♦️♦️♦️
സിദ്ധു..... എടാ.....
ഏഹ്....ആരാ......
സിദ്ധു ആനിയുടെ നേരെ നോക്കികൊണ്ട് ചോദിച്ചു... നീലു അവനെ ദഹിപ്പിക്കുന്നത് പോലെ നോക്കി എഴുനേറ്റ് പോയി...
നശിപ്പിച്ചു......
സിദ്ധു തലയിൽ കൈ വച്ചു കൊണ്ടു വിഷ്ണുവിനെ നോക്കി.. ആനിയും തീർഥയും അവനെ നോക്കി ചിരിച്ചു കൊണ്ടു നീലുവിന്റെ കൂടെ പോയി...
ആരാടാ നശിപ്പിച്ചേ... ഏഹ്...
ഞാൻ തന്നെ... അല്ലാതെ ആരാ.... വരുന്നുണ്ടേൽ വാ... അവളെ വളച്ചൊടിച്ചു കുപ്പിയിൽ ആക്കണം.. എന്നിട്ട് വേണം രഞ്ജു ഏട്ടനെ കേറി അളിയാന്നു വിളിക്കാൻ...
നീ ഭയങ്കര ഫാസ്റ്റ് ആണല്ലോടാ... ഞാൻ ആണെങ്കിൽ എങ്ങനെ പറയും എന്നാലോചിച്ചു നിൽകുവാ....
ആലോചിച്ചും കൊണ്ടു നിന്നോ.. അവസാനം മണ്ണും ചാരി നിന്നവൻ പെണ്ണും കൊണ്ടു പോകുമ്പോൾ, മോങ്ങാനിരുന്ന പട്ടിയുടെ തലയിൽ തേങ്ങ വീണ അവസ്ഥ ആകും... പറഞ്ഞേക്കാം...
സിദ്ധു എന്തൊക്കെയോ പറഞ്ഞു കൊണ്ടു നീലുവിനെ ലക്ഷ്യമാക്കി നടന്നു... വിഷ്ണു അവൻ പറഞ്ഞത് കേട്ട് വണ്ടർ അടിച്ചു നിന്നു.. പിന്നെ തലയ്ക്കു സ്വയം ഒന്ന് കൊട്ടി അവരുടെ അടുത്തേക്ക് പോയി....
സിദ്ധു ചെല്ലുമ്പോൾ നീലു വെള്ളത്തിൽ കാലിട്ടു ഇളക്കി കൊണ്ടു കളിക്കുവാണ്.. കുറച്ചു മാറി തീർഥയും ആനിയും കൂടെ ഉണ്ട്...
സിദ്ധു അവളുടെ അടുത്തേക്ക് ചെന്നു നിന്നു.. നീലു എന്താണ് എന്നുള്ള ഭാവത്തിൽ അവനെ നോക്കി...
എന്താ... ഏ...
ഒന്നുല്ല... അല്ല... വല്ല നീല നിറവും സ്വന്തമായി കിട്ടുവോ എന്നറിയാൻ വന്നതാ...
ഓഹോ.. ആണോ... എന്നാലേ... നീല നിറം അങ്ങനെ ആർക്കും കൊടുക്കുന്നില്ല...
എന്നേലും കൊടുക്കുവോ....
സിദ്ധു വെള്ളത്തിൽ കാലിട്ടു ഇളക്കി... നീലു അവനിൽ നിന്നും കുറച്ചു മാറി നിന്നു...
ആ കൊടുക്കും... എന്തെ....
ആ അന്നേരത്തെ എന്റെ അച്ഛനേം അമ്മേനേം പറഞ്ഞു വിടാം.. അവരുടെ കയ്യിൽ തന്നെ കൊടുത്താൽ മതി കേട്ടോ.. എന്നാലേ എനിക്ക് കിട്ടുള്ളു...
സിദ്ധു കുസൃതിയോടെ അവളെ നോക്കികൊണ്ട് തിരിഞ്ഞു നടന്നു... അതിനിടയിൽ അവളുടെ ചുണ്ടിൽ വിരിഞ്ഞ ചിരി അവൻ കണ്ടിരുന്നു.... ആനിയെ തംബ്സ് ഉയർത്തി കാണിച്ചു കൊണ്ടു സിദ്ധു വിഷ്ണുവിന്റെ അടുത്തേക്ക് നടന്നു...
അവൻ ആണെങ്കിൽ കോഴി മുട്ടയിടാൻ നടക്കുന്ന പോലെ തീർഥയ്ക്ക് ചുറ്റും നടക്കുന്നുണ്ട്... അവൾക്കാണെങ്കിൽ അത് കണ്ടു ചിരി വന്നിട്ട് വയ്യായിരുന്നു...
അഭി വന്നു വിഷ്ണുവിന്റെ പുറത്തു തട്ടി...
എന്താടാ... വായ്നോട്ടം എങ്ങനെ പോകുന്നു...
അഹ്... അവള് വളയുമോ സിദ്ധു.....
സിദ്ധു...അയ്യോ... അഭി...
വിഷ്ണു ഒരു വളിച്ച ചിരി ചിരിച്ചു കൊണ്ടു അഭിയെനോക്കി... സിദ്ധു ചിരിച്ചു കൊണ്ടു മാറി നിന്നു....
വിഷ്ണു... സീരിയസ് ആണോ... ഞങ്ങൾ നിരഞ്ജനോട് സംസാരിച്ചു നോക്കാം....
അത് വേണോ...... വൈശു....
വേണം.... നിനക്കെന്താ അവനെ പേടി ആണോ....
പേടിയോ... എനിക്കോ... പിന്നെ...
വൈശുവിനെ നോക്കികൊണ്ട് അത് പറഞ്ഞു വിഷ്ണു തിരിഞ്ഞതെ നിരഞ്ജന്റെ നേരെ ആയിരുന്നു....നിരഞ്ജൻ വിഷ്ണുവിന്റെ തോളിലൂടെ കയ്യിട്ടു കൊണ്ടു നിന്നു.....
ആർക്കാ...പേടി... എന്താ കാര്യം...
