♦️♦️♦️
വൈക നിരഞ്ജന്റെ നെഞ്ചിൽ നിന്നും കുതറി മാറിയിരുന്നു...ചിരിയോടെ നിരഞ്ജൻ അവളെ നോക്കികൊണ്ടു വീണ്ടും അവളുടെ കയ്യിൽ പിടിച്ചു...
കാശി... മോളെ......
കോശി... മിണ്ടാതെ ഇരുന്നോ... എന്നെകൊണ്ട് പറയിപ്പിക്കണ്ട....
അവന്റെ കൈ തട്ടി എറിഞ്ഞു കൊണ്ടു വൈക ദേഷ്യത്തോടെ നിരഞ്ജനെ നോക്കി.....
കാശി അല്ല.. വൈകാശി... അതാണ് എന്റെ പേര്... അങ്ങനെ വിളിച്ചാൽ മതി... നരിയും പുലിയും സിംഹവും ഒക്കെ.. ഹും.....
ഹഹഹ... ഹാ... കൊള്ളാം.... നിനക്ക് എന്നെ നരി എന്ന് വിളിക്കാം... അല്ലെ... ബെസ്റ്റ് കണ്ണാ ബെസ്റ്റ്....
രണ്ടു കയ്യും മുകളിലേക്ക് വിരിച്ചു കൊണ്ടു നിരഞ്ജൻ പൊട്ടിചിരിച്ചു... വൈക അവനെ വല്ലാത്ത ഒരു നോട്ടം നോക്കി... സ്റ്റിയറിങ്ങിൽ പിടിക്കാതെ ഇരിക്കുന്ന നിരഞ്ജന്റെ തലയ്ക്കിട്ട് വൈക ഒരു കൊട്ട് കൊടുത്തു...
എന്നെ കൊല്ലാൻ കൊണ്ടു പോകുവാണോ മനുഷ്യ.... നേരെ നോക്കി വണ്ടി ഓടിക്കു....
ആഹാ... എന്നോട് സ്നേഹമൊക്കെ ഉണ്ടല്ലേ ഉണ്ടക്കണ്ണിക്ക്....
ഉണ്ടക്കണ്ണി... ഞാൻ... കൊള്ളാം...
വൈക നിരഞ്ജനെ തറപ്പിച്ചു നോക്കികൊണ്ട് ചോദിച്ചു.... നിരഞ്ജൻ അവളെ വലിച്ചു ഒന്നുകൂടി അവനിലേക്ക് ചേർത്തു....
എന്നതാ മോളെ... ഞാൻ ചുമ്മാ പറഞ്ഞതല്ലേ... ആക്ച്വലി നീ പറയുന്നതും അവിടെ നടന്നതും ഒക്കെ ഞാൻ അറിഞ്ഞിരുന്നു..
എങ്ങനെ....
വൈക അവനിലേക്ക് കുറച്ചു കൂടി ചേർന്നിരുന്നു കൊണ്ടു നിരഞ്ജന്റെ മേശയിൽ പിടിച്ചു.....
നിന്റെ ചങ്ക് ആനി... അവളെന്നെ കാൾ ചെയുതു... ഞാൻ എടുത്തപ്പോൾ എല്ലാം തന്നെ കെട്ടു... പിന്നെ നീലു വിളിച്ചപ്പോൾ ഒന്നും അറിയാത്ത പോലെ പുറത്തേക്ക് ഇറങ്ങി വന്നു....
ദുഷ്ടൻ... എന്നിട്ടാണോ... അവരെന്നെ കടിച്ചു കീറുന്നത് നോക്കി നിന്നത്....
എങ്ങനെ... എന്തോ.... നീ സുകന്യയ്ക്കിട്ട് പൊട്ടിച്ചത് ഞാൻ കണ്ടു... എന്നാ അടിയ എന്റെ പെണ്ണെ.... അവളുടെ തലയിലെ കിളികൾ എല്ലാം തന്നെ പറന്നു കാണും.....
എനിക്ക് അത്രക്കും സഹിക്കാൻ പറ്റാഞ്ഞിട്ടാ ഏട്ടാ... സോറി.....
വൈക വിഷമത്തോടെ അവനെ നോക്കി... നിരഞ്ജൻ അവളെ നോക്കി സാരമില്ല എന്ന രീതിയിൽ കണ്ണടച്ച് കാണിച്ചു കൊണ്ടു അവളുടെ മൂർദ്ധാവിൽ ചുംബിച്ചു...
സാരമില്ല മോളെ.. അവൾക്കിട്ട് അന്നേ ഞാൻ ഒന്ന് ഓങ്ങിയതാ... ഞാൻ ആയി അവളെ അടിച്ചിരുന്നു എങ്കിൽ, നിനക്ക് വേണ്ടി അവളെ തല്ലി എന്ന് വന്നേനെ...
ഇതിപ്പോൾ നീയായിട്ട് തല്ലിയത് കൊണ്ടു ആ പ്രശ്നവും ഇല്ലാ...
കള്ളൻ..... നിങ്ങൾ പോലീസ് ആകേണ്ട ആള് തന്നെ കേട്ടോ.....
അവന്റെ വയറ്റിലേക്ക് ഇടിച്ചു കൊണ്ടു വൈക നിരഞ്ജനെ ചുറ്റി പിടിച്ചു.....
