വൈകാശി തിങ്കൾ, പാർട്ട്‌ 26

Valappottukal


ആനി..... എല്ലാം ഓക്കേ ആണല്ലോ അല്ലെ...

ആണെന്റെ പൊന്നെ... നീ വാ...

ആനി വൈഗയുടെ കയ്യിൽ പിടിച്ചു മുന്നോട്ടേക്കു നടന്നു... കുറച്ചു ദൂരം മുന്നോട്ട് പോയി ആനി അവളെയും കൊണ്ടു ഒരു പഴയ ബിൽഡിംഗിന്റെ രണ്ടാം നിലയിലേക്ക് കയറി....

എങ്ങോട്ട് ആണെടാ... കുറെ ആയല്ലോ... നരി എത്തുമ്പോഴേക്കും തിരിച്ചു പോണം...

ഹാ..ഇതിപ്പോൾ നിനക്ക് വേണ്ടിയല്ലേ..... അപ്പോൾ കുറച്ചു കഷ്ടപ്പാടൊക്കെ സഹിക്കാൻ പടിക്ക് മോള്...

ആ.. മതി മതി... നടന്നെ നീ..

അമേസിങ് ടാറ്റൂസ്‌ എന്ന് ബോർഡ് എഴുതിയ ഒരു റൂമിനുള്ളിലേക്ക് ആനിയുടെ കൂടെ വൈക കയറി... ആന്റിക് മോഡൽ ഉള്ള പലതരം വസ്തുക്കൾ കൊണ്ടു ചുമർ നിറയെ അലങ്കരിച്ചിട്ട് ഉണ്ട്.... വോൾ പെയിന്റിംഗ് അതിനിടയിൽ മോഡി കൂട്ടാൻ എന്ന പോലെ ഉണ്ട്... വൈക അതൊക്കെ നോക്കികൊണ്ട് മുന്നോട്ട് നടന്നു.......

വാ.... ഇതാണ് ഞാൻ പറഞ്ഞ ആള്...

ഒരു പെൺകുട്ടിയെ കാണിച്ചു കൊണ്ടു ആനി വൈകയേ നോക്കി... അവൾ അവരെ നോക്കി ചിരിച്ചു കൊണ്ടു ഹസ്തദാനം നൽകി...

ഹായ്... ഞാൻ വൈകാശി.....

ഹായ്... ഹേമ.... ഹേമ ഡിസൂസ.... എന്താണ് ചെയേണ്ടത്... എവിടെ ആണ്...

എനിക്ക്.... അല്ല.. വേദന ഉണ്ടാകുമോ...

മുഖം ചുളിച്ചു കൊണ്ടു അവൾ അവരോട് ചോദിച്ചു... ഹേമ ചിരിച്ചു കൊണ്ടു അവളോട് ഇരിക്കാൻ പറഞ്ഞു ഒരു ചെയർ കാണിച്ചു കൊടുത്തു.....

ഇല്ലാ... ചെറിയ ഒരു വേദന.. അത്രേയുള്ളൂ... എന്താ വൈകാശിക്ക് ചെയെണ്ടേ.....

മ്മ്.. വേണം വേണം...

വൈക ആനിയെ നോക്കികൊണ്ട് പറഞ്ഞു... ആനി അവളുടെ അടുത്തുള്ള ഒരു ചെയറിലേക്ക് ഇരുന്നു...

മ്മ്... ഓക്കേ വൈകാശി... എങ്കിൽ വാ... കുറച്ചു ടൈം എടുക്കും...

അകത്തേക്ക് നടന്നു കൊണ്ടു ഹേമ അവളെ നോക്കി... വൈക അവരെ പിന്തുടർന്നു കൊണ്ടു അകത്തേക്ക് കയറി.....

വൈക അവർക്ക് ടാറ്റൂ ചെയ്യണ്ട ഏരിയയും എന്താണെന്നുള്ളതും പറഞ്ഞു കൊടുത്തു.... ചിരിച്ചു കൊണ്ടു ഹേമ അവളെ നോക്കി..

ആരാ ഇത്..... ഹസ് ആണോ...

മ്മ്...

കൊള്ളാം നല്ല പേര്... ഹഹഹ...

വൈകയും അവരുടെ കൂടെ ചിരിച്ചു.....അപ്പോഴേക്കും ആനിയും കൂടി അകത്തേക്കു  വന്നു..... അവൾക്ക് അറിയാത്തതായി വൈഗയുടെ ജീവിതത്തിൽ ഒന്നും ഇല്ലല്ലോ.....

ടാറ്റൂ ചെയ്യാൻ തുടങ്ങി കുറച്ചു ആയപ്പോൾ വൈകയ്ക്ക് വേദന വന്നു തുടങ്ങി... ഓരോ തവണയും കണ്ണുകൾ ഇറുകെ അടച്ചു കൊണ്ടവൾ ഇരുന്നു.... കണ്ണുനീർ ഒലിച്ചിറങ്ങി

കുറച്ചധികം സമയത്തിന് ശേഷം ടാറ്റൂ ചെയ്ത്‌ കഴിഞ്ഞു.... ചെറിയ രക്തപാടുകൾ കോട്ടൺ കൊണ്ടു ഹേമ തുടച്ചു കളഞ്ഞു....

വൈക കണ്ണാടിയിൽ ടാറ്റൂ ചെയ്തത് നോക്കി... അവൾക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി.... ഒളികണ്ണിട്ട് അവൾ ആനിയെ നോക്കി.... തംബ് പൊക്കി ആനി അവളെ സൂപ്പർ ആണെന്ന് കാണിച്ചു....

കൊള്ളാം...... ഏട്ടൻ ഇന്ന് ബോധം കെടും....

കരി നാക്കെടുത്തു വളക്കാതെടി..

