വൈകാശി തിങ്കൾ, പാർട്ട്‌ 23

Valappottukal


വൈക ക്ലാസ്സ്‌ കഴിഞ്ഞു വന്നു ചായയും കുടിച്ചു നടുമുറ്റത്ത് ഇരിക്കുകയാണ്..... കല്പടവിൽ ഇരുന്നു കൊണ്ടു അവൾ ആമ്പൽ പൂക്കളെ നോക്കികൊണ്ടു ഇരുന്നു... ചുണ്ടിലൂറുന്ന മന്ദഹാസം നിരഞ്ജന് വേണ്ടി ഉള്ളതായിരുന്നു.പടികളിൽ നിന്നും എഴുനേറ്റു വൈക ആമ്പൽ പൊയ്കയ്ക്ക് അരികിലേക്ക് നടന്നു... നറു ചിരിയോടെ ആമ്പലിന്റെ ഇതളുകളിൽ തലോടി കൊണ്ടു വൈക നിന്നു....

നരി.........

പതിയെ നനുത്ത സ്വരത്തിൽ നെഞ്ചിലെ ഒട്ടി കിടക്കുന്ന താലിയിൽ തൊട്ട് കൊണ്ടു അവൾ പറഞ്ഞു.....

എന്താണ് എന്റെ ഏടത്തി....... മഞ്ഞുമല ഉരുകി തുടങ്ങിയോ.......

നീലുവിന്റെ ശബ്ദം പുറകിൽ നിന്നും കേട്ടാണ് വൈക താലിയിലെ കൈ വിട്ടത്... നെഞ്ചിലെ തട്ടി അതങ്ങനെ വീണപ്പോൾ പറയാനാകാത്ത ഒരു വികാരം അവളിൽ ഉടലെടുത്തു.......

ചിരിച്ചു കൊണ്ടു നീലുവിനെ കെട്ടിപിടിച്ചു കൊണ്ടു വൈക അവളുടെ കവിളിൽ അമർത്തി ചുംബിച്ചു....

ആഹാ...... ഇത് ആരാ..... എന്റെ ഏട്ടന്റെ കാശി ആണോ......

നീലു അവളെ മുന്നിലേക്ക് നിർത്തിക്കൊണ്ട് ചോദിച്ചു...അപ്പോഴേക്കും അരുന്ധതിയും അവിടേക്ക് വന്നു.. അവർ അവളെ ചേർത്ത് പിടിച്ചു നെറുകയിൽ ചുംബിച്ചു.......

ഒരു പുഞ്ചിരിയോടെ അവരെ നോക്കി അവൾ റൂമിലേക്ക് കയറി പോയി....... അരുന്ധതി അവളെ നോക്കികൊണ്ട് നില്കുന്നത് കണ്ടു നീലു അമ്മയെ തോണ്ടി...

അമ്മേ.... എന്താ ഈ നോക്കുന്നെ.....

വൈക രഞ്ജുനെ മനസ്സിലാകുമോ എന്നെനിക്ക് ഭയം ഉണ്ടായിരുന്നു... എന്നാൽ അവളെപോലെ അവനെ സ്നേഹിക്കാൻ ആർക്കും ആകില്ലെന്ന് എനിക്ക് മുൻപ് തന്നെ മനസിലായത് ആണ്...

അവളൊരു പാവം കുട്ടിയ മോളേ..... രഞ്ജുന്റെ ഭാഗ്യം ആണ് വൈക മോള്.....

അരുന്ധതി സന്തോഷത്തോടെ നീലുവിനെ നോക്കികൊണ്ടു അകത്തേക്ക് പോയി....

♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️

വൈക ബെഡിലേക്ക് മലർന്നു കിടന്നു രണ്ടു കൈകളും മുകളിലേക്ക് വിടർത്തി വച്ചു..... നിരഞ്ജൻ കിടക്കുന്ന തലയിണ എടുത്തു മാറോട് ചേർത്തു......

സൊ...... നരി....... ഈ വൈകാ.... അല്ല നരിയുടെ മാത്രം കാശി......... ഇതാ നിങ്ങൾക്കായി എന്റെ ഹൃദയത്തിന്റെ വാതിൽ തുറന്നു തരുന്നു.....

അയ്യേ..... ഛെ....

വൈക വേഗം ചാടി എഴുന്നേറ്റു.....തലയ്ക്കിട്ട് സ്വയം കൊട്ടി.....

ഞാൻ എന്തൊരു പൈങ്കിളിയാ... ഒന്നുമില്ലേലും നരിയുടെ ഭാര്യ അല്ലെ... അതിന്റെ സ്റ്റാൻഡേർഡ് കാണിക്കണ്ടേ വൈകാ.....

കണ്ണാടിയിൽ നോക്കി സ്വയം പറഞ്ഞു കൊണ്ടു അവൾ റൂമിൽ ആകെ നടന്നു.....

എങ്ങനെ പ്രൊപ്പോസ് ചെയ്യും...ഏ......
അയ്യേ... എന്റെയൊരു ഗതികേട് നോക്കണേ.... ഭർത്താവിനെ പ്രൊപ്പോസ് ചെയുന്ന ഭാര്യ... അയ്യയ്യേ....

ഐഡിയ......

അവൾ വേഗം ഫോൺ എടുത്തു സിദ്ധുവിനെയും ആനിയെയും വിളിച്ചു കോൺഫറൻസ് കോളിൽ ഇട്ടു..

