അമ്പലത്തിലേ കുളക്കടവിൽ ഇരിക്കുകയായിരുന്നു ഉണ്ണിയും റോയിച്ചനും..
ഉണ്ണി... എനിക്ക് തന്നൂടെടാ... അവളെ?
ഉണ്ണി റോയിയെ നോക്കി നേർത്ത ഒരു ചിരി സമ്മാനിച്ചു.. ജീവനില്ലാത്ത പോലെ...
ഉമയെ മറന്ന് നിനക്ക് ജീവിക്കാൻ പറ്റുമോ ഉണ്ണി.. അവളെ അല്ലാതെ വേറെ ആരേലും ഭാര്യ ആയി സങ്കൽപ്പിക്കാൻ സാധിക്കുമോ.. ഞാനും കുഞ്ഞു നാൾ തൊട്ടു നെഞ്ചിൽ കൊണ്ടു നടക്കുന്നതാണ്...
നേരിയ ഒരു നനവ് റോയിയുടെ കണ്ണുകളിൽ ഉണ്ണി കണ്ടു..
വീട്ടിൽ എല്ലാവർക്കും നല്ല എതിർപ്പാണ് റോയ്.. ചെറിയച്ചൻ ഇതു കേട്ടപ്പോൾ തന്നെ തളർന്നു പോയി..
എനിക്ക് നിന്നെ അറിയാം.. നിന്നോളം നല്ല ഒരുവൻ അവൾക്ക് ഇനി കിട്ടില്ല.. ഇന്നലെ ആ തല്ല് കൊള്ളുമ്പോൾ പോലും എന്നിൽ മുറുകിയ പിടിയിൽ എനിക്ക് ഊഹിക്കാനെ ഉണ്ടായിരുന്നുള്ളു നിന്നോടുള്ള അവളുടെ സ്നേഹത്തിന്റെ ആഴം.
തല്ലാൻ മാത്രം ഉള്ള പാപം ആണോ ഉണ്ണി പരസ്പരം സ്നേഹിക്കുക എന്നത്.. ഞാൻ അവളെ കല്യാണം കഴിക്കാനും ഒരുമിച്ചു ജീവിക്കാനും ആണ് ആഗ്രഹിക്കുന്നത്.. ഞാൻ നോക്കികൊളം അവളെ.. അവൾക്കിഷ്ടമുള്ള രീതിയിൽ ഞാൻ ഒന്നിനും തടസം നിൽക്കില്ല ഉണ്ണി.. ഒന്ന് പറയു ടാ.. എനിക്ക് തരാൻ..
ഉണ്ണി റോയിയുടെ കയ്യിൽ പിടിച്ചു..
എനിക്ക് അറിയില്ല റോയ്.. ഇതിന്റെ പര്യവസാനം എന്താകും എന്നു.. വളരെ യാഥാസ്ഥിതിക മനോഭാവം ഉള്ളവർ ആണ് അച്ഛനും മുത്തശ്ശിയും ഒക്കെ.. സൗഹൃദവും സഹകരണവും ഒക്കെ നടക്കും പക്ഷെ കല്യാണം.. ചെറിയച്ചൻ ആണെങ്കിൽ അവളുടേ ഭാഗത്തു നിന്ന് ഇങ്ങനെ ഒന്ന് തീരെ പ്രതീക്ഷിച്ചിട്ടിയില്ല.. അതിനാൽ തന്നെ വല്ലാത്ത ഒരു മാനസികാവസ്ഥയിൽ ആണ്...
പിരിഞ്ഞു ജീവിക്കാൻ വയ്യ ഉണ്ണി.. എല്ലാവരും വേണം ഞങ്ങൾക്ക്.. ആരിൽ നിന്നും പറിച്ചെടുത്തു കൊണ്ടു പോവില്ല ഞാൻ.. മനസോടെ കൈ പിടിച്ചു തരണം എന്നാണ് ആഗ്രഹം...
