കാവ്യം, ഭാഗം 2
രചന: Ullas Os
സുധി ഉച്ചമയക്കം ഒക്കെ കഴിഞ്ഞു എഴുന്നേറ്റപ്പോൾ നല്ല ഉണ്ണിയപ്പം ഉണ്ടാക്കുന്ന മണം അടുക്കളയിൽ നിന്ന് പൊന്തി വരുന്നുണ്ടായിരുന്നു. മുത്തശ്ശിയുടെ അപാരമായ കൈപുണ്യം..... അതാണ് ഈ പാഥേയം മുഴുവൻ ഇപ്പോൾ നിറഞ്ഞു നിൽക്കുന്നത്.
സുധി അടുക്കളയിലേക്ക് വന്നപ്പോൾ മിത്ര ഓരോന്ന് പെറുക്കി വായിലേക്ക് ഇടുകയാണ്.
മിത്തു,, ഇവിടെ വേറെയും ആളുകൾ ഉണ്ട് കെട്ടോ, അത് നീ മറക്കേണ്ട.
ഒരു ഉണ്ണിയപ്പം എടുത്തു വായിലേക്ക് ഇട്ടു അതിന്റെ രുചിയിൽ അവൻ അലിഞ്ഞു പോയി .
ജീരകവും ഏലക്കായും അതിന്റെ ഇടക്ക് നെയ്യിൽ വറുത്തു കോരിയ തേങ്ങാകൊത്തും ഒക്കെ ഇട്ട് കൊണ്ടുള്ള അടിപൊളി ഉണ്ണിയപ്പം.
എങ്ങനെ ഉണ്ട് സുധിക്കുട്ടാ, ഇഷ്ടായോ, മുത്തശ്ശി അവന്റെ കൈയിൽ പിടിച്ചു ഒരു മുത്തം കൊടുത്ത് കൊണ്ട് ചോദിച്ചു.
എന്റെ മുത്തശ്ശി പറയാണ്ട് വയ്യാ... അസ്സൽ ആയിട്ടുണ്ട് കെട്ടോ... ഗംഭീരം എന്ന് പറഞ്ഞാൽ മതിയാകുമോ മിത്ര, അവൻ അനുജത്തിയെ നോക്കി..
പറ്റില്ല, പറ്റില്ല,,,,കുറഞ്ഞ പക്ഷം ഇതിനു നമ്മൾ കിടുക്കാച്ചി എന്നെങ്കിലും പറയണം ഏട്ടാ.. മിത്ര അവനെ നോക്കി.
മുത്തശ്ശി ആണെങ്കിൽ എം ബി ബി എസ് നു ഒന്നാം റാങ്ക് കിട്ടിയ ഭാവത്തിൽ ആണ് ഇരിക്കുന്നത് എന്ന് സുധിക്ക് തോന്നി.
മിത്ര, നിന്റെ ഫോൺ കുറേ റിങ് ചെയ്തു, ആരാണെന്ന് നോക്ക്.. ഗീതാദേവി മകൾക്ക് ഫോൺ കൈമാറി കൊണ്ട് പറഞ്ഞു.
അയ്യോ ആ ചേച്ചിയാ, ഞാൻ ആ ചേച്ചിക്ക് ഇപ്പോൾ എങ്ങനെ ഉണ്ടെന്ന് അറിയാൻ വിളിച്ചിരുന്നു. മിത്ര പെട്ടന്ന് ഓർത്തത് പോലെ പറഞ്ഞു.
ഹലോ ആ ചേച്ചി,, അതേ,, ഇപ്പോൾ എങ്ങനെ ഉണ്ട്, ആണോ... റസ്റ്റ് എടുക്ക് ചേച്ചി..മിത്ര ഫോണും ആയി മുറ്റത്തേക്ക് ഇറങ്ങി.... ഓക്കേ.. ബൈ.. രണ്ട് മിനിറ്റ് കഴിഞ്ഞു അവൾ വീണ്ടും അടുക്കളയിൽ വന്നു കൊണ്ട് പറഞ്ഞു.