എന്നതാ വൈകാ... മനുഷ്യനെ ഉറങ്ങാനും സമ്മതിക്കില്ല നീ....

സിദ്ധു പാതി ഉറക്കത്തിൽ പിച്ചും പേയും പറയാൻ തുടങ്ങി....

ഡാ പട്ടി.... സീരിയസ് ആയി ഒരു കാര്യം ചോദിച്ചു വരുമ്പോൾ ഊളത്തരം പറയാതെടാ മരപ്പട്ടി....

മരപ്പട്ടി നിന്റെ കെട്ടിയോൻ......

ദേ.... എന്റെ കെട്യോനെ പറഞ്ഞാൽ ഉണ്ടല്ലോ......

ഏ.... എന്തോ .  എങ്ങനെ..... ആരാ....

ആനി ആയിരുന്നു അത്..... അവളുടെ തെറി വിളി കേട്ട് പോലും എഴുനേൽക്കാൻ മടിച്ച സിദ്ധു, അത് കേട്ട് ചാടി എഴുനേറ്റു......

മറുഭാഗത്തു നിന്നും അനക്കം ഒന്നും ഇല്ലാഞ്ഞപ്പോൾ സിദ്ധു പതിയെ അവളെ വിളിച്ചു..

വൈകാ....

മ്മ്...

കുഴപ്പം ആയോ......

ആയി.... ആയിന്ന തോന്നുന്നത്....

അമ്പടി.....

ആനി പൊട്ടിച്ചിരിച്ചു കൊണ്ടു പറഞ്ഞു...സിദ്ധു ആണെങ്കിൽ തല കുത്തി നിന്നു ചിരിക്കുന്നുണ്ട്. വൈകയ്ക്ക് ദേഷ്യം വരാൻ തുടങ്ങി....

ദേ... പണ്ടാരങ്ങളെ.... ഒരു ഐഡിയയ്ക്ക് വേണ്ടിയാ നിങ്ങളെ വിളിച്ചേ... എന്നിട്ട് കളിയാക്കുന്നോ.... ഹും...

അവൾ മുഖം വീർപ്പിച്ചിരുന്നു...ആനിയും സിദ്ധുവും കൂടെ ചിരി അടക്കിപിടിച്ചു അവളെ നോക്കി......

പറയെടാ ചക്കരെ... നിനക്കിപ്പോൾ എന്താ വേണ്ടേ....

ആനി... എനിക്ക് നരിനെ പ്രൊപ്പോസ് ചെയ്യണം... അതിന് വഴി പറഞ്ഞു താ...

ഓ അതാണോ..... നീ കേറി ഒരുമ്മ കൊടുക്ക്... എന്നിട്ട് ഐലവ് യൂ  പറ....

സിദ്ധു...... മണ്ടാ... മിണ്ടാതിരിയെട....

ആനി... നീ പറ... നിനക്ക് ആകുമ്പോൾ എക്സ്പീരിയൻസ് കാണുലോ... അമൽ ചേട്ടനുമായി കുറുകിയിട്ട്....

വൈക ആനിയെ നോക്കി ഒരോളത്തിൽ പറഞ്ഞു....

ദേ... എനിക്ക് ഗോൾ അടിക്കാണ്ട് അവിടെ ഇരുന്നു ആലോചിക്കാൻ നോക്കിക്കെ...

മ്മ്.....

ടി........

എന്നാടാ....

ടാറ്റൂ ചെയ്താലോ.....

സിദ്ധു വൈകയോട് പറഞ്ഞതും, അവൾ ചാടി എണീറ്റു....

അത് ഗുഡ് ഐഡിയ ആണല്ലോ ആനി......

എടി...... ഇടനെഞ്ചിൽ ടാറ്റൂ ചെയ്...ഒക്കെ...

അത് വേണ്ട ആനി.... എല്ലാരും അത് തന്നെയല്ലേ ചെയ്യുന്നേ... മ്മ്....

ആ... നിങ്ങൾ വച്ചോ .. നാളെ രാവിലെ കാണാം ആനി.....
സിദ്ധു... അടുത്താഴ്ച കാണാടാ... ബൈ.....

ബൈ വൈകാ......

അവൾ ഫോൺ കട്ട്‌ ചെയ്ത് ആലോചിക്കാൻ തുടങ്ങി....

ടാറ്റു... ഐഡിയ ആണ്..... ബട്ട്‌ എവിടെ...... മ്മ്

താടിയിൽ ചൂണ്ടു വിരൽ കൊണ്ടു തൊട്ട് അവൾ ബെഡിലേക്ക് മലർന്നു കിടന്നു...... ആലോചന കൂടി അവസാനം പാവം വൈക ഉറങ്ങിപോയി......

രാവിലെ എണീക്കാൻ നോക്കി..... പറ്റുന്നില്ല....
മുഖത്തു നിന്നും പുതപ്പ് എടുത്തു മാറ്റി......

എന്താ പറ്റിയെ.... മ്മ്....

ചെരിഞ്ഞു നോക്കിയപ്പോൾ നിരഞ്ജന്റെ പകുതി ഭാഗവും അവളുടെ ദേഹത്താണ്...... വൈക പുഞ്ചിരിച്ചു കൊണ്ടു അവന്റെ മുടിയുടെ വിരലുകൾ ഓടിച്ചു.... പെട്ടന്ന് നിരഞ്ജൻ കണ്ണ് തുറന്നു.....

