കണ്ണേട്ടന്റെ ദേവു, ഭാഗം: 2
രചന: Jebin James Veliyam
ദേവുന്റെ കണ്ണുകൾ ചുറ്റും പരതി ആരെയും കാണാനില്ല അവിടെങ്ങും... ഇരുട്ടിന്റെ മറവിലും തന്റെ അടുത്തേക്ക് പാഞ്ഞടുക്കുന്ന അരുണിനെ അവൾ വ്യക്തമായി കണ്ടു... ഒന്നുറക്കെ വിളിക്കും മുന്നേ അവൻ അവളുടെ വാ പൊത്തി പിടിച്ചിരുന്നു... മദ്യത്തിന്റെ മണം അവളുടെ മൂക്കിലേക്ക് തുളച്ചു കയറി...
നീ എന്താടി പുല്ലേ... വിചാരിച്ചേ ഞാൻ എല്ലാം മറന്നെന്നോ... ഇങ്ങനൊരു അവസരത്തിനായി കാത്തിരിക്കുവായിരുന്നു ഞാൻ... ഇപ്പോ നീ എന്താ കാണിക്കുന്നെന്നു ഞാൻ ഒന്നു നോക്കട്ടെ...
കുതറി മാറാൻ ദേവു ശ്രമിക്കുന്നുണ്ടെങ്കിലും അപ്പോഴേക്കും അവൻ അവളുടെ ഷാൾ കൊണ്ട് ഇരു കൈകളും പിന്നിലേക്ക് തിരിച്ചു ബന്ധിച്ചു കഴിഞ്ഞു... ഏതൊരു പെണ്ണിന്റെയും ഇടനെഞ്ച് തകരുന്ന സാഹചര്യം അവളുടെ മാനം നഷ്ടപ്പെടുന്നത്.. നിസ്സഹായ അവസ്ഥയിൽ വാവിട്ടൊന്നു കരയാൻ പോലും കഴിയാതെ അവളുടെ ശരീരം വിറച്ചിരുന്നു.. കണ്ണിൽ നിന്നുമുള്ള കണ്ണുനീർ അവന്റെ കൈകളിലൂടെ നിലംപതിച്ചു.
മദ്യലഹരിയിൽ അവൻ അവളുടെ ശരീരം കൊത്തിപറിച്ചു.. പകയുടെ കണ്ണുകൾ കാമത്തിലേക്കു വഴി തിരിഞ്ഞപ്പോൾ അവൾക്കു നഷ്ടപ്പെട്ടത് അവളുടെ മാനം...
അവളുടെ അടിവയറ്റിൽ നിന്നും ഉതിർന്ന ചോരയെ പോലും അവൻ വക വച്ചില്ല... അവന്റെ ആസ്വാദനത്തിനു മുന്നിൽ അവളൊരു മനുഷ്യ ജന്മം ആണെന്നുള്ള പരിഗണന പോലും അവൻ നൽകിയില്ല..
പതിയെ പതിയെ അവളുടെ പ്രതികരണ ശേഷി പോലും നഷ്ടപ്പെട്ടിരുന്നു... ബോധം നഷ്ടപ്പെട്ട അവളുടെ ശരീരത്തെ അവൻ നീർച്ചാലിലെക്ക് വലിച്ചു എറിഞ്ഞു... പക തീർത്തതിന്റെ ആവേശത്തോടെ അവൻ പറഞ്ഞു
പോയി ചാവടി ചാവ്...
ഇരുട്ടു നിറഞ്ഞ ആ വഴിയിലൂടെ കടന്നു പോയ വഴിയാത്രക്കാരൻ അവളുടെ ഫോൺ റിങ് ചെയുന്നത് കേട്ടിട്ടാകണം അങ്ങോട്ടേക്ക് ശ്രദ്ധിച്ചത്...
അയാൾ അടുത്തേക്ക് ചെന്നതും ഫോൺ കട്ടായി.. ആ നിശബ്ദതയിൽ അയാൾ കേട്ടു ദേവൂന്റെ ഞരങ്ങൽ... അയാൾ ആ കാഴ്‌ച കണ്ടതും ഞെട്ടി... കൊത്തിപറിച്ച ആ ശരീരവും താങ്ങി ഹോസ്പിറ്റലിലേക്ക് പോകുമ്പോഴും അവൾ കണ്ണേട്ടാ എന്ന് ഇടയ്ക്ക് ഇടയ്ക്ക് വിളിക്കുന്നുണ്ടായിരുന്നു...