എന്താ മോളെ ആ കുട്ടി പറഞ്ഞത്. അമ്മ അവളോട് ചോദിച്ചു.
എന്റെ അമ്മേ ആ പെണ്ണിന് അതിനുമാത്രം ഒന്നും പറ്റിയില്ല. ഒന്നു വീണു, മുട്ടിലെ കുറച്ചു തൊലി പോയി, അത്ര മാത്രം.. എന്നിട്ടും നമ്മൾ ഹോസ്പിറ്റലിൽ വരെ കൊണ്ട്പോയി, അതിനു നീ ഇത്രക്ക് അങ്ങ് വിളിക്കേണ്ട..
സുധി ദേഷ്യത്തോടെ അനുജത്തിയെ നോക്കി.
അല്ലാ, എനിക്ക് അറിയാൻ വയ്യാഞ്ഞിട്ട് ചോദിക്കുവാ ഏട്ടനെന്താ ആ ചേച്ചിയോട് ഇത്രക്ക് ദേഷ്യം. കാലത്തെ മുതൽ തുടങ്ങിയതാ, എന്തെല്ലാം ആണ് ഏട്ടൻ വിളിച്ചു പറയുന്നത്. ആ ചേച്ചി ഏട്ടനോട് എന്ത് തെറ്റ് ചെയ്തു. മിത്രയും അതേ രീതിയിൽ ഏട്ടനോട് തിരിച്ചു ചോദിച്ചു.
നിങ്ങൾ രണ്ടാളും കൂടി വെറുതെ വഴക്ക് കൂടേണ്ട,ആ പെൺകുട്ടിക്ക് എന്തേലും കുഴപ്പം ഉണ്ടോ മോളേ,, ഗീതാദേവി ഇടക്ക് കയറി.
ഇല്ല അമ്മേ, ആ ചേച്ചി കുഴപ്പം ഒന്നും ഇല്ല എന്ന് പറയുവാൻ എന്നെ വിളിച്ചത്.അതിനു ആണ് ഏട്ടൻ ഈ ഒച്ച വെയ്ക്കണത്. അതൊരു പാവം ചേച്ചി ആയി പോയി. ഇല്ലെങ്കിൽ ഏട്ടൻ അതിനോട് ഓരോന്ന് പറഞ്ഞപ്പോൾ തിരിച്ചു രണ്ടെണ്ണം പറഞ്ഞേനെ... മിത്രക്ക് അവളുടെ ദേഷ്യം നിയന്ത്രിക്കാൻ കഴിഞ്ഞില്ല.
സുധി ഒരു ഉണ്ണിയപ്പം കൂടി എടുത്തു വായിലേക്ക് ഇട്ടു.
എന്റെ അമ്മേ ഇവൾക്ക് വട്ടാണ്,ഇവൾ പറയുന്നതൊന്നും അമ്മ കൂടുതൽ ഒന്നും കേൾക്കാൻ നിൽക്കേണ്ട.. അതും പറഞ്ഞു കൊണ്ട് അവൻ അകത്തേക്ക് പോയി.അവന്റെ കയ്യിൽ മിത്രയുടെ ഫോൺ ഉണ്ടായിരുന്നു.
വേഗം തന്നെ അവൻ മിത്രയുടെ ഫോണിൽ നിന്നും ആ പെൺകുട്ടി വിളിച്ച നമ്പറ് മായ്ച്ചു കളഞ്ഞു. ഒന്നും അറിയാത്തപോലെ അവൻ ഫോൺ കൊണ്ടുപോയി തിരികെ വെയ്ക്കുകയും ചെയ്തു.
അമ്മേ ഈ ഫ്രൈഡേ ആണ് നമ്മൾ ഇന്റർവ്യൂ വെച്ചിരിക്കുന്നത് കെട്ടോ, രാത്രിയിൽ അത്താഴം കഴിച്ചുകൊണ്ട് ഇരുന്നപ്പോൾ സുധി അമ്മയോട് പറഞ്ഞു.
