വിശ്വഗാഥ💕
ഭാഗം- 1
🎶പ്രഭും പ്രാണനാഥം വിഭും വിശ്വനാഥം ജഗന്നാഥനാഥം സദാനന്ദഭാജം ഭവദ്ഭവ്യഭൂതേശ്വരം ഭൂതനാഥം
ശിവം ശങ്കരം ശംഭുമീശാനമീഡേ...🎶
"ഗാഥേച്ചി... അലാറം അടിക്കുന്നു. ഓഫ് ചെയ്യ്..."
"ഹാ... ഞാൻ കേട്ടു"
ഗാഥ കയ്യെത്തി മേശയിൽ വെച്ചിരിക്കുന്ന മൊബൈൽ എടുത്ത് അലാറം ഓഫ് ചെയ്തു.
"മഹാദേവാ... ഇന്നും സന്തോഷമുള്ള ദിവസം ആയിരിക്കണേ. എല്ലാവരെയും കാത്ത് രക്ഷിക്കണേ...
ഗംഗേ... എണീക്കാൻ നോക്ക്. ദേ ഞാൻ കുളിച്ചു വരുമ്പോഴേക്കും എണീറ്റില്ലേൽ നോക്കിക്കോ..."
"ഹൊ... ഞാൻ എണീറ്റു. പോരെ?"
പുതച്ചിരുന്ന പുതപ്പ് മാറ്റി ഗംഗ ചുമരിന്മേൽ ചാരി ഇരുന്നു.
"ആഹ്... നല്ല കുട്ടി. മോള് ഇനി കിടന്നുറങ്ങാൻ നോക്കണ്ട കേട്ടോ. നാലു ദിവസം അവധി കിട്ടിയതല്ലേ? അത്ര വെളുപ്പിനെ ഒന്നും അല്ലാലോ. ആറു മണിക്കല്ലേ?! നേരെ എണീറ്റ് ഇരിക്ക് പെണ്ണേ. ഇല്ലെങ്കിൽ നീ വീണ്ടും കിടക്കും"
"ഓ...ശെരി..."
ഗാഥ ഡ്രസ്സും എടുത്തുകൊണ്ട് ബാത്‌റൂമിൽ കയറി. ഇതുകണ്ട് ഗംഗ വീണ്ടും കിടക്കാൻ പോയതും വാതിലിൽ ആരോ മുട്ടി.
"ശോ... ആരാത്? അമ്മയോ നാനിയോ ആയിരിക്കും..."
ഗംഗ പിറുപിറുത്തോണ്ട് ചെന്ന് വാതിൽ തുറന്നു. അവരുടെ നാനി ആയിരുന്നു അത്.
"ആഹാ... നീ എണീറ്റോ?
"ആാാാ... എ...ണീറ്റു..."
എന്നും പറഞ്ഞുകൊണ്ട് ഗംഗ ഒരു കോട്ടുവായ ഇട്ടു.
"നിന്റെ ഉറക്കക്ഷീണം ഇതുവരെ മാറിയില്ലേ? വാ... എന്റെ മുറിയിൽ വന്ന് കുളിക്ക്. ഗാഥ മോള് പറഞ്ഞിരുന്നു അവൾ കുളിക്കാൻ കയറിയാൽ നീ ചിലപ്പോൾ വീണ്ടും കിടന്ന് ഉറങ്ങുമെന്ന്"
"ഓഹ്... വരാം. പക്ഷേ, ബ്രഷ് ബാത്‌റൂമിലാ..."
"ആഹ്... അത് ഗാഥയോട് പറഞ്ഞാൽ എടുത്ത് തരില്ലേ? ഇനി ആ പേരും പറഞ്ഞ് ഇവിടെ നിൽക്കാൻ അല്ലേ? ആലസി ലഡ്‌ക്കി"
"ഹൊ... ഞാൻ ഇപ്പൊ തന്നെ വന്നോളാം"
ഗംഗ നേരെ പോയി ബാത്‌റൂമിന്റെ വാതിലിൽ തട്ടാൻ പോയതും ഗാഥ വാതിൽ തുറന്നു.
"ഇതാ നിന്റെ ബ്രഷ്. എനിക്കറിയാർന്നു നീ ഇതിനു വേണ്ടി വരുമെന്ന്. നോക്കി നിൽക്കാതെ പോയി പല്ലു തേക്കടി..."
"ഓഹ്... ക്ഷേത്രത്തിൽ പോകുന്ന അന്ന് മാത്രമല്ലേ ഈ ഉത്സാഹം. അല്ലെങ്കിൽ എന്റെയൊപ്പം ഈ സമയത്ത് മൂടിപ്പുതച്ച് കിടന്നേനെ ആയിരുന്നു. അല്ലേ എന്റെ ചേച്ചിക്കുട്ടി?"
"ഈൗ..."
ഗാഥ ഒരു ഇളിച്ച ചിരിയോടെ വാതിൽ അടച്ചു. ഗംഗ നാനിയോടൊപ്പം താഴെ പോയി. അവിടെ അവരുടെ അച്ഛൻ കൈലാസ് എവിടെയോ പോകാനായി റെഡി ആകുകയാണ്.
"രാധികേ... ഞാൻ ഒന്നു പുറത്ത് പോവാ. ഒരാളെ കാണാൻ ഉണ്ട്. അവിടെന്ന് നേരെ അങ്ങ് ക്ഷേത്രത്തിൽ വന്നോളാം. പാറുവിനോട് പറഞ്ഞേക്ക്"
"മ്മ്... പറയാം"
കുളിയൊക്കെ കഴിഞ്ഞ് ഗാഥ റെഡി ആയി താഴേക്ക് ചെന്നപ്പോൾ ഗംഗയും റെഡി ആയിരുന്നു.