ആ... തമ്പുരാട്ടി പള്ളിയുറക്കം കഴിഞ്ഞു എണീറ്റോ....
എന്നതാടി..... ഞാൻ വരുമ്പോഴേക്കും ചക്ക വെട്ടിയിട്ട പോലെ കിടക്കുന്നുണ്ട്.....

പെണ്ണെന്ന ബോധം ഉണ്ടോ നിനക്ക്.....

നിരഞ്ജൻ അവളുടെ ദേഹത്തു നിന്നും മാറി... അവൾക്ക് നേരെ ചരിഞ്ഞു കിടന്നു....

അതിനു ഞാൻ എന്ത് ചെയ്തു.... ഉറങ്ങാനും പാടില്ലേ... എന്റെ പൊന്നോ... 

വൈകയും വിട്ടുകൊടുത്തില്ല....

ആ ഉറങ്ങണ്ട എന്നാരേലും പറഞ്ഞോ.... ബാക്കി ഉള്ളവനെ പ്രലോഭിപ്പിച്ചു കൊണ്ടേ അവൾ കിടക്കു...

ഞാൻ വരുമ്പോഴേക്കും വയറൊക്കെ കാണിച്ചു... ആഹാ.... എന്തായിരുന്നു കിടത്തം...
Loading...

ഹാ..... കല്യാണം കഴിഞ്ഞു മൂന്നു മാസം കഴിഞ്ഞു..... ബാക്കിയുള്ളവരുടെ വേദന ആരേലും അറിയുന്നുണ്ടോ ആവോ....നമുക്കെന്നും പട്ടിണി ആണേ......

വൈകയേ ഒളിഞ്ഞു നോക്കികൊണ്ടു നിരഞ്ജൻ എണീറ്റിരുന്നു.... അവളാണെകിൽ ചമ്മി ഒന്നും മിണ്ടാതെ എണീറ്റിരുന്നു...... അവൻ അവളുടെ മടിയിലേക്ക് കിടന്നു...... പതിയെ ടോപ് പൊക്കി, വൈഗയുടെ വയറിലേക്ക് മുഖം പൂഴ്ത്തി.....

വികാരത്തിളപ്പിൽ വൈക ഒന്ന് ഞെട്ടി...നിരഞ്ജന്റെ കുറ്റിത്താടിയും മീശയും അവളുടെ വയറിൽ ഓടി നടന്നു.......നേവൽ റിങ്ങിൽ പതിയെ കടിച്ചു കൊണ്ടു നിരഞ്ജൻ തല ഉയർത്തി അവളെ നോക്കി.....

എനിക്ക് ഭയങ്കര ഇഷ്ടായി.........

വൈക കണ്ണുകൾ ഇറുകെ അടച്ചു കൊണ്ടിരുന്നു...
നിരഞ്ജൻ എണീറ്റിരുന്നു കുസൃതിയോടെ അവളുടെ ഇടുപ്പിൽ ഒന്ന് പതിയെ നുള്ളി ..... ഒന്നും മിണ്ടാതെ വിറയ്ക്കുന്ന ദേഹവുമായി വൈക ബാത്‌റൂമിലേക്ക് ഓടി കയറി......

ഡോർ ലോക്ക് ചെയ്തു, അതിലേക്ക് ചാരി പുഞ്ചിരിയോടെ അവളുടെ വയറിൽ തലോടി.....

ആയില്ല നരി......

വൈക മന്ദഹസിച്ചു കൊണ്ടു കണ്ണാടിയിൽ നോക്കി സ്വയം പറഞ്ഞു......

♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️

അവരെല്ലാവരും കൂടി അരുന്ധതിയുടെ വീട്ടിലേക്ക് പോകുവാണ്.... നിരഞ്ജൻ ട്രൈനിങ്ങിന് പോകുന്നതിനു മുൻപ് അങ്ങോട്ട്‌ പോണം എന്നു വൈക വാശി  പിടിച്ചു.... അതുകൊണ്ട് മാത്രം എല്ലാവരും പോകാൻ തീരുമാനിച്ചു..... ആനിയും വൈശാലിയും അഭിയും  കൂടി അവരുടെ കൂടെ ഉണ്ട്....

അരുന്ധതിക്ക് നല്ല പേടി ഉണ്ട്.... അവർ സേതുവിനെ ഇടയ്ക്കിടെ നോക്കുന്നുണ്ട്......

അഭിയും വൈശുവും ആനിയും നീലുവും കൂടി ഒരു കാറിലും, നിരഞ്ജനും വൈകയും സേതുവും അരുന്ധതിയും മറ്റൊന്നിലുമാണ് യാത്ര തിരിച്ചത്... രണ്ടു മണിക്കൂർ യാത്ര ഉണ്ട് അങ്ങോട്ടേക്ക്...

സേതുവേട്ടാ...... എനിക്ക് പേടിയാകുന്നു....

അമ്മേ... ഒന്നും ഇല്ലാ... പട വെട്ടി ജയിച്ചു വരും നമ്മൾ...

വൈക അരുന്ധതിയെ ചിരിപ്പിക്കാൻ ആയി ചുമ്മാ പറഞ്ഞു...

നീ പടവെട്ടാൻ ചെന്നാലും മതി.... അവിടെ പന്തം കൊളുത്തി പടയായിരിക്കും.... ഹഹഹ....

