വൈകാശി തിങ്കൾ
പാർട്ട് 24
♦️♦️♦️
കാശി..... കാറിന്റെ കീ കണ്ടോ...... ഞാൻ ഇവിടെ വച്ചതാണല്ലോ....
കണ്ടില്ല ഏട്ടാ..... മാറിക്കെ ഞാൻ ഒന്ന് നോക്കട്ടെ....
നിരഞ്ജനെ മാറ്റി വൈക ഷെൽഫിലെ ഡ്രോയറിൽ നോക്കാൻ തുടങ്ങി....നിരഞ്ജൻ അവളോട് കുറച്ചു കൂടി ചേർന്നു നിന്നു.....അവളുടെ പുറകിലൂടെ കയ്യിട്ട് ദേഹത്തേക്ക് അടുപ്പിച്ചു...
കാശി....
മ്മ്.......
നാളെ കഴിഞ്ഞു ഞാൻ പോകും.......
നിരഞ്ജൻ അവളുടെ തോളിലേക്ക് താടി മുട്ടിച്ചു കൊണ്ടു പറഞ്ഞു.. അത് കേട്ടപ്പോൾ എന്തോ ഒരു വിങ്ങൽ അവളിൽ ഉണ്ടായി..... കണ്ണുകൾ താഴ്ത്തി നിൽക്കുന്ന അവളെ നിരഞ്ജൻ കണ്ണാടിയിലൂടെ നോക്കി നിന്നു....
മോളേ.........
ആർദ്രമായ ആ വിളിയിൽ വൈക തിരിഞ്ഞു നിന്ന് അവനെ മുറുകെ കെട്ടിപിടിച്ചു.....കാലുകൾ ഉയർത്തി അവൾ അവന്റെ കഴുത്തിലൂടെ കയ്യിട്ട് നിന്നു.... കുസൃതിയോടെ അവന്റെ കണ്ണുകളിലേക്ക് നോക്കി.....
നരി.........
വൈഗയുടെ ആ വിളിയിൽ ലയിച്ചു നിന്ന നിരഞ്ജന്റെ ചുണ്ടുകളെ വൈക ബന്ധിച്ചു......അവന്റെ കൈകൾ വൈഗയുടെ ഇടുപ്പിൽ അമർന്നു......
ചെറു പുഞ്ചിരിയോടെ അവനിൽ നിന്നും അകന്ന വൈക, കൈകൾ കെട്ടി അവനെ തന്നെ നോക്കി ടേബിളിൽ ചാരി നിന്നു....
നാളെ.... നാളെയൊരു കൂട്ടം ഞാൻ തരുന്നുണ്ട്.......
നാളെയല്ല... ഇന്ന്...
അവളുടെ അടുത്തേക്ക് കുസൃതിയോടെ നടന്നു വരുന്ന നിരഞ്ജനെ തള്ളിമാറ്റി അവൾ പുറത്തേക്ക് ഓടി.....
അതേ.... കീ പോക്കറ്റിൽ തന്നെയുണ്ട്.... ഞാൻ കണ്ടുട്ടോ.....
പോകുന്ന പോക്കിൽ നിരഞ്ജനെ നോക്കി കണ്ണടച്ച് കൊണ്ടു വൈക പറഞ്ഞു..... ചിരിച്ചു കൊണ്ടു നിരഞ്ജൻ അവളെ പിടിക്കായി ഓടി....
വൈക ചിരിച്ചു കൊണ്ടു ഓടി.... ഇടയ്ക്കു നിരഞ്ജനെ തിരിഞ്ഞു നോക്കിയ അവൾ ആരെയോ ഇടിച്ചു വേച്ചു താഴേക്ക് വീണു.....
അയ്യോ......
അമ്മേ......
വൈക കൈകൾ തടവികൊണ്ടു എണീറ്റു നിന്നു.... നേരെ നോക്കിയപ്പോൾ കണ്ടു സുകന്യയും വനജയും കത്തുന്ന കണ്ണുകളുമായി വൈകയെയും നിരഞ്ജനെയും മാറി മാറി നോക്കുന്നത്.....
നിരഞ്ജൻ വേഗം അവളുടെ അടുത്തേക്ക് വന്നു....
കാശി.. മോളേ.... വല്ലതും പറ്റിയോ.....
ഇല്ലാ.... ഏട്ടാ.....
ചിരിച്ചു കൊണ്ടു വൈക അവനെ നോക്കി.. പിന്നെ വനജയുടെ അടുത്തേക്ക് നീങ്ങി നിന്നു..
ചിറ്റ എപ്പോൾ വന്നു... കണ്ടില്ലല്ലോ.....
ഓ.... അല്ലേലും ഞങ്ങളെ ഒന്നും നിനക്ക് കണ്ണിൽ പിടിക്കില്ലല്ലോ....
നാണം ഉണ്ടോ രണ്ടിനും...... ഇള്ള കുട്ടികൾ ആണെന്നാ വിചാരം...
ഇവിടെ ഒരു പെൺകുട്ടി ഉള്ളതല്ലേ.....
വനജ എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു.... ബഹളം കേട്ട് മുത്തശ്ശിയും മുത്തശ്ശനും അരുന്ധതിയും സേതുവും ബാക്കിയുള്ളവരുമെല്ലാം അകത്തേക്ക് വന്നു....
തല താഴ്ത്തി നിൽക്കുന്ന വൈകയെയും, അവളോട് ചേർന്നു നിൽക്കുന്ന നിരഞ്ജനെയും കണ്ടു സേതു അവരുടെ അടുത്തേക്ക് ചെന്നു......
എന്താ.. എന്താ മോനെ.......
ഏട്ടൻ കണ്ടോ... ദേ ഈ പെണ്ണ് എന്റെ മോളേ തള്ളി താഴെയിട്ടു.....
കണ്ടോ... കണ്ടോ.....
സുകന്യയെ തിരിച്ചും മറിച്ചും നിർത്തി വനജ എല്ലാവരേയും നോക്കി......
അമ്മേ... ഞാൻ......
വൈക അരുന്ധതിയെ കണ്ണു നിറച്ചുകൊണ്ടു നോക്കി....
അച്ഛാ... കാശിയെ ഞാൻ ഓടിച്ചപ്പോൾ അവൾ പോയി സുകന്യയെ തട്ടി വീണു.. അല്ലാണ്ട് സുകന്യ അല്ല വീണത്...