അല്ല.... എങ്ങോട്ടയ്ക്ക് ആണ് മുങ്ങിയത്.. ഉച്ചയ്ക്ക്... മ്മ്....
അത്... ആ അതൊക്കെ പറയാം.... നമ്മൾ എങ്ങോട്ടാ പോകുന്നത്....
ആ... അത് സർപ്രൈസ്..... പിന്നെ... ഒരു കാര്യം ചോദിക്കട്ടെ......
നിരഞ്ജൻ കുസൃതിയോടെ ഒരു കൈ കൊണ്ടു വൈഗയുടെ കവിളിലൂടെ വിരലുകൾ ഓടിച്ചു...
മതി... മതി... പട്ടിണി കാര്യം അല്ലെ..... കാള വാല് പോകുമ്പോൾ തന്നെ അറിയാമല്ലോ....
മനസിലായി അല്ലെ....
നിരഞ്ജൻ അവളെ ചമ്മി നോക്കി.. വൈക പൊട്ടിച്ചിരിച്ചു കൊണ്ടു അവന്റെ കവിളിലേക്ക് ചുണ്ടുകൾ ചേർത്തു....
ആദ്യം നമ്മൾ എവിടേക്ക് ആണെന്ന് പറ... എന്നിട്ട് തീരുമാനിക്കാം... എന്തെ...
അതൊക്കെ പറയാം.... ഞാൻ ആദ്യം സിദ്ധുവിനെ ഒന്ന് വിളിക്കട്ടെ.... നീ ആ ഫോൺ ഇങ് താ...
നിരഞ്ജൻ വൈഗയുടെ ഫോൺ വാങ്ങി സിദ്ധുവിന്റെ നമ്പർ ഡയൽ ചെയ്തു...
ഹെലോ വൈകാ.....
വൈക അല്ലടാ കുട്ടാ...
ഓഹ്... ഏട്ടൻ ആയിരുന്നോ... എങ്ങോട്ടാണ് പാതിരാത്രിക്ക് ഞങ്ങളെയും കൊണ്ടു.....
പാതി രാത്രിയോ.. എടാ മണ്ടാ... സമയം 8 മണി...ഇതിനെ പാതിരാത്രി എന്നൊക്കെ വിളിച്ചു അധിക്ഷേപ്പിക്കാതെ.....
ഓ.. ആയി.... പറയ്... ഏങ്ങോട്ടാ......
അതൊക്കെ സർപ്രൈസ്.... ആഹ്... നീ ആദ്യം കാണുന്ന ടെസ്റ്റിൽസ് ഷോപ്പിൽ വണ്ടി ഒതുക്കി നിർത്തു... ഓക്കേ...
ഓക്കേ....
ആം... ബൈ.....
നിരഞ്ജൻ ഫോൺ കട്ട് ചെയ്തു വൈകയുടെ കയ്യിൽ കൊടുത്തു.... അവനെ മെല്ലെ ഒന്ന് തോണ്ടി...
നരി.....
എന്റെ പൊന്നോ.....
ഇങ്ങനെ നോക്കാതെ.... വണ്ടി ഓടിക്കുമ്പോൾ കണ്ട്രോൾ കളയല്ലേ പെണ്ണെ....
അവളുടെ നോട്ടം കണ്ട നിരഞ്ജൻ നെഞ്ചിൽ കൈ വച്ചു കൊണ്ടു പറഞ്ഞു... വൈക ചിരിച്ചു കൊണ്ടു അവന്റെ തോളിലേക്ക് ചാഞ്ഞു......
നെടുങ്കണ്ടം ടെസ്റ്റിൽസ് ഷോപ്പിൽ കാർ നിർത്തി എല്ലാവരും ഇറങ്ങി...ആനി വൈഗയുടെ കൈ പിടിച്ചു കണ്ണ് കൊണ്ടു എങ്ങോട്ടാ എന്ന് ചോദിച്ചു...
ആവോ.. എനിക്കറിയില്ല.... എന്നോട് ഒന്നും പറഞ്ഞില്ല...
ആണോ..വാ.. അവരുടെ പുറകെ പോകാം....
ആനി, തീർഥ, നീലു, സിദ്ധു... നാലു പേരും പോയി ഒരു ദിവത്തേക്ക് വേണ്ട ഡ്രസ്സ് എന്താണെന്നു വച്ചാൽ വാങ്ങിയിട്ട് വാ....
നിങ്ങൾക്ക് മൂന്ന് പേർക്കും...ഓക്കേ... ഇതാ ക്യാഷ്....
നിരഞ്ജൻ സിദ്ധുവിനു നേരെ പേഴ്സ് നീട്ടികൊണ്ട് പറഞ്ഞു... അത് കണ്ട ആനി വൈകയേ നോക്കി ചിരിച്ചു....
അതെന്താ... നമ്മൾക്ക് ഡ്രസ്സ് വാങ്ങണ്ടേ ഏട്ടാ...
സിദ്ധു നീലുവിനെ നോക്കി ചിരിച്ചു... അവൾ അന്തം വിട്ട് അവനെ നോക്കി, ഈ ചെക്കൻ എന്നെയെന്തിനാ നോക്കുന്നെ എന്ന രീതിയിൽ...
നിരഞ്ജൻ വൈഗയുടെ അടുത്തേക്ക് വന്നു അവളുടെ ചെവിയിൽ എന്തോ പറഞ്ഞു...