എന്ത് കാര്യം.. ഏയ് ഒന്നുല്ല...
വിഷ്ണു അഭിയെ കണ്ണുകൊണ്ടു പറയരുത് എന്ന് കാണിച്ചു....
അതെ... തീർഥയ്ക്ക് വിവാഹാലോചന നടക്കുന്നുണ്ടോ എന്ന് ചോദിച്ചതാ...
ഏഹ്... ആർക്ക് നിനക്കാണോ...
സിദ്ധു വാ പൊളിച്ചു കൊണ്ടു വൈകയെ നോക്കി...
എനിക്കോ.... ഹോ...... അല്ലളിയാ... എനിക്കല്ല.....
അളിയനോ... ആര് രഞ്ജുവോ... അതെങ്ങനാടാ...
വിഷ്ണു അവന്റെ പുറത്തു തട്ടി കൊണ്ടു ചിരിച്ചു... സിദ്ധു ചമ്മി നിരഞ്ജനെ നോക്കി..
അത്.. അത്.. ദേ വൈക എന്റെ പെങ്ങൾ അല്ലെ... അപ്പോൾ പിന്നെ ഏട്ടൻ അളിയൻ അല്ലെ...
അല്ലെ അളിയാ....
കിട്ടിയ അവസരം നന്നായി മുതലാക്കികൊണ്ട് സിദ്ധു നിന്നു... അപ്പോഴേക്കും ആനിയും നീലുവും തീർഥയും കൂടി അങ്ങോട്ട് വന്നു...
അല്ല... തീർത്ഥയ്ക്ക് കല്യാണം ആലോചിക്കുന്നുണ്ടോ എന്ന് ആരാ ചോദിച്ചത്...
അഹ്.. അത് വിഷ്ണുവാണു.....അല്ലേടാ...
വിഷ്ണു ചമ്മിക്കൊണ്ട് തീർത്ഥയെ നോക്കി.. അവള് ആണെങ്കിൽ നിരഞ്ജനെ പേടിച്ചു ആനിക്ക് പുറകിലേക്ക് മാറി...
ആഹാ... നിനക്കാണോ മോനെ ദിനേശാ... എന്താണ് ഏഹ്....
ഞാൻ വീട്ടിൽ ചോദിക്കട്ടെ, എന്നിട്ട് പറയാം... തത്കാലം മോൻ ചെല്ല്... എന്റെ പെങ്ങളെ കണ്ണ് വയ്‌ക്കേണ്ട... കേട്ടോടാ...
നിരഞ്ജൻ തീർത്ഥയെ നോക്കി കൊണ്ടു വിഷ്ണുവിനോട് പറഞ്ഞു.. അവൻ നിരന്ജനെ നോക്കി ഇളിച്ചു കൊണ്ടു നിന്നു....
♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️
ആനിയും നീലുവും കൂടി വൈകയെ വലിച്ചു വെള്ളത്തിൽ കൊണ്ടുപോയി ഇട്ടു.. തീർഥയും സിദ്ധുവും കൂടി അവരുടെ കൂടെ കൂടി...
അഭിയും വൈശുവും വേഗം തന്നെ റൂമിലേക്ക് തിരിച്ചു പോയി.. നിരഞ്ജൻ വിഷ്ണുവിനോട് സംസാരിച്ചു കൊണ്ടു തീരത്ത് ഇരുന്നു... കുറച്ചു കപ്പിൾസും കൂടി അവിടെ ഉണ്ടായിരുന്നു.... എല്ലാവരും അവരുടേതായ ലോകത്ത്പാറി നടക്കുകയാണ്....
കുറച്ചു കൂടെ കഴിഞ്ഞപ്പോഴേക്കും നനഞ്ഞ കോഴികളെ പോലെ എല്ലാം കൂടെ കയറി വന്നു... വൈക മാത്രം ദൂരെ മാറി നിന്നു... സാരി ആയത് കാരണം ഫുൾ നനഞു ഒട്ടി അവൾക്ക് ആകെ ചമ്മൽ ആയി....
കൊള്ളാം... നല്ല കോലം...
ചെല്ല്... എല്ലാം പോയി ഫ്രഷ് ആയിട്ട് കിടക്കാൻ നോക്കു..
എന്നാൽ ഓക്കേ രഞ്ജു... നാളെ കാണാം.....
വിഷ്ണു എല്ലാവരെയും കൊണ്ടു റിസോർട്ടിലേക്ക് തിരിച്ചു പോയി.... സമയം കുറേ വൈകിയിരുന്നു... നിരഞ്ജൻ വൈകയുടെ അടുത്തേക്ക് ചെന്നു...
എന്താണ് കാശി മോളെ.. മ്മ്...
ആകെ നനഞ്ഞു രഞ്ജു ഏട്ടാ.... നമുക്കും പോകാം...
പോണോ... മ്മ്....
അവളെ ചുറ്റി പിടിച്ചു കൊണ്ടു നിരഞ്ജൻ നിന്നു....കുറച്ചു നേരം വൈക അവനെ പറ്റി ചേർന്നു നിന്നെങ്കിലും തണുപ്പ് കാരണം അവൾ വിറയ്ക്കാൻ തുടങ്ങി....
തണുക്കുന്നുണ്ടോ കാശി.... എന്നാൽ വാ... അങ്ങോട്ട് പോകാം.....
നിരഞ്ജൻ വൈകയെ ചേർത്ത് പിടിച്ചു കൊണ്ടു ഹട്ടിനകത്തേക്ക് നടന്നു... തോർത്ത് എടുത്തു അവളുടെ തല തുവർതാന് തുടങ്ങിയ നിരഞ്ജന്റെ കയ്യിൽ നിന്നും അത് പിടിച്ചു വാങ്ങി അവൾ തന്നെ തുവർത്തൻ തുടങ്ങി....
നിരഞ്ജൻ ബെഡിലേക്ക് ചാരി ഇരുന്നു... വൈകയെ അരികിലേക്ക് വിളിച്ചു.... മുല്ലപ്പൂക്കളുടെ മണം നാസിക വിടർത്തി ആസ്വദിച്ചു കൊണ്ടു നിരന്ജന്റെ അടുത്തേക്ക് വൈക ചെന്നിരുന്നു....