നിരഞ്ജൻ വൈഗയുടെ കൈ മുട്ട് കാണിച്ചു കൊടുത്തു കൊണ്ടു സേതുവിനെ നോക്കി... അവളുടെ കയ്യിൽ ചെറുതായി പോറൽ ഉണ്ടായിരുന്നു...
കണ്ടോ... ഏട്ടാ.... ഇവൻ പറയുന്നത്.....
വനജ കള്ളകരച്ചിലോടെ അയാളെ നോക്കി.....
വനജേ... നീ അകത്തു പോ..... വന്നപാടെ ആ കുട്ടിയോട് പോരിന് പോകാൻ തുടങ്ങിയോ.....
സുകന്യയുടെ അച്ഛൻ വനജയെ നോക്കി കണ്ണുരുട്ടി.... മുത്തശ്ശി അപ്പോഴേക്കും വൈകയേ ചേർത്ത് പിടിച്ചു കണ്ണു കൊണ്ടു സാരമില്ല എന്ന് കാണിച്ചു....
മോനെ... വൈകയ്ക്ക് കയ്യിൽ മരുന്ന് വച്ചു കൊടുക്ക്...
അരുന്ധതി നിരഞ്ജനെ നോക്കികൊണ്ടു അകത്തേക്ക് നടന്നു.... വൈക വേഗം തന്നെ അവരുടെ പുറകെ പോയി....
വനജേ... നമ്മൾ നല്ലൊരു കാര്യത്തിന് ആണ് വന്നത്... വെറുതെ ആൾക്കാരെ കൊണ്ടു അതുമിതും പറയിപ്പിക്കണ്ട.....
മുത്തശ്ശൻ അതും പറഞ്ഞു ഹാളിലേക്ക് നടന്നു... പുറകെ തന്നെ ബാക്കി ഉള്ളവരും.... വനജ സുകന്യയെയും വിളിച്ചു കൊണ്ടു അകത്തേക്ക് പോകാൻ തുടങ്ങുമ്പോൾ ആണ് നിരഞ്ജൻ അവർക്ക് കുറുകെ വന്നു നിന്നത്...
ചിറ്റേ... ഇത്രയ്ക്ക് ചീപ് ആകരുത്...
ഞാൻ എന്റെ ഭാര്യയെ ആണ് ഓടിച്ചത്, സ്നേഹിച്ചത്... എല്ലാവരും ഉണ്ടെന്ന ബോധം ഞങ്ങൾക്ക് രണ്ടു പേർക്കും ഉണ്ട്....
പിന്നെ... ദയവു ചെയ്ത്, ഇമ്മാതിരി കുരുട്ട് പണികൾ കുറയ്ക്കണം...
അവൻ സുകന്യയെ നോക്കി കണ്ണുരുട്ടി കൊണ്ടു റൂമിലേക്ക് കയറി....
വൈഗയുടെ കയ്യിൽ മരുന്ന് വച്ചു കൊടുക്കുമ്പോൾ ആണ് അരുന്ധതിയെ മുത്തശ്ശി വിളിച്ചു കൊണ്ടു പോയത്.....
മോളെ... ദാ... ഇത് പിടിക്ക്... ഞാൻ ഇപ്പോൾ വരാം...
അവളുടെ കയ്യിൽ മരുന്ന് കൊടുത്തു അരുന്ധതി പുറത്തേക്ക് പോയി.... വൈക അതെടുത്തു മണത്തു നോക്കി.....കർപ്പൂരാദി തൈലം ആണ്...
വൗ... നല്ല മണം...
അവളത് മൂക്കിൽ വലിച്ചു കേറ്റി..... ആസ്വദിച്ചു നിൽകുമ്പോൾ ആണ് നീലു അങ്ങോട്ട് വന്നത്..
എന്താ ഏടത്തി.....
എന്നാ മണവാടി ഇതിന്.... സൂപ്പർ.....
തൈലം അവൾക്ക് നേരെ കാട്ടി വൈക ചിരിച്ചു... നീലു മരുന്ന് വാങ്ങി അവൾക്കു തേച്ചു കൊടുക്കാൻ തുടങ്ങി...അതുകണ്ടു കൊണ്ടാണ് സുകന്യ അങ്ങോട്ട് വന്നത്...
ഓ... നാത്തൂനെയും ഇത്ര വേഗത്തിൽ നീ കയ്യിലെടുത്തോ.....
എന്റെ സ്ഥാനം തട്ടിയെടുത്തിട്ട്... നാണം ഇല്ലല്ലോ...
സുകന്യ വൈകയെ നോക്കി ദേഷ്യത്തിൽ പറഞ്ഞു... നീലുവിനും വൈകയ്ക്കും ദേഷ്യം വന്നു...
അതെങ്ങനെ നിന്റെ സ്ഥാനം ആകും... എന്റെ ഏട്ടൻ സ്നേഹിച്ചതും വിവാഹം കഴിക്കാൻ ആഗ്രഹിച്ചതും വൈക ഏടത്തിയെ ആണ്... പിന്നെങ്ങനെ നീ ആകും..
നീലു... ദേ ഇവളുടെ കല്യാണം മുടങ്ങിയ സഹതാപം കൊണ്ടല്ലേ... അതെല്ലാർക്കും അറിയുന്ന കാര്യാമാണ്... എന്നിട്ട് ഓരോ കള്ളകഥയും കൊണ്ടു വരണ്ട ആരും...
എനിക്ക് അറിയാം... സഹതാപം ഒന്ന് കൊണ്ടു മാത്രം ആണ് ഇവളെ രഞ്ജു ഏട്ടൻ കെട്ടിയത് എന്ന്...
സുകന്യ പറയുന്നത് കേട്ട് വൈകയുടെ കണ്ണുകൾ നിറഞ്ഞു വന്നു.... നീലുവിന് നന്നായി ദേഷ്യം വന്നു...
സുകന്യ.. നിനക്ക് അത്രയ്ക്ക് സംശയം ആണെങ്കിൽ പോയി ഏട്ടനോട് ചോദിക്കു..
അല്ലാണ്ട് വേണ്ടാതീനം പറഞ്ഞു ഇങ്ങോട്ട് വരണ്ട....