അയ്യേ.... ഛെ.... നാണം ഉണ്ടോ....
നിരഞ്ജന്റെ കയ്യിൽ ഒരടി വച്ചു കൊണ്ടു വൈക അവനെ നോക്കി ഗർവിച്ചു നിന്നു.....
എന്റെ പൊന്നു കാശി... നമുക്കുള്ളത് എന്റെ കാറിൽ ഉണ്ട്.... ഇങ്ങനെ ഒക്കെ ആകും എന്ന് പ്രതീക്ഷിച്ചോ.....
നിങ്ങളോടൊക്കെ റെഡി ആയി വരാൻ പറയാൻ ആണ് ഫോൺ ചെയ്തത്... അപ്പോഴേക്കും കാൾ എടുത്തോ...
അന്നേരത്ത്, ഇപ്പോൾ ഇതല്ലേ ഓപ്ഷൻ ഉള്ളു.... ആ സുകന്യയോടും കൂടി റെഡി ആകാൻ പറയാൻ ഇരുന്നതാ.....
അപ്പോഴല്ലേ അടി... വഴക്ക്... ഭാഗ്യം പറയാതിരുന്നത്... അല്ലേൽ ഇതും കുളമായേനെ...
വൈക നിരഞ്ജനെ കലിപ്പിച്ചു നോക്കി, അവന്റെ നെഞ്ചിൽ ഇടിച്ചു...
എന്നതാടി... നിനക്ക് വട്ടാണോ... ഓഹ്... എന്നാ ഇടിയാ...
അതെ... അവളുടെ പേര് ഇവിടെ മിണ്ടിപോകരുത്... കൊല്ലും ഞാൻ... ആഹാ...
അവൻ ചിരിച്ചു കൊണ്ടു വൈഗയുടെ അടുത്തേക്ക് വന്നു... അവളെ ചേർത്തുപിടിച്ചു കൊണ്ടു നെറ്റി അവളുടെ തലയിൽ മുട്ടിച്ചു... കുറച്ചു നേരം കൂടി കഴിഞ്ഞപ്പോഴേക്കും ഡ്രസ്സ് എടുക്കാൻ പോയവർ തിരിച്ചു വന്നു... സിദ്ധു പേഴ്സ് നിരഞ്ജനെ തിരിച്ചേല്പിച്ചു....
എല്ലാം എടുത്തോ....
മ്മ്.. എടുത്തു ഏട്ടാ.... എങ്ങോട്ട് പോകുവാ നമ്മൾ...
നീലു... മോളെ... പറയാം... വെയിറ്റ് ചെയ്യു... മൂന്നു പേരും കൂടെ വരാനുണ്ട്.... ഓക്കേ....
നിരഞ്ജൻ പറഞ്ഞു തീർന്നപ്പോഴേക്കും ഒരു കാറും ബൈക്കും കൂടി വന്നു അവരുടെ അടുത്ത് നിർത്തി....
ഇത്... ഏട്ടന്റെ കാർ അല്ലെ..... അല്ലെ വൈക..
അതേലോ... അഭിയേട്ടന്റെ വണ്ടി ആണല്ലോ...
അപ്പോഴേക്കും വണ്ടിയിൽ നിന്നും അഭിയും വൈശുവും കൂടി ഇറങ്ങി വന്നു... ബൈക്കിൽ നിന്നും ഹെൽമെറ്റ് കൈയിലെടുത്തു വിഷ്ണുവും ഇറങ്ങി....
അവരെല്ലാം അന്തം വിട്ട് നിരഞ്ജനെയും അഭിയേയും വൈശുവിനെയും വിഷ്ണുവിനെയും നോക്കി.....
നോക്കണ്ട... വെൽ പ്ലാൻഡ് ആണ്... രണ്ട് ദിവസം മുൻപ് തന്നെ... അല്ലേടാ...
അഭി വൈകയേ നോക്കി കൊണ്ടു ചിരിച്ചു... വിഷ്ണുവിന്റെ നോട്ടം തീർഥയിൽ ആയിരുന്നു.. അവന്റെ നോട്ടം കണ്ട വൈക നീലുവിനെ മെല്ലെ തോണ്ടി കാണിച്ചു കൊടുത്തു.....
ഓക്കേ... എന്നാൽ പോകാം.... എവിടുന്നു ഒരു ഇരുപതു മിനുട്ട് മാത്രം... നാളെ രാവിലെ ആറു മണിയാകുമ്പോഴേക്കും എല്ലാവരും തിരിച്ചു വരാൻ റെഡി ആയിരിക്കണം... ഓക്കേ ..
ഓക്കേ... ഡൺ.......
വിഷ്ണു തംബ്സ് ഉയർത്തി കാട്ടി അവന്റെ ബൈക്കിൽ കയറി, അത് സൈഡാക്കി വച്ചു.... അഭിയും വൈശുവും കൂടി ഒരു കാറിൽ കയറി.... നിരഞ്ജനും വൈകയും ഒരുമിച്ചും, വിഷ്ണു സിദ്ധുവിന്റെ വണ്ടിയിലും....
അഭി കാർ മുന്നോട്ട് എടുത്തു.. പുറകിൽ സിദ്ധുവും ഏറ്റവും ബാക്കിൽ ആയി നിരഞ്ജനും....
