കാശി...... വേഗം വന്നു ബുക്സ് എടുത്തു വയ്ക്കു.... ഞാൻ ഫ്രഷ് ആയിട്ട് വരാം...
നിരഞ്ജൻ അകത്തേക്ക് കയറി ടീവിയുടെ മുന്നിൽ ചടഞ്ഞിരിക്കുന്ന വൈകയേ നോക്കി പറഞ്ഞു....വൈകയും നീലുവും കൂടി ഏതോ ഹിന്ദി സീരിയൽ കാണുവാണ്...... കറക്റ്റ് കിസ്സിങ് സീൻ ആയപ്പോൾ ആണ് നിരഞ്ജൻ കയറി വന്നത്.......
നീലു വേഗം തന്നെ ചാനൽ മാറ്റി... എഴുന്നേറ്റു നിന്നു.....
നശിപ്പിച്ചു.......
നല്ലൊരു സീൻ വന്നപ്പോഴേക്ക് മാറ്റാൻ നിന്നോട് ആരാടി പറഞ്ഞേ...
വൈക ചാടി എണീറ്റു കൊണ്ടു നീലുവിനെ നോക്കികൊണ്ട് പറഞ്ഞു... നീലു മെയിൻ ഡോറിനു നേരെ നോക്കുന്നത് കണ്ടാണ് അവളും അങ്ങോട്ടേക്ക് നോക്കിയത്....
നിരഞ്ജനെ കണ്ടതും വൈക വേഗം അവളുടെ കയറ്റി വച്ച പാന്റൊക്കെ ശരിയാക്കി ഡീസന്റ് ആയി.....
കാശി..... ഞാൻ പറഞ്ഞത് വല്ലതും കേട്ടോ......
ഇല്ലാ......
ചുമൽ കുലുക്കി കൊണ്ടു വൈകാ അവനെ നോക്കി... നിരഞ്ജൻ ഷർട്ടിന്റെ സ്ലീവ് മുകളിലേക്ക് മടക്കികൊണ്ടു അവളുടെ അരികിലേക്ക് ചെന്നു.... വൈക രണ്ടടി പുറകോട്ട് മാറി.....
നീലു.... പോയിരുന്നു പഠിക്കാൻ നോക്ക്... സീരിയൽ കാണരുത് എന്ന് പറഞ്ഞാലും കേൾക്കില്ല എന്നുണ്ടോ...
നീലു വേഗം തന്നെ അവിടെ നിന്നും സ്കൂട്ടായി.. നിരഞ്ജൻ വൈകയുടെ നേരെ തിരിഞ്ഞു...
പോയി ബുക്സ് എടുത്തു വയ്ക്കടി .....
എന്തിനാ.......
ആഹാ... ഓർമ്മ ഇല്ലേ ഞാൻ രാവിലെ പറഞ്ഞിട്ട് പോയത്.....പോയി ബുക്ക് എടുത്തു വെക്കടി...
സ്സ്... ആാാ.... വിട്
വൈഗയുടെ ചെവിയിൽ പിടിച്ചു കൊണ്ടു നിരഞ്ജൻ അകത്തേക്ക് നടന്നു...... വൈക കൈ വിടുവിപ്പിക്കാൻ നോക്കിയെങ്കിലും അവൻ വിട്ടില്ല..നടുമുറ്റം എത്തിയപ്പോൾ ചെവിയിലെ പിടി വിട്ടു നിരഞ്ജൻ അവളെ അരയിലൂടെ കയ്യിട്ട് അടുത്തേക്ക് അടുപ്പിച്ചു.....
റൂമിൽ എത്തിയപാടെ വൈക വേഗം പോയി ബുക്ക് എല്ലാം എടുത്തു ടേബിളിൽ വച്ചു.....
ഞാൻ പോയി ഫ്രഷ് ആയിട്ട് വരാം... മോള് പോയി ഏട്ടന് ചായ കൊണ്ടു വാ... എന്നിട്ട് നമുക്ക് തുടങ്ങാം....
നിരഞ്ജൻ അവളെ നോക്കികൊണ്ടു ബാത്‌റൂമിലേക്ക് നടന്നു.....