"യൂണിഫോമോ? ഇന്ന് സ്കൂളിൽ യൂത്ത്ഫെസ്റ്റിവൽ അല്ലേ?"
"ചേച്ചി കഴിഞ്ഞ വർഷവും കണ്ടതല്ലേ. ആകെ ഇവിടെ ഓണം സെലിബ്രേഷന് മാത്രമാ കളർ ഡ്രസ്സ് ഇടാൻ അനുവദിച്ചേ"
"മ്മ്... എന്തായാലും ഇന്ന് അടിച്ചുപൊളിക്ക്. അമ്മേ... അച്ഛൻ എവിടെയാ? മുറ്റത്ത് ഉണ്ടോ? അച്ഛാ... അച്ഛാ..."
"നീ ഇങ്ങനെ വിളിച്ച് കൂവണ്ട. അദ്ദേഹം ഇവിടെ ഇല്ല. ഒരാളെ കാണാൻ ഉണ്ടെന്ന് പറഞ്ഞു. നീ റെഡി ആയെങ്കിൽ നമുക്ക് ഇറങ്ങാം"
"അപ്പോൾ അച്ഛൻ?"
"വരാമെന്ന് പറഞ്ഞു"
"മ്മ്... ഗംഗേ...നമുക്ക് പോകാം. വാ..."
"ആഹ്... ഞാൻ റെഡി. ചേച്ചി അവിടെന്ന് ഇൻസ്റ്റിറ്റ്യൂട്ടിൽ പോകുമല്ലേ?"
"ഹാ...അതല്ലേ ഞാൻ ബാഗ് എടുത്തേ..."
"ഭോജൻ കേ ബാദ് ചൽതേ ഹെ ബേട്ടാ..."
"വേണ്ട നാനി. ഇന്ന് നേരത്തെ ചെല്ലേണ്ട ആവശ്യമുണ്ട് അതാ... ഇന്നലെ പറഞ്ഞായിരുന്നല്ലോ"
"മ്മ്...ശെരി"
എല്ലാവരും പുറത്തേക്ക് ഇറങ്ങി. രാധിക വീട് പൂട്ടി. ഗംഗ ഗാഥയുടെ കൈ പിടിച്ച് നടക്കാൻ തുടങ്ങി. പെട്ടന്ന് എന്തോ ഓർത്തപോലെ ഗാഥ ഗംഗയുടെ കൈ വിടുവിച്ചു.
"എന്താ ചേച്ചി?"
"ഒരു മിനിറ്റ്... ലവ് ബേർഡ്സിനു ഫുഡ് കൊടുത്തിട്ട് വരാം"
"ശോ... ഈ ചേച്ചിയുടെ കാര്യം"
ഗംഗ തലയിൽ കൈ വെച്ചു.
ഗാഥ നേരെ ലവ് ബേർഡ്സിന്റെ അടുത്ത് പോയി. ആകെ രണ്ടെണ്ണമേ ഉള്ളു. കൂടിനകത്തെ ഊഞ്ഞാലിൽ രണ്ടും കൂടി തൊട്ടുരുമ്മി ഇരിക്കുകയാണ്. അവിടെ തൂക്കി ഇട്ടേക്കുന്ന കവറിൽ നിന്നും കുറച്ചു തിന എടുത്ത് കൂട് തുറന്ന് അവൾ അവരുടെ പാത്രത്തിൽ ഇട്ടു കൊടുത്തു. ഇത് കണ്ടതും രണ്ടുപേരും വന്ന് തിന്നാൻ തുടങ്ങി.
"വൈകിട്ട് കാണാട്ടോ... തമ്മിൽ അടി വെക്കാതെ ഇരിക്കണേ..."
അവരെ നോക്കി ചിരിച്ചുകൊണ്ട് ഗാഥ ഗംഗയുടെ അടുത്ത് പോയി അവളുടെ കൈ കോർത്ത് പിടിച്ചു. ഇത് കണ്ട് നാനിയും രാധികയും പരസ്പരം നോക്കി ചിരിച്ചു.
അവർ നാലു പേരും നടക്കാൻ തുടങ്ങി. ശിവക്ഷേത്രത്തിലേക്കാണ് പോകുന്നത്. ഗാഥയുടെ വീട്ടിൽ നിന്നും കുറച്ചു ദൂരം നടക്കാനേ ഉള്ളു.
എന്റെ മഹാദേവാ... കോഴ്സ് കഴിയാൻ ഇനി ഒരു മാസം കൂടിയേ ഉള്ളു. ഇത് കഴിയുമ്പോഴേക്കും അച്ഛന് മുംബൈയിലേക്ക് തിരിച്ചു പോകാൻ തോന്നണേ...
ആഹ് പിന്നെ ഒരു കാര്യം കൂടി പറയാൻ ഉണ്ട്. എക്സാം കഴിഞ്ഞാൽ എനിക്ക് കല്യാണം ആലോചിക്കുമെന്നാ അച്ഛൻ പറയുന്നെ. എനിക്ക് അങ്ങയെ പോലെ റൊമാന്റിക്കും പിന്നെ എന്നെ നല്ലതുപോലെ കെയർ ചെയ്യുന്ന ഒരാളെ മതിട്ടോ...
ഗാഥ ശിവഭഗവാനെ നോക്കി കൈകൂപ്പി പ്രാർത്ഥിക്കുകയാണ്.
"വിശ്വാ... നീ മുന്നിൽ നിൽക്ക്. ഭഗവാനെ നോക്കി നല്ലതുപോലെ മനസ്സുരുകി പ്രാർത്ഥിക്ക് മോനെ. നമ്മുടെ പ്രശ്നങ്ങൾ എല്ലാം മഹാദേവൻ മാറ്റിത്തരും വൈകാതെ തന്നെ"
ഇതാരാ പറയുന്നതെന്നറിയാൻ ഗാഥയുടെ കണ്ണുകൾ നേരെ എതിർ വശത്തേക്ക് തിരിഞ്ഞു.