ആന്മരിയ അപ്പോൾ പോകും എന്ന് ഉറപ്പായോ മോനെ,, മകന്റെ ചോറിലേക്ക് മാമ്പഴപുളിശ്ശേരി ഒഴിച്ച് കൊടുത്ത് കൊണ്ട് അവർ ചോദിച്ചു.
പിന്നെ ഉറപ്പല്ലേ അമ്മേ, അവർ സൺഡേ ഈവെനിംഗ് പോകും എന്ന് പറഞ്ഞു. സുധി ഒരു പപ്പടത്തിന്റെ അഗ്രം വായിലേക്ക് ഇട്ടു കൊണ്ട് പറഞ്ഞു
ഇനി ആരാ ഏട്ടാ പുതിയ ആൾ... മിത്ര ആരാഞ്ഞു.
വരട്ടെ നോക്കാം... സുധി എല്ലാവരെയും നോക്കി പറഞ്ഞു.
ഹോ, രാവിലെ നല്ല സ്പീഡിൽ ആയിരുന്നു തന്റെ വണ്ടി വന്നിരുന്നു എങ്കിൽ ആ പെണ്ണ്.... മഹാദേവൻ കാത്തു.. രാത്രിയിൽ കിടക്കാൻ നേരം അവൻ ഓർത്തു.
അടുത്ത ദിവസം രാവിലെ ഹോസ്പിറ്റലിൽ പോകുമ്പോൾ ജംഗ്ഷനിൽ എത്തിയപ്പോൾ സുധി വെറുതെ പുറത്തേക്ക് നോക്കി.
പിന്നീടുള്ള എല്ലാ ദിവസവും അവൻ ആകെ തിരക്കായിരുന്നു.
ഒരു ദിവസം മിത്ര അവളുടെ ഫോണിലെ നമ്പർ അവൻ ഡിലീറ്റ് ആക്കിയതിനു അവനോട് വഴക്കിനു ചെന്നു, പക്ഷെ അവൻ ശക്തമായി എതിർത്തു.
സുധിക്ക് ഇപ്പോൾ പുതിയ ഡോക്ടറെ കിട്ടണം.. അതാണ് അവനെ സംബന്ധിച്ചു ഏറ്റവും വലിയ പ്രശ്നം. പ്രേത്യേകിച്ചു പീഡിയാട്രീഷൻ. ഏറ്റവും തിരക്കുള്ള ഓപി ഇവിടെ പീഡിയട്രി ആണ്. അതുകൊണ്ട് ശരിക്കും നോക്കി വേണം അടുത്ത ആളെ നിയമിക്കേണ്ടത്.
വെള്ളിയാഴ്ച അതി രാവിലെ തന്നെ സുധി ഉണർന്നു.
ഇന്ന് പത്തുമണിക്കാണ് ഇന്റർവ്യൂ.അതുകൊണ്ട് കുറച്ചു നേരത്തെ ഇന്ന് ഇറങ്ങണം.
നേരത്തെ തന്നെ ബ്രേക്ക്ഫാസ്റ്റ് കഴിച്ചിട്ട് അവൻ വേഗം പോകുവാനായി തയ്യറായി.
തന്റെ ഫയൽസ് എല്ലാം എടുത്തു കൊണ്ട് അവൻ താഴേക്ക് ഇറങ്ങി വന്നു.
രണ്ടാമത്തെ സ്റ്റെപ് ഇറങ്ങിയതും പെട്ടന്ന് അവന്റെ കാൽ തെറ്റി പോയി.
അയ്യോ മോനെ... എന്ത് പറ്റി.. ഗീതാദേവി ഓടിവന്നു.
കാൽ മടിഞ്ഞുവോ എന്റെ ദൈവമേ.. മുത്തശ്ശിയും ഓടി വന്നു.
സുധിക്ക് ഒരടി പോലും നടക്കത്തില്ല. മിത്രയും അമ്മയും കൂടി ഒരു പ്രകാരത്തിൽ മകനെ പിടിച്ചു എഴുന്നേൽപ്പിച്ചു.