ആനിയെ നോക്കി കണ്ണുരുട്ടി കൊണ്ടു വൈക പറഞ്ഞു... പൈസ സെറ്റിൽ ചെയ്ത്‌ ഹേമയോട് യാത്ര പറഞ്ഞു അവര് ഇറങ്ങി... നേരെ പോയത്  തുണി ഷോപ്പിൽ ആയിരുന്നു...

വൈക സ്കൈ ബ്ലൂ കളറിൽ ബ്ലാക്ക് കോമ്പിനേഷൻ വരുന്ന ഒരു സാരി സെലക്ട്‌ ചെയ്തു.... നിരഞ്ജന് വേണ്ടി അതെ കളർ കോമ്പിനേഷൻ വരുന്ന ഷർട്ടും കാവി മുണ്ടും കൂടി എടുത്തു......

അതെന്താ കാവി... മ്മ്....

ഹോ... അതിട്ടു നരിയെ കാണാൻ എന്നാ ലുക്ക്‌ ആണെന്ന് അറിയുമോ... എന്റമ്മോ... ഇവിടെ ഉണ്ടായിരുന്നേൽ കെട്ടിപിടിച്ചു ഉമ്മ കൊടുത്തേനെ...

ആനിയെ കെട്ടിപിടിച്ചു കൊണ്ടു വൈക അവൾക്കൊരു കടി  കൊടുത്തു... ആനി നോക്കുമ്പോൾ ടൗണിൽ ഒത്ത നടുക്കാണ് അവർ...

അയ്യേ... വിട്ടേ... നാണമില്ലാത്തവളെ... ഛെ..

കവിൾ തോർത്തി കൊണ്ടു ആനി വൈകയെ നോക്കി.. അവൾ ആണെങ്കിൽ ചമ്മി നില്പുണ്ട്...

അതെ... അങ്ങേരുടെ പപ്പും പൂടയും എങ്കിലും ബാക്കി വയ്ക്കാൻ നോക്കണേ...

ഒന്ന് പോയെ നീ......

വൈക ചിരിച്ചു കൊണ്ടു മുന്നോട്ട് നടന്നു... ആനിയും അവളും കൂടി ഒരു ഗോൾഡ് ജൂവലറിൽ കയറി..... പുലിനഖം കെട്ടിയ ഒരു ലോക്കറ്റ് വിത്ത്‌ ചെയിൻ വാങ്ങി.....

വൈക...ഇപ്പോൾ തന്നെ ടൈം ആറര കഴിഞ്ഞു.... നീയൊന്നു രഞ്ജു ഏട്ടനെ വിളിച്ചു നോക്കിയെ.... രാത്രി ആകാറായില്ലേ...

മ്മ്.. നോക്കട്ടെ.....

വൈക ബാഗിൽ നിന്നും മൊബൈൽ എടുത്ത് നോക്കി... കണ്ണ് മിഴിച്ചു കൊണ്ടു തിരിഞ്ഞു ആനിയെ നോക്കി.....

എന്താ.... എന്താടാ...

വൈക അവൾക്കു നേരെ മൊബൈൽ ഉയർത്തി കാണിച്ചു.... നിരഞ്ജന്റെ പത്തു മിസ്ഡ് കാൾ, വേണുവിന്റെ അന്ജെണ്ണം, നീലുവിന്റെ മൂന്നു മിസ്ഡ് കാൾ.... വൈക അവിഞ്ഞ ഒരു ചിരി ചിരിച്ചു കൊണ്ടു ആനിയെ നോക്കി.....ആനി ആണെങ്കിൽ ഇപ്പോൾ അവളെ ദഹിപ്പിക്കും എന്ന് പറഞ്ഞു നിൽകുവാണ്....

നീയെന്താ കണ്ടില്ലേ.... ഇതെത്ര തവണ വിളിച്ചു നിന്നെ.....

അതെ... മൊബൈൽ സൈലന്റ് ആണ്.. ടാറ്റൂ ചെയുന്ന നേരത്ത് ഞാൻ സൈലന്റ് മോഡിൽ ഇട്ടായിരുന്നു... സോറി... ടാ...

ആനിയെ നോക്കികൊണ്ട് തലയിൽ ചൊറിഞ്ഞു കൊണ്ട് വൈക പറഞ്ഞു... ആനി അവളെ നോക്കി മുഷ്ടി ചുരുട്ടി ഇടിക്കാനായി ചെന്നു...

യ്യോ... നിന്നെ ഞാനിന്ന്.... ഏട്ടൻ കൊല്ലും നമ്മളെ ഇന്ന്...

വാ.. നീ വന്നേ.... വേഗം പോകാം.. ഓട്ടോ കിട്ടുവോന്നു നോക്കാം.. ഇനി അങ്ങോട്ട് വിളിക്കാനൊന്നും നിൽക്കണ്ട... മ്മ്...

വൈഗയുടെ കയ്യും പിടിച്ചു ആനി ഓട്ടോ സ്റ്റാൻഡ് ലക്ഷ്യമാക്കി നടന്നു... എന്തോ അവരുടെ ഭാഗ്യത്തിന് അവിടെ ഒരൊറ്റ ഓട്ടോ പോലും ഇല്ലായിരുന്നു.... ആനി  വൈകയേ നോക്കി....

നല്ല രാശി... ഹ്മ്മ്...

കുറച്ചു നേരം കൂടി നോക്കാം....

രണ്ട് പേരും കൂടി അവിടെക്കണ്ട  സ്റ്റാൻഡിലേക്ക് കയറിയിരുന്നു... കുറച്ചു കഴിഞ്ഞും ഓട്ടോ ഒന്നും കാണാത്തതു കൊണ്ടു ആനി ടെൻഷൻ ആയി വൈകയേ നോക്കി...

ഡി... ഏട്ടനെ വിളിച്ചു നോക്കു....

മ്മ്.. നോക്കട്ടെ... വരാൻ പറ്റുവാണേൽ വരട്ടെ അല്ലെ...