അവൻ വൈകയേ നോക്കി സൈറ്റടിച്ചു കാണിച്ചു...
പോകാം....
ആ... പോകാം....
നിരഞ്ജൻ വണ്ടി സ്റ്റാർട്ട് ചെയ്ത് അവളെ നോക്കി.... പിന്നെ അവളെ പിടിച്ചു അവനിലേക്ക് അടുപ്പിച്ചു, കേറിയങ്ങു ഫ്രഞ്ച് അടിച്ചു... വൈകയ്ക്ക് ഒന്ന് പറയാനുള്ള സമയം പോലും കിട്ടിയില്ല....
കുറച്ചു സമയത്തിന് ശേഷം അവളെ വിട്ട് നിരഞ്ജൻ കുസൃതിയോടെ അവളുടെ കവിളിൽ തട്ടി...
ഹോ.. സമാധാനമായി.. ഇന്ന് നിന്നെ കയ്യിൽ കിട്ടിയേയില്ല... രാവിലെ തരാനിരുന്നതാണ്.... പിന്നെ ഇത്രേം സമയം ആയില്ലേ.. അതാണ് കുറച്ചു സ്ട്രോങ്ങ് ആയതു...
അവളുടെ ചുണ്ടിലെ ചോര ഒരു കൈ കൊണ്ടു തുടച്ചു കൊണ്ടു നിരഞ്ജൻ അവളെ നോക്കി.... അവളാണെങ്കിൽ വണ്ടർ അടിച്ചു ഇരിപ്പുണ്ട്...
നിരഞ്ജൻ വണ്ടി മുന്നോട്ട് എടുത്തു... വൈക ഇപ്പോഴും അവളുടെ ചുണ്ടിൽ തടവികൊണ്ടു ഇരിക്കുകയാണ്...
അതെ... എന്നാ സോഫ്റ്റ് ആണ് നിന്റെ ലിപ്സ്... ഇങ്ങനെ പോയാൽ നീ അനീമിക് ആകുമല്ലോ...
എങ്ങനെ പോയാൽ....
ആ ഡൈയ്ലി എത്ര ഫ്രഞ്ച് കിട്ടുമെന്നാ നിന്റെ വിചാരം..ഏ.......എന്റെ ദൈവമേ... ഞാൻ എന്ത് ചെയ്യും...
മുകളിലേക്ക് നോക്കി നിരഞ്ജൻ പൊട്ടിച്ചിരിച്ചു...
മിണ്ടാതിരുന്നോ... കടിച്ചു പൊട്ടിച്ചു വച്ചിട്ട്.....
ആഹാ... ഒന്ന് തൊട്ടപ്പോഴേക്കും ഇങ്ങനെ... എന്തൊക്കെ കാണാനിരിക്കുന്നു.....
എന്റെ മാതാവേ.. ഇത് പട്ടിണി കിടന്ന കണ്ടൻ പൂച്ചയുടെ മുന്നിൽ ഉണക്ക മീൻ കൊണ്ടു വച്ച പോലെ ആയല്ലോ.....അയ്യയ്യോ.....
വൈക നിരഞ്ജനെ ഇടിച്ചു കൊണ്ടു പറഞ്ഞു.. രണ്ടാളും പൊട്ടിചിരിച്ചു.....
♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️
ടാ സിദ്ധു... നേരെ നോക്കി വണ്ടി ഓടിക്കു....അല്ലേൽ കോങ്കണ്ണ് ആകും...
ഫ്രണ്ട് ഗ്ലാസിൽ കൂടി നീലുവിനെ നോക്കുന്ന സിദ്ധുവിന്റെ തലയ്ക്കിട്ട് കൊട്ടികൊണ്ട് ആനി പറഞ്ഞു... അവൻ ചമ്മി വിഷ്ണുവിനെ നോക്കി..
എന്തോന്നാടാ....
നിങ്ങൾ അധികം പറയണ്ട.. ഞാൻ കണ്ടു തീർത്ഥജലം ഊറ്റി കുടിക്കുന്നത്....
സിദ്ധു തല സൈഡിലേക്ക് ആക്കി, വിഷ്ണുവിനു കേൾക്കാൻ പറ്റുന്ന രീതിയിൽ പറഞ്ഞു.... അവനും ചമ്മി, പുറകോട്ട് തിരിഞ്ഞു ആനിയെ നോക്കി.. അവൾ കണ്ണുകൊണ്ട് വിഷ്ണുവിനു തീർത്ഥയെ കാണിച്ചു കൊടുത്തു...
നിനക്കും കത്തിയോ...
പിന്നെ... എനിക്കും കത്തി....
നീലു വിഷ്ണുവിനെ നോക്കികൊണ്ടു ചിരിച്ചു...
അതെ.. ഇവിടേക്കും ഇടക്ക് നോക്കാം... ഇവിടേം കത്തും.....
സിദ്ധു നീലുവിനെ മിററിലൂടെ നോക്കികൊണ്ട് പറഞ്ഞു....നീലു അവനെ നോക്കി കൊഞ്ഞനം കുത്തി കാണിച്ചു....
അങ്ങനെ കാണിക്കണ്ട.. അല്ലേലും നീ കൊരങ്ങി തന്നെയാ....
ഓഹ്.. ഞാൻ അങ്ങ് സഹിച്ചു...
ഞാനും....
