇരുന്നു കുറ്റം പറയാനും തുടങ്ങിയോ

ഏട്ടനും കണക്കാ, അനിയത്തിയും കണക്കാ... ഹും.....

വൈക കാസറോൾ ടേബിളിലേക്ക് വച്ചു തിരിഞ്ഞു നടന്നു... നിരഞ്ജൻ അവളുടെ ടോപ്പിൽ പിടിച്ചു ഒറ്റ വലി... അവന്റെ ഷർട്ടിൽ അള്ളിപ്പിടിച്ചു വൈക അവന്റെ മേലേക്ക് വീണു..

അങ്ങനങ്ങു പോയാലോ..... എനിക്ക് വാരി തന്നിട്ട് പോയാൽ മതി...

അയ്യേ... നാണം ഉണ്ടോ നിങ്ങൾക്ക്... ശേ...എനിക്കെങ്ങും വയ്യ..... അമ്മയോട് പറയു...

അമ്മ വേണ്ട.. എന്റെ പിള്ളേരുടെ അമ്മ മതി....

അയ്യേ... നീലു ഐപിഎസ് കിട്ടി ഇങ്ങേർക്ക് വട്ടായെന്ന തോന്നുന്നേ....

വൈക ചുണ്ട് കൊട്ടികൊണ്ട് നിരഞ്ജനെ നോക്കി.... നിരഞ്ജൻ അവളെ ചെയറിലേക്ക് ഇരുത്തി അവൾക്ക് അരികിലായി ഇരുന്നു... അരുന്ധതി അപ്പോഴേക്കും ചായയും കറിയും ആയി വന്നു....

എന്താ കഴിക്കാത്തത്... നിന്റെ ആദ്യ ദിവസം അല്ലേടാ... വണ്ടി ഇപ്പോൾ വരുമെന്ന് പറഞ്ഞിട്ട്...

അതിന് എനിക്ക് കഴിക്കാൻ ആകണ്ടേ.... എന്റെ കൈ രാവിലെ ഷേവ് ചെയുമ്പോൾ ചെറുതായ് മുറിഞ്ഞു.....

ശ്രദ്ധിക്കണ്ടേ രഞ്ജു...... അതെങ്ങനെയാ, എപ്പോളും എല്ലാത്തിനും തിരക്കല്ലേ.... പെട്ടന്ന് തീർക്കാൻ...

ആ മോളെ.. ഞാൻ ഉമ്മറത്തേക്ക് ചെല്ലട്ടെ.. നീ ആ ദോശ അവന് വാരി കൊടുക്ക്...

അരുന്ധതി വൈകയെ നോക്കി പറഞ്ഞു കൊണ്ടു പുറത്തേക്കു പോയി. നീലു വേഗം അവളുടെ പ്ലേറ്റ് എടുത്ത് എസ്‌കേപ്പ് ആയി....

വൈക കലിപ്പോടെ നിരഞ്ജനെ നോക്കി.... അവൻ ചിരിച്ചു കൊണ്ടു അവളുടെ ഇടുപ്പിൽ മുറുകെ പിച്ചി കൊടുത്തു..

മുറിഞ്ഞത് ഒന്ന് കാണിച്ചേ നരിമോനെ.... ചേച്ചി കാണട്ടെ...

വേണ്ട.... നീ വാരി തന്നെ... എനിക്ക് പോകാറായി.... ഒന്നുമില്ലേലും നിന്റെ കെട്ടിയോൻ അല്ലേടി...

അവളുടെ താടിയിൽ പിടിച്ചു കൊഞ്ചിച്ചു കൊണ്ട് നിരഞ്ജൻ കവിളിലേക്ക് ഒരു മുത്തം കൊടുത്തു... ചിരിച്ചു കൊണ്ടു വൈക ദോശ ഓരോന്നായി മുറിച്ചു അവന്റെ വായിൽ വച്ചു കൊടുത്തു....

ഇടക്ക് അവൾക്ക് ഓരോ കടിയും ഫ്രീ ആയി കിട്ടി... നിരഞ്ജൻ അവളെയും കഴിപ്പിച്ചു കഴിഞ്ഞിട്ടാണ് എഴുന്നേറ്റത്......

കഴിഞ്ഞില്ലേ രഞ്ജു.... വണ്ടി വന്നിട്ടുണ്ട്......

കഴിഞ്ഞു അമ്മേ... ദാ വരുന്നു.....

നിരഞ്ജൻ വാ കഴുകി അരുന്ധതിയുടെ സാരിതുമ്പിൽ തുടച്ചുകൊണ്ട് പുറത്തേക്ക് നടന്നു.. പുറകെ വൈകയും അരുന്ധതിയും കൂടി നടന്നു...