ഏഹ്? ഇവർ ആരാ? ഇവിടെയൊന്നും കണ്ടിട്ടില്ലാലോ...അമ്മയും മകനും ആണെന്ന് തോന്നുന്നു. ഈ പുള്ളിക്കാരന്റെ മുഖത്ത് എന്താ ഇത്രയും ഗൗരവം. എന്നാലും കാണാൻ കൊള്ളാം...
ഗാഥ ഇങ്ങനെ മനസ്സിൽ പറഞ്ഞുകൊണ്ട് നിന്നു.
പെട്ടന്ന് അവൻ അവളെ നോക്കി. ആ നോട്ടം ഗാഥയെ വല്ലാതാക്കി. അവൾ മുഖം തിരിച്ച് കണ്ണുകൾ ഇറുക്കി അടച്ചു.
അയ്യോ മഹാദേവാ ഞാൻ എന്തൊക്കെയാ അങ്ങയുടെ മുമ്പിൽ വെച്ച് പറഞ്ഞെ... അറിയാതെ ഒന്നു നോക്കിപ്പോയതാ. എന്നോട് ക്ഷമിക്കണേ...
"ചേച്ചീ... ദേ അച്ഛൻ വന്നു"
ഗാഥ ഉടനെ തിരിഞ്ഞുനോക്കി.
"അച്ഛൻ എവിടെപ്പോയതാ രാവിലെ തന്നെ?"
"ക്ഷേത്രത്തിനു വെളിയിൽ ഇറങ്ങട്ടെ പാറു. അച്ഛൻ പറയാം"
"മ്മ്... ശെരി അച്ഛാ..."
ക്ഷേത്രദർശനം കഴിഞ്ഞ് ഗാഥ ചെരുപ്പിടാൻ നേരത്ത് ആ സ്ത്രീ അവളുടെ അടുത്ത് വന്നു. അവരുടെ ചെരിപ്പും അവിടെ ആയിരുന്നു കിടന്നത്. ചെരുപ്പിട്ട ശേഷം അവർ നടന്നതും പെട്ടന്ന് വീഴാൻ പോയി.
"അയ്യോ ആന്റി..."
ഗാഥ അവരെ താങ്ങി പിടിച്ചു. അവർ അവളെ നോക്കി പുഞ്ചിരിച്ചു. അവളും തിരിച്ച് ചിരിച്ചു.
"ഒരു കാര്യം ആലോചിച്ച് നടന്നതാ. മോളുടെ വീട് ഇവിടെ അടുത്താണോ?"
"ആഹ്... അതെ. ഇവിടെന്ന് കുറച്ച് പോയാൽ മതി"
"അമ്മേ വാ... അവിടെയെത്താൻ ലേറ്റ് ആകും"
ഓഹ്... ഇത് ഇവിടെ നിൽപ്പുണ്ടായിരുന്നോ?!
വിശ്വയുടെ കണ്ണുകൾ ഗാഥയിൽ ചെന്നെത്തി. ആ നോട്ടം അവളുടെ നെഞ്ചിൽ തറച്ചതായി അവൾക്ക് തോന്നി.
"ദാ വരണൂ മോനെ. മോളെ ഞാൻ പോകട്ടെ. പിന്നെയൊരു ദിവസം കാണാട്ടോ"
ഗാഥ അവരെ നോക്കി ചിരിച്ചു കൊണ്ട് തലയാട്ടി. ഗംഗ അവളുടെ അടുത്ത് വന്നു.
"ഗാഥേച്ചി... അതാരാ? പരിചയം ഉള്ളതാണോ? അവരെന്താ ചേച്ചിയോട് സംസാരിച്ചേ?"
"നീ ഇങ്ങനെ ഒറ്റ ശ്വാസത്തിൽ ചോദിക്കല്ലേ. എനിക്ക് അവരെ അറിയില്ല. ഇന്നാ ആദ്യമായി കാണുന്നെ"
"ആണോ? മ്മ്... അവർ എന്താ പറഞ്ഞേ?"
"എന്റെ വീട് ഇവിടെ അടുത്താണോ എന്നു ചോദിച്ചു"
"അപ്പോൾ ഗാഥേച്ചി എന്ത് പറഞ്ഞു?"
"അതെയെന്ന് പറഞ്ഞു. അച്ഛാ... പറയ്. എവിടെയാ പോയത്"
"ഇവിടെ ജംഗ്ഷനിലുള്ള നമ്മുടെ ബേക്കറി ഇല്ലേ? അത് വാങ്ങിക്കാൻ നല്ല ഒരാളെ കിട്ടുമോ എന്നറിയാൻ നന്ദന്റെ അടുത്ത് പോയതാ. അവൻ അറിയാത്ത ആളുകൾ ഇല്ലാലോ"
"അതെന്തിനാ അച്ഛാ ബേക്കറി വിൽക്കാൻ നോക്കുന്നേ?"
"ഇനി കുറച്ചു കാലം മുംബൈയിൽ താമസിച്ചാലോ എന്ന് ആലോചിക്കുവാ. ബാക്കിയുള്ള നമ്മുടെ ഹോട്ടലുകളും ബേക്കറികളും ശേഖരേട്ടൻ നോക്കിക്കോളും"
"സത്യമാണോ അച്ഛൻ പറയുന്നേ? നമ്മൾ ഇനി മുംബൈയിലാണോ താമസിക്കാൻ പോകുന്നേ?"