വൈക നിരഞ്ജന്റെ നമ്പർ ഡയൽ ചെയ്ത്‌ വെയിറ്റ് ചെയ്തു... എന്നാൽ മൊബൈൽ സ്വിച്ച് ഓഫ്‌ ആയിരുന്നു... വൈക ആനിയോട് അതും പറഞ്ഞു തലയിൽ കൈ വച്ചിരുന്നു....

എന്തായാലും നിന്റെ രാശി കൊള്ളാം.... കെട്യോനെ പ്രൊപ്പോസ് ചെയ്യാൻ ടാറ്റൂ അടിച്ചു വന്നപ്പോഴേക്കും എന്താ അവസ്ഥ.... ഹഹഹ..

പട്ടി... ചിരിക്കാതേടി...... നീ സിദ്ധുവിനെ വിളിച്ചു നോക്കിയെ... അവനോട് കാർ എടുത്തു വരാൻ പറയ്... ഇവിടെ അടുത്തെങ്ങാനും അല്ലേടാ അവൻ...

ആ.. അത് ശരിയാ... ഞാൻ നോക്കട്ടെ...

ആനി മൊബൈൽ എടുത്തു സിദ്ധുവിനെ വിളിച്ചു.. അവൻ കാറുമായി പത്തു മിനിറ്റിൽ എത്താമെന്ന് പറഞ്ഞു.... വൈക മൊബൈൽ എടുത്ത്  വേണുവിനെ വിളിച്ചു കാര്യം പറഞ്ഞു... അവര് അങ്ങോട്ടേയ്ക്ക് പുറപ്പെട്ടിട്ടുണ്ട് എന്ന് അവളോട്‌ പറഞ്ഞു.....

കുറച്ചു കൂടി കഴിഞ്ഞപ്പോഴേക്കും സിദ്ധു വണ്ടിയുമായി വന്നു... അവൻ ഹോൺ അടിക്കുന്നത് കേട്ടു രണ്ട് പേരും റോഡിലേക്ക്  ഇറങ്ങി ചെന്നു...

എവിടെ പോയതാ... രണ്ടും കൂടി... പാതിരാത്രിക്ക് തെണ്ടാൻ ഇറങ്ങിയതാണോ...

ഒന്ന് പോയെടാ......

ഡോർ തുറന്നു അകത്തു കയറി ഇരുന്നു കൊണ്ടു ആനി അവന്റെ തലയ്ക്കിട്ട് ഒരു കൊട്ട് കൊടുത്തു...

ഹാവൂ... ഇതിനാണോടി, ഉറങ്ങി കിടന്ന എന്നെ വിളിച്ചുണർത്തിയത്... കാലമാടി.....

വൈക അവന്റെ കൂടെ കാറിന്റെ ഫ്രണ്ട് സീറ്റിൽ കയറി... ബാഗൊക്കെ പുറകിലേക്ക് വച്ചു...

വണ്ടി വിട് മോനെ സിദ്ധേശ......

വൈക അവന്റെ തോളിൽ തട്ടി കൊണ്ടു പറഞ്ഞു... ആനി ചിരിച്ചു കൊണ്ട് പുറകിലേക്ക് ചാഞ്ഞിരുന്നു......

♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️

സേതു.... കുട്ടി ഇതുവരെ വന്നില്ലല്ലോ.... രഞ്ജുവിനോട് ഒന്ന് പോയ്‌ നോക്കാൻ പറയ്.

ആതി.... നിന്നോട് എന്തെങ്കിലും പറഞ്ഞായിരുന്നോ വൈക....

ടൗണിൽ പോയിട്ട് വരാമെന്ന് പറഞ്ഞു... വേറൊന്നും പറഞ്ഞില്ല സേതുവേട്ട......

അച്ഛാ.. അവൻ ഉറങ്ങുവാണ്... നാളെ പത്തു മണി ഒക്കെ ആകുമ്പോൾ ഇറങ്ങേണ്ടത് അല്ലെ... ക്ഷീണം വരേണ്ട എന്ന് കരുതി അവനോട് കുറച്ചു റസ്റ്റ്‌ എടുക്കാൻ പറഞ്ഞെ...

മ്മ്.....

വൈകയേ കാണാഞ്ഞു എല്ലാവരും ഉമ്മറത്തു തന്നെയുണ്ട്.. ഉച്ചയ്ക്ക് പോയതാണ് വൈക... സുകന്യയും വനജയും നല്ല സന്തോഷത്തിൽ ആണ്.. അങ്ങനെ എങ്കിലും അവൾക്ക് നല്ല രണ്ടു വഴക്ക് കേൾക്കുമല്ലോ എന്ന് കരുതി...

നീലു... നിനക്ക് കൂടി പോകാമായിരുന്നു.....

മുത്തശ്ശി... ആനിചേച്ചി കൂടെ ഉണ്ടെന്ന് പറഞ്ഞു... എന്നോട് വരണ്ട എന്ന് ഏടത്തി പറഞ്ഞത് കൊണ്ടാണ്...

ആ.... വേണുവോക്കെ എപ്പോഴാ സേതു വരുന്നത്....

അവരൊക്കെ ഇപ്പോൾ എത്തും അച്ഛാ.... അവര് വന്നാൽ വൈകയെ കാണാണ്ട് ഞാൻ എന്ത് പറയും എന്തോ...

സേതു അരുന്ധതിയെ നോക്കികൊണ്ട് നെടുവീർപ്പിട്ടു.... വനജ  ആ അവസരം മുതലാക്കി സംസാരിക്കാൻ തുടങ്ങി....

ആ പെണ്ണ് കുറച്ചു ഇളക്കം കൂടുതലാ... കല്യാണം കഴിഞ്ഞു എന്ന ബോധം ഉണ്ടോ... ഉണ്ടെങ്കിൽ ഇങ്ങനെ പാതിരാത്രിയിൽ തെണ്ടാൻ പോകുമോ...