അച്ഛന്റെയും അമ്മയുടെയും അനുഗ്രഹം വാങ്ങി നിരഞ്ജൻ നീലുവിനെ കവിളിൽ ചുംബിച്ചു കൊണ്ടു തലയിൽ തലോടി....
വൈകയെയും ചേർത്ത് പിടിച്ചു നെറുകയിൽ മുത്തി...

എന്നാൽ ഞാൻ ഇറങ്ങട്ടെ.......

നിരഞ്ജൻ എല്ലാവരെയും നോക്കി പറഞ്ഞു.. വൈഗയുടെ അടുത്തേക്ക് വന്നു അവളുടെ കയ്യിൽ പിടിച്ചു......

എന്താ രഞ്ജു ഏട്ടാ... എന്തേലും മറന്നോ....

ആ... എന്റെ പേഴ്സ് റൂമിൽ ഉണ്ട്.... പോയി എടുത്തു കൊണ്ടു വാ...

വൈക വേഗം തന്നെ റൂമിലേക്ക് കയറി, പേഴ്സ് നോക്കാൻ തുടങ്ങി.. കുറച്ചു നേരം നോക്കിയിട്ടും കിട്ടാത്ത കൊണ്ടു ഉമ്മറത്തേക്ക് പോകാൻ നിന്ന വൈക ഡോറിൽ ചാരി നിൽക്കുന്ന നിരഞ്ജനെ കണ്ടു ചിരിച്ചു...

എന്നാടി... ഏ...

അതേ... തരാനുള്ളത് തന്നിട്ട് പോകാൻ നോക്ക്... ആദ്യദിവസം തന്നെ വൈകണ്ട...

മനസിലായി അല്ലെ...

മ്മ്...... കാള വാല് പൊക്കിയപ്പോൾ തന്നെ മനസിലായി......

നിരഞ്ജന്റെ നെഞ്ചിൽ വലതു കൈയിലെ ചൂണ്ടു വിരൽ കുത്തി വൈക അവനെ നോക്കി....

വൈകയെ ഇടുപ്പിലൂടെ കയ്യിട്ടു അടുപ്പിച്ചു നിരഞ്ജൻ അവളുടെ ചുണ്ടിലേക്ക് അമർത്തി മുത്തി...... പിന്നെ പിടി വിട്ട് പുറകോട്ട് മാറി നിന്നു...

ഇനി ഞാൻ പോട്ടെ, മിസിസ് നിരഞ്ജൻ.... ഇപ്പോഴാണ് ഒരു എനർജി ഒക്കെ വന്നത്... ഒരു പോലീസ്കാരൻ അല്ലേടി ഞാൻ... എനർജി ഇല്ലാതെ വർക്ക്‌ ചെയ്യാനാകുമോ...

അതുകൊണ്ട് ഡെയിലി രാവിലെ നിന്റെ ഡ്യൂട്ടി ആണ് എന്നെ ഓർമിപ്പിക്കുക എന്നത്...

വൈക ചിരിച്ചു കൊണ്ടു അവന്റെ അടുത്തേക്ക് വന്നു.. കാൽവിരലിൽ പൊങ്ങി നിന്നു അവന്റെ കവിളിൽ കടിച്ചു.... നിരഞ്ജൻ അവളെ ഒരു കൈ കൊണ്ടു പൊക്കിയെടുത്തു കൊണ്ടു ഉമ്മറത്തേക്ക് നടന്നു....

നടുമുറ്റത് എത്തിയപ്പോൾ അവളെ താഴെയിറക്കി... വൈകാതെ തന്നെ നിരഞ്ജൻ യാത്ര പറഞ്ഞു ഇറങ്ങി....

ആദ്യത്തെ ദിവസം ആയതു കൊണ്ടു തന്നെ, എല്ലാവരെയും പരിചയപെട്ടു സീനിയർ ഓഫിസർസുമായി മീറ്റിംഗ് ഒക്കെ ആയിരുന്നു...

പെട്ടന്ന് തന്നെ എല്ലാവരും ആയി നല്ലൊരു റിലേഷൻഷിപ് കീപ് ചെയ്യാൻ അവന് പറ്റി.....

♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️

വൈക പതിവ്പോലെ കോളേജിൽ പോകാൻ തുടങ്ങി.... ആനിയും ഒരു മാസത്തിനു ശേഷം ജോയിൻ ചെയ്തു... നിരഞ്ജൻ ഓഫീസ് കാര്യങ്ങൾ ഒക്കെയായി ബിസി ആണ്.....