വൈക ചായ കൊണ്ടുവന്നപ്പോഴേക്കും നിരഞ്ജൻ കുളി കഴിഞ്ഞു മുടി തോർത്തുകയായിരുന്നു...... കാവി മുണ്ടെടുത്ത് ഉടുത്തു നിരഞ്ജൻ അവളുടെ കയ്യിൽ നിന്നും ചായ വാങ്ങി കുടിക്കാൻ തുടങ്ങി.....
വൈക നിരഞ്ജന്റെ തോർത്തു വിരിചിട്ട് ചെയറിലേക്ക് പോയിഇരുന്നു....... നിരഞ്ജൻ അവളുടെ തോളിൽ കൈ വച്ചപ്പോൾ ആണ് വൈക തിരിഞ്ഞു അവനെ നോക്കിയത്.....
എന്തായിരുന്നു സീരിയലിൽ... മ്മ്....
വഷളൻ ചിരിയോടെ നിരഞ്ജൻ വൈകയേ നോക്കി.......
എന്ത്.......
നിരഞ്ജൻ ചെയർ തിരിച്ചു അവനു മുഖമുഖം ആക്കി.....
Loading...
ഇനി പറ..
എന്ത്... ഒന്ന് പോയെ....
വൈക ചെയറിൽ നിന്നും എഴുനേറ്റു മാറി നിന്നു. നിരഞ്ജൻ പെട്ടന്ന് അവളെ എടുത്തുയർത്തി.... വൈക ആകെ ഞെട്ടിപോയി...... അവൻ അവളുടെ മുഖത്തേക്ക് മുഖം അടുപ്പിച്ചു...... ഷർട്ട് ഇടാതെയുള്ള അവന്റെ ദേഹത്തു ഒട്ടി വൈക നിന്നു.....
ഇനി താ.......
എന്ത്.......
സീരിയലിൽ നീ എന്താ കണ്ടേ... അത്.....
കുസൃതിയോടെ അവളിലേക്ക് ചേർന്നു കൊണ്ടു നിരഞ്ജൻ പറഞ്ഞു...
വിട്..... പ്ലീസ്.....
മ്മ്....
പതിയെ നിരഞ്ജൻ അവളെ താഴേക്ക് ഇറക്കി...... നിരഞ്ജൻ വൈകയേ തന്നെ നോക്കി നിന്നു...... അവന്റെ നോട്ടം നേരിടാനാകാതെ വൈക പിൻതിരിഞ്ഞു നിന്നു..... അവളെ പിറകിലൂടെ ചേർത്ത് പിടിച്ചു കൊണ്ടു നിരഞ്ജൻ അവളോട് ചേർന്ന് നിന്നു....
അതേ ...... അടുത്താഴ്ച ഞാൻ പോകും......
മ്മ്....
അതിന് മുൻപ് വല്ലതും നടക്കുവോ.... മ്മ്......
എന്ത് നടക്കുവോ എന്ന്....
വൈക അവനു നേരെ തിരിഞ്ഞു നിന്നു ചോദിച്ചു... കുസൃതിയോടെ നിരഞ്ജൻ അവളുടെ അടുത്തേക്ക് നീങ്ങി നിന്നു....
അത് ഞാനിപ്പോൾ എങ്ങനെയാ പറഞ്ഞു തരിക......
കാണിച്ചു തരട്ടെ... മ്മ്...
എന്ത്... ഏ
അതെന്നാടി.... സീരിയലിൽ കാണുന്നത് സൂപ്പർ.... ഞാൻ തന്നാൽ അതിലും സൂപ്പർ ആകില്ലേ.... ഏ
വൈക കുറച്ചു പുറകോട്ട് മാറി നിന്നു... നിരഞ്ജൻ അവളെ വലിച്ചു നെഞ്ചിലേക്കിട്ടു...... ചേർത്ത് പിടിച്ചു കൊണ്ടു അവളുടെ ബനിയൻ കഴുത്തിൽ നിന്നും കുറച്ചു താഴ്ത്തി, തോളെല്ലിൽ ആയി പതിയെ ചുംബിച്ചു...... വൈക കണ്ണുകൾ അടച്ചു കൊണ്ടു അവന്റെ പുറകിൽ നഖം അമർത്തി.........
കാശി..........
മ്മ്.........