"ആഹ് അതെ. നിങ്ങൾ രണ്ടുപേരുടെയും എക്സാം ഒന്നു കഴിയട്ടെ. എന്റെ രണ്ടു അളിയന്മാരും അങ്ങോട്ട് നിരന്തരം വിളിച്ചോണ്ട് ഇരിക്കുവല്ലേ പുന്നാര പെങ്ങളെയും മക്കളെയും കൂട്ടി അങ്ങോട്ട് ചെല്ലാൻ"
"ഓഹ്... ഇപ്പോഴെങ്കിലും തോന്നിയല്ലോ"
രാധിക സന്തോഷത്തോടെ പറഞ്ഞു.
"അപ്പോൾ അച്ഛാ ഞാൻ ഇനി അവിടെത്തെ കോളേജിൽ ആണോ പഠിക്കാൻ പോകുന്നേ?"
ഗംഗ തുള്ളിച്ചാടി കൊണ്ട് ചോദിച്ചു.
"ഹൊ... ഈ കാര്യം പറഞ്ഞപ്പോൾ അമ്മയുടെയും മക്കളുടെയും സന്തോഷം ഒന്നു നോക്കിയേ..."
"അവർക്ക് മാത്രമല്ലടാ എനിക്കും ഉണ്ട്"
"അത് പിന്നെ ദേവുമ്മക്ക് കാണാതിരിക്കോ"
കൈലാസ് നാനിയെ നോക്കി ചിരിച്ചു.
"അച്ഛാ... ഞാൻ വീട്ടിലേക്ക് ഇല്ല. ഇതുവഴി ഇൻസ്റ്റിറ്റ്യൂട്ടിൽ പോകുവാ"
"ഏഹ്? എട്ടു മണി ആകുന്നല്ലേ ഉള്ളു"
"കുറച്ച് നോട്ട്സ് കംപ്ലീറ്റ് ആക്കണം അച്ഛാ... പിന്നെ, ഫോട്ടോസ്റ്റാറ്റും എടുക്കണം"
"ഹ്മ്മ്... അവിടെന്ന് എന്തേലും കഴിച്ചിട്ട് ക്ലാസ്സിൽ കയറിയാൽ മതിട്ടോ"
"ശെരി അച്ഛാ..."
"ഗാഥേച്ചി... റ്റാറ്റാ..."
ഗംഗയെ നോക്കി കൈ വീശി കാണിച്ചിട്ട് അവൾ ബസ് സ്റ്റോപ്പിലേക്ക് നടന്നു.
അവിടെ എത്തിയതും ബസ് വന്നു. ഗാഥ അതിൽ കയറി. ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഗേറ്റിനു പുറത്ത് ഗാഥയുടെ ബെസ്റ്റ് ഫ്രണ്ട്‌സ് ആയ ആശയും ശ്വേതയും നിൽപ്പുണ്ടായിരുന്നു.
"ആഹാ വന്നല്ലോ മഹാദേവന്റെ പ്രിയഭക്ത. വേഗം നടന്നു വാഡി.."
ആശ പറഞ്ഞു.
"ഓഹ് ഞാൻ വരികയല്ലേ എന്റെ ഛോട്ടുവേ... ഇന്ന് കുറച്ചു സാധനങ്ങൾ വാങ്ങണം. വർക്കിംഗ് മെറ്റീരിയൽസൊക്കെ തീർന്നു. നമുക്ക് ഉച്ചക്ക് ഇറങ്ങിയാലോ?"
"മ്മ്.. എനിക്കും വാങ്ങിക്കണം. ഇവിടെ ഒരു ചെറിയ ടെക്സ്റ്റൈൽ ഷോപ്പ് വന്നിട്ടുണ്ട്. നമുക്ക് അവിടെയും കൂടി കേറാട്ടോ.
ആദ്യം നമുക്ക് എന്തേലും കഴിക്കാം. വാ..."
അവിടെയുള്ള ഒരു കടയിൽ കയറി ഭക്ഷണം കഴിച്ച ശേഷം ഫോട്ടോസ്റ്റാറ്റും എടുത്തുകൊണ്ട് അവർ ക്ലാസ്സിൽ കയറി.
ഫാഷൻ ഡിസൈനിംഗ് ആൻഡ് ബ്യൂട്ടിഷ്യൻ കോഴ്സ് ആണ് അവരവിടെ പഠിക്കുന്നത്. ഉച്ച ആയപ്പോൾ മൂന്നുപേരും ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഇറങ്ങി. റോഡിലൂടെ വർത്തമാനം പറഞ്ഞ് അവർ നടക്കാൻ തുടങ്ങി.
"ഇന്നലെ ഞങ്ങൾ വൈകിട്ട് സിനിമയൊക്കെ കണ്ടിട്ട് ഈ വഴി വരുമ്പോൾ കണ്ടതാ ടെക്സ്റ്റൈൽ ഷോപ്പ്. നീ തേൻ നെല്ലിക്ക വാങ്ങിക്കില്ലേ? അവിടെ ഓപ്പോസിറ്റ് ആയിട്ട് ഒരു ചെറിയ കെട്ടിടം പണി കഴിപ്പിച്ചിട്ടേക്കുന്നത് നമ്മൾ കണ്ടിട്ടില്ലേ?"
"ഓഹ് ബസ് സ്റ്റോപ്പിന്റെ അടുത്തായിട്ട്. മ്മ്മ്... നീ കണ്ടോ ശ്വേതേ?"
"ഞാൻ അവിടെ പോയെന്നുമില്ല. ഇവൾ രാവിലെ പറഞ്ഞപ്പോഴാ അറിഞ്ഞത്"
"ഇന്നലെ ആണെന്ന് തോന്നുന്നു ഉത്‌ഘാടനം. ബലൂണൊക്കെ കെട്ടി തൂക്കിയിട്ടുണ്ടായിരുന്നു. അവിടെ ജസ്റ്റ് ഒന്നു നോക്കാം. കൊള്ളാമെങ്കിൽ രണ്ടു ചുരിദാർ എടുക്കണം"
"മ്മ്...പിന്നേ, എക്സാം കഴിഞ്ഞാൽ എന്റെ കല്യാണം നോക്കുമെന്നാ അച്ഛൻ പറയുന്നേ"
"ആണോ? അപ്പോൾ അച്ഛൻ ആരെയെങ്കിലും തീരുമാനിച്ചാൽ നീ സമ്മതിക്കുമോ?"