എനിക്കറിയില്ല റോയ്.. ഒരു വയറ്റിൽ പിറന്നില്ലെങ്കിലും എന്റെ കൂടപ്പിറപ്പാണ് അവൾ.. എന്നും ചേർത്തു പിടിച്ചിട്ടേ ഉള്ളു.. എത്രമാത്രം എനിക്ക് സഹായിക്കാൻ പറ്റും എന്നെനിക്ക് അറിയില്ല.. അവൾ വ്ഷമിക്കരുത്.. ഒരിക്കലും തിരുത്താൻ ആകാത്ത തെറ്റ് ആയി അവളുടെ ജീവിതം മാറരുത്... എന്നെ എനിക്കുള്ളൂ... കൈ വിട്ട് പോയിട്ട് കരഞ്ഞിട്ട് കാര്യം ഇല്ലലോ..
റോയ് അവന്റെ കൈകൾ മുറുകെ പിടിച്ചു..
എനിക്ക് വിശ്വാസം ആണ്... റോയ് പറഞ്ഞു..
വൈകിട്ട് കോളേജ് വിട്ട് വരുമ്പോൾ കണ്ടു ഉമ്മറത്തു ഒരാൾ ഇരിക്കുന്നു.. അച്ഛനും വല്യച്ഛനും മുത്തശ്ശിയും ഉണ്ട്..
ആരുടെയും മുഖത്തു നോക്കാതെ അകത്തേക്ക് കയറി..
ഹാ.. കുട്ടി എങ്ങോട്ടാ ഇത്ര ധൃതിയിൽ കയറി പോകുന്നേ... മോളേ കാണാൻ അല്ലെ ഞാനിപ്പോൾ വന്നത്..
അഖില മനസിലാകാതെ അവിടെ നിന്നു അയാളെയും ബാക്കി ഉള്ളവരെയും നോക്കി..
ബ്രോക്കർ ആണ്.. കല്യാണലോചന നോക്കാൻ...
വല്യച്ഛൻ പറഞ്ഞു..
ഇരുമ്പ് കൂട് കൊണ്ട് തലയ്ക്ക് അടിച്ച പോലെ തോന്നി ഒരു നിമിഷം.
അച്ഛൻ ഈ ലോകത്തെ അല്ലാ എന്നു തോന്നി... മുത്തശ്ശിയുടെ മുഖം ഇപ്പോഴും കടുപ്പത്തിൽ തന്നെ ആണ്..
അമ്മ വന്ന് കൈ പിടിച്ചു അകത്തേക്ക് കൊണ്ടു പോയപ്പോൾ ആണ് ബോധം വന്നത് തന്നെ...
അടുക്കളയിലെ സ്‌ലാബിൾ ചാരി നിന്നു..
എനിക്ക് കല്യാണം നോക്കണ്ട അമ്മേ..
'അമ്മ ഞെട്ടി മുഖം ഉയർത്തി നോക്കി..
ആ കണ്ണിൽ ഉരുണ്ടു കൂടിയ നീരമുത്തുകൾ നെഞ്ചു നോവിച്ചു..
അമ്മയുടെ കൈ കൂട്ടി പിടിച്ചു..
എനിക്കിങ്ങനെ ഉരുകാൻ വയ്യ അമ്മേ.. മനസിൽ ഒരാളെ വെച്ചിട്ട് വേറെ ഒരാളുടെ ജീവിതത്തിലേക്ക് ഞാൻ പോയിട്ട് എന്തിനാ... ഒന്നും അറിയാത്ത ഒരു മനുഷ്യനെ കൂടി ചതിക്കാനോ.. അയാൾക്ക് ഒരിക്കലും ഒരു നല്ല ഭാര്യ ആവാൻ ഒരു സുഹൃത് ആകാൻ കൂടി എനിക്ക് സാധിക്കില്ല.. റോയിച്ചനെ അല്ലാതെ വേറെ ഒരാളെ ഞാൻ കൈ പിടിക്കില്ല..
അമ്മ തറഞ്ഞു നിന്നു കേൾക്കുകയാണ് ഒക്കെ..
കൈ വിടുവിച്ചു കൊണ്ടു 'അമ്മ പറഞ്ഞു..