നിരന്തരമായ ഫോൺ വിളി കണ്ടിട്ടാകണം അയാൾ ആ ഫോൺ എടുത്തു കാര്യം പറഞ്ഞത്.... കാര്യം അറിഞ്ഞ കണ്ണൻ അമ്മയെ അച്ഛനെ ഏല്പിച്ചു ദേവൂന്റെ അടുത്തേക്ക് പാഞ്ഞു...
ഐ സി യുവിൽ ഓക്സിജൻ മാസ്കും ധരിച്ചു കിടക്കുന്ന ദേവുവിനെ പുറത്ത് ചില്ലു ഗ്ലാസ്സിലൂടെ കണ്ടതും കണ്ണന്റെ കണ്ണിൽ നിന്നും കണ്ണുനീർ ഉതിർന്നു... ഇങ്ങനൊരു ദുർവിധി തന്റെ ദേവൂന് സംഭവിക്കുമെന്നു അവൻ ഒരിക്കലും ചിന്തിച്ചിട്ടുണ്ടാകില്ല... ഒരു വാക്ക് പോലും മിണ്ടാതെ ഐ സി യുവിന് പുറത്ത് കസേരയിൽ ഇരുന്ന കണ്ണൻ ഡോക്ടർ പുറത്തേക്കു വന്നതും
"എന്റെ ദേവൂന് എന്താ പറ്റിയെ ഡോക്ടറെ...?? " അവന്റെ സ്വരം ഇടറുന്നുണ്ടായിരുന്നു അത് ചോദിക്കുമ്പോഴും..
ഒന്നും പറയാറായിട്ടില്ല... ബട്ട് ഷി ഈസ് ബ്രൂട്ടലി റേപ്പ്ട്... ഒബ്സെർവഷൻ കഴിഞ്ഞു പറയാം... ഇത്രയും പറഞ്ഞു കൊണ്ട് ഡോക്ടർ ക്യാബിനിലേക്കു നടന്നു...
ഡോക്ടറുടെ വാക്കുകൾ കണ്ണനു സഹിക്കാവുന്നതിനും അപ്പുറം ആയിരുന്നു... തല കുനിച്ചു കസേരയിൽ ഇരുന്ന കണ്ണന്റെ തോളത്തു കൈ വച്ചു അയാൾ പറഞ്ഞു
"അപ്പൊ ഞാൻ അങ്ങോട്ട് "
മുഖം ഉയർത്തി നോക്കിയപ്പോൾ തന്റെ ദേവൂനെ ഇവിടെ എത്തിച്ച ആ വലിയ മനുഷ്യൻ...
ദേ ഇത് ആ കുട്ടിയുടെയാ.. അയാൾ കൈയിൽ ഉണ്ടായിരുന്ന ദേവൂന്റെ ബാഗ് കണ്ണന് നേരെ നീട്ടി...
നിങ്ങളോട് എങ്ങനെ നന്ദി പറയണം എന്നറിയില്ല...
ഏയ് അതിന്റെ ഒന്നും ആവശ്യം ഇല്ലെടോ... എനിക്കുമുണ്ട് ഒരു മോൾ... ഞാൻ എന്റെ കടമ ചെയ്തു അത്രെ ഉള്ളു...
ഇത്രയും പറഞ്ഞു അയാൾ നടന്നു നീങ്ങി...
പിറ്റേന്ന് ബോധം തെളിഞ്ഞപ്പോൾ ദേവു ആദ്യം പറഞ്ഞത് കണ്ണേട്ടനെ കാണണം എന്നായിരുന്നു...
സിസ്റ്റർ ഡോർ ഓപ്പൺ ചെയ്തു പുറത്തിരിക്കുന്നവരോടായി ചോദിച്ചു..
അതേയ് ആരാ ഈ കണ്ണൻ??
പുറത്തു ആ ഒരു വിളിക്കായി കാത്തിരിക്കുന്ന കണ്ണൻ വെപ്രാളത്തോടെ അകത്തേക്ക് കയറി.. കണ്ണനെ കണ്ടതും ദേവൂന്റെ കണ്ണുകൾ നിറഞ്ഞൊഴുകി
അവളുടെ കൈയിൽ പിടിച്ചതും കണ്ണന്റെ കണ്ണുകൾ നിറഞ്ഞിരുന്നു...