"അച്ഛൻ തീരുമാനിച്ചാൽ ഞാൻ എതിരൊന്നും പറയില്ല. പിന്നെ, എന്നെ കെട്ടുന്ന ആള് ജോലിക്ക് വിടണമെന്നേ ഉള്ളു"
"ഏഹ്? അപ്പോൾ കെട്ടാൻ പോകുന്ന ആളെ കുറിച്ച് നിനക്ക് ഒരു സങ്കല്പവും ഇല്ലേ?"
"ആഹ് അത് ഉണ്ട്. നിറമോ ഹൈറ്റോ ഒന്നുമല്ല. ആള് നല്ല റൊമാന്റിക്... ആൻഡ്... കെയറിങ് ആയ ആളായിരിക്കണം. എന്റെ മഹാദേവനെ പോലെ"
ഗാഥ തന്റെ കൈകൾ കൂട്ടിപ്പിടിച്ച് ചിരിച്ചുകൊണ്ട് പറഞ്ഞു.
"ഓഹോ... നീ ഈ ഹിന്ദി സീരിയലും സിനിമകളുമൊക്കെ കണ്ടിട്ട് വട്ടായതാണല്ലേ? പിന്നെ, മഹാദേവൻ റൊമാന്റിക് മാത്രമല്ല മൂപ്പര് ക്ഷിപ്രകോപി കൂടി ആണുട്ടോ. പെട്ടന്ന് ദേഷ്യം വരും"
"ഹ്മ്മ്... അതെനിക്കറിയാം"
"ആഹ് ഇനി നിനക്ക് ഹിന്ദിക്കാരനെ വേണമെന്നുണ്ടോ? നിന്റെ അമ്മയുടെ വീട് മുംബൈയിൽ അല്ലേ? എങ്കിൽ അച്ഛനോട് അവിടെ നോക്കാൻ പറയ്"
"ഏയ്... എനിക്ക് അങ്ങനെയൊന്നുമില്ല"
"മ്മ്മ്... നിന്റെ പുറകേ ഒന്നു രണ്ടു പേർ നടന്നായിരുന്നല്ലോ. അതിലാരെയെങ്കിലും നിന്റെ മഹാദേവനെ പോലെ റൊമാന്റിക് ആയി കണ്ടോ?"
ആശ കളിയാക്കി ചോദിച്ചു.
"പിന്നേ... അവന്മാരുടെ കണ്ണിലൊന്നും എന്നോടുള്ള പ്രണയമൊന്നും ഞാൻ കണ്ടില്ല. ചുമ്മാ പുറകേ നടന്ന് ഐ ലവ് യൂ പറച്ചിലാ. അച്ഛന്റെ കാശ് കണ്ടിട്ടുള്ള നടപ്പാ. അല്ലെങ്കിൽ ടൈം പാസ്സ്. സ്നേഹമൊന്നും ഇല്ലാ. ഞാൻ നല്ല മറുപടി അവർക്ക് കൊടുത്തപ്പോൾ ഇപ്പോൾ കാണാൻ കൂടി ഇല്ല"
"നിനക്ക് അഥവാ ആരെയെങ്കിലും ഇഷ്ടപ്പെട്ടാൽ നിന്റെ അച്ഛനോട് പറയോ?"
"അത് എന്തായാലും പറയും. എനിക്ക് ഇഷ്ടമാകുന്ന ആളെ അച്ഛനും ഇഷ്ടപ്പെടും. പക്ഷേ, ഞാൻ ഇതുവരെ ആരെയും ഇഷ്ടപ്പെട്ടില്ലലോ"
"ചില സിനിമയിൽ ആണെങ്കിൽ ഒരു ആണും പെണ്ണും ഒരു തവണ കണ്ടുമുട്ടിയാൽ വീണ്ടും കാണും. അങ്ങനെ കണ്ട് കണ്ട് ലവ് ആകും"
"അങ്ങനെ ചുമ്മാ പരസ്പരം കണ്ടാൽ മാത്രം അത് ലവ് ആകുമോ? ഇല്ലാലോ. പിന്നെ സിനിമയിൽ ഡയറക്ടർ തീരുമാനിക്കും എപ്പോഴൊക്കെ അവർ തമ്മിൽ കാണണമെന്ന്. റിയൽ ലൈഫിൽ ഗോഡ് ഈസ് ദ ഡയറക്ടർ"
"മ്മ്... ശെരിയാ. എങ്കിൽ ദൈവം തീരുമാനിക്കട്ടെ. ദാ കടയെത്തി"
"രാഗിണി ടെക്സ്റ്റൈൽസ്. മ്മ്... പേര് കൊള്ളാം"
ഗാഥ പറഞ്ഞു.
"വാ... അകത്ത് കയറാം. അത്യാവശ്യം തിരക്കൊക്കെ ഉണ്ടല്ലേ? രണ്ടു പേർ മാത്രമേ ഉള്ളോ ഡ്രസ്സ് എടുത്തുകൊടുക്കാൻ? ശേ... വേറെ ആരുമില്ലേ? ഗാഥേ... ദേ അവിടെ ഒരു പുള്ളിക്കാരൻ നിൽപ്പുണ്ട്. അയാളെ വിളിക്ക്"
"ഹെലോ... ചേട്ടോ..."
ഗാഥയുടെ വിളി കേട്ട് അയാൾ തിരിഞ്ഞു നോക്കി.