നിരഞ്ജൻ അവളെ നോക്കി ഉറക്കെ ചിരിച്ചു..... വൈകയ്ക്ക് ദേഷ്യം വന്നു പുറകിൽ  നിന്നും അവന്റെ തലയ്ക്കിട്ട് ഒരു കുത്തു കൊടുത്തു...

അയ്യടാ... കിണിക്കുന്നോ.....

സേതു അത് കണ്ടു പൊട്ടിച്ചിരിച്ചു....... അരുന്ധതി ആണെങ്കിൽ ഫുൾ ടെൻഷൻ ആണ്.....

മിണ്ടിയും പറഞ്ഞും അവസാനം അവർ ദേവസദനം എന്നെഴുതിയ ഒരു ഗേറ്റിന്റെ മുന്നിലായി വണ്ടി നിർത്തി....
നിരഞ്ജൻ വണ്ടിയിൽ നിന്നും ഇറങ്ങി ഗേറ്റ് തുറന്നു...... അഭിയുടെ കാർ ആദ്യം അകത്തേക്ക് കയറി.... പുറകെ നിരഞ്ജനും വണ്ടിയെടുത്തു....

അരുന്ധതിയുടെ ഹൃദയമിടിപ്പ് കൂടി വന്നു.. വൈക അവരുടെ കയ്യിൽ മുറുകെ പിടിച്ചു കൊണ്ടിരുന്നു.......

വലിയൊരു മാളിക പോലെ ഒരു വീടിന് മുന്നിലായി വണ്ടി നിന്നു...... നെല്ലും നാളികേരവും ഒക്കെ ഓരോ സൈഡിലായി കൂട്ടി ഇട്ടിരിക്കുന്നുണ്ട്....

വണ്ടി വന്നു നിൽക്കുന്ന ശബ്ദം കേട്ട് അകത്തു നിന്നും പ്രായമായ ഒരു സ്ത്രീ ഇറങ്ങി വന്നു......

അമ്മ..........

അരുന്ധതി കണ്ണുകൾ നിറച്ചു കൊണ്ടു പറഞ്ഞു..... അപ്പോഴേക്കും അകത്തു നിന്നും പ്രായമായ ഒരാളും കൂടി ഇറങ്ങി വന്നു.....

ആരാ ജാനു........

അറിയില്ല രാമേട്ടാ.... നോക്കട്ടെ.......

അവരിരുവരും പടികൾ ഇറങ്ങി പുറത്തോട്ട് വന്നു..... കാറിൽ നിന്നും അഭിയും വൈശുവും നീലുവും ആനിയും ഇറങ്ങി......

ആരാ... മനസിലായില്ല........

അത് കേട്ട് നിരഞ്ജനും സേതുവും കൂടി ഇറങ്ങി വന്നു..... അരുന്ധതിയുടെ അച്ഛന്റെ കണ്ണുകൾ മിഴിഞ്ഞു..... അമ്മ കണ്ണുകൾ തുടച്ചു കൊണ്ടു നിരഞ്ജനെ നോക്കി....

അപ്പോഴേക്കും വൈക ഇറങ്ങി, അരുന്ധതിയെ കൈ പിടിച്ചു ഇറക്കി.....

അമ്മേ..... അച്ഛാ....

അരുന്ധതി അവരുടേ അടുത്തേക്ക് ചെന്നു അച്ഛന്റെയും അമ്മയുടെയും കയ്യിൽ പിടിച്ചു കൊണ്ടു മുഖം കുനിഞ്ഞു നിന്നു..... ആ വൃദ്ധ ദമ്പതികൾ അവരെ കെട്ടിപ്പിടിച്ചു കരഞ്ഞു.....

മോളേ........ ആതി.........

ഞങ്ങളെ മറന്നോ നീ........

അവരുടെ പരിഭവങ്ങളും പിണക്കങ്ങളും എല്ലാം അതിൽ ഒഴുകി പോയി.....കണ്ടു നിന്ന സേതു നിരഞ്ജനെ നോക്കി  കണ്ണുകൾ തുടച്ചു....

ആതി... വാ മോളേ.....

മോനെ... സേതു..... പൊറുക്കേടാ ഈ അച്ഛനോട്....

രാമനാഥൻ സേതുവിന്റെ കയ്യിൽ പിടിച്ചു കൊണ്ടു പറഞ്ഞു... അയാൾ ചിരിച്ചു കൊണ്ടു അച്ഛനെ കെട്ടിപിടിച്ചു.....

വാ... അകത്തേക്ക് വാ.... എല്ലാരും......

അവരുടെ കൂടെ എല്ലാവരും ഉമ്മറത്തേക്ക് കയറി.... അപ്പോഴേക്കും ഉമ്മറത്തു കുറച്ചു ആൾക്കാരെ കൂടെ വൈക കണ്ടു..... അരുന്ധതിയുടെ മൂന്നു ആങ്ങളമാരും ഭാര്യമാരും കുട്ടികളും ആയിരുന്നു......

അവർക്കും സന്തോഷം ആയിരുന്നു.. ആകെയുള്ള ഒരു പെൺകുട്ടി ആയിരുന്നു അരുന്ധതി... അവരിങ്ങനെ പോയതിൽ സങ്കടം ഉണ്ടായിരുന്നു... പോകെപ്പോകെ അതെല്ലാം മാറി.......

ശേഖരാ.... മാധവാ..... മുരളി.... കണ്ടില്ലെടാ നിങ്ങളുടെ പെങ്ങളെ......