ഏട്ടൻ എങ്ങാനും അറിഞ്ഞാൽ നിന്റെ കാര്യം പോക്കാകും... പറഞ്ഞേക്കാം...
ഒന്ന് പോയെ നീലു... ദേ ഇവള് ഇടയിൽ വന്നില്ലായിരുനെങ്കിൽ ഇവളുടെ കഴുത്തിൽ കിടക്കുന്ന ഈ താലി എന്റെ കഴുത്തിൽ കിടന്നേനെ...
വൈഗയുടെ താലിയിൽ പിടിച്ചു കൊണ്ടു സുകന്യ നീലുവിനെ നോക്കി... വൈകയ്ക്ക് അവളുടെ ആ പ്രവൃത്തി തീരെ ഇഷ്ടായില്ല... അവൾ സുകന്യയുടെ കൈ ആ താലീയിൽ നിന്നും തട്ടി എറിഞ്ഞു.. പിന്നെ ദേഷ്യത്തിൽ അവളെ നോക്കി മുന്നോട്ട് പോയി...
ഓ.... കെട്ടിലമ്മയ്ക്ക് പിടിചില്ല....അതേ ഒന്ന് നിന്നെ...
സുകന്യ അവൾക്കു മുന്നിൽ തടസ്സം ആയിട്ട് വന്നു നിന്നു... വൈക ഇനിയും എന്താ എന്നുള്ള രീതിയിൽ അവളെ നോക്കി...
നീയും ഏട്ടനും തമ്മിൽ അത്രയ്ക്ക് രസത്തിൽ അല്ല എന്ന് എനിക്ക് അറിയാം...തറവാട്ടിൽ വച്ചു തന്നെ നിന്റെ മുഖഭാവത്തിൽ നിന്നും എനിക്കതു മനസിലായതാണ്...
പുച്ഛചിരി ചിരിച്ചു കൊണ്ടു സുകന്യ വൈകയേ നോക്കി... വൈക ചിരിച്ചു കൊണ്ടു നീലുവിനെ നോക്കി...
അതേ..... നിരഞ്ജൻ ഈ കഴുത്തിൽ താലി കെട്ടിയിട്ടുണ്ട് എങ്കിൽ... ഈ വൈക എന്നും നിരഞ്ജന്റെത് തന്നെ ആയിരിക്കും...
ഞങ്ങൾ ഉടക്കും , സ്നേഹിക്കും... ചിലപ്പോൾ തല കുത്തി നില്കും.. എന്തേ...
അല്ല.. മോള് കയറി വരുമ്പോൾ തന്നെ കണ്ടില്ലായിരുന്നോ.. ഏ....
വൈക സുകന്യയെ നോക്കി പറഞ്ഞു കൊണ്ടു അവളുടെ റൂമിലേക്ക് പോയി.. നീലുവും സുകന്യയെ പുച്ഛത്തോടെ നോക്കി കൊണ്ടു അവളെ കടന്നു പോയി... ദേഷ്യം വന്ന സുകന്യ അവിടെയിരുന്ന സ്റ്റീൽ ഗ്ലാസ് ശക്തിയിൽ താഴേക്ക് എറിഞ്ഞു....
♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️
അത്താഴശേഷം എല്ലാവരും കൂടി ഗാർഡനിൽ ഇരുന്നു നിരഞ്ജന്റെ യാത്രയെ കുറിച്ചുള്ള സംസാരത്തിൽ ആണ്... നാളെ ഒരു ദിവസം മാത്രമേ ഉള്ളു... പിറ്റേന്ന് ഉച്ചയ്ക്ക് ആണ് നിരഞ്ജന്റെ ഫ്ലൈറ്റ്...
രണ്ടു പാർട്ട് ആയിട്ടാണ് ട്രെയിനിംഗ്.. ആദ്യത്തെ സെക്ഷൻ മുസോറിയിൽ വച്ചാണ്... അത് കഴിഞ്ഞു ഹൈദരാബാദ് നാഷണൽ പോലീസ് അക്കാഡമിയിൽ ആണ്...
വൈകയും നീലുവും മീനുകുട്ടിയും നന്ദുട്ടനും അപ്പൂസും കൂടി ചെമ്പകചോട്ടിൽ ഇരുന്നു... സുകന്യ നിരഞ്ജന്റെ അടുത്തായി ഇരുന്നു.. അത് കണ്ടു വനജയ്ക്ക് സന്തോഷം ആയി...
മോനെ... അറിയുന്ന ആരേലും ഉണ്ടോ കൂടെ..
ഉണ്ട് മുത്തശ്ശി..... പിന്നെ മലയാളികൾ കാണും...
മ്മ്... സൂക്ഷിക്കണം മോനെ... നമ്മുടെ നാട് പോലെയൊന്നുമല്ല...
അവരുടെ സംസാരം കേട്ട് നിരഞ്ജൻ ചിരിച്ചു കൊണ്ടു സേതുവിനെ നോക്കി....
അമ്മേ... ആദ്യമായൊന്നും അല്ലല്ലോ... അവൻ പോട്ടെ.. പോയി ഒന്നാംതരം പോലീസ് ആയിട്ട് വരട്ടെ...
അങ്ങനെ പറഞ്ഞു കൊടുക്ക് മോനെ...
മുത്തശ്ശൻ ചിരിച്ചു കൊണ്ടു നിരഞ്ജന്റെ പുറത്ത് തട്ടി....
അല്ല മോനെ.. വൈക മോള്....
മുത്തശ്ശി അവനെ സംശയരൂപത്തിൽ നോക്കി.. അത് കേട്ട് നിരഞ്ജന്റെ മുഖം മങ്ങി...
അവളെ കൊണ്ടു പോകാനൊന്നും പറ്റില്ല.... ട്രെയിനിങ് കഴിഞ്ഞു ആദ്യത്തെ പോസ്റ്റിങ്ങ് എവിടെ ആണോ, അങ്ങിട്ടു കൊണ്ടു പോകണം.....
വല്യേട്ടാ... ഇവൻ പോയാൽ അവൾ അവളുടെ വീട്ടിൽ പോയി നിൽക്കട്ടെ.... അതല്ലേ നല്ലത്...
അതെന്തിന് ആണ് വനജേ....