ആ.. മനുഷ്യനെ... നിന്റെ അച്ഛനെ അനുസരിച്ചും സ്നേഹിച്ചും ജീവിച്ചിട്ടെ ശീലം ഉള്ളു.. എന്റെ വേദനകൾ അല്ല.. ആ മനുഷ്യന്റെ വേദനകൾ മാത്രമെ എന്നെ നോവിച്ചിട്ട് ഉള്ളു.. ഇന്നലെ ഒരു പോള കണ്ണടച്ചിട്ടില്ല ആ മനുഷ്യൻ ... ഒരു വേള ഈ രാവ് പുലരുമ്പോൾ ബാക്കി ഉണ്ടാകുമോ എന്നു ഞാൻ ഭയന്നു പോയി... കൂട്ടിരിക്കികയായിരുന്നു കഴിഞ്ഞ രാത്രി മുഴുവൻ ഞാൻ.. ആ മനുഷ്യൻ മാത്രമേ എനിക്ക് ശരി ആയി ഉള്ളു.. എന്റെ തീരുമാനം തെറ്റ് ആകാം.. ന്യായം നിനക്കും ഉണ്ടാകാം... പക്ഷെ ഞാൻ കൂടി കൈ വിട്ടാൽ എന്റെ കഴുത്തിൽ ആ മനുഷ്യൻ കെട്ടിയ താലിക്ക് അർത്ഥം ഇല്ലാതെ ആകും... ഞാൻ പറയുന്നത് നിനക്ക് ഉൾക്കൊള്ളാൻ പറ്റി എന്നു വരില്ല പക്ഷെ നാളെ ഒരു ഭാര്യ ആയാൽ നിനക്കത് മനസിലാകും..
അത്രയും ഇടർച്ചയോടെ പറഞ്ഞിട്ട് അമ്മ നടന്നു പോയി..
സ്വയം തകർന്ന് നിൽക്കുവാൻ മാത്രമേ എനിക്കപ്പോൾ സാധിച്ചുള്ളൂ..
നേരെ റൂമിൽ പോയി കിടന്നു... ഒറ്റ ദിവസം കൊണ്ട് എന്നോട് ചോദിക്കാതെ തന്നെ എന്റെ കാര്യങ്ങൾ തീരുമാനിക്കാം എന്ന സ്ഥിതിയിലേക്ക് എത്തിയിരിക്കുന്നു... എനിക്കൊന്നു അലറി കരയണം എന്നു തോന്നി... പക്ഷെ വേദന തിങ്ങി ശബ്ദം പുറത്തേക്ക് വരുന്നില്ല... നെറ്റിയിൽ ഒരു തണുത്ത സ്പർശം തോന്നിയപ്പോൾ ആണ് കണ്ണു തുറന്ന് നോക്കിയത്..
നിഖില..
അവർ മറ്റന്നാൾ വരും എന്നാണ് ചേച്ചി പറഞ്ഞു കേട്ടത് ചേച്ചിയെ കാണാൻ.. പഞ്ചായത്തിൽ ആണ് ജോലി എന്നു അയാൾക്ക്..
ഇനി പൊട്ടി ചിതറാൻ ഹൃദയത്തിന്റ ഒരംശം പോലും ഇല്ല ബാക്കി എന്നു തോന്നി..
എവിടുന്നോ കൈ വന്ന ധൈര്യത്തിൽ പുറത്തേക്ക് പാഞ്ഞു പോയി..
എന്നെ കാണാൻ ആരും വരണ്ട.. ഞാൻ സമ്മതിക്കില്ല കല്യാണത്തിന്..
എല്ലാവരും ഞെട്ടി എന്നെ തന്നെ നോക്കുന്നു.. ഇതുവരെ അവർക്ക് പരിചയം ഇല്ലാത്ത അഖില ആയിരുന്നു അത്..