ആതി....

അവരെല്ലാം അരുന്ധതിയെ വാത്സല്യത്തോടെ നോക്കി... മുരളി അരുന്ധതിക്ക് ഇളയത് ആയിരുന്നു.. ബാക്കി രണ്ടു പേരും മൂത്ത ചേട്ടന്മാരും.....

ഇത് എന്റെ ഭാര്യ സതി.... രണ്ടു പെണ്മക്കൾ ആണ്.... കല്യാണം കഴിഞ്ഞു രണ്ടു പേരും പുറത്താണ്....

ഇത് മാധവന്റെ ഭാര്യ ഗീത..... മൂത്ത മകൻ വിവാഹം കഴിഞ്ഞു, അവര് കാനഡയിൽ ആണ്... പിന്നൊരു മോള്... ദേ ഇവള്... തീർത്ഥ..... ഡിഗ്രി ലാസ്റ്റ് ഇയർ ആണ്....

ഇത് മുരളിയുടെ ഭാര്യ ഹേമ..... രണ്ടു ആൺകുട്ടികൾ.... ദേ ഇവര്..... ധ്യാനും ധ്രുവും....

ശേഖരൻ അരുന്ധതിക്ക് എല്ലവരെയും പരിച്ചയപെടുത്തി.... അരുന്ധതി നിറകണ്ണുകളോടെ എല്ലാവരെയും നോക്കി.. വൈക ആനിയുടെ കയ്യിൽ പിടിച്ചു കൊണ്ടു നിൽകുവാണ്...

ഇതൊക്കെ ആരാ ആതി.... പരിചയപെടുത്തിയില്ലല്ലോ...

നിരഞ്ജനെ അറിയാം.... പത്രത്തിൽ ഫോട്ടോ കണ്ടായിരുന്നു......

ശേഖരൻ അവരെ നോക്കി പറഞ്ഞു......

ആ... അതേ മോളേ..... തീർത്ഥ മോള് കാണിച്ചു തന്നിരുന്നു.... അവളുടെ മുറചെറുക്കൻ അല്ലെ നിരഞ്ജൻ, അപ്പോൾ പിന്നെ അവൾ കാണാണ്ടിരിക്കുവോ....

ജാനുഅമ്മ നിരഞ്ജനെ നോക്കി ചിരിച്ചു കൊണ്ടു പറഞ്ഞു... കൊട്ട കണക്കിന് വീർത്ത മുഖവുമായി വൈക അവനെ നോക്കി.... അവന്റെ നോട്ടം തീർത്ഥയിൽ ആണെന്ന് കണ്ട വൈക... ദേഷ്യം മുഴുവൻ ആനിയുടെ കയ്യിൽ തീർത്തു....

തീർത്ഥ അവനെ തന്നെ നോക്കി നില്കുന്നത് കണ്ടു നിരഞ്ജൻ മെല്ലെ അഭിയുടെ പുറകിലേക്ക് നീങ്ങി....

അരുന്ധതി അമ്മയുടെ വാക്ക് കേട്ട് സേതുവിനെ നോക്കി...

അല്ല മോളേ... ഇവരൊക്കെ ആരാ....... സേതു നീലുവിനെ അടുത്തേക്ക് വിളിച്ചു....

അമ്മേ.. അച്ഛാ...... ഇതെന്റെ മോള്... നീലാഞ്ജന... നിരഞ്ജന്റെ ഇളയത്.....

ഇത് അവിനാശ് ... ഇവന്റെ ഫ്രണ്ട് ആണ്......
വൈശാലി... അഭിയുടെ ഭാര്യ..... അവനി... ഇവന്റെ പെങ്ങൾ ആണ്.....

സേതു അപ്പോഴാണ് മാറി നിൽക്കുന്ന വൈകയേ കണ്ടത്..... അയാൾ അവളുടെ അടുത്തേക്ക് ചെന്നു...

ഇത്.......

വൈശാലിയുടെ സിസ്റ്റർ ആണല്ലേ.......

തീർത്ഥ പറഞ്ഞത് കേട്ട്  എല്ലാവരും ചിരിച്ചു......

അതേ... ഫേസ് കട്ട്‌ ഉണ്ട്.... അതാ......

അവൾ മുത്തശ്ശിയെ നോക്കി കൊണ്ടു പറഞ്ഞു... അവർ ചിരിച്ചു കൊണ്ടു സേതുവിനെ നോക്കി... അയാൾ അവളെ പരിച്ചയപെടുത്താൻ മുന്നോട്ട് വന്നു....

ആ... എല്ലാവരും അകത്തേക്ക് നടക്കു..... ഊണ് കഴിഞ്ഞിട്ട് ആകാം സംസാരം......

അല്ല മോളേ.... നാളെയല്ലേ നിങ്ങൾ പോകുള്ളൂ...

അതേ.... അമ്മേ.....

മുത്തശ്ശി എഴുനേറ്റ്  അകത്തേക്കു നടന്നു..... വൈകയ്ക്ക് ആകെ സങ്കടം ആയി... അവൾ ആനിയെ മുറുക്കെ പിടിച്ചു തിരിഞ്ഞു പുറത്തേക്ക് ഇറങ്ങി...... നിരഞ്ജൻ അവളുടെ വലതു കയ്യിൽ പിടിച്ചു നിർത്തി..... ദേഷ്യം കൊണ്ടു വൈക അവന്റെ കയ്യിൽ നഖം താഴ്ത്തി.......