നിരഞ്ജൻ അവളുടെ കവിളിലെ മറുകിൽ ചുംബിച്ചു കൊണ്ടു വൈകയേ അടർത്തി മാറ്റി...... പുഞ്ചിരിയോടെ നിൽക്കുന്ന വൈകയെ നോക്കി ചിരിച്ചു കൊണ്ടു നിരഞ്ജൻ കൈകൾ കെട്ടി നിന്നു.....
അതേ.... വന്നു ഇവിടെ ഇരിക്ക്...... സമയം പോയി..... ക്ലാസ്സ് എടുക്കണ്ടേ...
ഹും..... മനുഷ്യനെ വിളിച്ചു ഇലയിട്ടിട്ട് ഊണ് കഴിഞുന്നോ....
ശോ......
വൈക അവനെ തുറിച്ചു നോക്കികൊണ്ട് പിറുപിറുത്തു കൊണ്ടു ബുക്ക് എടുത്തു ചെയറിലേക്ക് ഇരുന്നു..... നിരഞ്ജൻ ടേബിളിന്റെ മുകളിൽ അവൾക്കടുത്തായി ഇരുന്നു, ഓരോന്ന് പറഞ്ഞു കൊടുക്കാനായി തുടങ്ങി... ഇടയ്ക്കിടെ അവളുടെ തലയിൽ ഓരോ കൊട്ട് കൊടുക്കുന്നുണ്ട്......
ചിണുങ്ങി കൊണ്ടു അന്നേരത്തെല്ലാം അവൾ അവനെ നോക്കും... ആ നോട്ടം കാണുമ്പോൾ തന്നെ നിരഞ്ജന് ചിരി വരും എങ്കിലും മുഖത്തു ഗൗരവം വരുത്തി അവൻ ഇരിക്കും.....
മതി.. രഞ്ജു ഏട്ടാ... പ്ലീസ്.......
ഉറക്കം വരുന്നു......
ടേബിളിലേക്ക് തല വച്ചു കിടന്നു കൊണ്ടു വൈക അവനോട് പറഞ്ഞു.....
മതിയോ.... ആ... എന്നാൽ വന്നു അത്താഴം കഴിക്ക്... എന്നിട്ട് കിടന്നോ... മ്മ്...
എനിക്കൊന്നും വേണ്ട.... ഞാൻ ഉറങ്ങുവാ.....
വൈക ആടി തൂങ്ങി ബെഡിലേക് കമിഴ്ന്നു വീണു..... നിരഞ്ജൻ അവളുടെ കളി കണ്ടു ചിരിച്ചു കൊണ്ടു ഡോർ തുറന്നു പുറത്തേക്ക് നടന്നു....
♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️
ഡിയർ സ്റ്റുഡന്റസ് ഇന്ന് ഉച്ചയ്ക്ക് ശേഷം നിങ്ങൾക്ക് ക്ലാസ്സ് ഉണ്ടായിരിക്കുന്നതല്ല.....എക്സ്റ്റർനൽ ആയിട്ട് ഒരു ക്ലാസ്സ് ഉണ്ട്.... നിങ്ങളുടെ കൂടെ ഫിസിക്സ്‌കാരും കൂടി കാണും.....
Loading...
എല്ലാവരും രണ്ടു മണി ആകുമ്പോൾ തന്നെ ക്ലാസിലെ കയറി ഇരിക്കേണ്ടതാണ്....
സാർ വന്നു പറഞ്ഞിട്ട് പോയതേയുള്ളു, കുട്ടികൾ എല്ലാം കൂടി ബഹളം വയ്ക്കാൻ തുടങ്ങി...
ഹോ... ഇതിന്റെ കൂടി കുറവ് മാത്രേ ഉണ്ടായിരുന്നുള്ളു... തൃത്പിയായി....
വൈക കൈകൾ കൂപ്പി മുകളിലേക്ക് നോക്കികൊണ്ട് പറഞ്ഞു.....
അയാൾ വന്നു പോട്ടെ... നിനക്കെന്താ...
എന്റെ ആനി.... എന്തോരം ക്ലാസ്സ് ആണെന്റെ പൊന്നേ... എനിക്ക് മതിയായി... ആരാണാവോ ഈ കോളേജിൽ പഠിച്ചാൽ മാത്രമേ ജോലി കിട്ടുള്ളു എന്ന നിയമം കൊണ്ടു വന്നത്...