അരുന്ധതി സംശയരൂപത്തിൽ അവളെ നോക്കി...
അല്ല... ഞാൻ പറഞ്ഞെന്നേയുള്ളൂ....
നീ കൂടുതൽ പറയണ്ട.... കേട്ടല്ലോ.....
സുകന്യയുടെ അച്ഛൻ വനജയെ തറപ്പിച്ചൊന്നു നോക്കി...
ഏടത്തി... സുകന്യമോള് ഇവിടെ നിൽക്കട്ടെ... നിങ്ങൾക്ക് ഒരു കൂട്ടാകുമല്ലോ...
അവൾക്കു ആണെങ്കിൽ നിങ്ങൾ എല്ലാവരും എന്ന് വച്ചാൽ ജീവനാണ്... അല്ലെ മോളേ...
സുകന്യ നാണിച്ചു കൊണ്ടു നിരഞ്ജനെ നോക്കി... അവന്റെ നോട്ടം തൊട്ടപ്പുറത്ത് അപ്പൂസിനോട് കൊഞ്ചി കൊണ്ടിരിക്കുന്ന വൈകയിൽ ആണെന്ന് അവൾക്ക് മനസിലായി.....
അത് വേണ്ട സേതു...... ഇവിടെ വൈക മോള് ഉണ്ടാല്ലോ...
മുത്തശ്ശി പെട്ടെന്ന് കേറി പറഞ്ഞു.. വനജ ദേഷ്യത്തോടെ അമ്മയെ നോക്കി... നിരഞ്ജന്റെ നോട്ടം വൈകയിൽ ആണെന്ന് കണ്ട മുത്തശ്ശി അവനോട് എണീറ്റു പൊക്കോളാൻ പറഞ്ഞു....
നിരഞ്ജൻ വേഗം തന്നെ എഴുനേറ്റ് അവളുടെ അടുത്തേക്ക് നടന്നു.....
അവരുടെ പുതുമോടി ഇതുവരെ തീർന്നില്ല അല്ലെ ആതി...
മുത്തശ്ശി ചിരിച്ചു കൊണ്ടു ചോദിച്ചു... അരുന്ധതി മറുപടി ആയി മനസ്സ് നിറഞ്ഞൊന്ന് ചിരിച്ചു...
♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️
നിരഞ്ജൻ വൈകയുടെ അടുത്തേക്ക് വരുന്നത് കണ്ടു നീലു കുട്ടികളെയും വിളിച്ചു ഊഞ്ഞാലാടാൻ പോയി.... വൈക എണീറ്റു നിന്നു നിരഞ്ജനെ നോക്കി പുഞ്ചിരിച്ചു, അവൻ നീട്ടിയ കയ്യിൽ പിടിച്ചു അവനോട് ചേർന്നു നടന്നു...
മുത്തശ്ൻ മനസു നിറഞ്ഞു സേതുവിനെയും അരുന്ധതിയെയും നോക്കി.... അത് കണ്ടു സുകന്യ എഴുന്നേറ്റു അവരുടെ അടുത്തേക്ക് പോകാനായി.. എന്നാൽ മുത്തശ്ശി അവളെ കടുപ്പിച്ചു നോക്കി... അകത്തേക്ക് പോയി...
നിരഞ്ജൻ വൈഗയുടെ അരയിലൂടെ ചുറ്റി പിടിച്ചു അവളെ ചേർത്ത് പിടിച്ചു....വൈക അവന്റെ കയ്യിൽ ഒതുങ്ങി നിന്നു.... പരസ്പരം ഒന്നും സംസാരിക്കാതെ രണ്ടു പേരും അവരുടെ റൂമിന്റെ ബാൽക്കണിയിലേക്ക് കയറി.....
അവിടെ നിന്നാൽ പുറത്തിരിക്കുന്നവർക്ക് കാണാൻ ആകില്ല.... നിരഞ്ജൻ അവളെ വിട്ടു ചെയറിലേക്ക് ഇരുന്നു, കൈകൾ തലയ്ക്കു പിന്നിൽ വച്ചു ചാഞ്ഞിരുന്നു...
വൈക കൈവരിയിൽ പിടിച്ചു പുറത്തോട്ടു നോക്കി നിന്നു.... കുറച്ചു സമയം അങ്ങനെ നിന്ന വൈക തന്റെ പുറകിൽ നിരഞ്ജന്റെ സാമിപ്യം അറിഞ്ഞു... അവൾ തിരിഞ്ഞു അവനു നേരെ നിന്നു...... നിരഞ്ജന്റെ കൈകൾക്കുളളിൽ ആണ് വൈക......
കാശി......
അവനെ കണ്ണുകൾ മാത്രം ഉയർത്തി അവൾ നോക്കി... ആ കണ്ണുകളിൽ നിരഞ്ജനോടുള്ള പ്രണയം ആർത്തലച്ചു കൊണ്ടിരുന്നു.....
ഞാൻ.... പോയാൽ........
അവനെ പറയാൻ സമ്മതിക്കാതെ വൈക അവന്റെ ചുണ്ടുകളെ കൈകൾ കൊണ്ടു ബന്ധിച്ചു..... ശേഷം അവന്റെ നെഞ്ചിലേക്ക് ചാരി നിന്നു.....
വേഗം വരണം... കാത്തിരിപ്പുണ്ട് നരിയുടെ കാശി ഇവിടെ എന്ന ഓർമയിൽ....
നനുത്ത സ്വരത്തിൽ വൈക നിരഞ്ജനോട് പറഞ്ഞു.... നിരഞ്ജൻ പ്രേമപൂർവം അവളെ നോക്കി.. പതിയെ അവളുടെ മുഖം പിടിച്ചുയർത്തി... സിന്ദൂരം തൊട്ട നെറ്റിയിൽ ചുണ്ടുകൾ ചേർത്തു.... കണ്ണുകൾ അടച്ചുകൊണ്ട് നിർവൃതിയിൽ വൈക നിന്നു..... അവന്റെ ചുണ്ടുകൾ പതിയെ അവളുടെ നെറ്റിയിൽ നിന്നും താഴേക്കിറങ്ങി, മൂക്കിൻ തുമ്പിലൂടെ അരിച്ചിറങ്ങി ഇണയെ തേടി....ഇണകളെ കണ്ടു മുട്ടിയ ആവേശത്തിൽ നിരഞ്ജന്റെ കൈകൾ അവളിൽ പിടി മുറുക്കി......