ഏഹ്? ഇത് ക്ഷേത്രത്തിൽ വെച്ച് കണ്ട ആളല്ലേ? ഇയാൾ ഇവിടെയാണോ ജോലി ചെയ്യുന്നേ?
ഗാഥ മനസ്സിൽ പറഞ്ഞു.
വിശ്വ അവരുടെ അടുത്തേക്ക് വന്നു. ഗാഥ പതിയെ അവന്റെ മുഖത്തേക്ക് നോക്കി. തന്റെ നെഞ്ച് വല്ലാതെ മിടിക്കുന്നത് പോലെ അവൾക്ക് തോന്നി. ഇതെന്താ ഇങ്ങനെ തോന്നുന്നെ എന്നാലോചിച്ച് അവൾ നിന്നു.
"ആഹ് പറയൂ... നിങ്ങൾ എന്താ നോക്കുന്നെ? ചുരിദാർ, സാരി, ലാച്ച ഓർ എനി മെറ്റീരിയൽസ്?"
ഗാഥ ഒന്നും മിണ്ടിയില്ല.
"എടി..."
ആശ കൈമുട്ട് കൊണ്ട് ഗാഥയെ തട്ടി.
"നിനക്ക് ഒന്നും വേണ്ടേ?"
"ആഹ്... നിങ്ങൾ ആദ്യം നോക്ക്"
"മ്മ്മ്... ചേട്ടാ ചുരിദാർ ഐറ്റംസ് ഒന്നു കാണിക്കാമോ?"
"സർ... ഇതിനു ഡിസ്‌കൗണ്ട് ഉണ്ടോ എന്ന് ഇവർ ചോദിക്കുന്നു"
അവിടെ നിന്ന സെയിൽസ് ഗേൾ വിശ്വയെ വിളിച്ചു ചോദിച്ചു. അവൻ അങ്ങോട്ട് പോയി.
സാറോ...?! അപ്പോൾ ഈ കട ഇയാളുടേതാണോ?
ഗാഥ മനസ്സിൽ പറഞ്ഞുകൊണ്ട് വിശ്വയെ നോക്കി.
താമസിയാതെ വിശ്വ വന്ന് അവർക്ക് എല്ലാ മോഡൽ ചുരിദാറും കാണിച്ചു കൊടുത്തു. ഗാഥയുടെ നോട്ടം ഇടയ്ക്കിടെ അവന്റെ മുഖത്ത് പാളി വീണു. ആശ രണ്ടു ചുരിദാറും ശ്വേത ഒരെണ്ണവും എടുത്തു.
"നീ എന്താ ഒന്നും എടുക്കുന്നില്ലേ?"
"ഇത് വാങ്ങിക്കാനുള്ള പൈസ ഇപ്പോൾ എന്റെയിൽ ഇല്ല. കാർഡേ ഉള്ളു. നമുക്ക് നാളെ വരാം. വേറെയും സാധനങ്ങൾ വാങ്ങണ്ടേ?"
"മ്മ്... ചേട്ടാ ഇത് പാക്ക് ചെയ്തോളൂ"
അവർ ബിൽ പേ ചെയ്ത് അവിടെന്ന് ഇറങ്ങി.
"മോളെ ഗാഥേ... നിനക്കെന്താ പറ്റിയേ? ഇവിടെ കേറിയത് മുതൽ നീ ഒരുമാതിരിയാ നിന്നത്"
"ഒന്നുല്ലാടി... എനിക്ക് വിശക്കുന്നു. നമുക്ക് എന്തേലും കഴിക്കാം"
"മ്മ്...ശെരി. എന്നാൽ വാ..."
ഗാഥയും കൂട്ടരും അടുത്തുള്ള ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചു. ശേഷം അവർക്ക് ആവശ്യമുള്ള സാധനങ്ങൾ വാങ്ങി മൂന്നു പേരും വീട്ടിലേക്ക് തിരിച്ചു.
"ഗാഥേച്ചി ഇന്ന് നേരത്തെ ആണല്ലോ?"
"മ്മ്... ഞാനൊന്നു കിടക്കട്ടെ. നല്ല ക്ഷീണം. വെയിൽ കൊണ്ടിട്ടായിരിക്കും"
"ഓഹോ... അപ്പോൾ ഇന്ന് ക്ലാസ്സ് കട്ട് ചെയ്തല്ലേ?"
ഗംഗയെ നോക്കി സൈറ്റ് അടിച്ച് കാണിച്ചിട്ട് ഗാഥ മുറിയിലേക്ക് പോയി. കിടന്നപാടേ അവൾ ഉറങ്ങിപ്പോയി.
🎶മുജ്കോ ഇരാദേ ദേ, കസ്‌മേം ദേ, വാദേ ദേ
മേരി ദുവാവോം കേ ഇശാരോം കോ സഹാരേ ദേ
ദിൽ കോ ഠികാനേ ദേ, നയി ബഹാനേ ദേ
ഖാബോം കി ബാരിഷോം കോ മോസം കെ പൈമാനേ ദേ
അപ്നേ കരം കി കർ അ ദായേം
കർ ദേ ഇതർ ഭി തൂ നി ഗായേം
സുൻ രഹാ ഹെ നാ തൂ...🎶
"ഗാഥേച്ചി... എണീക്ക്..."
"എന്താടി...?"
ഗാഥ കണ്ണു തുറന്നു.
"ശോ... ആരാ വിളിക്കുന്നല്ലോ?"
അവൾ വേഗം എണീറ്റ് ബാഗ് തുറന്ന് മൊബൈൽ എടുത്തു.
"ശ്വേത ആണല്ലോ. ഹെലോ... പറയെടി..."
"എത്ര ബെൽ കേട്ടു. ഉച്ചക്ക് കഴിച്ചു കൊണ്ടിരുന്നപ്പോൾ ഫോൺ സൈലന്റ് മാറ്റിയതല്ലേ നീ?"