അല്ല... എല്ലാരും കൂടി തലയിൽ കയറ്റി വച്ചതല്ലേ.... അനുഭവിച്ചോ...
എന്റെ മോള് ആയിരുന്നു എങ്കിൽ, ഇങ്ങനെ ഒക്കെ ഉണ്ടാകുമായിരുന്നോ....

വനജ എരിതീയിൽ എണ്ണ ഒഴിക്കാൻ എന്നപോലെ പറഞ്ഞു കൊണ്ടിരുന്നു.... അരുന്ധതി സേതുവിനെ നോക്കി...അയാളും എന്ത് പറയണം എന്നറിയാതെ ഇരുന്നു...

വനജേ... നീ മിണ്ടാതിരിക്കു... അവളിപ്പോൾ വരും... വരുമ്പോൾ ചോദിക്കാം....

മുത്തശ്ശി വനജയെ ശാസിച്ചു... അപ്പോഴേക്കും സിദ്ധുവിന്റെ കാർ ഗേറ്റ് കടന്നു അകത്തേക്ക് വന്നു...

ഒരു കാർ വന്നല്ലോ..... ആരാണ് എന്ന് നോക്കിയെ നീലു....

എല്ലാവരും എഴുനേറ്റ് പുറത്തേക്ക് നോക്കി.. നീലുവും തീർഥയും കൂടി വേഗം കാറിനടുത്തേക്ക് ചെന്നു...

കാറിൽ ഇരുന്ന വൈക ആശങ്കയോടെ പുറകിലിരിക്കുന്ന ആനിയെ നോക്കി... എല്ലാവരും ഉമ്മറത്തു അവരെ കാത്തു നിൽക്കുകയാണെന്ന് അവൾക്ക് മനസിലായി... ആനി വേഗം പുറത്തേക്ക് ഇറങ്ങി....

ഫ്രണ്ട് ഡോർ തുറന്നു സിദ്ധുവും വൈകയും കൂടി ഇറങ്ങി.... സേതുവിനും അരുന്ധതിക്കും അത് കണ്ടപ്പോൾ ആശ്വാസമായി.... നീലു വേഗം ചെന്നു വൈഗയുടെ കയ്യിൽ പിടിച്ചു...

അതെ... സീൻ  കോൺട്രാ ആണ്.... ചിറ്റയും സുകന്യ ചേച്ചിയും വല്ലതും പറയും.. മൈൻഡ് ആകേണ്ട... ഓക്കേ

നീലു വൈഗയുടെ ചെവിയിലായ് പതിയെ പറഞ്ഞു... അവൾ മെല്ലെ വനജയെ നോക്കി... നിന്നെ ഇന്ന് ശരിയാക്കി തരാം എന്ന ഒരു ഭാവം അവരിൽ കണ്ടു അവൾ ദയനീയമായി ആനിയെ നോക്കി....

നിന്റെ ഏട്ടൻ എന്തിയെ...

ഉറക്കവാ...

മ്മ്...
വാ സിദ്ധു......

വൈക സിദ്ധുവിനെയും ആനിയെയും വിളിച്ചു കൊണ്ടു അകത്തേക്ക് നടന്നു.. ആനി വാങ്ങിയതെല്ലാം കയ്യിൽ എടുത്തു അവളുടെ കൂടെ നടന്നു.....

അരുന്ധതി പുറത്തേക്ക് വന്നു അവളുടെ കയ്യിൽ പിടിച്ചു...... വൈക ചിരിച്ചു കൊണ്ടു അവരെ കെട്ടിപിടിച്ചു...

അമ്മേ.....

എവിടെ പോയതാ മോളെ... എത്ര നേരമായി ഞങ്ങൾ കാത്തിരിക്കുന്നു.... ഫോൺ വിളിച്ചാൽ എങ്കിലും എടുത്തുകൂടെ....

സോറി അമ്മേ... മൊബൈൽ സൈലന്റ് ആയിരുന്നു.. കണ്ടില്ല.....

ആ.... മതി മതി... അകത്തേക്ക് ചെല്ല്...ആതി, അവർക്ക് എന്തെങ്കിലും കഴിക്കാൻ കൊടുക്ക്...

സേതു വൈഗയുടെ നെറുകയിൽ തലോടി കൊണ്ടു അരുന്ധതിയെ നോക്കി.. അധികം അവിടെ നിന്നാൽ വനജ  എന്തെങ്കിലും പറയും എന്ന് അയാൾക്ക് അറിയാം...

വാ... മക്കളെ......

അരുന്ധതി  ഉമ്മറത്തേക്ക് കയറി.. പുറകെ വൈകയും സിദ്ധുവും ആനിയും..... വൈക എല്ലാവരെയും നോക്കി ചിരിച്ചു കൊണ്ടു അകത്തേക്ക് നടന്നു...

അതെ.. അവിടെ ഒന്ന് നിന്നെ..... ഞാൻ ഒന്ന് കാണട്ടെ നിന്നെ....

വനജ  അവൾക്ക് മുന്നിലായി വന്നു നിന്നു...വൈകയ്ക്ക് എന്ത് വേണമെന്ന് അറിയില്ലായിരുന്നു.. അവൾ ആനിയെ തിരിഞ്ഞു നോക്കി.. സിദ്ധു ആണെങ്കിൽ ഇതൊക്കെ എന്താണ് എന്ന രീതിയിൽ നില്പുണ്ട്....

പാതിരാത്രിയിൽ കണ്ട ചെക്കൻമാരുടെ എല്ലാം കൂടെ ആണോ ഭർത്താവിന്റെ വീട്ടിലേക്ക് വന്നു കയറുന്നത്... ആരാടി ഇവൻ...