കാശി...
മ്മ്....
നാളെ ഞാൻ പോയാൽ.. രണ്ടു വർഷം കഴിയും വരാനായിട്ട്.... നിന്നെ വിട്ട് എങ്ങനെയാടി ഞാൻ....
വൈക ഒന്നും മിണ്ടാതെ അവനെത്തന്നെ നോക്കിയിരുന്നു.... അവളുടെ കണ്ണുകൾ നിറയാൻ തുടങ്ങിയിരുന്നു......
ഞാൻ... ഞാൻ കാത്തിരിക്കും നരി...... എത്ര വേണമെങ്കിലും... പക്ഷെ ഇപ്പോൾ... എനിക്ക് ഒരു നിമിഷം പോലും കാണാതെ ഇരിക്കാൻ ആകുന്നില്ല......
നിരഞ്ജന്റെ നെഞ്ചിലേക്ക് ചാഞ്ഞു കൊണ്ടു വൈക പറഞ്ഞു...നിരഞ്ജൻ അവളെ ചേർത്ത് പിടിച്ചു കൊണ്ടു പില്ലോയിലേക്ക് ചാഞ്ഞു കിടന്നു...
നിനക്ക് തണുക്കുന്നുണ്ടോ കാശി.. വല്ലാണ്ട് വിറയ്ക്കുന്നുണ്ടല്ലോ.....
മ്മ്... ഇല്ലാ... എനിക്കിങ്ങനെ കിടന്നാൽ മതി....
അവന്റെ നെഞ്ചിലേക്ക് കിടന്നു കൊണ്ടു വൈക കണ്ണുകൾ ഉയർത്തി അവനെ നോക്കി.... നനഞ്ഞു ഒട്ടിയ അവളുടെ മുടികൾ മുഖത് അങ്ങിങ്ങായി കിടപ്പുണ്ടായിരുന്നു.. അവനത് ഒതുക്കി വച്ചു അവളുടെ നെറ്റിയിൽ ചുംബിച്ചു...
വാ.. റൂമിലേക്ക് പോകാം... ഡ്രസ്സ് ഒക്കെ മാറുമ്പോൾ ശരിയാകും...
വേണ്ട... എനിക്കിവിടെ മതി...
വാ കാശി..... നാളെക്ക് അസുഖം എങ്ങാനും വരും.. പിന്നെ എനിക്ക് മനസമാധാനം ഉണ്ടകില്ല...
നിരഞ്ജൻ അവളെ കയ്യിൽ പിടിച്ചു എഴുന്നേപിച്ചു കൊണ്ടു പറഞ്ഞു.. വൈക എഴുനേറ്റ് അവന്റെ കയ്യിൽ പിടിച്ചു പുറത്തേക്ക് ഇറങ്ങി....
കടൽത്തീരം വിജനമായിരുന്നു... നിരഞ്ജന്റെ കൈകളിൽ കൈ കോർത്തു അവന്റെ നെഞ്ചിലേക്ക് ചാരി വൈക നടന്നു.. ഒരായിരം വസന്തകാലം തങ്ങൾക്കായി ഇനിയും വിടരാൻ ഉണ്ടെന്ന് അവർക്ക് തോന്നി... ആ വസന്തത്തിൽ പൂത്തു തളിർത്തു നില്കാൻ രണ്ട് പേരുടെയും ഉള്ളം തുടിച്ചു കൊണ്ടിരുന്നു...
♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️
വൈക റൂമിൽ ചെന്നു നിരഞ്ജൻ വാങ്ങിയ നൈറ്റ് ഡ്രസ്സ് എടുത്തിട്ട് ബെഡിലേക്ക് കിടന്നു.. രാവിലെ മുതൽ അലച്ചിൽ ആയിരുന്നല്ലോ.. ടാറ്റൂ ചെയ്തതിന്റെ ക്ഷീണവും ഒക്കെ ആയി അവളാകെ ടയേർഡ് ആയിരുന്നു...
നിരഞ്ജൻ ഷർട്ട് ഊരി ബെഡിലേക്കിട്ടു കൊണ്ടു വൈഗയുടെ അടുത്തേക്ക് വന്നു കിടന്നു... അവളെ ഒരു കൈ കൊണ്ടു അടുത്തേക്ക് അടുപ്പിച്ചു.... വൈക അവന്റെ നെഞ്ചിലേക്ക് കിടന്നു.....
കാശി...
മ്മ്.......
ഉറക്കം മൂടിയ കണ്ണുകൾ പതിയെ തുറന്നു കൊണ്ടു അവൾ നിരഞ്ജനെ നോക്കി.. അവന്റെ കണ്ണുകൾ അവളിൽ നിന്നും എന്തൊക്കെയോ ആഗ്രഹിക്കുന്നതായി അവൾക്ക് മനസിലായി.... നിരഞ്ജന്റെ കൈ എടുത്ത് തന്റെ വയറിലേക്ക് വച്ചു കൊണ്ടു വൈക കണ്ണുകൾ ഉയർത്തി അവനെ നോക്കി.... ആ നിമിഷത്തിൽ സ്വയം മറന്ന നിരഞ്ജൻ അവളുടെ മേലേക്ക് ചാഞ്ഞു കഴുത്തിലേക്ക് മുഖം പൂഴ്ത്തി....
ഒന്ന് പൊള്ളി പിടഞ്ഞ വൈകയുടെ കയ്യുകൾ നിരഞ്ജന്റെ പുറത്ത് അമർന്നു.... അവന്റെ മുഖം അവളുടെ കഴുത്തിലൂടെ മുഖത്തേക്ക് ഉരഞ്ഞു കയറി..... കൈകൾ അവളുടെ ശരീരത്തിൽ ഓടി നടന്നു.. വൈക നിരഞ്ജനെ മുറുകെ പിടിച്ചു..ചുണ്ടുകളെ ബന്ധിച്ചു കൊണ്ടു നിരഞ്ജൻ അവളിലേക്ക് കൂടുതൽ ആഴ്ന്നിറങ്ങാൻ തുടങ്ങി..... പെട്ടന്ന് എന്തോ ഉൾപ്രേരണയിൽ അവൻ അവളിൽ നിന്നും അകന്ന് മാറി.....