"ഉറങ്ങിപ്പോയെടി"
"മ്മ്... തോന്നി. അതേ... എന്റെ ഒരു കസിന്റെ കല്യാണം ഉണ്ടെന്ന് പറഞ്ഞില്ലേ?"
"ആഹ് പറഞ്ഞു. നാളെ വൈകുന്നേരമല്ലേ പോകുന്നേ?"
"അല്ലാടി... അത് പറയാനാ ഇപ്പോൾ വിളിച്ചേ. ഇന്ന് പോകുന്നു. ഒരു ആറര കഴിയുമ്പോൾ ഞങ്ങൾ ഇറങ്ങും. ഏഴു മണിക്കാ ട്രെയിൻ. നീ വേഗം വീട്ടിലോട്ട് വാ. എന്നെ വിടില്ല. ഇവിടെ തിരക്കാ. അതാ..."
"ഞാൻ എന്തിനാ ഇപ്പോൾ അങ്ങോട്ട് വരുന്നേ?"
"എടി ബുദ്ദൂസേ... വരയ്ക്കാൻ ഉള്ള ബുക്ക് നീ ഇന്ന് എന്റെ കയ്യിൽ തന്നു വിട്ടില്ലേ? മറന്നോ നീ? ഞാൻ മൂന്നു നാലു ദിവസം കഴിഞ്ഞേ വരുള്ളൂ"
"അയ്യോ... ശെരി ശെരി ഞാൻ വരാം"
ഗാഥ കാൾ കട്ട് ചെയ്ത് വേഗം ബാത്‌റൂമിൽ കയറി കയ്യും കാലും മുഖവും കഴുകി. എന്നിട്ട് നേരെ താഴേക്ക് സ്‌റ്റെപ്സ് ഓടി ഇറങ്ങി.
"അമ്മേ ഞാൻ ശ്വേതയുടെ വീട്ടിൽ പോയിട്ട് പെട്ടന്ന് വരാട്ടോ. ഒരു ബുക്ക് വാങ്ങിക്കണം. അവൾ നാളെ മുതൽ ക്ലാസ്സിൽ വരില്ല. കസിന്റെ കല്യാണമാ. ഇവിടെന്ന് നടന്ന് പോകാം. എന്നിട്ട് തിരിച്ച് ഓട്ടോയിൽ വന്നോളാം"
"ഹ്മ്മ്... സന്ധ്യക്ക് മുൻപ് ഇങ്ങ് എത്തണം. വേഗം പോയി വാ..."
"ഗാഥേച്ചി... ഞാനും വരാം. ശ്വേത ചേച്ചിയുടെ വീട് ആ കുന്നിന്റെ അവിടെ ആയിട്ടല്ലേ. പോകുന്ന വഴിയൊക്കെ എന്തു രസമാ കാണാൻ. പ്ലീസ് ചേച്ചി..."
"ഗംഗേ... പോയിരുന്ന് പഠിക്ക്. സ്കൂളിലെ പരിപാടി നാളെ അങ്ങ് തീരും. അതും പറഞ്ഞ് പഠിക്കാൻ ഇല്ലെന്ന് പറയണ്ട. ഗാഥേ... നീ പോയിട്ട് വാ"
"ശെരിമ്മാ... നമുക്ക് പിന്നെ ഒരു ദിവസം പോകാട്ടോ"
ഗംഗ വിഷമത്തോടെ തലയാട്ടി.
ശിവക്ഷേത്രത്തിന്റെ അവിടെ നിന്നും ഇടതു സൈഡിലൂടെ ഒരു റോഡ് ഉണ്ട്. ആ വഴിയിലൂടെ ഒരു രണ്ടു കി.മീ. നടന്നാൽ ശ്വേതയുടെ വീടായി. ഒരു വളവ് കഴിയുമ്പോൾ ചെറുതായി കുന്നിനെ കാണാം. ഗംഗ പറഞ്ഞതുപോലെ നല്ല രസമാണ്. എപ്പോഴും ഒരു തണുപ്പ് അനുഭവപ്പെടും. ഒരു സൈഡ് ഇടവിട്ട് ഇടവിട്ട് വാകമരങ്ങൾ ആണ്. മറു സൈഡ് നിറയെ പച്ചപ്പും. വയലും വാഴത്തോട്ടങ്ങളും ഉണ്ട്. വീടുകൾ അവിടെ നന്നേ കുറവാണ്.
ഇപ്പോൾ വേനൽ അടുത്തതിനാൽ നിറയെ വാക പൂക്കൾ വിരിഞ്ഞിട്ടുണ്ട്.
വാകപൂക്കൾ കൊഴിഞ്ഞുവീണ ടാറിട്ട റോഡിലൂടെ മൂളിപ്പാട്ടും പാടി പ്രകൃതിയുടെ മനോഹാരിത ആസ്വദിച്ചുകൊണ്ട് ഗാഥ നടന്നു.
"ഇപ്പോൾ സമയം അഞ്ചല്ലേ കഴിഞ്ഞുള്ളു. പതുക്കെ നടന്നാൽ മതി. അയ്യോ പേഴ്സും ഫോണും എടുത്തില്ലലോ"
ഗാഥ തലയിൽ കൈ വെച്ച് സ്വയം പറഞ്ഞു.
ഹാ... വീട്ടിൽ ചെന്നിട്ട് ഓട്ടോക്ക് കാശ് കൊടുക്കാം.
ഗാഥ സ്വയം സമാധാനിച്ചു.
ശ്വേതയുടെ വീട്ടിൽ എത്തിയപ്പോൾ അഞ്ചര കഴിഞ്ഞിരുന്നു. അവിടെന്നു ബുക്കും വാങ്ങി സംസാരിച്ചു ഇറങ്ങിയപ്പോൾ 6 മണി ആയി.