സിദ്ധുവിനെ ചൂണ്ടികൊണ്ടു വനജ  വൈകയോട് ചോദിച്ചു.... അവൾക്ക് ആകെ വല്ലാതായി... സിദ്ധുവും അതെ അവസ്ഥയിൽ തന്നെ ആണ്... അരുന്ധതി സേതുവിനെ നോക്കി വേണ്ട എന്ന രീതിയിൽ തലയാട്ടി...

വനജ.. മതി.... മക്കൾ ചെല്ല്.....

വല്യച്ഛൻ മിണ്ടാതിരുന്നേ... അമ്മ ചോദിക്കട്ടെ... കണ്ടവൻമാരുടെ ഒക്കെ അഴിഞ്ഞാടി നടന്നിട്ട്... അത് ചോദിക്കാൻ പാടില്ലേ.....

സുകന്യ അതിനിടയിൽ കയറി പറഞ്ഞു കൊണ്ടു വൈകയേ നോക്കി... വൈക ആനിയുടെ കയ്യിൽ മുറുകെ പിടിച്ചു... ഒന്നും മിണ്ടാതെ അകത്തേക്ക് നടന്നു..... സിദ്ധുവും അവരുടെ കൂടെ ഒന്നും മിണ്ടാതെ നടന്നു... അപമാനം ആണെങ്കിലും,  വൈകയെ ഓർത്തു അവൻ അത് സഹിച്ചു...

അങ്ങനെ അങ്ങ് പോകാതെ... അവിടെ നില്ക്കു...

വനജ അവൾക്ക് മുന്നിൽ തടസമായി വന്നു നിന്നു....

ഇവളെ പറഞ്ഞിട്ടെന്താ..... കല്യാണം മുടങ്ങിയ കൊച്ചിനെ കെട്ടാൻ കൂട്ടു നിന്ന നിങ്ങളെ പറഞ്ഞാൽ മതിയല്ലോ....

മറ്റവൻ ഇവളുടെ ഈ സ്വഭാവം അറിഞ്ഞുകൊണ്ട് പിന്മാറിയത് ആകും...

നല്ല കുടുംബത്തിൽ ജനിക്കണം.... നല്ല തന്തയ്ക്കും തള്ളയ്ക്കും.... അല്ലാണ്ട് ആയാൽ ഇതുപോലെ ഇരിക്കും.....

പുച്ഛത്തോടെ വനജ അവളെ നോക്കി... വൈകയുടെ കണ്ണുകൾ നിറഞ്ഞു വന്നു.. അവളുടെ വീട്ടുകാരെ പറഞ്ഞത് അവൾക്ക് സഹിക്കാൻ ആയില്ല..... ആനിയെ കണ്ണീരോടെ നോക്കി അവൾ തിരിഞ്ഞു പുറത്തേക്ക് നടന്നു...

സിദ്ധുവിനു ദേഷ്യം വരാൻ തുടങ്ങി.... അവൻ വനജയെ ദേഷ്യത്തോടെ നോക്കി....

അതെ... നിങ്ങളുടെ കണ്ണിൽ തിമിരം ആയത് കൊണ്ടു തോന്നുന്നതാ.. അവളെ പോലെ ഒരു പെണ്ണിനെ കിട്ടാൻ പുണ്യം ചെയ്യണം.. അല്ലാണ്ട് നിങ്ങളുടെ മോളെ പോലെ ഒരെണ്ണത്തിനെ അല്ല ആരും ആഗ്രഹിക്കുന്നത്...

സിദ്ധു അതും പറഞ്ഞു ആനിയുടെ പുറകെ ചെന്നു... അരുന്ധതി വൈഗയുടെ കയ്യിൽ പിടിച്ചു കൊണ്ടു ദയനീയമായി അവളെ നോക്കി....

നിനക്കെന്താ,  അവളെ പറയുമ്പോൾ ഇത്ര പൊള്ളാൻ.... നിന്റെ ആരാ അവള്...

സുകന്യ സിദ്ധുവിനു മുന്നിൽ വന്നു നിന്നുകൊണ്ട്,  അവനു നേരെ കൈ ചൂണ്ടി......

ചേച്ചി.... മതി... നിർത്തു.... എന്റെ ഏടത്തിയെ പറയാൻ നീ ആരാ...

ഓഹ്... നീയും കൂടിയോ ഇവളുടെ കൂടെ...എല്ലാവരെയും വശീകരിച്ചു വച്ചിരിക്കുവാ... നശൂലം...

സുകന്യ മതി.... നിർത്തു.....

വനജയുടെ ഭർത്താവ് അവൾക്ക് അടുത്തേക്ക് വന്നു കൊണ്ടു ദേഷ്യത്തോടെ അവളെ നോക്കി...

മോളെ.. അവര് പറയുന്നതൊന്നും കാര്യം ആക്കണ്ട... ചെല്ല്... രഞ്ജു റൂമിൽ ഉണ്ട്....

അയാൾ വൈകയേ ചേർത്ത് പിടിച്ചു കൊണ്ടു പറഞ്ഞു..... അവൾ കരഞ്ഞു കൊണ്ടു അയാളെ നോക്കി... ആനി അവളെ ചേർത്ത് പിടിച്ചു കൊണ്ടു കണ്ണീർ തുടച്ചു.....

വേണ്ട അങ്കിൾ... ഞാൻ.... അച്ഛനൊക്കെ വരട്ടെ... എന്നിട്ട് പൊക്കോളാം....

നേരെയങ്ങു പോയേക്കണം.... അവളുടെ ഒരു തന്ത... അയാൾ എങ്ങനത്തെ ആണെന്ന് ആർക്കറിയാം... തന്തയും തള്ളയും കൂടി മകളെ കയറൂരി വിട്ടേക്കുന്നു....

വനജ  വീണ്ടും അവൾക്ക് നേരെ ചീറി കൊണ്ടു വന്നു.. സേതു വനജയെ ദേഷ്യത്തിൽ നോക്കി...