തിണർത്തു വന്ന അവളുടെ ചുണ്ടുകൾ തുടച്ചു കൊണ്ടു നിരജ്ഞൻ അവളുടെ കവിളിലെ മറുകിൽ ചുംബിച്ചു.... വൈക എന്താണെന്നുള്ള രീതിയിൽ അവനെ നോക്കി....
എനിക്ക് നീ മുൻപ് തന്നെ സ്വന്തം ആയതല്ലേ കാശി... എന്റെ താലി നിന്റെ കഴുത്തിൽ വീണത് മുതൽ എന്റെ മനസ് നിറഞ്ഞതാണ്....
ഇങ്ങനെ ഒന്നല്ല ഞാൻ ഉദേശിച്ചത്... നമ്മുടെ വീട്ടിൽ വച്ചു മതി... നിനക്ക് വേണ്ടി ഞാൻ ഒരുക്കിയ നീല ആമ്പലുകൾ അതിനു സാക്ഷി ആകണം..... അതിനി വർഷങ്ങൾ കഴിഞ്ഞായാലും....മനസ് കൊണ്ടാണ് മോളെ നിന്നെ ഞാൻ എന്നിൽ പ്രതിഷ്ഠിച്ചത്...
അവളെ ഇറുകെ പുണർന്നു കൊണ്ടു നിരഞ്ജൻ അവളുടെ ചുണ്ടുകളിലേക്ക് വീണ്ടും ആഴ്ന്നിറങ്ങി......വൈഗയുടെ കണ്ണുനീരിന്റെ ഉപ്പുരസം അറിഞ്ഞപ്പോൾ അവളിൽ നിന്നും വേർപെട്ട നിരഞ്ജൻ പതിയെ വയറിൽ ചുംബിച്ചു കൊണ്ടു അവളെ ചേർത്ത് പിടിച്ചു....
ഓർക്കാനും കാത്തിരിക്കാനും എനിക്കിത് മതി.... നിന്റെ ഈ മനസ്സിൽ ഇന്ന് ഞാൻ മാത്രമേ ഉള്ളു എന്നെനിക്കറിയാം....
വൈക ഒന്നുകൂടി അവനിലേക്ക് ചേർന്നു കൊണ്ടു ഒരു കൈ നിരഞ്ജന്റെ വയറിലൂടെ ചുറ്റി പിടിച്ചു.... ഒരിക്കലും അവൾ വിചാരിച്ചു പോലുമില്ല, നിരഞ്ജനെ ട്യൂഷൻ എടുക്കുന്ന കാലം മുതൽ അവൾക്ക് ശത്രു തന്നെ ആയിരുന്നു...
അനാവശ്യമായി വഴക്കും, ചീത്തയും അന്നത്തെ അടിയും കൂടി ആയപ്പോൾ അവൾ നിരഞ്ജനെ വീണ്ടും വീണ്ടും വെറുത്തു... അതുകൊണ്ട് തന്നെയാണ് ട്യൂഷൻ നിർത്താനുള്ള തീരുമാനം ആയതും...
മോഹിത് കൈ വിട്ട സമയത്ത് ഇനിയൊരു വിവാഹത്തിന് തനിക്ക് പറ്റില്ല എന്നതോന്നലിൽ നിരഞ്ജൻ ചേർത്ത് പിടിച്ചപ്പോൾ ആദ്യം അമ്പരപ്പ് ആയിരുന്നു... ഇഷ്ടം ഉണ്ടായിട്ടല്ല, സഹതാപം കൊണ്ടു എന്ന് വിശ്വസിച്ചു... താലി കെട്ടിയപ്പോൾ ആ കണ്ണുകൾ എന്നോട് എന്തൊക്കെയോ പറഞ്ഞിരുന്നില്ലേ......
കാറിൽ വച്ചു ചേർത്ത് പിടിച്ചപ്പോൾ അച്ഛന്റെ കൂടെ ഇരിക്കുമ്പോൾ കിട്ടുന്ന സമാധാനവും സുരക്ഷിതത്വവും അനുഭവിച്ചു.....
പിന്നീട് അങ്ങോട്ട് നിരഞ്ജൻ അവളെ സ്നേഹം കൊണ്ടു തടവിൽ ആക്കുകയായിരുന്നു.... ചെറിയൊരു ഇളക്കം നിരഞ്ജൻ മനസ്സിൽ ഉണ്ടാക്കുന്നു എന്ന തോന്നലിൽ മനസിനെ താഴിട്ട് പൂട്ടി..... എന്നാൽ പൂർവാധികം ശക്തിയോടെ തന്നിലേക്ക് വീണ്ടും വീണ്ടും നിരഞ്ജൻ നിറഞ്ഞു വന്നു.. അന്ന് നീലു ആമ്പലിന്റെ കാര്യം പറഞ്ഞപ്പോൾ അത് അത്ഭുതം ആയിരുന്നു....
ഇന്നിപ്പോൾ ഈ മാറിൽ ഇങ്ങനെ കിടക്കുമ്പോൾ..... നരിയുടെ മാത്രം കാശി ആയി... ആ വിളി പോലും താന് ആസ്വദിച്ചിരുന്നു....
ചെറു ചിരിയോടെ മുഖമുയർത്തി വൈക നിരഞ്ജന്റെ താടിയിൽ ചെറുതായ് കടിച്ചു....
മ്മ്... എന്താണ്... എന്റെ കാശിക്കുട്ടി....
ചിരിച്ചു കൊണ്ടു മറുപടി പറയാതെ വൈക അവനിൽ നിന്നും മാറി പില്ലോയിലേക്ക് ചാരി ഇരുന്നു..... നിരഞ്ജൻ അവളുടെ മടിയിലായി കിടന്നു കൊണ്ടു വയറിലേക്ക് മുഖം പൂഴ്ത്തി.....