പുഞ്ചിരിച്ചു കൊണ്ടു അവളെ പടിയിൽ നിന്നും വലിച്ചു നിരഞ്ജൻ അവന്റെ  നെഞ്ചിലേക്കിട്ടു..... എല്ലാവരും അവരെ തന്നെ നോക്കുന്നത് കണ്ടു സേതു ചിരിച്ചു കൊണ്ടു രാമനാഥനെ നോക്കി.....

മുത്തശ്ശി... മുത്തശ്ശാ.... ഇത് കാശി...... വൈകാശി.... എന്റെ വൈഫ് ആണ്.....

നിരഞ്ജൻ വൈകയേ ചുറ്റി പിടിച്ചു കൊണ്ടു അവരുടെ അടുത്തേക്ക് വന്നു...... തീർത്ഥയുടെ മുഖം ചുവന്നു....

ആഹാ..... മോന്റെ വിവാഹം കഴിഞ്ഞോ....

കഴിഞ്ഞു അച്ഛാ.... മൂന്നു മാസം കഴിഞ്ഞതേയുള്ളൂ.....

ആണോ... ഞാൻ തീർത്ഥമോളേ അവനു വേണ്ടി മനസിൽ വിചാരിചിരുന്നു..... ഹം.....

മുത്തശ്ശി അവനെ നോക്കികൊണ്ട് പറഞ്ഞു..... അവരുടെ മുഖം കണ്ട അരുന്ധതി നിരഞ്ജനെ നോക്കി....

മുത്തശ്ശി... ഞങ്ങൾ ഇഷ്ടപ്പെട്ടു വിവാഹം കഴിച്ചതാ.....ട്രെയിനിങ് പോകേണ്ടത് കൊണ്ടു വേഗം തന്നെ ആയെന്നേയുള്ളു....

മുത്തശ്ശി അവളുടെ അടുത്തേക്ക് വന്നു..... തലയിൽ തലോടി....

എന്തായാലും എന്റെ മോന് ചേർന്നവൾ തന്നെയാണ്....

വൈഗയുടെ കവിളിലെ മറുകിൽ തൊട്ടു കൊണ്ടു അവർ ചിരിച്ചു... വൈക മുത്തശ്ശിയെ കെട്ടിപിടിച്ചു ഉമ്മ കൊടുത്തു...

അത് കണ്ടു എല്ലാവർക്കും സന്തോഷം ആയിരുന്നു... തീർത്ഥയ്ക്ക് ഒഴിച്ച്... ആ കുറച്ചു സമയം കൊണ്ടു തന്നെ അവൾ എന്തൊക്കെയോ സ്വപ്നം കണ്ടിരുന്നു....

നിരഞ്ജന്റെ കയ്യിൽ പിടിച്ചു അകത്തേക്ക് മുത്തശ്ശിയുടെ കൂടെ നടന്നു.... പോകുന്ന വഴിയിൽ തീർത്ഥയെ നോക്കി പുച്ഛിക്കാൻ അവൾ മറന്നില്ല...... 

♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️

എല്ലാവരും കൂടിയിരുന്നു ഭക്ഷണം കഴിച്ച ശേഷം മുത്തശ്ശൻ നിരഞ്ജനെയും അഭിയേയും കൂട്ടി പാടത്തേക്ക് ഇറങ്ങി....... കൂടെ നീലുവും വൈശുവും കൂടി പോകാൻ തീരുമാനിച്ചു....

ജാനു..... ഞാൻ രഞ്ജുനെ നമ്മുടെ പാടം ഒക്കെ കാണിച്ചു വേഗം വരാം....

ഞാനും വരുന്നു മുത്തശ്ശാ....

തീർത്ഥ അവരുടെ കൂടെ പോകാനായി ചാടി ഇറങ്ങി.... മുറ്റത്തു നിന്നും മാങ്ങാ നോക്കി കൊതി വിട്ടൊണ്ട് ഇരുന്നു വൈകയേ ആനി ഒന്ന് തോണ്ടി....

എന്നതാടി ...... ഏ...

ആനി കണ്ണുകൊണ്ടു നിരഞ്ജന്റെ അടുത്ത് നിൽക്കുന്ന തീർത്ഥയെ കാണിച്ചു...... വൈഗയുടെ മുഖത്തു സ്വദസിദ്ധമായ അസൂയ കാണാനായി..... നിരഞ്ജനെ നോക്കി മുഖം കോട്ടി നിൽക്കുന്ന വൈകയേ കണ്ടു അവന് ചിരി വന്നെങ്കിലും മൈൻഡ് ആക്കാൻ പോയില്ല....

ടി... വാ... നമുക്കും പോകാം.....

ആനിയെ വിളിച്ചു വൈക അവരുടെ പുറകെ പോയി.... തീർത്ഥ നിരഞ്ജനോടു എന്തൊക്കെയോ സംസാരിച്ചു കൊണ്ടാണ് നടക്കുന്നത്... മുത്തശ്ശൻ എങ്ങോട്ടോക്കെയോ ചൂണ്ടി ഓരോന്ന് പറയുന്നുണ്ട്.....

രഞ്ജു ഏട്ടാ... അതെന്താ നേരത്തെ കല്യാണം കഴിച്ചേ....