സുധിക്ക് വേദന കൊണ്ട് കണ്ണ് കാണാൻ വയ്യാ.
കയ്യിൽ ഇരുന്ന ഫയലുകൾ എല്ലാം ചിതറി കിടക്കുന്നു. മിത്ര അതെല്ലാം എടുത്തു.
ഏട്ടാ,,, ഇനി എന്ത് ചെയ്യും. ഇന്റർവ്യൂ... മിത്ര അവനെ നോക്കി.
എന്തായാലും പോയേ പറ്റു.. നീ രാമേട്ടനെ ഒന്നു വിളിക്ക്. മിത്രയോടായി സുധി പറഞ്ഞു.
മിത്ര വേഗം അവരുടെ ഡ്രൈവർ ആയ രാമേട്ടനെ വിളിച്ചു.
അയാൾ വന്നതും, സുധി പതിയെ എഴുനേറ്റു.
പക്ഷേ അവനു കാർപോർച്ചു വരെ പോലും എത്താൻ കഴിഞ്ഞില്ല. അത്രക്ക് അസഹനീയം ആയിരുന്നു കാലിന്റെ വേദന.
അവസാനം വേറെ കുറച്ചു ഡോക്ടർസ്നെ അവൻ ഇന്റർവ്യൂ നടത്തുവാൻ ഏൽപ്പിച്ചു.
അങ്ങനെ പുതിയ ഡോക്ടർ ആയി അനുഗ്രഹി മോഹൻദാസ് ആണ് ചാർജ് എടുത്തത്. അടുത്ത ദിവസം മുതൽ അവരോട് എത്തുവാനും വേണ്ട എല്ലാ നിർദ്ദേശങ്ങളും സുധി അവർക്ക് ഫോണിൽ കൂടി കൊടുത്തു.
അന്ന് മുഴുവനും അവൻ റസ്റ്റ് എടുത്തിരുന്നു.
വൈകിട്ടായപ്പോൾ അവനു കുറേശെ നടക്കുവാൻ കഴിഞ്ഞു.
അടുത്ത ദിവസം കാലത്തെ ആയപ്പോൾ അവനു കുറച്ചു വേദന കുറവായി, എന്നാലും രാമേട്ടനെ വിളിച്ചു അവൻ, അയാളുമായി ഹോസ്പിറ്റലിൽ പോയത്.
ഓഹ് ഇന്ന് സുന്ദരൻ ആയിട്ടുണ്ടല്ലോ... അവൻ ഇറങ്ങിയതും മിത്ര ഉറക്കെ പറഞ്ഞു.
ഹോസ്പിറ്റലിൽ എത്തിയതും അവൻ സിസ്റ്റർ നാൻസിയെ വിളിച്ചു,
പുതിയ ഡോക്ടർ എവിടെ? അവൻ ചോദിച്ചു
സർ, മാഡം എൻഐ സി യൂ വരെ പോയതാണ്. നാൻസി സിസ്റ്റർ പറഞ്ഞു.
പുതിയ ഡോക്ടർ എന്നെ വന്നു കാണുവാൻ പറയണം, ഞാൻ എന്റെ ക്യാബിനിൽ ഉണ്ട്..
യെസ് ഡോക്ടർ ഞാൻ പറയാം.. അവർ സുധിയോട് മറുപടി കൊടുത്ത്.
കുറച്ചു കഴിഞ്ഞു നാൻസി വന്നു
സർ,
ആന്മരിയ മാഡം ഉച്ചവരെ ലീവ് ആണ്,, ഓ പി യിൽ കുറച്ചു തിരക്കും ഉണ്ട്, മാഡം ഉടനെ വരാം എന്ന് പറയാൻ പറഞ്ഞു, സിസ്റ്റർ നാൻസി അവനെ നോക്കി.
ശരിക്കും സുധി ആണ് ആന്മരിയോട് ലീവ് എടുക്കുവാൻ പറഞ്ഞത്. കാരണം പുതിയ ഡോക്ടർ എങ്ങനെ ഉണ്ടെന്നു ഒന്നു നോക്കുവാൻ.
