രാവിലെ കോളേജിലെക്ക് ഇറങ്ങുമ്പോൾ തന്നെ അമ്മ പൊടിയരി കഞ്ഞി ഉണ്ടാക്കി തന്നു... പിന്നെ ചുട്ടരച്ച ചമ്മന്തിയും ചുട്ട പപ്പടവും.. ഉണ്ണിയേട്ടനു കൊണ്ടു കൊടുക്കാൻ... രാവിലെ അവിടുന്ന് കഴിച്ചു കാണും... ഞാനും കൂടി ഇരുന്നു സഹായിച്ചു...
അമ്മേ... എണ്ണ തൂവണ്ട ട്ടൊ.. എണ്ണ ഉള്ളത് കൊടുക്കേണ്ടന്ന് പറഞ്ഞിരുന്നു ഡോക്ടർ
ഇല്ല.. അരച്ചെടുത്തേതെ ഉള്ളു....
ഉച്ച കഴിഞ്ഞ് ഞാനും അങ്ങു വരും എന്ന് പറഞ്ഞേക്കു ഏട്ടനോട്..
അച്ഛൻ ആണ്...
ശരി അച്ഛാ..
വേഗം ചായയും കുടിച്ചു ഭക്ഷണവും പൊതിഞ്ഞു ഇറങ്ങി...
ഓരോന്ന് ചിന്തിച്ചു കാഴ്ച്ച കണ്ടു നടന്നു... ദൂരെ നിന്നെ കണ്ടു തോറ്റുവക്കത്തു ഉമ..
ഇന്നലെ രാത്രി വിളിച്ചപ്പോൾ അവളെ കിട്ടിയിരുന്നില്ല.. വിവരം അറിഞ്ഞു കാണും..
അടുത്തേക്ക് ചെല്ലുമ്പോൾ തന്നെ കണ്ടു.. ഇന്നലെ ഉറങ്ങിയിട്ടില്ല എന്നു മുഖം വിളിച്ചു പറയുന്നുണ്ട്.. കണ്ണ് കലങ്ങി ഇരിക്കുന്നു..
അടുത്ത് എത്തിയതും എന്റെ കൈ അവൾ അമർത്തി പിടിച്ചു..
ഒന്നും ഇല്ലെടി.. ഞാൻ കൂടെ പോയിരുന്നു ഇന്നലെ ആസ്പത്രിയിലേക്ക്.. ക്ഷീണം ഉണ്ട് പക്ഷെ രണ്ടു ദിവസം ബ്ലഡ് കൗണ്ട് നോർമൽ ആകും വരെ നിൽക്കണം അത്രേ ഉള്ളു..
ഉമയുടെ ചുണ്ടിൽ ഒരു വിങ്ങൽ നിറഞ്ഞു..
എന്നാലും എന്നോട് ഒന്നും പറഞ്ഞില്ലലോടി ... ഒന്ന് വിളിച്ചു കൂടി ഇല്ല.. പനി അല്ലെ അങ്ങേർക്ക് അല്ലാതെ പുതിയ കെട്യോളെ കിട്ടിയതോന്നും അല്ലാലോ..
ഒരു തുള്ളി അടർന്ന് അവളുടെ കവിളിലേക്ക് വീണു..
അവളുടെ സങ്കടം ആണ് പറഞ്ഞു തീർക്കുന്നത്..
വാ... ഞാൻ ഇപ്പോൾ ആശുപത്രിയിലേക്ക് ആണ്... ഉച്ചക്കുള്ളത് കൊടുക്കാൻ..
മ്മ്.. അവൾ കൈ പിടിച്ചു കൂടെ നടന്നു..
ആസ്പത്രിയിൽ എത്തി ഏട്ടന്റെ റൂമിലേക്ക് നടന്നു... അകത്തു കയറിയപ്പോൾ ഏട്ടന്റെ ബെഡ്ഡിന്റെ സൈഡിൽ കസേര ഇട്ട് വല്യമ്മ ഇരിപ്പുണ്ട്.. വല്യച്ഛൻ ഇല്ല...
ആ... മോള് വന്നോ...
ഞാൻ കവർ വല്യമ്മയെ ഏൽപ്പിച്ചു..
പൊടിയരി കഞ്ഞി ആണ്..
ഏട്ടൻ അപ്പോഴും ഉറക്കം ആണ്...
ഞാൻ നോക്കുന്ന കണ്ടു വല്യമ്മ പറഞ്ഞു..
മരുന്നിന്റെ ക്ഷീണം ആണ്.. പനി കുറവുണ്ട് ഇപ്പോൾ..
ഉമാ മിണ്ടാതെ പിറകിൽ തന്നെ ഉണ്ട്.
വല്യച്ഛൻ എവിടെ വല്യമ്മേ..
ആരെയോ കാണാൻ ഉണ്ട് എന്ന് പറഞ്ഞു ഇപ്പൊ ഇറങ്ങിയതെ ഉള്ളു മോളേ..
നിങ്ങൾ ഇരിക്ക്...
എതിർവശത്തായുള്ള കട്ടിലിൽ അവർ ഇരുന്നു..