സിദ്ധു കണ്ണിറുക്കി കൊണ്ടു വിഷ്ണുവിനെ നോക്കി.. അവനാണെങ്കിൽ വാ പൊളിച്ചു തീർത്ഥയെ നോക്കികൊണ്ട് ഇരിക്കുവാണ്...
കുറച്ചു ദൂരം ചെന്നപ്പോൾ കാർ ഒരു ബീച്ച് റിസോർട്ടിന്റെ ഫ്രണ്ടിൽ ആയി നിർത്തി... നിരഞ്ജൻ വൈകയേ കയ്യിൽ പിടിച്ചു ഇറക്കി...
അതെ.. വാ.....
അവൾ ചുറ്റും നോക്കുവായിരുന്നു... അടിപൊളി റിസോർട്...... കുറച്ചു മാറി കടലിന്റെ തീരത്ത് ചെയറൊക്കെ ഇട്ടിട്ടും ഉണ്ട്... ചെറിയ ഹട്ട് പോലെയുള്ള ഭാഗങ്ങളും....
അഭിയും വിഷ്ണുവും നിരഞ്ജനും കൂടി റിസപ്ഷനിലേക്ക് കയറി ചെന്നു....ആൾറെഡി ബുക്ക് ചെയ്തിരുന്നത് കൊണ്ടു വേഗം തന്നെ റൂംസിന്റെ താക്കോൽ കിട്ടി...
വൗ... സൂപ്പർ......
എന്നാലും ഇങ്ങനൊരു സ്ഥലം ഇവിടെ ഉണ്ടായിരുന്നു അല്ലെ.....
ആനി വൈകയേ കെട്ടിപിടിച്ചു കൊണ്ടു പറഞ്ഞു...തീർഥ നീലുവിന്റെ കൂടെ അവരുടെ അടുത്തേക്ക് വന്നു.. സംസാരിച്ചു കൊണ്ടു നിന്നു....
അഭി റൂമിന്റെ കീ കൊണ്ടു വന്നു അവർക്ക് കൊടുത്തു... നിരഞ്ജനും വൈകയ്ക്കും ഹണിമൂൺ സ്യൂട്ട് റൂം.... അഭിയും വൈശുവും കപ്പിൾസ് റൂം.....
പെൺകുട്ടികൾ മൂന്ന് പേർക്കും കൂടി ഒരു റൂമും, സിദ്ധുവിനും വിഷ്ണുവിനും ഓരോ റൂമും കൊടുത്തു....
ആ... എല്ലാവരും ഫ്രഷ് ആയി അര മണിക്കൂറിനുള്ളിൽ വരണം.... ഡിന്നർ അറേഞ്ച് ചെയ്തിട്ടുണ്ട്......
അഭി എല്ലാവരോടും ആയി പറഞ്ഞു.. എല്ലാവരും അകത്തേക്കു പോയി... വൈക ആണെങ്കിൽ ചുറ്റും നടന്നു കാണുവാണ്... നിരഞ്ജൻ അവളുടെ വയറിലൂടെ കയ്യിട്ടു കൊണ്ടു ചുറ്റി പിടിച്ചു...
മ്മ്.. എന്താ.. വരുന്നില്ലേ.... ടൈം തീരെ ഇല്ലാട്ടോ...
എന്തിനു....
വൈക അവന്റെ കയ്യിൽ പിടിച്ചു കൊണ്ടു തല ചരിച്ചു കൊണ്ടു നിരഞ്ജനെ നോക്കി....അവൻ വൈഗയുടെ കവിളിലേക്ക് മീശ ഉരച്ചു കൊണ്ടു വയറിൽ പിടി മുറുക്കി...
ദേ... ഇതിന്...
വാ.... വന്നു ഫ്രഷ് ആക്....
അവളെയും പൊക്കി എടുത്ത് കൊണ്ടു നിരഞ്ജൻ റൂമിലേക്ക് നടന്നു..... വൈക കുതറി എങ്കിലും നിരഞ്ജൻ പിടി വിട്ടില്ല..... റൂമിൽ ചെന്നു നിരഞ്ജൻ വൈകയേ ബെഡിലേക്ക് എറിഞ്ഞു...
ഹോ... എന്നാ മുടിഞ്ഞ വെയിറ്റ് ആണ് പെണ്ണെ... എന്റെ നടുവ് പോയി...
എളിയിൽ കൈ കുത്തികൊണ്ട് നിരഞ്ജൻ അവളെ നോക്കി... വൈക എണീറ്റു അവനടുത്തേക്ക് വന്നു...... അവൾ കണ്ണുകൾ കൊണ്ടു ആ റൂം മൊത്തത്തിൽ ഒന്ന് നോക്കി....
മനോഹരമായ ഡിം ലൈറ്റിൽ ബെഡിൽ അലങ്കരിച്ച റോസ് ദളങ്ങൾ തിളങ്ങി.... റൂമിൽ ഒരിടത്തായി റെഡ് റോസ് ബൊക്കകൾ വച്ചിട്ടുണ്ട്...
നിരഞ്ജൻ വൈകയേ പുറകിലൂടെ വലിച്ചു അടുപ്പിച്ചു..വൈക അവന്റെ നെഞ്ചിലേക്ക് തല വച്ചു നിന്നു.....