പരസ്പരം ആവേശത്തോടെ രണ്ടു പേരും ആ ചുംബനത്തിൽ അലിഞ്ഞു ചേർന്നു..... കണ്ണുകൾ കൂമ്പിയടച്ചു വൈക നിന്നു...... ചോര പൊടിഞ്ഞ ചുണ്ടുകളെ തുടച്ചു കൊണ്ടു വൈക നിരഞ്ജനെ നോക്കി... കുസൃതിയോടെ നിരഞ്ജൻ അവളെ ഒന്നുകൂടി തന്നിലേക്ക് അടുപ്പിച്ചു...
അപ്പോൾ എങ്ങനാ...... പട്ടിണി മാറ്റി തരാൻ ഉദ്ദേശം ഉണ്ടോ.....
അയ്യടാ.....
അവനെ പുറകിലേക്ക് തള്ളി വൈക റൂമിലേക്ക് കയറി... നിരഞ്ജനും വർദ്ധിച്ച ആവേശത്തോടെ അകത്തേക്ക് കയറി..... പകച്ചു പണ്ടാരമടങ്ങി നിൽക്കുന്ന വൈകയെ കണ്ടു നിരഞ്ജൻ ബെഡിലേക്ക് നോക്കി.....
അപ്പൂസും നന്ദുട്ടനും മീനുകുട്ടിയും സുഖമായി കിടന്നുറങ്ങുന്നുണ്ട് അവിടെ... നിരഞ്ജൻ ദയനീയമായി വൈകയേ നോക്കി....
അതേ... ഞാൻ നീലുവിന്റെ കൂടെ കിടന്നോളാം... ഏട്ടൻ ഇവിടെ കിടന്നോ...
വൈക പുതപ്പ് എടുത്തു പുറത്തേക്ക് നടന്നു... നിരഞ്ജൻ ഒരു ഇളി അവളെ ഇളിച്ചു കാണിച്ചു കൊണ്ടു അപ്പൂസിന്റെ അരികിലായി കിടന്നു...
എന്നാലും വല്ലാത്ത ചതി ആയിപോയി.....
നിരഞ്ജൻ വൈകപുറത്തേക്ക് പോയ വഴി നോക്കി ദീർഘനിശ്വാസം എടുത്തു കൊണ്ടു കണ്ണടച്ച് കിടന്നു....
....♦️
വൈകാശി തിങ്കൾ, പാർട്ട് 25
♦️♦️♦️
പിറ്റേന്നു രാവിലെ പൂവത്തു വീടിന്റെ മുന്നിൽ ഒരു കാർ വന്നു നിന്നു. സേതു ആരാണെന്നു നോക്കാനായി ഇറങ്ങി വന്നു. മുറ്റത്തായി നിർത്തിയ കാറിന് നിന്നും അരുന്ധതിയുടെ വീട്ടുകാർ ഇറങ്ങി വരുന്നത് കണ്ട സേതു സന്തോഷത്തോടു അവരെ സ്വീകരിക്കാനായി അടുത്തേക്ക് ചെന്നു. അരുന്ധതിയുടെ അമ്മയും അച്ഛനും തീർഥയും മുരളിയുടെ ഭാര്യയും കുട്ടികളും ആയിരുന്നു വന്നത്.സേതു സന്തോഷത്തോടെ അവരുടെ അടുത്തേക് ചെന്നു
അച്ഛാ .. അമ്മെ.... വാ കയറി വാ ...... ആതി .....ഇങ്ങോട്ടൊന്ന് വന്നേ .....
അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു കൊണ്ടു സേതു അച്ഛനെ ആലിംഗനം ചെയ്തു....
ദാ വരുന്നു സേതുവേട്ടാ...
ഇറങ്ങി വന്ന അരുന്ധതി അവരെ കണ്ട സന്തോഷത്തിൽ ഓടി പോയി അമ്മയെ കെട്ടിപിടിച്ചു. കുറച്ചു നേരം സംസാരിച്ചു നിന്ന്, എല്ലാവരും ചേർന്ന് അകത്തേക്ക് കയറി . സേതുവിൻറെ അച്ഛനും അരുന്ധതിയുടെ അച്ഛനും ഹാളിൽ ഇരുന്നു സംസാരിക്കാൻ തുടങ്ങി. കുട്ടികൾ നീലുവിന്റെ കൂടെ പോയി .. പെണ്ണുങ്ങൾ എല്ലാം തന്നെ കിച്ചണിലേക്കും നടന്നു . വൈക മുത്തശ്ശിയുടെ ശബ്ദം കേട്ട് അടുക്കളയിലേക്ക് വന്നപ്പോൾ അവരെ കണ്ടു ഓടി ചെന്ന് കെട്ടിപിടിച്ചു.അവർ പുഞ്ചിരിച്ചു കൊണ്ടു അവളുടെ നിറുകയിൽ തലോടി...
മുത്തശ്ശി .... എപ്പോഴാ വന്നേ ... എന്നിട്ട് എല്ലാവരും ഉണ്ടോ. ..
ഉണ്ടല്ലോ മോളെ .... കുട്ടികൾ നീലുവിന്റെ അടുത്തുണ്ട് .....മുരളിയുടെ ഭാര്യ വല്ലിയും ഉണ്ട്....
അപ്പോഴാണ് അവൾ തീർത്ഥയെ കണ്ടത്. ..വൈക തീർഥയെ നോക്കി ചിരിച്ചു കൊണ്ട് അടുത്തേക്ക് നടന്നു... അവളുടെ കയ്യിൽ പിടിച്ചു കൊണ്ടു സംസാരിക്കാൻ തുടങ്ങി.
ഹായ് തീർഥ ... എന്തൊക്കെയുണ്ട് ....
ഹായ് വൈക...
അവർ തമ്മിൽ സംസാരിക്കുന്നത് കണ്ട് സുകന്യ വനജയെ മെല്ലെ തോണ്ടി അതാരാണെന്നു ചോദിച്ചു....
അല്ല ഏടത്തി. .. ഏത് ഈ കുട്ടി....