വനജേ... നിന്നോട് നിർത്താൻ ആണ് പറഞ്ഞത്.. എന്റെ മോൾടെ കാര്യം നോക്കാൻ എനിക്കറിയാം.... മ്മ്... പോ അകത്തു.....

ആരു പറഞ്ഞിട്ടും സുകന്യയും വനജയും പിന്നെയും എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു....

വൈകയ്ക്ക് ദേഷ്യം അണപൊട്ടി വന്നു.. അവൾ സുകന്യയെ ദേഷ്യത്തോടെ നോക്കി പുറത്തേക്ക് ഇറങ്ങി..... അവിടെ നിൽക്കുന്ന ആൾക്കാരെ കണ്ടു വൈക തറഞ്ഞു നിന്നു....

വേണുവും സീതയും മധുവും ഫാമിലിയും എല്ലാരുമുണ്ട്...അവരെല്ലാം കെട്ടു എന്ന് അവൾക്കു മനസിലായി.. അവരെ കണ്ടു സേതുവും മുത്തശ്ശിമാരും എല്ലാം വല്ലാതെയായി...

സീതയെ കണ്ടു കരഞ്ഞു കൊണ്ടു വൈക ഓടി പോയ്‌ അവരെ കെട്ടിപിടിച്ചു..... വേണു ദേഷ്യത്തോടെ വനജയെ നോക്കികൊണ്ട് സേതുവിന്റെ അടുത്തേക്ക് നടന്നു...

എന്റെ മോളെ കൈ പിടിച്ചു തരുമ്പോൾ, കരയിപ്പിക്കാതെ നോക്കാം എന്ന് വാക്ക് തന്നത് ഇതിനായിരുന്നോ മാഷേ....

സേതുവിനു ഒന്നും പറയാൻ ഉണ്ടായിരുന്നില്ല..... അയാൾ വേണുവിന്റെ കയ്യിൽ പിടിച്ചു കൊണ്ടു വൈകയെ അടുത്തേക്ക് വിളിച്ചു...

ഞങ്ങളുടെ മോള് തന്നെയാ ഇവൾ.... നീലുവിനെ പോലെയാ അവളെയും കണ്ടത്... ഇവര് എന്തെങ്കിലും പറഞ്ഞെന്നു വച്ചു..... വേണു വന്നേ... നമുക്ക് അകത്തേക്ക് ഇരിക്കാം......

നീലു... പോയി രഞ്ജുനെ വിളിച്ചു വാ......

ആതി... ഇവരെയൊക്കെ അകത്തേക്ക് വിളിച്ചു കൊണ്ടു പോ.....

സേതു  വൈഗയുടെ കയ്യിൽ പിടിച്ചു കൊണ്ടു അകത്തേക്ക് നടന്നു....വനജ വീണ്ടും അവൾക്ക് നേരെ വന്നു ഓരോന്ന് പറയാൻ തുടങ്ങി.....മുത്തശ്ശി അവളെ വഴക്ക് പറഞ്ഞു... എന്നിട്ടും നിർത്താതെ വനജ സുകന്യയെ വേണുവിന്റെ നേരെ നിർത്തി...

എന്റെ മോളുമായിട്ട് കല്യാണം ഉറപ്പിച്ചു വച്ച രഞ്ജുവിനെ നിങ്ങളുടെ മോള് കണ്ണും കയ്യും കാട്ടി വശത്താക്കിയിട്ട്... കണ്ടവന്മാരുടെ കൂടെ ഒക്കെ കിടന്നു നിരങ്ങി വന്നിരിക്കുന്നു...

അതെങ്ങനാ... തന്തേം തള്ളേം നല്ലതായിരിക്കണം.. നല്ലത് പറഞ്ഞു വളർത്തണം...

അത് തന്നെ അമ്മേ... ഇവളെ കണ്ടാൽ തന്നെ അറിയാം... മോളെ നേരെ ചൊവ്വേ വളർത്തണം.... അമ്മമാർ ആയാൽ ...

സീതയെ നോക്കി വനജയും സുകന്യയും പറഞ്ഞത് കേട്ട് വൈക ദേഷ്യം കൊണ്ടു വിറച്ചു... അവൾ സേതുവിന്റെ കൈ തട്ടി മാറ്റി..... സുകന്യയുടെ നേരെ ചെന്നു....

കൈ വീശി ഒറ്റ അടി... അവളുടെ മുഖത്തേക്ക്..... അവൾക്ക് നേരെ കൈ ചൂണ്ടി കൊണ്ടു വൈക വനജയെ നോക്കി...

നിങ്ങളെ തല്ലിയാൽ അത് മോശം ആണ്... ഒന്നുമില്ലെങ്കിലും എന്റെ അമ്മയേക്കാൾ പ്രായം ഉണ്ടല്ലോ.... ഇത്... എന്റെ വീട്ടുകാരെ പറഞ്ഞതിന്...

അടുത്ത ഒരടി കൂടെ കൊടുത്തു വൈക ആനിയെയും സിദ്ധുവിനെയും പിടിച്ചു അവൾക്കു മുന്നിലേക്ക് നിർത്തി....

ഇത് എന്റെ ഫ്രണ്ട്സിനെ പറഞ്ഞതിന്..... മനസ്സിലായോ നിനക്ക്.....നിന്നെ പോലെ ആണ് എല്ലാവരും എന്ന് കരുതരുത്.....

രഞ്ജു ഏട്ടൻ നിന്നെ വേണ്ട എന്ന് പറഞ്ഞതിന്റെ കേട് എന്നോട് തീർക്കാൻ നീ വരണ്ട... മനസിലായൊടി....

വൈക ദേഷ്യം കൊണ്ടു വിറച്ചു.. സുകന്യയ്ക്ക് നേരെ  ചൂണ്ടിയ കൈവിരൽ വിറച്ചു.... കണ്ണിൽ നിന്നും ധാരയായി വെള്ളം ഒഴുകി വന്നു... സീത അവളെ പിടിച്ചു പുറകിലേക്ക് നിർത്തി....