അതെ.... പോയി കുളിച്ചു റെഡി ആക്... ഡിന്നർ കഴിക്കണ്ടേ..... പിന്നെ നീ വാങ്ങിയതെല്ലാം ആ വാർഡ്രോബിൽ ഉണ്ട്... എടുത്തു താ... എന്താന്ന് വച്ചാൽ....
ആഹാ... അതൊക്കെ കണ്ടോ... ഹ്മ്മ്... മാറി നില്ക്കു.... ഞാൻ എടുത്തു തരാം...
വൈക നിരഞ്ജനെ മാറ്റിയിട്ട് കവർ എടുത്തു അവനു കൊടുത്തു.... ശേഷം അവളുടെ ഡ്രസ്സ് എടുത്തു ബാത്റൂമിൽ കയറി.....
രണ്ടുപേരും റെഡി ആയി ഡിന്നർ കഴിക്കാൻ ആയി പോകാൻ ഇറങ്ങി... വൈക വാങ്ങിയ ഡ്രസ്സ് ആണ് രണ്ടു പേരും ധരിച്ചിരുന്നത്..... വൈകയേ ആ സാരിയിൽ കണ്ടു നിരഞ്ജൻ കണ്ണെടുക്കാതെ നോക്കി നിന്നു.....
അതുകണ്ടു വൈക പുഞ്ചിരിച്ചു കൊണ്ടു സൈഡിലേക്ക് മാറി നിന്നു....
നിരഞ്ജൻ ഡോർ തുറക്കാൻആയി മുന്നോട്ട് നടന്നു... വൈക പുറകിലൂടെ ചെന്നു നിരഞ്ജനെ കെട്ടിപിടിച്ചു..... തിരിഞ്ഞു നോക്കാതെ തന്നെ അവളെ പിടിച്ചു മുന്നിലേക്ക് ആക്കി, നിരഞ്ജൻ ഡോറിൽ ചാരി അവളെ നിർത്തി....
വൈക കയ്യിലിരുന്ന പുലിനഖചെയിൻ അവന്റെ കഴുത്തിലേക്ക് ഇട്ടു കൊടുത്തു കാലുകൾ ഉയർത്തി അവന്റെ കവിളിൽ കടിച്ചു..... ചിരിച്ചു കൊണ്ടു അവളെ ഒരു കൈ കൊണ്ടു കെട്ടിപിടിച്ചു നിരഞ്ജൻ ഡോർ തുറന്നു പുറത്തേക്ക് നടന്നു....
നിരഞ്ജനും വൈകയും ബീച്ചിലേക്ക് നടന്നു.... മണൽ തട്ടിൽ അവിടെയിവിടെയായി മരത്തിന്റെ ബെഞ്ചുകളും ടേബിളുകളും ഉണ്ടായിരുന്നു..... അവരെല്ലാം തന്നെ ഫ്രഷ് ആയി വന്നു അവിടെ ആദ്യമേ സ്ഥാനം പിടിച്ചിരുന്നു....
ആനിയും സിദ്ധുവും അഭിയും വിഷ്ണുവും ടേബിളിന്റെ ഒരു ഭാഗത്തും, നീലു സിദ്ധുവിന്റെ ഓപ്പോസിറ്റ് ആയും വൈശു അഭിയുടെയും തീർഥ വിഷ്ണുവിന്റെ ഒപോസിറ്റ് ആയും ഇരിക്കുന്നുണ്ട്...
ആനിയുടെ അടുത്തേക്ക് വൈക ഓടി ചെന്നു അവളെ കെട്ടിപിടിച്ചു... അവളെ മുന്നോട്ട് നിർത്തി ആനി കൈ കൊണ്ടു സൂപ്പർ എന്ന് കാണിച്ചു...
ആഹാ.... അടിപൊളി ആയിട്ടുണ്ടല്ലോ വൈക......
കണ്ണ് വയ്ക്കാതെ സോഡാകുപ്പി.....
അഭിയെ നോക്കി കണ്ണടച്ചു കൊണ്ടു വൈക ഓടി വൈശുവിന്റെ തോളിലൂടെ കയ്യിട്ട് നിന്നു...നിരഞ്ജൻ വന്നു അഭിയുടെ അടുത്തായി ഇരുന്നു..... വൈക നീലുവിന്റെ അടുത്തും......
ഫുഡ് ഓർഡർ ചെയ്തോ.....
ഇല്ലാ രഞ്ജു... നിങ്ങൾ വന്നിട്ട് ആകാമെന്ന് കരുതി.....
എന്നാൽ നിങ്ങൾ ഓർഡർ ചെയ്തോ... ഞങൾ അങ്ങോട്ട് ചെല്ലട്ടെ....
രാവിലെ ആറു മണിക്ക് റെഡി ആകണം... ഓക്കേ...
നിരഞ്ജൻ അവരെ നോക്കി പറഞ്ഞു കൊണ്ടു മുന്നോട്ട് നടന്നു... വൈക അന്തം വിട്ടു എല്ലാവരെയും മാറി മാറി നോക്കി....
നീ പോകുന്നില്ലേ......
ഇതിപ്പോൾ നീ സർപ്രൈസ് കൊടുക്കാൻ വന്നിട്ട്.. അങ്ങേരു നിനക്കാണല്ലോ അതിലും വലുത് തരുന്നത്...
ആനി അവളുടെ ചെവിയിലായി പറഞ്ഞു കൊണ്ടു ചിരിച്ചു....