ചിറ്റേ ഏത് തീർഥ... രഞ്ജു ഏട്ടന്റെ മുറപ്പെണ്ണ് ആണേ...
വൈക അരുന്ധതിയെ നോക്കി കണ്ണിറുക്കി കൊണ്ട് പറഞ്ഞു. സുകന്യ മുഖം വീർപ്പിച്ചു നില്കുന്നത് കണ്ടപ്പോൾ തന്നെ തീർഥയ്ക്ക് കാര്യം മനസിലായി. വൈക അവളെയും കൊണ്ട് മുത്തശ്ശിക്കൊരു ഉമ്മ കൊടുത്ത പുറത്തേക്ക് നടന്നു.
അവളും മുറപ്പെണ്ണ് തന്നെ ആണോ അമ്മെ ... ഇവരൊക്കെ ഉണ്ടായിട്ടാണോ രഞ്ജു പുറത്തുന്നു കെട്ടിയത്. .
വനജ... ഈ വിഷയം ഒരു തവണ പറഞ്ഞു കഴിഞ്ഞതാണ് ... വീണ്ടും വീണ്ടും പറയണ്ട ... മനസ്സിലായോ. ..
സുകന്യ ... അപ്പുറത്തേക്ക് ചെല്ലു .. മ്മ്മ്
മുത്തശ്ശി അവളെ കലിപ്പിച്ചു നോക്കികൊണ്ട് പച്ചക്കറി മുറിക്കാൻ തുടങ്ങി. വനജ അമ്മ പറഞ്ഞത് ഇഷ്ടമാവാഞ്ഞിട്ട ചവിട്ടി തുള്ളി മുറ്റത്തേക്ക് ഇറങ്ങി. അരുന്ധതിയുടെ അമ്മയ്ക്ക് കാര്യങ്ങൾ എല്ലാം തന്നെ ഏകദേശം മനസിലായി.
അവർ ചിരിച്ചുകൊണ്ട് വനജ പോയ ഭാഗത്തേക്ക് നോക്കി.
നിരഞ്ജൻ ആരെയോ കാണാനായി രാവിലെ തന്നെ പോയതാണ് ... ബോറടിച്ച ഇരിക്കുമ്പോൾ ആണ് കുട്ടികളും തീർഥയും ഒക്കെ വന്നത്. അതുകൊണ്ട് തന്നെ വൈകയ്ക്ക് സന്തോഷം ആയി. അവളുടെ വീട്ടുകാർ രാത്രിയിൽ വരുമെന്ന് വിളിച്ചു പറഞ്ഞിരുന്നു. തീർഥയും വൈകയും കൂടി നീലുവിന്റെയൊക്കെ അടുത്തേക്ക് പോയി സംസാരിച്ചു കൊണ്ടിരുന്നു. മനോഹരമായ ആ ഗാർഡനിലെ പിച്ചക പൂക്കളുടെ ഇടയിലായി അവരിരുന്നു.....
വൈകയ്ക്ക് വിഷമം ഇല്ലേ .. ഏട്ടൻ പോകുന്നതിൽ.. കല്യാണം കഴിഞ്ഞു കുറച്ചല്ലേ ആയുള്ളൂ....
തീർഥ വൈകയേ നോക്കികൊണ്ട് ചോദിച്ചു. . അത് കേട്ടപ്പോഴേ അവളുടെ മുഖം വാടി .. നീലു തീർഥയെ നോക്കി കണ്ണുകൊണ്ടു വേണ്ട എന്ന് കാണിച്ചു. അവൾക്ക് അറിയാമായിരുന്നു, എത്രയും ദിവസം കൊണ്ട് തന്ന വൈക മാനസികമായി നിരഞ്ജനുമായിട്ട് വളരെ അറ്റാച് ആയി കഴിഞ്ഞു എന്ന്. പെട്ടന്ന് തന്ന നീലു വിഷയം മാറ്റി സംസാരിക്കാൻ തുടങ്ങി
അല്ല തീർഥ ചേച്ചിയും ഏടത്തിയും ഒരേ പ്രായം അല്ലേ ... എന്നാലും ഏട്ടന്റെ വൈഫ് alle..
.വൈക എന്ന് വിളിക്കാതെ ഏടത്തി എന്ന് വിളിച്ചൂടെ
അയ്യേ ... അത് വേണ്ട അല്ലെ വൈക. .. ഒരുമാതിരി ഊള ആയിരിക്കും. .. ഇങ്ങനെ പോരെ വൈക.....
അയ്യോ മതി.... ഏടത്തി എന്ന് നീ വിളിക്കുന്നത് തന്നെ സഹിക്കാനാകുന്നില്ല...
തീർഥ ചിരിച്ചു കൊണ്ട് വൈകയേ നോക്കി.വൈക നീലുവിനെ കെട്ടിപിടിച്ചു ഇരുന്നു... അപ്പോഴാണ് സുകന്യ അങ്ങോട്ടേക് വരുന്നത് കണ്ടത്, അവൾ വേഗം തന്നെ കണ്ണ് കൊണ്ട് വൈകയ്ക്ക് കാണിച്ചു കൊടുത്തു. . ആ വരവ് കണ്ടപ്പോൾ തന്ന അവർക്ക് മനസിലായി എന്തോ കോനിഷ്ട ഒപ്പിക്കാൻ ഉള്ള വരവാണെന്നു.
ഹായ് ... എല്ലാരും ഇവിടെ ഇരിക്കുവാണോ.... ഞാനും കൂടി കൂടട്ടെ
ആ കൂടിക്കോ. ..പക്ഷ കുത്തുതിരുപ്പു ഉണ്ടാക്കരുത് ...
അതെന്ത് നീലു അങ്ങനെ പറഞ്ഞത് ...ഏ
ഏയ് ഒന്നല്ല ...
ആ ഒന്നുല്ലെൻകിൽ നിനക്ക് കൊള്ളാം ....ആ
സുകന്യ അവളെ നോക്കി കണ്ണുരുട്ടി കൊണ്ട് പറഞ്ഞു. നീലു അവളെ നോക്കി തൊഴുതു കൊണ്ട് അവിടുന്ന് എണീറ്റ് പോയി.പണ്ട് മുതൽ തന്നെ സുകന്യ അങ്ങനെ തന്നെ ആണെന്ന് അവൾക്കറിയാം... അതുകൊണ്ട് തന്നെ വെറുതെ പ്രശ്നം ഉണ്ടാകേണ്ട എന്ന് വിചാരിച്ചു...