രണ്ടു മാസം പെട്ടന്ന് കടന്നു പോയി.. അതിനിടയിൽ തീർഥയ്ക്ക് ഒരു ആൺകുട്ടി ഉണ്ടായി.... ആനിയും ആരോമലും കൂടി ആദ്യത്തെ ഗോൾ അടിച്ചു..... ആനി ഒരു മാസം പ്രെഗ്നന്റ് ആണ്....

വൈകയ്ക്ക് ആകെ സന്തോഷം ആയിരുന്നു.. അവൾ ആനിയെ കെട്ടിപിടിച്ചു കവിളിൽ മുത്തി.... ആനിക്ക് ആകെ ചമ്മൽ ആയിരുന്നു.. കല്യാണം കഴിഞ്ഞു വേഗം പ്രെഗ്നന്റ് ആയതിൽ.....

ഒരു അവധി ദിവസം നിരഞ്ജനും വൈകയും കൂടെ അവളുടെ വീട്ടിൽ പോയതായിരുന്നു... ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ ആയി എല്ലാവരും ഇരുന്നു.... മധുവും ഫാമിലിയും കൂടി ഉണ്ട്....

ആരോമലും ആനിയും വന്നത് കൊണ്ടു അവരും ഉണ്ടായിരുന്നു.... വൈകയും ആനിയും എന്തൊക്കെയോ പറഞ്ഞു ഭക്ഷണം കഴിക്കുകയാണ്.... പെട്ടന്ന് വൈകയ്ക്ക് വല്ലാത്ത എന്തോ വയറ്റിൽ ഉരുണ്ട് കൂടുന്നത് പോലെ തോന്നി.....

അവൾ വേഗം തന്നെ വാഷ്ബേസിൻ ലക്ഷ്യമാക്കി ഓടി...പോയപാടെ കഴിച്ചതെല്ലാം അവൾ ശര്ധിച്ചു......

നിരഞ്ജനും സീതയും വേഗം അവളുടെ അടുത്തേക്ക് വന്നു.....

എന്താ മോളെ..... എന്ത്പറ്റി.....

നിരഞ്ജന്  ആകെ ടെൻഷൻ ആയി... അവൻ വൈകയെ ചേർത്ത് പിടിച്ചു കൊണ്ടു സോഫയിൽ ഇരുത്തി...

വാ... ഹോസ്പിറ്റലിൽ പോയിട്ട് വരാം.....

അതൊന്നും വേണ്ട ഏട്ടാ.... ഇതിപ്പോൾ കുറച്ചു ദിവസായി, നല്ല ക്ഷീണം ഉണ്ട്.....

സീതയും അവന്തികയും പരസ്പരം നോക്കി ചിരിച്ചു.....

മോളെ.. ഡേറ്റ് കഴിഞ്ഞോ.......

ഉവ്വ് അമ്മേ... പത്തിനായിരുന്നു... ഇന്നിപ്പോൾ മുപ്പതു ആയില്ലേ.....

ക്ഷീണത്തോടെ വൈക പറഞ്ഞു.. സീത വേഗം തന്നെ പോയി അഭിയോട് അവളെ നോക്കാൻ പറഞ്ഞു...

എടാ.... ഹോസ്പിറ്റലിൽ എന്തായാലും ഒന്ന് കാണിച്ചോ.. കൺഫേം ആക്കാനായിട്ട്....

നിരഞ്ജന് ഒന്നും മനസിലായില്ല.... അവൻ വൈകയെ നോക്കി.. അവളും സീതയെ നോക്കി നിൽകുവാണ്....

എടാ പോലീസെ.... നീയൊരു അച്ഛനാകാൻ പോകുവാണോന്ന് ഒരു ഡൌട്ട്.. പോയി കൺഫേം ചെയ്തിട്ട് വാടാ....

അഭി നിരഞ്ജന്റെ വയറിനിട്ട് കുത്തി കൊണ്ടു പറഞ്ഞു.. വൈക ആകെ നാണിച്ചു തല താഴ്ത്തി നിന്നു.. നിരഞ്ജൻ ഏതോ മായാലോകത്ത് ആയിരുന്നു....

പിന്നെ വൈകയെ കെട്ടിപിടിച്ചു നെറുകയിൽ ചുംബിച്ചു.... നാണം കൊണ്ടു വൈക നിരഞ്ജന്റെ അടുത്ത് നിന്നു മാറി ആനിയെ കെട്ടിപിടിച്ചു നിന്നു...