വല്യച്ഛൻ ദേഷ്യം കൊണ്ടു എന്റെ നേർക്ക് വന്നു പക്ഷെ ഉണ്ണിയേട്ടൻ തടഞ്ഞു പിടിച്ചു.. അച്ഛന്റെ കണ്ണ് നിറഞ്ഞിരിക്കുന്നു.. എന്നെ കത്തി എരിയിക്കാൻ അതു മതി എന്നെനിക്ക് തോന്നി പക്ഷെ സ്വന്തം ജീവിതം ആണ് കൈ വിട്ടു പോകുന്ന എന്ന തോന്നൽ ആണ് എന്നിൽ അധികരിച്ചത്..
ഇവളെ ഇന്ന് ഞാൻ... ദേഷ്യം തീരതേ വല്യച്ഛൻ എന്തെക്കെയോ വിളിച്ചു കൂവി..
അച്ഛാ.. മതി... എന്തിനാ ഇങ്ങനെ ചെയ്യുന്നേ.. അവൾക്ക് അത് തലാപര്യം ആണെങ്കിൽ അത് നടത്തി കൊടുത്തൂടെ..
ഉണ്ണി..
വല്യച്ഛൻ അലറി..
എല്ലാവരെയും നോവിച്ചിട്ട് എന്തിനാ ഇവൾക്ക് അങ്ങനെ ഒരു ജീവിതം.. ഈ ബന്ധം കൊണ്ട് ആർക്കും സന്തോഷം ഇല്ല.. അത്ര നിർബന്ധം ആണെങ്കിൽ ഇവള് പോകട്ടെ അവന്റെ കൂടെ...
പിന്നെ ഇങ്ങനെ ഒരു വീടും കുടുംബവും ഇല്ല എന്നു കരുതിക്കൊളണം...
അഖില അച്ഛനെ ഒന്ന് നോക്കി.. ഒന്നും മിണ്ടാതെ വരാന്തയിൽ ഇരിക്കുന്നു..
അവൾ അടുത്തേക്ക് ചെന്ന്.. കൈ പിടിച്ചു..
ഞാൻ ഇറങ്ങി പോകില്ല അച്ഛാ... ഒരു മാനക്കെട് ഉണ്ടാക്കി പോകില്ല... പക്ഷെ ഇവിടെ നിൽക്കും... ഇവിടെ... വേറെ ഒരു കല്യാണം കഴിക്കാൻ മാത്രം അച്ഛൻ എന്നോട് പറയരുത്.. എനിക്ക് എല്ലാവരും വേണം എല്ലാവരും... ഇനി റോയിച്ചനു ഒപ്പം എനിക്ക് ഒരു ജീവിതം ഇല്ലെങ്കിൽ വേറെ ഒന്നും എനിക്ക് വേണ്ട...
കരഞ്ഞു കരഞ്ഞു എങ്ങനെയൊക്കെയോ പറഞ്ഞു തീർത്തു...
എന്റെ മോള് ഇത്രയൊക്കെ സംസാരിക്കാൻ പഠിച്ചത് അച്ഛൻ അറിഞ്ഞില്ല.. തോറ്റു പോയത് അച്ഛൻ ആണ്...
അച്ഛൻ ഒരു കിതപ്പോടെ പറഞ്ഞു..
അച്ഛന്റെ കാൽ ചോട്ടിലേക്ക് തന്നെ ഇരുന്നു കാലുകൾ കെട്ടിപ്പിടിച്ചു പറഞ്ഞു..
എന്നോട് പൊറുക്കണം.. അച്ഛന്റെ ആഗ്രഹങ്ങൾക്കൊപ്പം എനിക്ക് നിൽക്കാൻ പറ്റാത്തതിൽ.. മനസിൽ വേരുറച്ചു പോയി.. പിരിച്ചു മാറ്റല്ലേ അച്ഛാ...
കണ്ണുനീർ ചാല് കീറി അയാളുടെ കാൽ പാദങ്ങൾ നനച്ചു..
ഉണ്ണിയേട്ടൻ പിടിച്ചെഴുന്നേല്പിച്ചു..
വാ...
മുറിയിലേക്ക് നടന്നു..
നീ ഇപ്പോൾ സമാധാനിക്ക്.. ഞാൻ ഒന്ന് ഇതിന്റെ ചൂട് ആറിയിട്ടു പറഞ്ഞു മനസിലാക്കാൻ നോക്കാം..