അതെ... ഈ റിങ് ഉണ്ടല്ലോ... ഞാൻ മുൻപ് കണ്ടതാ... കല്യാണത്തിന്.... നമ്മുടെ....
അയ്യേ......
എന്ത് അയ്യേ.... ഞാനല്ലേ... അല്ല ഇതെപ്പോൾ ആയിരുന്നു... മുൻപേ ഉണ്ടോ...
ഇല്ലാ... അന്നെന്നെ വഴക്ക് പറഞ്ഞു കൈ പിടിച്ചു തിരിച്ചില്ലേ.... പിന്നെ ആനിയെ മാത്രം ട്യൂഷന് വിട്ട് കുറച്ചു ദിവസം ഞാൻ വന്നില്ലാലോ... അതിനിടയിൽ പോയി ചെയ്തതാ...
വൈക നാണത്തോടെ അവനെ നോക്കി....അവൻ അവളെ നോക്കികൊണ്ട് കിടന്നു...
കാശി.... നിന്നെ ഞാൻ എങ്ങനെ ഇത്രയും സ്നേഹിച്ചു... നീ മോഹിതിനെ എങ്ങാനും കെട്ടിയിരുന്നെങ്കിൽ ഞാൻ എന്ത് ചെയ്തേനെ.....
അറിയില്ല.....
മ്മ്... ഞാനും ആലോചിച്ചു നോക്കിയതാണ്... ഒന്നെനിക്കറിയാമായിരുന്നു... നീയില്ലാതെ ഒരു ജന്മവും എനിക്ക് ജീവിക്കാൻ ആകില്ല എന്ന്...
അന്ന് നിന്റെ കല്യാണത്തിന് പോലും അങ്ങനെ വന്നതാണ്... വിഷ്ണുവിനു എല്ലാം അറിയാമായിരുന്നു... അവൻ എന്നോട് പല തവണ നിന്നോട് സംസാരിക്കാൻ പറഞ്ഞത് ആണ്....
പക്ഷെ.. എന്റെ ഈഗോ... പാരലൽ കോളേജ് അധ്യാപകനായ ഞാൻ..... നീയോ ഒരു കമ്പനിയുടെ തന്നെ ഓണർ.....
ഐഎഎസ് സെലെക്ഷൻ കഴിഞ്ഞു നിന്നോട് പറയാം എന്നാ വിചാരിച്ചത്.. പക്ഷെ അപ്പോഴേക്കും നിന്റെ കല്യാണം ഫിക്സ് ചെയ്തു....
മറക്കാൻ ശ്രമിച്ചു.. കഴിഞ്ഞില്ല... വിഷ്ണു ആണ് പറഞ്ഞത്, നിന്റെ കഴുത്തിൽ മറ്റൊരാൾ താലി കെട്ടുന്നത് കണ്ടാൽ ഞാൻ നിന്നെ മറക്കും എന്ന്...
പക്ഷെ എന്റെ ഭാഗ്യത്തിന് അത് മുടങ്ങി..... എന്റെ മാത്രം സ്വന്തം ആയി നീ.. എനിക്ക് ഉറപ്പുണ്ടായിരുന്നു... നീ എന്നെങ്കിലും എന്നെ സ്നേഹിക്കും എന്ന്......
വൈക സ്നേഹത്തോടെ നിരഞ്ജന്റെ തലയിൽ തലോടി കൊണ്ടിരുന്നു......
അത്രയ്ക്കും ഇഷ്ടമാണോ എന്നെ.....
അതെ... ഒരുപാടു.... ഒരുപാടൊരുപാട്...... എന്റെ അമ്മയ്ക്കും നീലുവിനുമൊക്കെ അറിയാമായിരുന്നു... ഇങ്ങനൊരു കാന്താരി എന്റെ മനസ്സിൽ കയറി കൂടി എന്ന്... അവരെപ്പോഴും കാത്തിരിക്കും നിന്റെ വിശേഷങ്ങൾ അറിയാൻ...
നിനക്ക് അറിയോ... അന്ന് നിന്നെ തല്ലിയില്ലേ... ആ ദിവസം ഞാൻ ഉറങ്ങിയില്ല... അമ്മയും വഴക്ക് പറഞ്ഞു എന്നെ... പക്ഷെ എന്റേതായി കണ്ടാണ് ആ അടി പോലും നിനക്ക് ഞാൻ തന്നത്....
അതൊക്കെ കഴിഞ്ഞതെല്ലേ ഏട്ടാ... എനിക്കും ദേഷ്യം ആയിരുന്നു... എന്നാൽ ഇന്ന് നരിയുടെ സ്ഥാനം എന്റെ ഹൃദയത്തിൽ ആണ്.... ഞാനെന്നും നരിയുടെ സ്വന്തം ആയിരിക്കും... നമ്മളും കുട്ടികളും വീട്ടുകാരും ഒക്കെയായി എനിക്ക് ജീവിക്കണം....
നിന്നെ എപ്പോഴാ ഞാൻ ആദ്യം കണ്ടേ എന്നറിയാമോ...
മ്മ്.... നീലു പറഞ്ഞു... എന്നാലും എനിക്ക് ഇവിടുന്ന് കേൾക്കണം.....
നിരഞ്ജന്റെ തലയിൽ തലോടി കൊണ്ടു വൈക പറഞ്ഞു...
നീ നിങ്ങളുടെ വീടിനടുത്തുള്ള അമ്പലത്തിൽ ഉത്സവം കാണാൻ വന്നപ്പോൾ... ഞാനും വന്നിരുന്നു വിഷ്ണുവിന്റെ കൂടെ.... നീ പ്ലസ് ടു ആയിരുന്നു അന്ന്.. സെറ്റ് പാവാടയൊക്കെ ഇട്ട്...
നിന്റെ കവിളിലെ ഈ മറുക് ഉണ്ടല്ലോ.. ഇതാ എന്നെ ആകർഷിച്ചത്...
അത് ആ പാതിരാ വെട്ടത്തിൽ ഇങ്ങനെ തിളങ്ങുന്നത് ഞാൻ നോക്കി നിന്നു..