മതി... മോളെ.... വാ...

വിട് അമ്മേ.... ഞാൻ പറയട്ടെ... കുറച്ചു ആയി ഇവര് പറയുന്നു... ഞാൻ രഞ്ജു ഏട്ടനെ വളച്ചു എടുത്തത് ആണെന്ന്..... ആണോ അമ്മേ... ഞാൻ പറഞ്ഞിട്ടാണോ എന്റെ കഴുത്തിൽ താലി കെട്ടിയത്....

മഹി എന്നെ വേണ്ട എന്ന് പറഞ്ഞത്... ഞാൻ കൊള്ളാഞ്ഞിട്ടാണോ......

സീതയെ നോക്കി കരഞ്ഞു കൊണ്ടു വൈക അവളെ കെട്ടിപിടിച്ചു കരഞ്ഞു.... അരുന്ധതി അവളെ ചെന്നു ആശ്വസിപ്പിച്ചു...

പോട്ടെ മോളെ..... മതി.. വാ.....

ഏടത്തി... അവളെ വിട്... എന്റെ മോളെ തല്ലിയിട്ട് നിന്നു പ്രസംഗിക്കുന്നോ....

വൈകയേ വനജ സീതയുടെ അടുത്ത് നിന്നും അടർത്തി മാറ്റി... അവളുടെ നേരെ ചെന്നു.. അപ്പോഴേക്കും സേതു പോയി വനജയെ പിടിച്ചു മാറ്റി മുഖമടച്ചു ഒരടി കൊടുത്തു...

ഒന്ന് നിർത്തുന്നുണ്ടോ.... വേണ്ടന്ന് വച്ചു ക്ഷമിക്കുമ്പോൾ തലയിൽ കേറുന്നോ...

എപ്പോഴാടി, രഞ്ജുവും സുകന്യയും ആയിട്ട് കല്യാണം ഫിക്സ് ചെയ്തത്... ആ കൊച്ചു വന്നു കേറിയപ്പോൾ മുതൽ നിങ്ങൾ തുടങ്ങിയത് അല്ലെ.... നിർത്തുന്നുണ്ടോ രണ്ടാളും...

എന്റെ മോന്റെ ഭാര്യ ആണ് അവൾ.. ഇവിടെ അവൾക്ക് പൂർണ അവകാശം ഉണ്ട്....പെങ്ങൾ ആണെന്നൊന്നും ഞാൻ നോക്കില്ല....

സേതു അത് പറഞ്ഞു തിരിഞ്ഞതും പുറകിൽനിൽക്കുന്ന നിരഞ്ജനെ കണ്ടു... നീലു അവനോട് ഒന്നും പറഞ്ഞിട്ട് ഉണ്ടായിരുന്നില്ല... അവൻ വന്നപ്പോൾ കണ്ടത് സേതു വനജയെ അടിക്കുന്നതും, സുകന്യ കരയുന്നതും ആണ്...

നിരഞ്ജനെ കണ്ടു സുകന്യ കള്ളകണ്ണീരോടെ അവനു നേരെ ചെന്നു.... അവനെ കെട്ടിപിടിച്ചു കരയാൻ തുടങ്ങി....

കണ്ടോ.. കണ്ടോ... വല്യച്ചനെ  വരെ അവൾ മയക്കി..... എന്റെ അമ്മയെ തല്ലുന്നത് കണ്ടോ അവളുടെ വാക്ക് കേട്ട്....

രഞ്ജു ഏട്ടാ... ഇവൾ എന്നെയും തല്ലി.....

സുകന്യ വൈകയേ ചൂണ്ടി കൊണ്ടു അവനെ നോക്കി... വൈകയ്ക്ക് എല്ലാം കൊണ്ടും നന്നായി ദേഷ്യം വന്നു... അവൾ നിരഞ്ജന് നേരെ ചെന്നു, സുകന്യയെ അവനിൽ നിന്നും പിടിച്ചു മാറ്റി.....

മറെഡി... ഇങ്ങോട്ട്....

കാശി..... മതി... നിർത്തു.....

നിരഞ്ജൻ വൈകയേ തള്ളി മാറ്റി കൊണ്ടു പറഞ്ഞു.... വൈക വെച്ച് പോയി, നീലുവിനെ തട്ടി നിന്നു...

മോനെ.. അമ്മ പറയാം.....

അരുന്ധതി അവന്റെ അടുത്തേക്ക് വന്നു കയ്യിൽ പിടിച്ചു കൊണ്ടു പറഞ്ഞു... അവരെ സൈഡിൽ നീക്കി നിർത്തി അവൻ സുകന്യയെ അവനിൽ നിന്നും മാറ്റി...

കാശി.... നീയിവളെ അടിച്ചോ......

വൈകയ്ക്ക് എന്ത് പറയണം... എന്നറിയില്ലായിരുന്നു... അവൾ മിണ്ടാതെ നില്കുന്നത് കണ്ടു നിരഞ്ജന് ദേഷ്യം വന്നു...

വൈകാശി .. നിന്നോട് ആണ് ചോദിച്ചത്.... കേട്ടില്ലേ....

അവന്റെ ആ വിളിയും കൂടി ആയപ്പോൾ വൈകയ്ക്ക് ആകെ സങ്കടം ആയി.... അവൾ വേണുവിന്റെ അടുത്തേക്ക് നടന്നു...

ഞാൻ തല്ലി... എന്റെ അച്ഛനെയും അമ്മയെയും പറഞ്ഞപ്പോൾ ഞാൻ അടിച്ചു.... ഇനിയും അടിക്കും... തെണ്ടിത്തരം പറഞ്ഞാൽ.....

നിരഞ്ജൻ അവൾക്ക് നേരെ വന്നു നിന്നു... പിന്നെ അവളുടെ കയ്യിൽ പിടിച്ചു കൊണ്ടു പുറത്തേക്ക് നടന്നു.....