മ്.. ഓക്കെ.. സുധി അലക്ഷ്യമായി പറഞ്ഞു.
നാൻസി തിരികെ പോയി.
10മണിക്ക് മുൻപ് വന്നതാണ് താൻ ഇവിടെ, ഇപ്പോൾ പന്ത്രണ്ട് കഴിഞ്ഞു. ഇത്രയും സമയം ആയിട്ടും ആ ഡോക്ടർ തന്റെ അടുത്ത് എത്തിയില്ല. അവളുടെ അഹങ്കാരം... അല്ലെങ്കിൽ ഒരു എം ഡി യോട് ഒരു സബ്ഓർഡിനേറ്റന് ഇത്രക്ക് അഹമ്മതി പാടില്ല.
അവനു ദേഷ്യം വന്നു..
ഹലോ അശ്വിൻ.. പ്ലീസ് കം.. അവൻ ഫോൺ എടുത്തു ഡോക്ടർ അശ്വനെ വിളിച്ചു.
ഡോക്ടർ അശ്വിൻ ലാപ്രോസ്കോപ്പിക് സർജൻ ആണ്. കൂടാതെ സുധിയുടെ കൂടെ ചെറുപ്പം മുതൽ പഠിച്ച ആൾ ആണ്,അതുകൊണ്ട് അയാൾക്ക് ഒരു പ്രേത്യേക പദവി യും മേൽനോട്ടവും ഉണ്ട്.
അശ്വിൻ,, ആ പുതിയ ഡോക്ടറോടു ഞാൻ എന്നെ വന്നു കാണുവാൻ പറഞ്ഞതാണ്, ഇത്ര സമയം ആയിട്ടും അവർ വന്നില്ല..അവരോട് ഇന്നത്തോട് കൂടി ഇവിടുത്തെ സേവനം നിർത്തിക്കൊള്ളാൻ പറഞ്ഞേക്കണം.സുധി ദേഷ്യത്തിൽ പറഞ്ഞു.
അശ്വിൻ ആകെ ചിന്താകുഴപ്പത്തിൽ ആയി.
അവിനാശ്,,,, ഒന്നുകൂടി ആലോചിച്ചിട്ട്,, അശ്വിൻ ഒരു തരത്തിൽ പറഞ്ഞു ഒപ്പിച്ചു.
നോ നോ.... അശ്വിൻ പോയി അവരോട് പറയു.. എനിക്ക് ഇനി ഒന്നും പറയേണ്ട. സുധി നല്ല ദേഷ്യത്തിൽ ആണെന്ന് മനസിലായ അശ്വിൻ പതുക്കെ പിന്മാറി.
കുറച്ചു സമയം കഴിഞ്ഞതും അശ്വിൻ സുധിയെ വിളിച്ചു.
അവിനാശ് ,, ഡോക്ടർ അനുഗ്രഹ ഇപ്പോൾ അങ്ങോട്ട് വരും. സർ നേരിട്ട് പറഞ്ഞാൽ മതി. ഇതും പറഞ്ഞു സുധിയുടെ മറുപടി കാക്കാതെ അശ്വിൻ കാൾ കട്ട് ചെയ്തു.
അല്പസമയത്തിനുള്ളിൽ വാതിൽ മുട്ടുന്നത് അവൻ അറിഞ്ഞു.
സർ, മെ ഐ കമിൻ.. ഒരു സ്ത്രീ ശബ്ദം..
യെസ്... സുധി അനുവാദം കൊടുത്തു.
മുൻപിൽ നിൽക്കുന്ന ആളെ കണ്ടതും സുധി അന്തിച്ചു നിന്നു. അതേ അവസ്ഥ ആയിരുന്നു ആ പെൺകുട്ടിക്കും. അമ്പലത്തിൽ വെച്ച് അവന്റെ കാറിന്റെ മുൻപിൽ വന്ന പെണ്ണ്..
സുധിയെ കണ്ടതും അവളെ വിറയ്ക്കുവാൻ തുടങ്ങി.