ചെല്ലെടി... പോ.....
തീർഥ വൈകയേ എഴുന്നേൽപ്പിച്ചു നിരഞ്ജന്റെ പുറകെ തള്ളി വിട്ടു....
നിരഞ്ജന്റെ പുറകെ പോയ വൈക കടത്തീരത്തോട് ചേർന്നു ഒരു ഹട്ട് പോലെയുള്ള എന്തോ ഒന്ന് കണ്ടു... നിരഞ്ജൻ കാവിമുണ്ട് മാടി കുത്തി മീശ പിരിച്ചു കൊണ്ടു വൈകയെ തിരിഞ്ഞു നോക്കി... ആ നോട്ടം അവളുടെ ഹൃദയത്തിൽ ആണ് കൊണ്ടത്.. പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു വികാരം അവളിൽ ഉടലെടുത്തു... സാരിയുടെ ദാവണി കയ്യിൽ ചുറ്റി പിടിച്ചു അവൾ ഓടി നിരഞ്ജനെ കെട്ടിപിടിച്ചു...
നിരഞ്ജൻ വൈകയെ കൈകളിൽ കോരിഎടുത്ത് കൊണ്ടു ഹട്ടിനുള്ളിലേക്ക് കയറി.... മുല്ലപൂക്കളാൽ അലങ്കരിച്ച ബെഡിലേക്ക് അവളെ കിടത്തി.... അരികിലായി നിരഞ്ജനും കിടന്നു....
കാശി.....
മ്മ്.......
എന്താ ഒന്നും പറയാത്തെ.. ഇഷ്ടായോ...
വൈക അതിനുത്തരമായി തിരിഞ്ഞു അവന്റെ നെഞ്ചിലേക്ക് തല വച്ചു കിടന്നു..... അവൻ അവളെ ചേർത്ത് പിടിച്ചു നെറുകയിൽ ചുംബിച്ചു....
അല്ല... എങ്ങോട്ട് പോയതാണെന്ന് പറഞ്ഞില്ല... ഉച്ചയ്ക്ക്.....
പറയാം......മാല ഇഷ്ടപ്പെട്ടോ....
നിരഞ്ജൻ വൈക കൊടുത്ത മാലയിൽ ചുംബിച്ചു കൊണ്ടു എണീറ്റിരുന്നു.....
എന്റെ കാശി തരുന്നതെന്തും എനിക്കിഷ്ടമാണ്...
അവൻ വൈകയെ തന്നിലേക്ക് വലിച്ചടുപ്പിച്ചു... നിരഞ്ജന്റെ നെഞ്ചിലായി വന്നു വൈക.....അവളെ ബെഡിൽ ഇരുത്തി, നിരഞ്ജൻ എഴുനേറ്റു അവളുടെ കാലിനടുത്തയി മുട്ട് കുത്തിയിരുന്നു... പോക്കറ്റിൽ നിന്നും നിറയെ മണികൾ ഉള്ള വെള്ളികൊലുസുകൾ എടുത്ത് അവളുടെ കാലുകളിലേക്ക് ഇട്ടു കൊടുത്തു, പതിയെ കാല്പാദങ്ങളിൽ ചുംബിച്ചു.....
വൈക ഒരു ഞെട്ടലോടെ നിരഞ്ജന്റെ മുടിയിൽ കൈവിരൽ അമർത്തി..... നിരഞ്ജൻ എഴുനേറ്റ് നിന്നു കൈകൾ കെട്ടി അവളെ നോക്കി....
എനിക്ക് വേണ്ടി മാത്രം ശബ്ദിക്കാൻ.......നമ്മള് മാത്രം ആയുള്ള നിമിഷങ്ങളിൽ.....
നാണം കൊണ്ടു വൈക കൈകൾ കൊണ്ടു കണ്ണുകൾ മൂടി കിടന്നു.....പിന്നെ മെല്ലെ എഴുനേറ്റു നിരഞ്ജന്റെ അരികിലേക്ക് ചെന്നു.... അവന്റെ ഇരു തോളിലും കയ്യിട്ട് കൊണ്ടു കഴുത്തിലൂടെ ചുറ്റി പിടിച്ചു...... അവളുടെ കണ്ണുകളിൽ നിറഞ്ഞ പ്രണയത്തിൽ അവളിലേക്ക് അലിഞ്ഞു ചേരാനുള്ള തന്റെ മനസിന്റെയും ശരീരത്തിന്റെയും വെമ്പൽ നിരഞ്ജൻ അറിഞ്ഞു...
എനിക്ക്.. എനിക്കൊരു കിസ് തരാവോ.... ഞാൻ പറയുന്നിടത്ത്.....
വൈക അവന്റെ കണ്ണുകളിലേക്ക് നോക്കികൊണ്ട് ചോദിച്ചു.... നിരഞ്ജൻ ചിരിച്ചു കൊണ്ടു അവളുടെ ചുണ്ടുകളിലേക്ക് മുഖം അടുപ്പിച്ചു..... വൈക ഒരു കൈ കൊണ്ടു അവന്റെ ചുണ്ടുകളെ ബന്ധിച്ചു... പിന്നെ മറുകൈ കൊണ്ടു നിരഞ്ജന്റെ വലതു കൈ പിടിച്ചു അവളുടെ വയറിലേക്ക് വച്ചു.....