അവളുടെ വർത്താനം കേട്ട് സിദ്ധുവും ആനിയും പൊട്ടിച്ചിരിച്ചു... ഉച്ചയ്ക്ക് ക്യാന്റീനിൽ പോയി വരുമ്പോഴേക്കും കുട്ടികൾ എല്ലാം ഏകദേശം ക്ലാസിൽ ഫിൽ ആയിരുന്നു...
എന്റെ പൊന്നോ....
വാ... ഏറ്റവും പുറകിൽ ഇരിക്കാം...
തലയ്ക്കു കയ്യും കൊടുത്തു നിൽക്കുന്ന വൈകയേ പിടിച്ചു വലിച്ചു സിദ്ധു പുറകിലേക്ക് നടന്നു..... ഏറ്റവും പുറകിലെ ബെഞ്ചിൽ ആയി ആനിയും സിദ്ധുവും വൈകയും ഇരുന്നു...
ബിരിയാണി കഴിച്ചത് കൊണ്ടു വൈകയ്ക്ക് ഉറക്കം വരാൻ തുടങ്ങി...
ഹൂ..... ഹമ്മേ......
അവൾ ഡസ്കിലേക്ക് ചാഞ്ഞു കിടന്നു.....കുറച്ചു നേരം സിദ്ധുവും ആനിയും കൂടി സംസാരിച്ചു കൊണ്ടു ഇരുന്നു.... അപ്പോഴേക്കും ആരോ ഒരാൾ ക്ലാസിലേക്ക് കയറി വന്നു...
ഗുഡ് ആഫ്റ്റർ നൂൺ.........
അയാളുടെ ശബ്ദത്തിൽ എല്ലാവരും തന്നെ പെട്ടന്ന് നിശബ്ദമായി.... സിദ്ധുവും ആനിയും വന്നയാളെ കണ്ടു വാ പൊളിച്ചു നിന്നു...ആനി പതിയെ താഴ്ന്നു വൈഗയുടെ ചെവിയിൽ പറഞ്ഞു...
രഞ്ജു ഏട്ടൻ.....
ഇവിടെ... മുപ്പത്തി നല്ല ഉറക്കത്തിൽ ആണ്...
ഗുഡ് ആഫ്റ്റർ നൂൺ സാർ......
കുട്ടികൾ അവനെ വിഷ് ചെയുമ്പോഴേക്കും ആനി വൈകയേ തോണ്ടി വിളിക്കാൻ തുടങ്ങി...
നിരഞ്ജന്റെ കണ്ണുകൾ വൈകയ്ക്കായി തിരഞ്ഞു.... കാണാത്തതു കൊണ്ടു അവൻ കണ്ണുകൾ കൊണ്ടു ആനിയോടെ തിരക്കി....
ആനി ചിരിച്ച് കൊണ്ടു അവൾ ഇരിക്കുന്നതിന്റെ വലതു ഭാഗത്തേക്ക് കണ്ണ് കൊണ്ടു പോയി.....
സൊ..... സ്റ്റുഡന്റസ്...... ഞാൻ നിരഞ്ജൻ.....നിരഞ്ജൻ മാധവൻ....
നിങ്ങൾക്കായി ചെറിയൊരു കരിയർ ഗൈഡൻസ് ക്ലാസ്സ് എടുക്കാൻ ആയാണ് ഞാൻ വന്നത്....
മുന്നോട്ട് നടന്നു കൊണ്ടു നിരഞ്ജൻ പറഞ്ഞു കൊണ്ടിരുന്നു....
ആരും മസിൽ പിടിച്ചു ഇരിക്കേണ്ട കാര്യമൊന്നും ഇല്ലാ..... ഇത് ഒരു ഫ്രണ്ട്‌ലി ടോക് ആയി നമുക്ക് കൊണ്ടു പോകാം... എന്താ...
യെസ് സാർ.....
കുട്ടികൾ എല്ലാം ഒരുപോലെ പറഞ്ഞു... നിരഞ്ജൻ വൈകയിരിക്കുന്ന ബെഞ്ചിന്റെ അടുത്തായി നിന്നു....