നീ എന്താ ഇവിടെ.. അവൻ ചോദിച്ചു.
ഞാൻ.. ഞാൻ... അനുഗ്രഹ .. ഇന്ന് ജോയിൻ ചെയ്തു.അവൾ പറഞ്ഞപ്പോൾ ആദ്യം സുധി ഒന്ന് അമ്പരന്നു.
ഓഹ് അത് നീ ആയിരുന്നോ. നിന്നോട് എന്നെ വന്നു കാണണം എന്ന് പറഞ്ഞില്ലേ സിസ്റ്റർ നാൻസി. അവൻ ശബ്ദം ഉയർത്തി.
പറഞ്ഞിരുന്നു.. അവൾ പതിയെ പറഞ്ഞു
എന്നിട്ട് എന്തെ ഇത്ര നേരം ആയിട്ടും വരാഞ്ഞത്. അവൻ പുരികം ഉയർത്തി.
സോറി സർ, ഒരു പ്രീമച്ച്വർ ബേബി ഉണ്ടായി. അതുകൊണ്ട് ഞാൻ രാവിലെ കുറച്ചു തിരക്കയി പോയി. പിന്നീട് ഓ പി യിൽ എത്തിയപ്പോൾ ആകെ ആളുകൾ ആയി, എല്ലാവരും കുഞ്ഞുങ്ങൾ ഉള്ളത് കൊണ്ട് ആകെ ബഹളം ആയിരുന്നു.. അതുകൊണ്ട് ആണ്.. സോറി സർ... ഒരു വിധത്തിൽ അവൾ പറഞ്ഞു ഒപ്പിച്ചു
എന്നെ അനുസരിക്കാത്തവരെ ഈ ഹോസ്പിറ്റലിൽ ആവശ്യം ഇല്ലാ. സൊ നിനക്ക് പോകാം..ഇതും പറഞ്ഞു സുധി ആരെയോ വിളിക്കുവാനായി ഫോൺ എടുത്തു.
പെട്ടന്നുള്ള സുധിയുടെ തീരുമാത്തിൽ അവൾ വിഷമിച്ചു പോയി.
അവനോട് ഒന്നും പറയാനും പറ്റുന്നില്ല, കാരാണം അവൻ ആരെയോ ഫോൺ ചെയ്തു സംസാരിക്കുക ആണ്.
കുറച്ചു സമയം അവൾ ആ റൂമിൽ നിന്നു. സുധി ഫോൺ വെയ്ക്കുവാനയി ആണ് അവൾ കാത്തു നിന്നത്.
മ്... എന്താ... സുധി അവളെ നോക്കി..
സർ,, എന്നെ ഈ ജോലിയിൽ നിന്ന് പിരിച്ചു വിടരുത്. പ്ലീസ്. അവൾ സുധിയുടെ നേർക്ക് നോക്കി.
എനിക്ക് ആദ്യമായി കിട്ടിയ ജോലി ആയിരുന്നു.. അവൾ വീണ്ടും അവനോട് പറഞ്ഞു.
വേറെ എവിടെ എങ്കിലും ശ്രമിച്ചാൽ കിട്ടുമായിരിക്കും. പക്ഷെ എന്റെ അച്ഛന് സുഖം ഇല്ലാത്തതാണ്. ഞാൻ ഒറ്റ മകൾ ആണ്, അച്ഛനെ വിട്ടു എവിടെയും പോകുവാൻ മനസില്ല... അവൾ വീണ്ടും പറഞ്ഞു. അവളുടെ ശബ്ദം ഇടറിയിരുന്നു
സുധിയുടെ ഫോൺ വീണ്ടും ശബ്ദിച്ചു.
അവൻ ഫോൺ എടുത്തു കാതോടു ചേർത്തു.
അവളോട് കൈ കൊണ്ട് പൊയ്ക്കോളാൻ കാണിച്ചതും അവൾ റൂമിൽ നിന്നു വെളിയിൽ പോയി.