ഇതെന്താ ഒരു ഓട്ടോ പോലും വരാത്തത്?! 6:30ക്കു മുൻപ് എത്തിയില്ലെങ്കിൽ അമ്മ എന്നെ കൊല്ലും.
ഗാഥ ആകെ ടെൻഷനിൽ ആയി. ഒരു പത്തു മിനിറ്റോളം അവൾ അവിടെ നിന്നു. പിന്നെ, നടക്കാൻ തന്നെ തീരുമാനിച്ചു.
പ്രകൃതിയുടെ മനോഹാരിത പതിയെ മങ്ങിതുടങ്ങി. അന്ധകാരത്തിന്റെ കൈകൾ പ്രകൃതിയെ പുതക്കാൻ വരുന്നത് പോലെ ഗാഥക്ക് തോന്നി. ചെറുതായി കാറ്റ് വീശി തുടങ്ങി. അവൾക്ക് നല്ല പേടി ആയി.
"എന്റെ മഹാദേവാ... നിന്ന സമയം കൊണ്ട് നടന്നാൽ മതിയാർന്നു. ഇരുട്ട് വീണു തുടങ്ങിയല്ലോ"
ഗാഥ നടത്തത്തിന്റെ വേഗത കൂട്ടി.
പെട്ടന്ന് ഒരു ബുള്ളറ്റിന്റെ ശബ്ദം ഗാഥ കേട്ടു.
"ങേ? ഇയാൾ എന്താ ഇങ്ങോട്ട് ?"
വിശ്വയായിരുന്നു അത്. അവൻ ഗാഥയുടെ സമീപം എത്താറായപ്പോൾ അവളുടെ ചുരിദാറിന്റെ ഷാൾ മെല്ലെ പറന്നുപൊങ്ങി. അവൻ ഗാഥയെ ഒന്നു നോക്കി കടന്നുപോയി. അവൾ അവനെ തിരിഞ്ഞു നോക്കി. പെട്ടന്ന് രണ്ടുപേർ ബൈക്കിൽ ചീറിപ്പാഞ്ഞ് വന്നു. അതിൽ പിറകെ ഇരുന്നവൻ ഗാഥയുടെ കയ്യിലെ ബുക്ക് തട്ടിപ്പറിച്ചു.
"ഇത് ഈ ചേട്ടൻ അങ്ങ് എടുക്കുവാണേ... കൂയ്..."
എന്ന് അവൻ കൂകി വിളിച്ചു.
"എടാ....."
ഗാഥ ദേഷ്യത്തോടെ അവന്മാരെ നോക്കി വിളിച്ചു. ഇത് കേട്ട് വിശ്വ ബുള്ളറ്റ് നിർത്തി.
"ബുക്ക് തന്നിട്ട് പോടാ..."
അവൾ ഓടി വിശ്വയുടെ അടുത്തെത്തി. അവന്മാർ നിമിഷനേരങ്ങൾക്കുള്ളിൽ അവിടെന്നും പറപറന്നു. ദേഷ്യവും വിഷമവും കൊണ്ട് ഗാഥയുടെ കണ്ണാകെ കലങ്ങി.
"അവന്മാർ എന്തോ ബുക്കിന്റെ കാര്യം പറയുന്നത് കേട്ടല്ലോ"
"ഹാ... അത് എക്സാമിന് വേണം. ഇമ്പോർട്ടന്റാ..."
"ആണോ? മ്മ്... താൻ വേഗം കേറ്"
"ഏഹ്?"
"എന്താ? തനിക്ക് ആ ബുക്ക് വേണ്ടേ? അല്ലേൽ ഇവിടെ നിൽക്ക്. ഞാൻ പോയിട്ട് വരാം"
"അയ്യോ എനിക്ക് ഇവിടെ ഒറ്റക്ക് നിൽക്കാൻ പേടിയാ"
"എങ്കിൽ വേഗം കേറാൻ നോക്ക്. അവന്മാർ ചിലപ്പോൾ ഈ ജില്ല തന്നെ വിട്ടു പോകും. അമ്മാതിരി പോക്കാ പോയത്"
ഗാഥ പിന്നെ ഒന്നും ആലോചിച്ചില്ല. വിശ്വയുടെ ബുള്ളറ്റിൽ സൈഡ് തിരിഞ്ഞ് ഇരുന്നു. ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തപ്പോൾ അവൾ പെട്ടന്ന് അവന്റെ തോളിൽ പിടിച്ചു. വിശ്വ ഗാഥയെയും കൊണ്ട് അതിവേഗത്തിൽ മുന്നോട്ട് നീങ്ങി.
(തുടരും)
©ഗ്രീഷ്മ. എസ്
[ഹൈ ഫ്രണ്ട്‌സ്🙋♀️, ഞാൻ വന്നു😇.
കാർത്തിയെയും രെച്ചുവിനെയും സ്വീകരിച്ചതു പോലെ വിശ്വയെയും ഗാഥയെയും സ്വീകരിക്കുമെന്ന് വിശ്വസിക്കുന്നു😇. ഇതൊരു കുഞ്ഞു പ്രണയക്കഥയാട്ടോ. എൻ ജീവനിൽ ഉള്ളതുപോലെത്തെ ട്വിസ്റ്റ് ഒന്നും അങ്ങനെ ഇട്ടിട്ടില്ല😬. നിങ്ങളുടെ വിലയേറിയ സപ്പോർട്ട് കാണുമെന്ന് പ്രതീക്ഷിക്കുന്നു😊🙏ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ]
എന്ന് സ്നേഹത്തോടെ ഗ്രീഷ്മ❤️
______
Unauthorized usage (Re-uploading/ Editing) of this content in social media or Digital platforms will be taken as violation of Copyright act and will be followed with legal proceedings...