സുകന്യ തീർഥയുടെ അടുത്തായി ഇരുന്നു . ഒളികണ്ണിട്ട് മീന്കുട്ടിയോട് സംസാരിക്കുന്ന വൈകിയേ നോക്കി......
അല്ല.. തീർഥ രഞ്ജു ഏട്ടനെ കണ്ടിട്ടുണ്ടോ.
ഉണ്ടല്ലോ ... എന്തെ. ...
ഏയ്. . ഞങ്ങളുടെ കല്യാണം ഫിക്സ് ചെയ്തത് ആയിരുന്നു .. ദേ ഇവളുണ്ടല്ലോ വളച്ചു എടുത്തത് ആണ് ഏട്ടനെ ..
അയ്യോ ...അങ്ങനെ ആണോ ... പക്ഷെ ഏട്ടൻ പറഞ്ഞത് ലവ് മാര്യേജ് ആണെന്ന് ആണല്ലോ. ..
അല്ലല്ലോ. . ഇവളെ മോശക്കാരി ആക്കേണ്ട എന്ന് വിചാരിച്ചു ഏട്ടൻ ചുമ്മാ പറഞ്ഞതാ. .
തീർഥ വൈകയെ നോക്കി .. അവൾ ദേഷ്യം വന്നു വിങ്ങി ഇരിക്കുവാണ് .. തീർഥ അവളെ നോക്കി കണ്ണിറുക്കി കാണിച്ചു. അല്ലെങ്കിൽ അവൾ എന്തെങ്കിലും പറഞ്ഞാലോ എന്ന് തീർഥ ഭയന്നു.
വൈക വേഗം തന്നെ അവിടുന്ന് എണീറ്റ് പോകാൻ തുടങ്ങി, അവൾക്ക് നിരഞ്ജൻ പോകാൻ നിൽകുമ്പോൾ തന്നെ ഒരു സീൻ ഉണ്ടാക്കേണ്ട എന്ന് വിചാരിച്ചു. ..
ആ. . നീ പോകും. .. ഉള്ള കാര്യം പറഞ്ഞപ്പോൾ തമ്പുരാട്ടിക്ക് പൊള്ളിയോ ...അതെങ്ങനാ ... എല്ലാവരെയും വശീകരിച്ചല്ലേ ശീലം. .
ഇതുകൂടി കേട്ടപ്പോൾ ഉള്ള ദേഷ്യം എല്ലാം പുറത്തു വന്നു വൈകയ്ക്ക് ...അവൾ നേരെ ചെന്ന് സുകന്യയെ രൂക്ഷമായി നോക്കി.
ഡി ..പോട്ടെ പോട്ടെ എന്ന് വയ്ക്കുമ്പോൾ തലയിൽ കേറുന്നോ. . ഞാനും രഞ്ജു ഏട്ടനും സ്നേഹിച്ചു തന്നെയാ കെട്ടിയെ. . അങ്ങേരെ ഞാൻ എന്റെ എല്ലാം കാട്ടി അങ്ങ് വശീകരിച്ചു. .. ഞങ്ങളുടെ ഫസ്റ്റ് നെറ്റും ഒടുക്കത്തെ നെറ്റും എല്ലാം കഴിഞ്ഞതാ . . പിന്നെയും നീ എന്നാത്തിനാ ഇടങ്കോൽ ഇട്ടോണ്ട് വരുന്നേ
ഇനി ഞാൻ അങ്ങേരുടെ പത്തു പിള്ളേരെ കൂടി പ്രസവിക്കും. .. എന്തെ. .. ഒന്ന് പൊടി. ...
തീർഥ ... എണീറ്റ് വന്നേ. .. ദേ .., ഇതിന്റെ കൂടി ഇരുന്ന് നിനക്ക് കൂടി വട്ടാകും. ..
തീർത്ഥയെ കയ്യിൽ പിടിച്ച എഴുന്നേൽപ്പിച്ചു കൊണ്ട് വൈക അകത്തേക്ക് നടന്നു . സുകന്യ അവൾ പോയ വഴി നോക്കി ദേഷ്യത്തോട് എണീറ്റ് അകത്തേക്ക് പോയി. ....
അല്ലാ.. ഈ സുകന്യ എന്താ ഇങ്ങനെ... അവ നിന്നോട് എന്താ എത്ര അസൂയ.. ഏട്ടനെ കിട്ടാഞ്ഞിട് ആണോ...
അല്ലാതെ പിന്നെ. .. അവളുട പറച്ചിൽ കേട്ടാൽ തോന്നും ഞാൻ അങ്ങേരെ ഓടിച്ചിട്ട് കെട്ടി ആണെന്ന്....
ആ ചിറ്റ... ഇവളെ പിരി കയറ്റുന്നത് ആണ്... ഏട്ടനെ കണ്ടാൽ തന്നെ തുടങ്ങും... ഒലിപ്പിക്കാൻ...ശവം.....
ഹഹ... ഹഹ....
അവളുടെ സംസാരം കേട്ടു തീർഥ പൊട്ടിച്ചിരിക്കാൻ തുടങ്ങി.... അത് കണ്ടു വൈകയ്ക്കും ചിരി വന്നു... അവരിരുവരും നടുമുറ്റത്ത് നിന്ന് പൊട്ടിചിരിച്ചു....
നിങ്ങൾക്ക് രണ്ടാൾക്കും വട്ടായോ.....
ഒന്ന് പോടീ... ആ പിശാച് പോയോ....
ആരുടെ കാര്യമാ ഏടത്തി..... സുകന്യ ചേച്ചി ആണോ....
ആഹാ... എന്റെ നാത്തൂനു കറക്റ്റ് മനസിലായല്ലോ.. അവളല്ലാതെ ആരാണിവിടെ പിശാച്.. ഹ്മ്മ്...
വൈക നെടുവീർപ്പ് ഇട്ടുകൊണ്ട് നീലുവിനെ നോക്കി ചിരിച്ചു.....അവൾക്ക് സുകന്യ പറഞ്ഞതിൽ കുറച്ചു സങ്കടമൊക്കെ തോന്നിയിരുന്നു... നിരഞ്ജൻ ഉണ്ടെങ്കിൽ അവൾ വൈകയോട് ഒന്നും പറയാൻ ആയി പോകില്ലായിരുന്നു എന്നവൾക്ക് അറിയാം...