തീർത്ഥയുടെ ചോദ്യം കേട്ട് വൈക അന്തം വിട്ടു ആനിയെ നോക്കി... അവൾ ആണെങ്കിൽ ചിരി അടക്കി പിടിച്ചിട്ടുണ്ട്......
നിരഞ്ജൻ വൈകയേ തിരിഞ്ഞു നോക്കികൊണ്ട് നടന്നു.....

അവൾക്ക് ഉത്തരം കൊടുക്കാതെ നിരഞ്ജൻ പോയപ്പോൾ വൈകയ്ക്ക് സന്തോഷം ആയി.... ഒരു നെല്ലിന്റെ കതിരും കടിച്ചു കൊണ്ടു അവൾ  ഓടി പോയി നിരഞ്ജന്റെ കയ്യിൽ തൂങ്ങി... ചിരിച്ചു കൊണ്ടു അവളുടെ തലയ്ക്കു ഒരു കൊട്ട് കൊടുത്തു നിരഞ്ജൻ അവളെ തോളിലൂടെ കയ്യിട്ടു ചേർത്ത് പിടിച്ചു.....

മുത്തശ്ശനും അഭിയും വൈശുവും  കൂടി വേഗം നടന്നു... നീലുവും ആനിയും തീർത്ഥയും അവർക്ക് പുറകിലായും..... ഏറ്റവും ഒടുവിൽ നിരഞ്ജനോട് ചേർന്നു വൈകയും.....

അവൾക്ക് എന്തെന്നില്ലാത്ത സന്തോഷം ആയിരുന്നു....നിരഞ്ജനോട് ഇഷ്ടം തുറന്നു പറയാൻ ആണെങ്കിൽ അവൾക്ക് അവസരം ഒന്നും ലഭിച്ചതുമില്ല..... അതിങ്ങനെ കുഞ്ഞു കുഞ്ഞു പുഞ്ചിരികളിലും തലോടലിലും ആയി നിരഞ്ജന് സമ്മാനിച്ചു കൊണ്ടു വൈക നടന്നു.....

നിരഞ്ജന് അവളുടെ മാറ്റം മനസിലായി എങ്കിലും, അവളായിട്ട് പറയട്ടെ എന്ന് വിചാരിച്ചു.....

വൈകുന്നേരം എല്ലാവരും കൂടി കുടുംബക്ഷേത്രത്തിൽ പോയി  തൊഴുതു...... നിരഞ്ജന്റെ ട്രൈനിങ്ങിന് വേണ്ടി പ്രത്യേക പൂജയും കഴിപ്പിച്ചു അവർ മടങ്ങി.....

രാത്രിയിൽ ഭക്ഷണം കഴിഞ്ഞു ഉമ്മറത്തു മുത്തശ്ശൻ നിരഞ്ജനോടും സേതുവിനോടും അഭിയോടും  സംസാരിച്ചു കൊണ്ടിരുന്നു..... വൈകയും നീലുവും ആനിയും കൂടി മുറ്റത്തു മുരളിയുടെ കുട്ടികളുമായി സംസാരിച്ചു കൊണ്ടിരുന്നു.....

തീർത്ഥയും വന്നു കുറച്ചു സമയത്തിന് ശേഷം അവരുടെ കൂടെ കൂടി..... വൈകയ്ക്ക് അത് ഒട്ടും ഇഷ്ടായില്ല..... അവൾ ആനിയെ അതിന് കുത്തികൊണ്ടേയിരുന്നു....

അല്ല... വൈകാശി... നീയും രഞ്ജു ഏട്ടനും എങ്ങനെയാ  സെറ്റ് ആയതു..... അത് പറഞ്ഞില്ലാലോ....

അത്  തീർത്ഥ.... ഏട്ടൻ ഏടത്തിയെ ട്യൂഷൻ പഠിപ്പിച്ചിരുന്നു.... അങ്ങനെ അവർ തമ്മിൽ ഇഷ്ടത്തിൽ ആയി... വീട്ടുകാർ വഴി വിവാഹം നടത്തി...

അല്ലെ.... ഏടത്തി

നീലു വൈകയേ നോക്കികൊണ്ട് ചോദിച്ചു..... അവൾ ചിരിച്ചു കൊണ്ടു തലയാട്ടി....

എന്തായാലും വൈകാശിയും ഏട്ടനും നല്ല ചേർച്ചയാണ്... പറയാതിരിക്കാൻ വയ്യ...

തീർത്ഥ അത് പറഞ്ഞപ്പോൾ വൈക സന്തോഷത്തോടെ അവളെ കെട്ടിപിടിച്ചു അകത്തേക്ക് ഓടി.... തീർത്ഥ ആണെങ്കിൽ അന്തം വിട്ടു ഇരിപ്പാണ്.... നീലുവും ആനിയും അവള് പോയ  വഴിയേ നോക്കി പുഞ്ചിരിച്ചു.....

മുത്തശ്ശിയുടെ ആഗ്രഹം കാരണം നിരഞ്ജൻ അവരുടെ കൂടെയാണ് കിടന്നത്....അവർ അത് പറഞ്ഞപ്പോൾ വൈക മുഖം കൂർപ്പിച്ചു അവനെ നോക്കി... നിരഞ്ജനും അത് വിഷമം ആയെങ്കിലും ഒന്നും പറഞ്ഞില്ല...എത്രയൊക്കെ ആയാലും രണ്ടാളും ഇതുവരെ മാറി കിടന്നിട്ടില്ല....