മനസ്സിൽ അലതല്ലുന്ന വിഷമം ഉള്ളിലൊതുക്കി കണ്ണൻ അവളെ നോക്കി കൊണ്ട് പറഞ്ഞു
"ഒന്നുല്ലെന്റെ കാന്താരിയ്ക്ക് " നിറ കണ്ണുകളോടെയുള്ള ഒരു പുഞ്ചിരി മാത്രമായിരുന്നു ദേവൂന്റെ മറുപടി..
ഇത് ചെയ്തവനെ കൊല്ലാനുള്ള ദേഷ്യം കണ്ണന്റെ മനസ്സിൽ ഉണ്ടെങ്കിലും ഈ ഒരു സാഹചര്യത്തിൽ തന്റെ ദേവൂന്റെ മുഖത്തു നോക്കി ചെയ്തത് ആരെന്നു ചോദിക്കാൻ തോന്നിയില്ല അവനു.... ഭീതി ഉളവാക്കുന്ന ആ നശിച്ച ഓർമകളിലേക്ക് അവളെ വലിച്ചിഴയ്ക്കാൻ അവന്റെ മനസ് അനുവദിച്ചില്ല...
ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ആയതിനു ശേഷം കാര്യങ്ങൾ അത്ര സുഖകരം ആയിരുന്നില്ല... നാട്ടുകാരുടെ കുത്തു വാക്കുകൾ അവളെ വല്ലാണ്ട് അലട്ടി... അതിനിടയിൽ സ്വന്തം മകന്റെ നന്മ മാത്രം ലക്ഷ്യം വച്ചുള്ള സ്വാർത്ഥയായ ഒരു അമ്മയുടെ ഫോൺ കാൾ...
മോളെ നീ കണ്ണനെ മറക്കണം.... അവനു നല്ലൊരു ഭാവി ഉള്ളതാ... ഈ ഒരു സാഹചര്യത്തിൽ നിങ്ങളുടെ അടുപ്പം അവനെ നാട്ടുകാരുടെ മുന്നിൽ നാണം കെടുത്തും ജീവിത കാലം മുഴുവനും... എനിക്കിതു കണ്ണനോട് പറയാൻ പറ്റില്ല... അവൻ ഒരിക്കലും നിന്നെ വിട്ടു പോകില്ല.. മോളായിട്ട് എല്ലാം പറഞ്ഞു മനസ്സിലാക്കണം
ഇതെല്ലാം കേൾക്കുമ്പോഴും അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു... എല്ലാത്തിനും സമ്മതം മൂളിയവൾ കട്ട് ചെയ്തു...
അമ്മ പറഞ്ഞതും ശെരിയല്ലേ എന്നെപോലെ ഒരു പെണ്ണിനെ കെട്ടിയാൽ ജീവിതകാലം മുഴുവൻ കണ്ണേട്ടൻ മറ്റുള്ളവർക്ക് മുന്നിൽ പരിഹാസ കഥാപാത്രമായി മാറും... ഞാൻ ജീവനോടെ ഉള്ളിടത്തോളം കാലം കണ്ണേട്ടൻ മറ്റൊരു ജീവിതം ചിന്തിക്ക കൂടി ഇല്ലാ... ഇതെല്ലാം അവളുടെ മനസ്സിൽ അലയടിച്ചതു കൊണ്ടാകാം ഒരു മുഴം കയറിൽ അവൾ ജീവിതം അവസാനിപ്പിക്കാം എന്ന് തീരുമാനിച്ചത്...
വീട്ടിൽ എല്ലാവരും കിടന്നതിന് ശേഷം അവൾ റൂമിലെ ലൈറ്റ് ഓണാക്കി... ഒരു ഷാൾ ഫാനിലേക്കു എറിഞ്ഞവൾ മരണത്തെ മാടി വിളിക്കാൻ തയ്യാറായി...
സ്റ്റൂളിന്റെ പുറത്ത് കയറി നിന്ന് കഴുത്തിലേക്ക് ഷാൾ കുരുക്കുമ്പോഴും നിറഞ്ഞൊഴുകുന്ന കണ്ണുകളുമായി അവൾ പ്രാർത്ഥിച്ചത് ഒന്നു മാത്രം കണ്ണേട്ടന് നല്ലൊരു ജീവിതം കൊടുക്കണേ ഈശ്വരാ...
അവളുടെ കാലുകൾ സ്റ്റൂൾ തട്ടി തെറിപ്പിക്കാൻ തയ്യാറായി...
(തുടർന്നു വായിക്കുവാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യൂ....)
ഭാഗം: 3 വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യൂ....