പിന്നെ നീ ആ ആമ്പലിനു വേണ്ടി നിന്റെ അച്ഛനോട് വാശി പിടിക്കുന്നത് കണ്ടു.... ആ ഒരു നിമിഷം ഞാൻ ഇറങ്ങി പറച്ചു തന്നേനെ... പിന്നെ നിങ്ങളുടെ പ്രതികരണം പേടിച്ചു മാറി നിന്നു... വീട് വച്ചപ്പോൾ ആമ്പലുകൾ അവിടെ വേണമെന്നു ഞാൻ പറഞ്ഞിട്ടാണ് ഇപ്പോൾ ഉള്ളത്.....
അന്ന് മുതൽ ഞാൻ നിന്റെ പുറകെ ഉണ്ട്... ദേ ഇന്നും....
അവളെ കെട്ടിപിടിച്ചു കൊണ്ടു നിരഞ്ജൻ പറഞ്ഞു.. വൈക പുഞ്ചിരിച്ചു കൊണ്ടു അവന്റെ തലയിൽ ചുംബിച്ചു കൊണ്ടു ബെഡിലേക്ക് കിടന്നു... അവളുടെ മാറിൽ തല ചായ്ച്ചു കൊണ്ടു നിരഞ്ജനും........
♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️
പിറ്റേന്ന് രാവിലെ ആറു മണിക്ക് തന്നെ എല്ലാരും റെഡി ആയി നിന്നു... കാലത്ത് ഏഴു മണി ആയപ്പോഴേക്കും എല്ലാവരും പൂവത്തു എത്തി...
വേണുവും കുടുംബവും ബാക്കിയുള്ള എല്ലാവരും തന്നെഅവിടെ ഉണ്ടായിരുന്നു... നിരഞ്ജൻ വേഗം അവരോടൊന്നു സംസാരിച്ചു നിന്നിട്ട് പോയി റൂമിൽ കിടന്നു... ആകെ ക്ഷീണം ആയിരുന്നു നിരഞ്ജന്...
വൈക പോയി ഫ്രഷ് ആയി കിച്ചണിലേക്ക് നടന്നു.. അരുന്ധതി അവളെ കെട്ടിപിടിച്ചു നെറുകയിൽ ചുംബിച്ചു.. വനജയും സുകന്യയും പരസ്പരം നോക്കി അവരെ പുച്ഛിച്ചു...
മക്കൾ എല്ലാം കൂടി ഇന്നലെ എങ്ങോട്ട് പോയത് ആണ്....
അത് മുത്തശ്ശി... ഏട്ടൻ ഞങ്ങളെ ഒരു റിസോർട്ടിൽ കൊണ്ടു പോയി... സത്യം പറഞ്ഞാൽ അവിടെ എത്തിയപ്പോൾ മാത്രമാണ് ഞങ്ങൾ അറിഞ്ഞേ.. അല്ലെ തീർഥ...
ആ അതെ മുത്തശ്ശി... ഹോ.. എന്ത് രസമായിരുന്നു...
ആഹാ.. അത് കൊള്ളാലോ.. നിങ്ങളൊക്കെ ഇന്നലെ ഉറങ്ങിയില്ലേ..... കളിച്ചു രസിക്കുവായിരുന്നോ...
തീർഥ വൈകയെ നോക്കി അർഥം വച്ചു ചിരിച്ചു... അവൾ തീർത്ഥയെ നോക്കി കണ്ണുരുട്ടി.... മുത്തശ്ശി അത് കണ്ടു ചിരിച്ചു കൊണ്ടു അരുന്ധതിയെ നോക്കി...
ആ മതി മതി... എല്ലാം മനസിലായി... പോയി വല്ലതും കഴിക്ക്....
മോളെ... രഞ്ജുന്റെ ബാഗ് എല്ലാം റെഡി ആക്കിയിരുന്നോ....
അറിയില്ല അമ്മേ..ഞാൻ നോക്കട്ടെ... വാ തീർഥ...
വൈകയും തീർഥയും കൂടി പുറത്തേക്ക് നടന്നു... നീലുവും അവരുടെ കൂടെ കൂടി.... നിരഞ്ജൻ ഉറക്കമായത് കൊണ്ടു അവര് പതിയെ വേണ്ടതെല്ലാം എടുത്തു ടേബിളിൽ വച്ചു... വൈക അവിടെ തന്നെ നിന്നു. ബാക്കി രണ്ട് പേരും തിരിച്ചു പുറത്തേക്ക് പോയി... അവൾ നിരഞ്ജന്റെ അടുത്തിരുന്നു, മെല്ലെ അവന്റെ മുടിയിൽ തലോടി...
എന്റെ നരി.. നിങ്ങളില്ലാതെ എങ്ങനെ ഞാൻ... ഞാനും വരട്ടെ....
പതിയെ പറഞ്ഞു കൊണ്ടു വൈക അവന്റെ പുറത്തേക്ക് കിടന്നു.. നിരഞ്ജൻ ഒന്നനങ്ങി അവളെ മേലേക്ക് വലിച്ചിട്ടു കൊണ്ടു നീങ്ങി കിടന്നു...
എന്താണ് പെണ്ണെ... സങ്കടം...
വൈക അവനെ തന്നെ നോക്കി കിടന്നു... നിരഞ്ജനും പിന്നെ ഒന്നും അവളോട് ചോദിച്ചില്ല... രണ്ടു പേർക്കും പിരിയാൻ വിഷമം ഉണ്ട്.... നിരഞ്ജന്റെ നെഞ്ചിലേക്ക് തല ചായ്ച്ചു കൊണ്ട് കുറേ നേരം അവൾ കിടന്നു....
അരുന്ധതി നിരഞ്ജനെ വിളിക്കാനായി ഡോർ ലോക്ക് ചെയ്യാത്ത കൊണ്ടു വേഗം തുറന്നു അകത്തേക്ക് കയറി... വൈക ചാടി അവന്റെ നെഞ്ചിൽ നിന്നും എണീറ്റു മാറി നിന്നു...
എന്താ മോളെ.. പേടിച്ചോ...