ഹലോ അശ്വിൻ,, ഓക്കേ ഓക്കേ.. അവരോട് ഇന്നത്തേക്ക് ക്ഷമിച്ചിരിക്കുന്നു എന്ന് പറയു, സുധി ഒന്ന് ദീർഘനിശ്വാസപെട്ടു.
അവിനാശ്സർ പാവം ആണ് മാഡം, പക്ഷേ ദേഷ്യം വന്നാൽ പിന്നെ നോക്കേണ്ട,, നാൻസി സിസ്റ്റർ അനുഗ്രഹയോട് മെല്ലെ പറഞ്ഞു.
അവൾ ഒന്ന് മന്ദഹസിച്ചു.
മാഡത്തിന്റെ നാട് എവിടെ ആണ്.. അവർ ചോദിച്ചു.
എന്റെ നാട് പാലക്കാട് ആണ്, ഞാൻ പഠിച്ചതും വളർന്നതും എല്ലാം അവിടെ ആണ്...അവൾ പറഞ്ഞു.
അപ്പോൾ ഈ തിരുവനന്തപുരം വരെ എങ്ങനെ എത്തി.? നാൻസി ആശയകുഴപ്പത്തിൽ ആയി.
അമ്മയുടെ നാട് ഇവിടെ ആണ്, അച്ഛന് സുഖമില്ലാണ്ടായപ്പോൾ ഞങൾ ഇങ്ങട് വന്നത്, പിന്നെ ഇവിടെ അമ്മക്ക് ഒരു ആങ്ങള മാത്രം ഒള്ളൂ, അമ്മാവനും അമ്മായിക്കും മക്കൾ ഇല്ല. അതുകൊണ്ട് ആണ് അവർ നിർബന്ധിച്ചപ്പോൾ ഞങ്ങൾ ഇങ്ങോട്ട് വന്നത്, ഒരു മാസം തികഞ്ഞില്ല ഞങ്ങൾ വന്നിട്ട്, അനുഗ്രഹ പറഞ്ഞു.
നാട്ടിൻപുറത്തിന്റെ എല്ലാ നന്മകളും ഉള്ള ഒരു നല്ല ഡോക്ടർ... നാൻസി മനസ്സിൽ ഓർത്തു.നല്ല ഐശ്വര്യം ഉള്ള മുഖം, ഒരു പരിഷ്കാരവും ഇല്ലാത്ത തനി നാട്ടിന്പുറത്തുകാരി. ഒരു ചെറിയ വട്ടപ്പൊട്ടു അണിഞ്ഞ നെറ്റിത്തടവും , കുറച്ചു കണ്മഷി കൊണ്ട് എഴുതിയ കണ്ണുകളും, പിന്നെ ഒരു ചെറിയ വെണ്ണക്കൽ മൂക്കുത്തിയും... ഇത്രയും ഒള്ളൂ..
2മണി വരെ അനുഗ്രഹ ഹോസ്പിറ്റലിൽ നിന്നു, ഉച്ചകഴിഞ്ഞു മറ്റൊരു ഡോക്ടർ ഉണ്ട്.
രണ്ടുമണി ആയപ്പോൾ അവൾ പോകുവാൻ ഇറങ്ങി.
സുധിയും അശ്വിനും ഊണ് കഴിക്കുവാൻ ഇറങ്ങിയപ്പോൾ അനുവും ഇറങ്ങിയത്.
അവൾ അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചെങ്കിലും അവൻ അവളെ നോക്കാതെ നടന്നു പോയി.
പാവപെട്ട വീട്ടിലെ കുട്ടിയാണെന്ന് തോന്നുന്നു അല്ലേ.. അവൾ നടന്നു പോയപ്പോൾ അശ്വിൻ സുധിയോട് പറഞ്ഞു.
ആഹ് ഞാൻ ശ്രദ്ധിച്ചില്ല, നീ പോയി, അന്വേഷണം നടത്തു , അവൻ അലക്ഷ്യഭാവത്തിൽ പറഞ്ഞു.
രചന: Ullas Os
തുടർന്നു വായിക്കൂ....
Part 3: CLICK HERE