വൈക ആനിയുടെ കൂടെ മുകളിലേക്ക് നടന്നു......നീലു മുൻപേ തന്നെ ബെഡിൽ സ്ഥലം പിടിച്ചിരുന്നു.... വൈക ഒന്നും മിണ്ടാതെ പോയി ബെഡിൽ കിടന്നു.... കാര്യം മനസിലായത് കൊണ്ടു അവരൊന്നും മിണ്ടിയില്ല...

കിടന്നിട്ടും ഉറക്കം വരാത്തത് കൊണ്ടു വൈക തിരിഞ്ഞും മറിഞ്ഞും കിടന്നു... എന്നും നിരഞ്ജനോട് ഒട്ടി കിടക്കുന്നത് കൊണ്ടു അവൾക്ക് അന്ന് വല്ലാത്ത വീർപ്പുമുട്ടൽ തോന്നി... എണീറ്റു നോക്കിയപ്പോൾ ആനിയും നീലുവും നല്ല ഉറക്കം ആണ്... പിന്നെ ഒന്നും  ആലോചിച്ചില്ല... മെല്ലെ എഴുന്നേറ്റു  പുറത്തേക്കു നടന്നു....

ലക്ഷ്യം നിരഞ്ജൻ ആണ്..... പുറത്തിറങ്ങി മുന്നോട്ട് നടന്ന വൈക ഒന്ന് ഞെട്ടി...... വരാന്തയിൽ അവളെ തന്നെ നോക്കി കൈകൾ മാറിൽ പിണച്ചു കൊണ്ടു നിരഞ്ജൻ.... അവൾ സന്തോഷത്തോടെ അവൻ വിടർത്തിയ കൈകളിലേക്ക് ഓടി കയറി..... അവളെ വരിഞ്ഞു മുറുക്കി നിരഞ്ജൻ വട്ടം കറക്കി....

നാണം കൊണ്ടു മുഖം താഴ്ത്തി നിന്ന വൈകയേ അവൻ കുസൃതിയോടെ നോക്കി..... ആർദ്രമായി അവളെ വിളിച്ചു.....

കാശി.....

മ്മ്.......

എന്തു പറ്റി...

ഒന്നുല്ല രഞ്ജു ഏട്ടാ.......
ഞാൻ... ഞാൻ കിടക്കട്ടെ.....

വൈക അവന്റെ പിടി വിടുവിപ്പിച്ചു മുന്നോട്ട് നടന്നു.... നിരഞ്ജൻ അവളുടെ കയ്യിൽ പിടിച്ചു അവനിലേക്ക് അടുപ്പിച്ചു, പെട്ടന്ന് തന്നെ അവളിലേക്ക് മുഖമടുപ്പിച്ചു..... വൈക കണ്ണുകൾ അടച്ചുകൊണ്ട് അവന്റെ അധരങ്ങളെ സ്വീകരിച്ചു......തന്നിലെ സ്ത്രീ ഉണരുന്നത് വൈക അറിഞ്ഞു... ഇറുകെ നിരഞ്ജനെ പുണർന്നു കൊണ്ടവൾ തന്റെ സമ്മദം അവനെ അറിയിച്ചു......നിരഞ്ജൻ അവളെ പതിയെ തന്നിൽ നിന്നും അടർത്തി മാറ്റി.... ചെറു ചിരിയോടെ വൈക റൂമിലേക്ക് കയറി ഡോർ അടച്ചു...

♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️

പിറ്റേന്ന് രാവിലെ തന്നെ അവരെല്ലാവരും തിരിച്ചു പോകാനായി ഒരുങ്ങി... നിരഞ്ജന് പോകാൻ രണ്ടു ദിവസം മാത്രമേ ബാക്കി ഉണ്ടായിരുനുള്ളു.....സേതുവിന്റെ വീട്ടുകാർ എല്ലാം അന്നേ ദിവസം വരുന്നത് കൊണ്ടു അവർക്ക് ഉച്ചയ്ക്ക് മുൻപ് വീട്ടിൽ എത്തണമായിരുന്നു.....

വൈക നിരഞ്ജന്റെ കൂടെ കാറിൽ ഫ്രണ്ട് സീറ്റിൽ തന്നെ കയറി.... സേതുവും അരുന്ധതിയും അഭിയുടെയും വൈശുവിന്റേയും  കൂടെയും, നീലുവും ആനിയും നിരഞ്ജന്റെ വണ്ടിയിലും കയറി.... വൈഗയുടെ വലതു കയ്യിൽ തന്റെ ഇടത് കൈ കോർത്തു നിരഞ്ജൻ കാർ സ്റ്റാർട്ട് ചെയുതു...... സ്റ്റീരിയോയിൽ മുഴങ്ങുന്ന നേരിയ സംഗീതത്തിൽ ലയിച്ചു കൊണ്ടു വൈക സീറ്റിലേക്ക് ചാരി ഇരുന്നു കണ്ണുകൾ അടച്ചു.. അപ്പോഴും അവളുടെ കൈ നിരഞ്ജന്റെ കയ്യിൽ മുറുകെ പിടിച്ചിട്ടുണ്ടായിരുന്നു...
Loading...
തുടരും...... ♦️
ഇഷ്ടമായെങ്കിൽ ലൈക്ക് ഷെയർ ചെയ്യണേ...

രചന: ചാരുവർണ്ണ
To Top