രഞ്ജു... എഴുനേറ്റു റെഡി ആയി വാ..... പത്തു മണിക്ക് പോകണ്ടേ.... അഭി ഇപ്പോൾ വണ്ടിയുമായി വരും...
വരാം അമ്മേ.... അമ്മ നടന്നോ...
കാശി... എന്റെ ഡ്രസ്സ് എടുത്ത് വയ്ക്കു... ഞാൻ കുളിച്ചിട്ട് വരാം...
നിരഞ്ജൻ എഴുനേറ്റു ബാത്‌റൂമിലേക്ക് നടന്നു കൊണ്ടു അവളെ നോക്കി... അരുന്ധതി വൈകയെ ചേർത്ത് പിടിച്ചു.....
നോക്കു മോളെ... വിഷമം ഉണ്ടാകും... അവനും... നിനക്കും... മോള് വേണം അവനെ സന്തോഷത്തോടെ പറഞ്ഞയയ്ക്കാൻ... നീ കരഞ്ഞാൽ അതവന് സഹിക്കില്ല...
ഇല്ല അമ്മേ... ഞാൻ കരയില്ല....
മിടുക്കി....
അവളുടെ കവിളിൽ തട്ടി കൊണ്ടു അരുന്ധതി പറഞ്ഞു... അവര് പോയ ശേഷം നിരഞ്ജന് വേണ്ട ഡ്രസ്സ് എല്ലാം എടുത്തു വച്ചു അവളും പുറത്തേക്ക് പോയി... സീതയുടെ അടുത്തേക്ക് ചെന്നു വൈക അവരുടെ മടിയിലേക്ക് കിടന്നു....
ചിരിച്ചു കൊണ്ടു സീത വേണുവിനെ നോക്കി.. അയാൾ അവളെ നോക്കികൊണ്ട് പുഞ്ചിരിച്ചു...
കല്യാണം വേണ്ട എന്ന് പറഞ്ഞ പൊന്നു മോളാ.. അല്ലെ സീത.. ഇപ്പോൾ ഇവൾക്ക് അവനെ പിരിയാൻ വയ്യ...
അതും കൂടി കേട്ടപ്പോൾ വൈക സീതയുടെ വയറിലേക്ക് മുഖം പൂഴ്ത്തി വിതുമ്പി കരയാൻ തുടങ്ങി...
അയ്യേ... ഞാൻ തമാശ പറഞ്ഞതല്ലേ മോളെ.. കരയാതെ.. അവൻ വേഗം തിരിച്ചു വരില്ലേ...
ദേ... അച്ഛന്റെ പുലികുട്ടി കരയരുത് ഇങ്ങനെ.... ഒന്നുല്ലേലും നീ എന്റെ പൊന്നല്ലെടാ...
വേണു അവളെ ചേർത്ത് പിടിച്ചു കൊണ്ടു പറഞ്ഞു... അവൾ വേണുവിന്റെ നെഞ്ചിൽ വീണു കരയാൻ തുടങ്ങി.. സീതയ്ക്ക് ആകെ വിഷമം ആയി...
നിരഞ്ജൻ റൂമിന് പുറത്തു വന്നു നില്കുന്നത് കണ്ടു വേണു അവനെ കണ്ണുകൊണ്ട് അടുത്തേക്ക് വിളിച്ചു.... അവൻ വേണുവിന്റേയും സീതയുടെയും നടുവിൽ ആയി വന്നിരുന്നു... വൈക ഇതൊന്നും അറിഞ്ഞിരുന്നില്ല... അവൾ വേണുവിനെ ചാരി ഇരിക്കുകയാണ്...
നിരഞ്ജൻ അവളെ ചേർത്ത് പിടിച്ചു.....
കാശി.......
വൈക ഞെട്ടി കണ്ണുകൾ ഉയർത്തി അവനെ നോക്കി..... നിരഞ്ജൻ അവളുടെ കണ്ണുകൾ തുടച്ചു കൊടുത്തു.....
എന്താ മോളെ.... കരയല്ലേ... മ്മ്.. ഞാൻ എങ്ങനെ പോകും... എനിക്ക് വിഷമം ഇല്ലാഞ്ഞിട്ടാണോ...
വൈക വേണുവിന്റെ കയ്യിൽ മുറുകെ പിടിച്ചു കൊണ്ടു നിരഞ്ജന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി വച്ചു...
സീതയും വേണുവും പരസ്പരം നോക്കി പുഞ്ചിരിച്ചു കൊണ്ടു അവനെ നോക്കി.... രണ്ട് പേരുടെയും മനം നിറഞ്ഞു...
♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️
നിരഞ്ജൻ ഭക്ഷണം കഴിച്ചു റെഡി ആയി ഉമ്മറത്തേക്ക് വന്നു... അഭി വേണുവിന്റെ കമ്പനി വണ്ടിയായ പജേരോ ആയി വന്നിരുന്നു.. ലഗേജ് കൂടുതൽ ഉള്ളത് കൊണ്ടു വേണുവാണ് അവനോട് അത് എടുക്കാൻ പറഞ്ഞത്...
വൈക സീതയുടെ കയ്യിൽ മുറുകെ പിടിച്ചു കൊണ്ടു നിന്നു...ആനി അവളുടെ മറുകൈയിൽ പിടിച്ചു നിന്നു.അവൾക്കറിയാം വൈക എന്തായാലും കരയും എന്ന്....
നിരഞ്ജൻ എല്ലാവരുടെയും അനുഗ്രഹം വാങ്ങി... മുത്തശ്ശന്മാരുടെയും മുത്തശ്ശിമാരുടെയും അച്ചന്മാരുടെയും അമ്മമാരുടെയും ഒക്കെ.... അഭിയും വിഷ്ണുവും സിദ്ധുവും കൂടി ലഗേജ് എല്ലാം എടുത്തു വണ്ടിയിൽ വച്ചു.....
നിരഞ്ജൻ വിഷ്ണുവിനെ അടുത്തേക്ക് ചെന്ന് അവനെ പിടിച്ചു മുത്തശ്ശന്റെ മുന്നിലേക്ക് നിർത്തി...