എല്ലാവർക്കും സന്തോഷം ആയിരുന്നു... നിരഞ്ജന് ആണെങ്കിൽ എത്രയും വേഗം വീട്ടിൽ എത്തിയാൽ മതി എന്നായിരുന്നു..... രണ്ടു പേരും വേഗം തന്നെ ഇറങ്ങി... പോകും വഴി ഹോസ്പിറ്റലിൽ കയറാൻ വേണു അവരോട് പറഞ്ഞു....

നിരഞ്ജൻ അവളെ ഡോക്ടറെ കാണിച്ചു കൺഫേം ചെയ്തു.... ഇരുവരും നേരെ വീട്ടിലേക്ക് യാത്ര തിരിച്ചു..

വൈക അവനെ നോക്കാതെ പുറത്തേക്ക് നോക്കി ഇരിക്കുവാണ്... നിരഞ്ജൻ പറഞ്ഞറിയിക്കാൻ പറ്റാത്ത ഏതോ ലോകത്തു ആണ്..... കുറച്ചു ദൂരം ചെന്നു നിരഞ്ജൻ കാർ ഒരിടത്തായി ഒതുക്കി നിർത്തി...... പുറത്തു ചെറിയ മഴച്ചാറ്റൽ ഉണ്ടായിരുന്നു.... കാറിന്റെ ഗ്ലാസിൽ വീണ മഴത്തുള്ളികൾ നോക്കികൊണ്ട് വൈക പുഞ്ചിരിയോടെ ഇരുന്നു... അവളുടെ ഒരു കൈ വയറിൽ ആയിരുന്നു....

കാശി... മോളെ..........

വൈക നിരഞ്ജനെ നോക്കി തിരിഞ്ഞു ഇരുന്നു..... അവന്റെ നെഞ്ചിലേക്ക് തല ചായ്ച്ചു... നിരഞ്ജൻ അവളുടെ ടോപ് അല്പം പൊക്കി വയറിൽ ആയി കൈ വച്ചു.... പിന്നെ പതിയെ മുഖം താഴ്ത്തി അവളുടെ വയറിൽ പതിയെ മുത്തി.....

അച്ഛെടെ പൊന്നു മോള് വേഗം വായോ......

വൈക അത് കേട്ടു ചിരിച്ചു കൊണ്ടു നിരഞ്ജന്റെ തലയിൽ തലോടി....... അവൻ പിന്നേയും ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നു....

തിങ്കൾ മോളെ... അച്ഛെടെ തങ്കി.... ഉമ്മ.... പൊന്നൂസ് വേഗം വായോ.. ഈ കുശുമ്പി അമ്മയെ നമുക്ക് ശരിയാക്കണ്ടേ...

അയ്യടാ..... അപ്പോഴേക്കും പേരും ഇട്ടോ....

നിരഞ്ജന്റെ മുടിയിൽ പിടിച്ചു വലിച്ചു കൊണ്ടു അവനേ നേരെ പിടിച്ചിരുത്തി...

തങ്കി മോളോ.... അതാരാ....

നമ്മുടെ മോള്.... തിങ്കൾ... തങ്കി....... മ്മ്... കൊള്ളാം അല്ലെ....

മോളാണെന്ന് ഉറപ്പിച്ചോ....

വൈക കുസൃതിയോടെ അവനെ നോക്കി...... മറുപടിയായി നിരഞ്ജൻ അവളെ കെട്ടിപിടിച്ചു അധരങ്ങളിൽ മുത്തി..... പിന്നെ മെല്ലെ തല താഴ്ത്തി വയറിൽ ചുംബിച്ചു.....

അവളുടെ ചുണ്ടിലും വയറിലും തലോടി കൊണ്ടു നിരഞ്ജൻ വൈഗയുടെ കണ്ണുകളിലേക്ക് നോക്കി....ഒരായിരം കുസൃതി ഒളിപ്പിച്ചു വച്ച അവളുടെ കണ്ണുകൾ അവനെ കൊത്തി വലിച്ചു കൊണ്ടിരുന്നു... അവളുടെ വയറിലേക്ക് കൈ ചേർത്ത് വച്ചു നിരഞ്ജൻ വൈഗയുടെ കവിളിൽ അമർത്തി ചുംബിച്ചു......... 

ഇതെന്റെ വൈകാശി തിങ്കളിന്........

വൈകാശി തിങ്കളെ നെഞ്ചേറ്റിയ എല്ലാവർക്കും ഒരുപാട് സ്നേഹം ❤️...

തുടരും..... ♦️

നോട്ടിഫിക്കേഷനോടെ വായിക്കുവാൻ ലൈക്ക് കമന്റ് ചെയ്യൂ...
രചന: ചാരു വർണ്ണ

To Top