നിരഞ്ജൻ അവളെ പൊക്കിയെടുത്തു.....വൈക അവന്റെ തോളിൽ പിടിച്ചു മുകളിലേക്ക് ഉയർന്നു.... നിരഞ്ജൻ പതിയെ അവന്റെ മുഖം കൊണ്ടു സാരി നീക്കി..... വൈക നിരഞ്ജന്റെ തോളിൽ കൈകൾ അമർത്തി കണ്ണുകൾ അടച്ചു.... സാരി മാറ്റി അവിടെ ചുംബിക്കാൻ ഒരുങ്ങിയ നിരഞ്ജൻ ഒരു നിമിഷം മുഖമുയർത്തി അവളെ നോക്കി......
പിന്നെ അവളെ മുറുകെ കെട്ടിപിടിച്ചു വയറിൽ അമർത്തി ചുംബിച്ചു....... പതിയെ അവളെ താഴേക്ക് കൊണ്ടു വന്നു അവന്റെ മുഖത്തിനു നേരെ നിർത്തി.....
എന്തിനാ മോളെ......
എന്റെ നരിക്ക് വേണ്ടി..........ഇത്ര എങ്കിലും ഞാൻ ചെയ്യണ്ടേ.....പൂർണമായി നരിയുടെ മാത്രം കാശി ആകാൻ....
നിരഞ്ജൻ അവളെ താഴെ നിർത്തി.... വയറിലെ സാരിയുടെ ഭാഗം മാറ്റി.....
നേവൽ റിങ്ങിനു മുകളിലായി നരി എന്ന് ടാറ്റൂ ചെയ്ത ഭാഗത്തായി വീണ്ടും ചുണ്ടുകൾ അമർത്തി........വൈക നിരഞ്ജനെ മുറുകെ പിടിച്ചു നിന്നു.....നിരഞ്ജൻ എണീറ്റു നിന്നു വൈഗയുടെ നെറുകയിൽ ചുംബിച്ചു കൊണ്ടു അവളെ ചേർത്ത് പിടിച്ചു....
കുറച്ചു നേരം കൂടെ അങ്ങനെ നിന്ന ശേഷം നിരഞ്ജൻ വൈകയെയും കൊണ്ടു ബെഡിലേക്ക് ഇരുന്നു....
നമുക്ക്ബീച്ചിലേക്ക് ഇറങ്ങണ്ടേ..... വന്നു ഫുഡ് കഴിക്ക്... എന്നിട്ട് പോകാം... മ്മ്.....
അവനെ ഇറുകെ പുണർന്നു കൊണ്ടു വൈക സമ്മദം അറിയിച്ചു.....നിരഞ്ജന്റെ നെഞ്ചിലായി തല ചായ്ച്ചു കൊണ്ടു അവളിരുന്നു... അവന്റെ കൈകൾ വൈഗയുടെ വയറിൽ പതിയെ തലോടി കൊണ്ടിരുന്നു....
♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️
നീലുവിനെ തന്നെ നോക്കി ഇരിക്കുന്ന സിദ്ധുവിനെ കണ്ടു ആനിക്ക് ചിരി വന്നു... അവൾ മെല്ലെ തീർത്ഥയെ വിളിച്ചു കാണിച്ചു കൊടുത്തു.....
തീർഥ ചിരിച്ചു കൊണ്ടു സിദ്ധുവിനെ നോക്കുമ്പോൾ ആണ് വിഷ്ണു അവളെ നോക്കി സൈറ്റ് അടിച്ചു കാണിച്ചത്... അവനെ നോക്കി കണ്ണുരുട്ടി കാണിച്ചു കൊണ്ട് അവൾ മുഖം കുനിച്ചു ഇരുന്നു.
വൈശുവും അഭിയും കൂടി ഭക്ഷണം കഴിച്ചു ബീച്ചിന്റെ സൈഡിലേക്ക് നടന്നിരുന്നു...വിഷ്ണു വേഗം എഴുനേറ്റ് തീർഥയുടെ അരികിലായി വന്നിരുന്നു.....
ഹായ് തീർഥ..... എന്തൊക്കെയുണ്ട്.....
എന്താ... എന്തുണ്ടെന്നാ... ഏഹ്...
അവൾ കുറച്ചു മാറിയിരുന്നു അവനെ നോക്കി... സിദ്ധു നീലുവിനെ ഊറ്റി കുടിക്കുന്ന തിരക്കിൽ ആയത് കൊണ്ടു ഒന്നും അറിഞ്ഞില്ല... ആനി അവന്റെ തലയ്ക്കിട്ട് ഒരു കൊട്ട് കൊടുത്തപ്പോൾ സിദ്ധു ചാടി എണീറ്റു.....
നീലു... ഐ ലവ് യൂ....
പെട്ടന്ന് അവൻ ചാടികേറി നീലുവിനോട് പറഞ്ഞു...എല്ലാരും അന്തം വിട്ട് അവനെ നോക്കി... നീലുവിനെ കുറിച്ച് സ്വപ്നം കണ്ടോണ്ട് ഇരുന്ന അവന്റെ വായിൽ നിന്നും വേറെന്തൊന്ന് വരാൻ...
തുടരും.... ♦️
അഭിപ്രായങ്ങൾ കമന്റ് ചെയ്യണേ....
രചന: ചാരുവർണ്ണ