ആനി... അവളെ വിളിക്ക്...
പതിയെ അവളോട് പറഞ്ഞു നിരഞ്ജൻ, വാ തുറന്നു വച്ചു വലതു കൈയിലേക്ക് തല ചരിച്ചു വച്ചു ഉറങ്ങുന്ന വൈകയേ നോക്കി...
എടി... എണീറ്റെ... സാർ വന്നു....
മ്മ്...
വൈകാ.....
ഒന്ന് പോയെടി....
നിരഞ്ജൻ ശക്തമായി കൈ ഡസ്കിൽ ആഞ്ഞടിച്ചു...
അയ്യോ.....
ചാടി എണീറ്റു വൈക ചുറ്റും നോക്കി.... നിരഞ്ജനെ കണ്ടു അവൾ കണ്ണു തിരുമ്മി ഒന്നുകൂടി നോക്കി..... പിന്നെ കയ്യിൽ മെല്ലെ ഒന്ന് നുള്ളി...
അയ്യോ... ഇയാളെന്താ ഇവിടെ....
പറഞ്ഞത് കുറച്ചു ഉറക്കെ ആയിപ്പോയി... നിരഞ്ജൻ അവളെ കലിപ്പിച്ചു നോക്കികൊണ്ട് ഡയസിലേക്ക് കയറി നിന്നു....
തന്റെ പേരെന്താ...
ഏ........
വൈക അന്തം വിട്ടു അവനെ നോക്കി..... ആനിയും സിദ്ധുവും വാ പൊത്തി ചിരിക്കുന്നുണ്ട്...
ചോദിച്ചത് കേട്ടില്ലേ...
വൈകാശി....... വൈകാശി നിര........
അല്ല, വൈകാശി വേണുഗോപാൽ.....
അവനെ നോക്കി ചുണ്ടുകൾ കൂർപ്പിച്ചു കൊണ്ടു അവൾ നിന്നു...
ആ... കാശി അവിടെ നില്ക്കു..... ഒക്കെ
അവളെ അവിടെ നിർത്തിയിട്ടു അവൻ ക്ലാസ്സ് എടുക്കാൻ തുടങ്ങി.... കുട്ടികൾ എല്ലാവരും തന്നെ വളരെ സപ്പോർട് ആയിരുന്നു..... അര മണിക്കൂർ കഴിഞ്ഞപ്പോൾ നിരഞ്ജൻ അവളോട് ഇരുന്നോളാൻ പറഞ്ഞു...
ആനിയുടെ കാലിൽ ഒരു ചവിട്ട് കൊടുത്തു വൈക അവിടെ ഇരുന്നു...
വാ... വീട്ടിലേക്ക്.. ഉമ്മ, കുമ്മ എന്നും പറഞ്ഞോണ്ട്... ഹും....
എന്നതാടി പിറുപിറുക്കുന്നെ.......
വൈകയേ തോണ്ടികൊണ്ടു ആനി ചോദിച്ചു.. അവളെ തല താഴ്ത്തി കൊഞ്ഞനം കുത്തി കാണിച്ചു കൊണ്ടു അവൾ നേരെ നോക്കി ഇരുന്നു....
ഒന്നര മണിക്കൂർ ക്ലാസ്സ് എടുത്തു കഴിഞ്ഞ ശേഷം നിരഞ്ജൻ ഡയസിലെ ടേബിളിലേക്ക് ചാരി നിന്നു...
ഡിയർസ്... ക്ലാസ്സ് ബോർ ആയില്ലെന്നു തന്നെ വിശ്വസിക്കാൻ ആണ് എനിക്ക് ഇഷ്ടം....
ഇനി ആർകെങ്കിലും എന്തെങ്കിലും ചോദിക്കാൻ ഉണ്ടെങ്കിൽ ആകാം......
സാർ.....
യെസ്...
സാറിന്റെ കല്യാണം കഴിഞ്ഞതാണോ........
ക്ലാസ്സിൽ കൂട്ടചിരി ഉയർന്നു.....ചോദിച്ച കുട്ടി നാണക്കേട് കൊണ്ടു അവനെ നോക്കി വളിച്ച ചിരി ചിരിച്ചു..