ഒന്നും മിണ്ടിയില്ല നിർജീവമായി മൂളി..
പിറ്റേദിവസം എന്തോ കോളേജിൽ പോകാൻ തോന്നിയില്ല.. ലീവ് വിളിച്ചു പറഞ്ഞു..
ഉമ വൈകിട്ട് കാണാൻ വന്നു..
നീ ഇതിനകത്ത് ഇങ്ങനെ ഇരിക്കാൻ പോകുവാണോ..
പിന്നെ ഞാൻ എന്ത് വേണം.. ഞാൻ ചാവൻ പോകുവാന്നും വിചാരിക്കേണ്ട.. ജീവിക്കണം എന്റെ റോയിച്ചന്റെ കൂടെ..
ഉമ എന്നെ തന്നെ നോക്കി..
നീ കണ്ടോ ഇന്ന് റോയിച്ചനെ?
ഇല്ല.. പ്രസാദെട്ടൻ പറഞ്ഞു പനി ആണ്.. ഇന്ന് ഓഫിസിൽ പോയില്ല ലീവ് ആണെന്ന്...
പനിയോ?
ആ... അങ്ങനെയാ പറഞ്ഞത്..
എനിക്ക്... എനിക്കൊന്നു കാണണം ആയിരുന്നു ഉമേ..
എങ്ങനാടി... നാളെ ഞായർ അല്ലെ..
അതൊന്നും എനിക്ക് അറിയണ്ട.. എങ്ങനെലും..
ഹോ എന്നെ പറഞ്ഞാൽ മതിയല്ലോ.. ഞാൻ ഏതു സമയത്തു ആണാവോ പറഞ്ഞത് പനി ആണെന്ന്..
പ്ലീസ് ഉമേ?
അവൾ ഒന്ന് മൂളി.. ഫോൺ എടുത്തു പുറത്തേക്ക് പോയി.. കുറച്ചു നേരം കഴിഞ്ഞു തിരിച്ചു വന്നു..
ടീ.. നാളെ ഞായർ അല്ലെ.. എല്ലാവരും പള്ളിയിൽ പോകും... പനി ആയതു കൊണ്ട് റോയിച്ചൻ പോകില്ല.. അപ്പോൾ നീ ചെന്ന് കാണു.. പ്രസാദെട്ടൻ പറഞ്ഞതാ... ഇവിടെ ആരെങ്കിലും അറിഞ്ഞാൽ എന്നെ കൊല്ലും അതു നീ ഓർത്തോ..
ഇല്ലെടി ആരും അറിയില്ല..
പിന്നെ കാത്തിരിപ്പ് ആയിരുന്നു എങ്ങനെ എങ്കിലും പിറ്റേ ദിവസം ആകാൻ...
രാവിലെ ഏതോ മായ ലോകത്തു എന്ന പോലെ എന്തെക്കെയോ ചെയ്‌തു.. എല്ലാത്തിലും എന്തെങ്കിലും കുഴപ്പം പറ്റാൻ തുടങ്ങി..
കുറച്ചു കഴിഞ്ഞപ്പം.. വായനശാലയിൽ പോകണം എന്നും പറഞ്ഞു ഇറങ്ങി.. എല്ലാവരുടെയും കണ്ണിൽ സംശയം തെളിഞ്ഞു..
പേടിക്കേണ്ട ഞാൻ ഒളിച്ചോടി പോകില്ല..
അവരെ നോക്കി പറഞ്ഞു ഇറങ്ങി നടന്നു..
റോയിച്ചന്റെ വീട് എനിക്ക് അറിയാം.. പണ്ട് കണ്ട ഓർമ ഉണ്ട്.. മെല്ലെ ചിന്തകൾ കൊണ്ടു ഭാരം ഏറിയ മനസുമായി നടന്നു.
(തുടരും)
ലൈക്ക് ചെയ്ത അഭിപ്രായങ്ങൾ കമന്റ് ചെയ്യണേ കൂട്ടുകാരെ...
രചന: ഋതു