മുത്തശ്ശാ.. ദേ ഇവന് തീർത്ഥയെ വിവാഹം ചെയ്താൽ കൊള്ളാമെന്നുണ്ട്... ആൾ ബാങ്കിൽ ആണ്... വല്യച്ചനോട് പറഞ്ഞു വേണ്ടത് പോലെ ചെയണം...
വിഷ്ണു അന്തം വിട്ട് അവനെ നോക്കി.. തീർഥ ആണെങ്കിൽ നാണം വന്നു നീലുവിനു പുറകിലേക്ക് മാറി നിന്നു...
ആണോ... ഞാൻ പറയാം.. അടുത്താഴ്ച തന്നെ എല്ലാരേം കൂട്ടി വന്നു കണ്ടോളു.. ഞങ്ങൾക്ക് സന്തോഷം മാത്രമേ ഉള്ളു...
മുത്തശ്ശി വിഷ്ണുവിനെ നോക്കികൊണ്ട് പറഞ്ഞു... നിരഞ്ജൻ വനജയുടെ അടുത്തേക്ക് ചെന്നു അവരുടെ കയ്യിൽ പിടിച്ചു...
ചിറ്റേ... സുകന്യയെ കാണുന്ന പോലെ എന്റെ കാശിയെയും കണ്ടുകൂടെ... അവൾക്ക് ഞാൻ പോയാൽ നിങ്ങൾ ഒക്കെ അല്ലെ ഉള്ളു... പാവം ആണ്.... എനിക്ക് അവളെ അത്രയ്ക്ക് ഇഷ്ടായത് കൊണ്ടല്ലേ ചിറ്റേ...
സുകന്യ എനിക്ക് എന്റെ നീലുവിനെ പോലെ തന്നെയാണ്...എപ്പോഴെലും ഞാൻ അവളോട് വേറൊരു തരത്തിൽ പെരുമാറിയിട്ടുണ്ടോ....
വനജ നിരഞ്ജനെ നോക്കി വല്ലായ്മയോടെ ചിരിച്ചു... ഒന്നും മറുപടി പറയാൻ അവർക്കായില്ല.... അവൻ സുകന്യയെ നോക്കി ചിരിച്ചു കൊണ്ടു അവളെ ചേർത്ത് പിടിച്ചു...
ഏട്ടന്റെ അനിയത്തികുട്ടിക്ക് ഒരു രാജകുമാരനെ കൊണ്ടു തരും കേട്ടോ...
അവളും ആകെ വല്ലാതായി.. പിന്നെ നിരഞ്ജനെ കെട്ടിപിടിച്ചു സോറി പറഞ്ഞു... ഇതെല്ലാം കണ്ടു വൈക കണ്ണുകൾ താഴ്ത്തി തന്നെ നിന്നു..മനഃപൂർവം അവൻ വൈകയെ നോക്കാതെ പുറത്തേക്ക് ഇറങ്ങി... അവളോട് യാത്ര പറയാൻ നിരഞ്ജന് ആകില്ലായിരുന്നു...
സേതുവും വിഷ്ണുവും അഭിയും വേണുവും സിദ്ധുവും കൂടി നിരഞ്ജനെ എയർപോർട്ടിൽ കൊണ്ട് ചെന്നാക്കാൻ ആയി വണ്ടിയിൽ കയറി...
നിരഞ്ജൻ എല്ലാവരെയും നോക്കി കണ്ണുകൾ കൊണ്ടു യാത്ര പറഞ്ഞു വണ്ടിയുടെ ഡോർ തുറന്നു... വൈകയുടെ കണ്ണുകൾ നിർത്താതെ പെയ്യാൻ തുടങ്ങി..... കവിളിൽ കൂടി ഒഴുകിയ കണ്ണീർ നെഞ്ചിലേക്ക് വന്നു പതിച്ചു..... കണ്ണുകൾ ഇറുകെ അടച്ചു കൊണ്ടു അവൾ സീതയുടെ കയ്യിൽ നിന്നും കൈ വിടുവിപ്പിച്ചു അകത്തേക്ക് പോകാനായി തിരിഞ്ഞു....
കാശി...
നിരഞ്ജന്റെ ആ വിളിയിൽ അവൾ അവിടെ തറഞ്ഞു നിന്നു..സന്തോഷവും സങ്കടവും അണപൊട്ടി ഒഴുകി.... കൈകൾ അവൾക്ക് നേരെ വിരിച്ചു കണ്ണുകൾ കൊണ്ടു നിരഞ്ജൻ വൈകയെ വിളിച്ചു... ഒരു കുതിപ്പിന് അവന്റെ കരവലയത്തിലേക്ക് ഓടി കയറി, അവനെ മുറുകെ പിടിച്ചു കൊണ്ടവൾ നിന്നു...
നിരഞ്ജൻ അവളുടെ മൂർദ്ധാവിൽ ചുംബിച്ചു കൊണ്ടു അവളെ അടർത്തി മാറ്റി.....
ഞാൻ പോയി വരട്ടെ കാശി......
കണ്ണുനീർ തുടച് കൊടുത്തു കൊണ്ടു നിരഞ്ജൻ അവളെ ഒന്നുകൂടി ചേർത്ത് പിടിച്ചുകൊണ്ടു വണ്ടിയിൽ കയറി.....
വൈകയുടെ കയ്യിലെ പിടി വിട്ട് അവൻ ഡോർ അടച്ചു..... വിഷ്ണു കാർ മുന്നോട്ട് എടുത്തു... വൈക അവിടെ നിന്നും അനങ്ങാതെ നിന്നു....നിരഞ്ജൻ കണ്ണാടിയിൽ കൂടി കണ്ടു, വൈക അവളുടെ താലിയിൽ പിടിച്ചു നെഞ്ചോട് ചേർത്ത് നില്കുന്നത്......
തുടരും..... ♦️
നോട്ടിഫിക്കേഷനോടെ വായിക്കുവാൻ ലൈക്ക് കമന്റ് ചെയ്യൂ... അടുത്ത ഭാഗം 7.30 നു