വൈക അവനെ തന്നെ തുറിച്ചു നോക്കികൊണ്ട് ഇരുന്നു. ആനിയും സിദ്ധുവും അവളെ ഇരുവശത്തു നിന്നും തോണ്ടി...
അതിനുത്തരം കൊടുക്കാതെ നിരഞ്ജൻ ഓരോരോ കുട്ടികളുടെയും ചോദ്യങ്ങൾക്ക് ഉത്തരം കൊടുത്തു കൊണ്ടിരുന്നു....
അപ്പോഴേക്കും പ്രിൻസിപ്പൽ ക്ലാസിലേക്ക് കയറി വന്നു...
ഡിയർ സ്റ്റുഡന്റസ്..... മിസ്റ്റർ നിരഞ്ജൻ ഭാവിയിലെ ഐപിഎസ് കാരനാണ്.... നെക്സ്റ്റ് വീക്ക് ട്രൈനിങ്ങിനായി പോകുന്ന മിസ്റ്റർ നിരഞ്ജന് എല്ലാരുടെയും വകയായി ഒരു ബിഗ് ക്ലാപ്....
കുട്ടികൾ എല്ലാം നിർത്താതെ കൈ അടിച്ചു കൊണ്ടിരുന്നു... എന്തു കൊണ്ടോ വൈകയ്ക്ക് സങ്കടം ആയി... പ്രിൻസിപ്പലിന്റെ വാക്ക് കേട്ടിട്ട്....
താങ്ക് യൂ സാർ... താങ്ക് യു ഓൾ......
ഒക്കെ... നിരഞ്ജൻ....... എന്നാൽ പോകാം....
സാർ വണ് മിനിറ്റ്......
നിരഞ്ജൻ ബാക്ക് ബെഞ്ചിനടുത്തേക്ക് ചെന്നു...... എല്ലാവരും അവനെ തിരിഞ്ഞു നോക്കി..... വൈക മുഖം കുനിച്ചു ഇരിക്കുകയാണ്...
കാശി.......
നിരഞ്ജന്റെ ശബ്ദം കേട്ട് വൈക തലയുയർത്തി അവനെ നോക്കി....
വാ........
നിരഞ്ജൻ നീട്ടിയ കയ്യിൽ പിടിച്ചു അവൾ എണീറ്റു അവന്റെ കൂടെ ഡയസിലേക്ക് നടന്നു..... പ്രിൻസിപ്പൽ അടക്കം എല്ലാവരും അവളെ നോക്കുന്നുണ്ട്.....
സാർ.... ഇതെന്റെ വൈഫ് ആണ്...... വൈകാശി......
പ്രിൻസിപ്പലിനേയും കുട്ടികളെയും നോക്കി നിരഞ്ജൻ പറഞ്ഞു... വൈക അവനെ തന്നെ നോക്കി നിക്കുവാണ്.. കുട്ടികൾ എല്ലാം തന്നെ അവളെ തന്നെ നോക്കുന്നുണ്ട്....
ആഹാ... വൈകാശി നിരഞ്ജന്റെ വൈഫ് ആയിരുന്നോ.... ഞാൻ അറിഞ്ഞില്ല കേട്ടോ.....
എനിവെ... കൺഗ്രാറ്സ്.....
പ്രിൻസിപ്പൽ അവനു കൈ കൊടുത്തു കൊണ്ടു വൈകാശിയെ നോക്കി.....
നിരഞ്ജൻ വരൂ..... നമുക്ക് ക്യാബിനിലേക്ക് പോകാം... വൈഫിനേയും വിളിച്ചോളൂ.....
പോയി ബാഗ് എടുത്തിട്ട് വാ......
അവൻ പറഞ്ഞത് കേട്ട് പുഞ്ചിരിയോടെ വൈക ബാഗ് എടുത്തു ആനിയെയും സിദ്ധുവിനെയും സൈറ്റ് അടിച്ചു കാണിച്ചു നിരഞ്ജന്റെ പുറകിൽ പ്രിൻസിപ്പലിന്റെ റൂമിലേക്ക് നടന്നു.....
Loading...
തുടരും...... ♦️
ഇഷ്ടമായെങ്കിൽ ലൈക്ക് ഷെയർ ചെയ്യണേ...
രചന: ചാരുവർണ്ണ