വിട്... എന്നെ വിടാൻ.....

അവന്റെ കയ്യിൽ നിന്നും വൈക കുതറി... നിരഞ്ജൻ പിടി വിടാതെ അവളെയും കൊണ്ടു നടന്നു....

പുറകെ തന്നെ അരുന്ധതി വന്നു അവന്റെ കയ്യിൽ പിടിച്ചു...

രഞ്ജു... കാര്യം അറിയാതെ നീ ഒന്നും ചെയ്യരുത്... ഞാൻ പറയുന്നത് കേൾക്കു... മ്മ്... മതി.. അവളെ വിടാൻ....

ഇല്ലാ അമ്മേ.... അഹങ്കാരം കാണിക്കാൻ ഞാൻ സമ്മതിക്കില്ല......

നിരഞ്ജൻ വേഗം അവളെ അവിടെ ആക്കി വേണുവിന്റെ അടുത്തേക്ക്  ചെന്നു.....

അച്ഛാ... ഒന്ന് വന്നേ.... ഒരു കാര്യം പറയട്ടെ....

വേണുവിനെയും സേതുവിനെയും കൂട്ടി നിരഞ്ജൻ മാറി നിന്ന് എന്തോ സംസാരിച്ചു.... വൈക ആണെങ്കിൽ ആനിയെ കെട്ടിപിടിച്ചു കരയുന്നുണ്ട്... വനജയും സുകന്യയും അടി കിട്ടി എങ്കിലും സന്തോഷത്തിൽ ആണ്.....സിദ്ധുവും നീലുവും വൈകയും തീർഥയും ഒരുമിച്ചു നില്കുന്നുമുണ്ട്...

കുറച്ചു സമയം കഴിഞ്ഞു നിരഞ്ജൻ അവന്റെ കാറിന്റെ അടുത്തേക്ക് നടന്നു..... വണ്ടി സ്റ്റാർട്ട്‌ ചെയ്ത്‌ വൈഗയുടെ അടുത്തായി കൊണ്ടു നിർത്തി....

ടി... വാ... വന്നു കേറൂ...

സിദ്ധു... വാങ്ങിച്ചത് എന്താണെന്നു വച്ചാൽ ഈ കാറിലേക്ക് എടുത്ത് വയ്ക്കു..... മ്മ്...
എന്നിട്ട് ഞങ്ങളെ ഫോളോ ചെയ്ത്‌ വാ... ആനി, നീലു, തീർഥ... നിങ്ങളും സിദ്ധുവിന്റെ കൂടെ കയറി വാ....

എല്ലാവരും അന്തം വിട്ട് നിരഞ്ജനെ നോക്കി... അപ്പോഴേക്കും സുകന്യ ഓടി വന്നു പുറത്തേക്ക് ഇറങ്ങി....

എങ്ങോട്ടാ ഏട്ടാ... ഇവളെ വീട്ടിൽ കൊണ്ടുവിടാൻ ആണോ....

മ്മ് അതെ.... നിന്നെ എനിക്കൊന്ന് കാണണം.. ഞാൻ വന്നിട്ട്...

മ്മ്.. എന്താ... വന്നു കയറു....

നിരഞ്ജൻ വൈകയേ നോക്കികൊണ്ട് വണ്ടി കുറച്ചു മുന്നോട്ട് ആക്കി..... എന്നാൽ അവൾ അവൻ പറഞ്ഞത് കേൾക്കാതെ വേണുവിന്റെ അരികിലേക്ക് നടന്നു.....

അച്ഛാ..... ഞാൻ... എനിക്ക് നിങ്ങൾ മതി... നമുക്ക് പോകാം അമ്മേ.... പ്ലീസ്.......

സേതു ചിരിച്ചു കൊണ്ടു അവളെ വേണുവിൽ നിന്നും അടർത്തി മാറ്റി... അയാളോട് ചേർത്ത് പിടിച്ചു.....

മോളെ.... ചെല്ല്... നിന്റെ നരി അല്ലെ വിളിക്കുന്നെ.. മ്മ്.... ഒന്നും ആലോചിച്ചു വിഷമിക്കണ്ട... പോയി വാ...

അതെ മോളെ... ചെല്ല്....

വേണുവും കൂടി സേതുവിനെ പിന്താങ്ങി.... സേതു അവളെയും കൊണ്ടു കാറിന്റെ അടുത്തേക്ക് നടന്നു ഫ്രണ്ട് ഡോർ തുറന്നു അവളെ അകത്തേക്ക് കയറ്റി ഇരുത്തി... ചിരിച്ചു കൊണ്ടു നിരഞ്ജൻ അവളെ നോക്കി കാർ സ്റ്റാർട്ട്‌ ചെയ്തു... വൈക അവനെ നോക്കാതെ തിരിഞ്ഞു പുറത്തേക്ക് നോക്കിയിരുന്നു.....

സിദ്ധുവിന്റെ കാറിലായി തീർഥയും നീലുവും ആനിയും കൂടി കയറി, നിരഞ്ജനെ ഫോളോ ചെയുതു....

പുറത്തേക്ക് നോക്കിയിരിരുന്നു കരയുന്ന വൈഗയുടെ കൈയിലേക്ക് നിരഞ്ജൻ കൈകൾ ചേർത്ത് വച്ചു... ദേഷ്യം വന്ന അവൾ ആ കൈകൾ തട്ടി എറിഞ്ഞു കൊണ്ടു അവനെ കലിപ്പിച്ചു നോക്കി... ചിരിച്ചു കൊണ്ടു നിരഞ്ജൻ അവളെ വലിച്ചു നെഞ്ചോട് ചേർത്തു......

തുടരും...♦️
അഭിപ്രായങ്ങൾ കമന്റ്‌ ചെയ്യണേ....

രചന: ചാരുവർണ്ണ
To Top