ഏടത്തി പേടിക്കണ്ട... ഏട്ടൻ വന്നാൽ തീരുന്ന പ്രശ്നമേയുള്ളു...
ഹ്മ്മ്..... ഏട്ടനൊന്നും വരണ്ട...ഞാൻ തന്നെ മതി... പിന്നെ രഞ്ജു ഏട്ടൻ നല്ലൊരു കാര്യത്തിന് പോകുമ്പോൾ പ്രശ്നം ഉണ്ടാകേണ്ട എന്ന് വിചാരിച്ചു ആണ്......
മൂന്നു പേരും കൂടി സംസാരിച്ചു സമയം കളഞ്ഞു... കുറച്ചു കഴിഞ്ഞു വൈക എഴുന്നേറ്റു റൂമിലേക്ക് പോയി.... വേഗം തന്നെ ഡ്രസ്സ് മാറി തിരിച്ചു വന്നു...
അമ്മ എന്തിയെ നീലു...
അടുക്കളയിൽ കാണും... അല്ല ഏടത്തി എങ്ങോട്ടാ....
ഞാൻ ടൗണിൽ പോയിട്ട് വേഗം വരാം...ആനി അങ്ങോട്ട് വരും...
ആ... ഞാൻ വരണോ ഏടത്തി..
.ഞാനും തീർഥയും കൂടി വേണേൽ വരാം...
വേണ്ട മോളെ... ഞാൻ അമ്മയോട് പറഞ്ഞിട്ട് പോയി വേഗം വരാം..മ്മ്മ്... ഓക്കേ..
ഓക്കേ ഏടത്തി... സൂക്ഷിച്ചു പൊകുട്ടോ...
വൈക അവരെ രണ്ടു പേരെയും നോക്കി ബൈ പറഞ്ഞു കൊണ്ട് അടുക്കളയിലേക്ക് നടന്നു.... അമ്മയോടും മുത്തശ്ശിമാരോടും പറഞ്ഞു അവൾ ഉമ്മറത്തേക്ക് നടന്നു...
അല്ല മോൾ എങ്ങോട്ടാ...
ഞാൻ ടൗണിൽ വരെ പോയിട്ട് വരാം അച്ഛാ....
ആരേലും കൂടെ കൂട്ടിക്കോ മോളെ......
സേതു വൈകയുടെ അടുത്തേക്ക് വന്നിട്ട് പറഞ്ഞു... അവൾ ചിരിച്ചു കൊണ്ട് അയാളുടെ തോളിലേക്ക് ചാഞ്ഞു....
വേണ്ട മാഷേ... ആനി വരുന്നുണ്ട്... അപ്പോൾ ഞാൻ പോട്ടെ... ഏട്ടൻ വരുമ്പോഴേക്കും തിരിച്ചു വരണം...
ബൈ അച്ഛാ... ബൈ മുത്തശ്ശാ....
അവരോട് യാത്ര പറഞ്ഞു വൈക വേഗം തന്നെ ഇറങ്ങി.... ഒരു ഓട്ടോ ഇറങ്ങിയപാടെ അവൾക്ക് കിട്ടി...
ആനി... നീ എത്തിയോ......
ആ... ഓക്കേ.....
ആന്റിയൊക്കെ.....
ഇങ്ങോട്ടേക്ക് വരുവോ... എന്നാൽ ഓക്കേ.... ഞാൻ എത്താറായി... വന്നിട്ട് കാണാം... നീ അപ്പോഴേക്കും പറഞ്ഞു വയ്ക്കു.... ഓക്കേ ഡി... ബൈ...
വൈക ആനിയെ വിളിച്ചു ഫോൺ കട്ട് ചെയ്തു.... വേഗം തന്നെ നിരഞ്ജനെ വിളിച്ചു.....
വിഷ്ണുവിനോടും അവന്റെ കുറച്ചു ഫ്രണ്ട്സിനോടും സംസാരിച്ചു കൊണ്ട് നിൽകുമ്പോൾ ആണ് നിരഞ്ജന്റെ മൊബൈൽ റിങ് ചെയ്തത്...
ജസ്റ്റ് എ മൊമെന്റ്.......
അവൻ ഫോൺ കയ്യിലെടുത്തു പുറത്തേക്ക് നടന്നു..... വൈക ആണെന്ന് കണ്ട അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു...
എന്താ കാശി മോളെ...... ഏട്ടനെ കാണാണ്ട് നില്കാൻ ആകുന്നില്ല അല്ലെ...
അയ്യടാ.... അതെ ഞാൻ ടൗണിൽ വരെ ഒന്ന് പോകുവാ...... ആനി ഉണ്ട് കൂടെ....
ആ.. അമ്മയോട് പറഞ്ഞില്ലേ.....
മം.... പറഞ്ഞു.....
അല്ല... എന്തിനാപ്പോൾ ടൗണിലേക്ക്..... മ്മ്... ഞാൻ കൊണ്ടുവരാൻ വരാം....
എല്ലാം കഴിഞ്ഞു വിളിച്ചാൽ മതി..
വേണ്ട ഏട്ടാ... ആനി സ്കൂട്ടി കൊണ്ടുവന്നിട്ടുണ്ട്.... ഞങ്ങൾ വന്നോളാം....
വീട്ടിൽ എല്ലാവരും വന്നിട്ടുണ്ട്...അങ്ങോട്ട് ചെല്ല്.... ഇപ്പോൾ തന്നെ ടൈം ഉച്ച ആയില്ലേ...
ആ... എന്നാൽ ഓക്കേ...... നീ വേഗം വരണം കേട്ടോ...
മ്മ്... വരാം.... ഒരിടം വരെ പോകാനുണ്ട്.....
വൈക ചിരിച്ചു കൊണ്ടു അവനോടു പറഞ്ഞു ഫോൺ കട്ട് ചെയ്തു... നിരഞ്ജൻ പുഞ്ചിരിയോടെ ഫോണിലേക്ക് നോക്കി നിന്നു......
തുടരും.... ♦️
രചന: ചാരു വർണ്ണ