അപ്പോഴേക്കും ഒരു സിസ്റ്റർ അകത്തു വന്നു ഒരു ലിസ്റ്റ് തന്നു.. മരുന്ന് മേടിക്കാൻ പറഞ്ഞു..
വല്യമ്മ പോകാൻ ഇറങ്ങിയപ്പോൾ ഞാനും കൂടെ ചെന്നു..
ഉമ ഉണ്ണിയെ തന്നെ നോക്കി അവിടെ ഇരുന്നു.. മെല്ലെ എഴുന്നേറ്റ് അടുത്തു ചെന്നു കാനുല കുത്തിയ കയ്യിൽ മെല്ലെ തടവി...
അവൻ കണ്ണുകൾ മെല്ലെ ചിമ്മി പതിയെ തുറന്നു..
ഉമയെ കണ്ടതും കണ്ണുകൾ വിടർന്നു..
ഒന്നും ഇല്ലെടി..
കവിളിലേക്ക് ഒരു പിച്ചു കൊടുത്തു..
എന്നോടൊന്ന് പറയാൻ തോന്നിയില്ലലോ ദുഷ്ടാ..
ഹോ ഇതിലും ബേധം ഡെങ്ക് തന്നെയാ ദൈവമേ... അവൻ മുഖം ചുളിച്ചു കൊണ്ടു പറഞ്ഞു..
അവൾ കണ്ണ് തുടച്ചു കസേര വലിച്ചിട്ട് കട്ടിലിനോട് ചേർന്ന് ഇരുന്നു...
ഫർമസിയിൽ മരുന്ന് മേടിക്കാൻ നിൽക്കുമ്പോൾ ആണ് റോയിച്ചൻ കയറി വന്നത്...
ഞങ്ങളെ കണ്ടു അടുത്തേക്ക് വന്നു..
ഞാൻ കണ്ണ് കൊണ്ടു വല്യമ്മയെ കാണിച്ചു..
ആൾ ഒന്ന് ചിരിച്ചു തലയാട്ടി..
മരുന്ന് മേടിച്ചു തിരിഞ്ഞതും വല്യമ്മ..
ആ മോനെ നീ വന്നോ..
ആ ഓഫിസിൽ പോകും മുൻപ് ഒന്ന് കയറിയിട്ട് പോകാം എന്ന് വെച്ചു..
മൂന്നാളും റൂമിലേക്ക് നടന്നു..
ഉമ പെട്ടെന്ന് എഴുന്നേറ്റ് മാറാൻ നോക്കുമ്പോൾ വല്യമ്മ പറഞ്ഞു..
വേണ്ട വേണ്ട... എനിക്ക് അറിയിൽ എന്നു ഒന്നും ആരും വിചാരിക്കേണ്ട... ഉണ്ണിക്കണ്ണൻ വെണ്ണ കട്ട് തിന്നുന്നെ കുറെ കാലം ആയി ഞാൻ കാണുന്നുണ്ട്...
ഉണ്ണിയേട്ടന്റെ മുഖത്തു നല്ല ജ്യാള്യത തെളിഞ്ഞു കണ്ടു... ഉമ അങ്ങു ചുവന്നു പോയി..
അവൾ വേഗം നടന്ന് എന്റെ ഓരം ചേർന്നു നിന്നു.. വല്യമ്മ മരുന്നൊക്കെ എടുത്തു ടേബിളിൽ വെച്ചു..
കൊള്ളാല്ലോടി എന്റെ അമ്മയിയമ്മ... നീ സൂക്ഷിച്ചോ... നിന്റെ മാമോദീസ ഇനി പുലകുളി അടിയന്ത്രം ആകാൻ സാധ്യത ഉണ്ട്...
ഞാൻ അവളെ ഒന്ന് സൂക്ഷിച്ചു രൂക്ഷമായി നോക്കി...
എന്നാൽ ഞങ്ങൾ ഇറങ്ങട്ടെ വല്യമ്മേ... ഇനിയും നിന്നാൽ വൈകും...
റോയിച്ചനും ഏട്ടനോട് വിവരങ്ങൾ തിരക്കി ഞങ്ങളോടൊപ്പം തന്നെ ഇറങ്ങി..
ഞാൻ കാർ കൊണ്ടു വന്നിട്ട് ഉണ്ട് ഒരുമിച്ചു പോകാം... റോയിച്ചൻ പറഞ്ഞു..
എല്ലാം കണക്ക് കൂട്ടി തന്നെ ആണല്ലേ.. ഉമാ റോയിച്ചനെ കളിയാക്കി ചോദിച്ചു..
നീ ചിരിക്ക് നിന്റെ റൂട്ട് ക്ലിയർ ആയല്ലോ ല്ലേ... അമ്മായിയമ്മ ചാക്കിൽ ആയല്ലോ..
ഉമയും ഞാനും പരസ്പരം നോക്കി കാറിലേക്ക് കയറി... എന്നെ പിടിച്ചു ഉമാ മുന്നിൽ ഇരുത്തി ഇരുന്നു..
ഉമയെ സ്കൂളിൽ ഇറക്കി... പിന്നെ ഞങ്ങൾ രണ്ടാളും മാത്രം ആയി... യാത്ര..
റോയിച്ചൻ എന്നെ തന്നെ നോക്കി കുറെ നേരം... നോക്കാതെ തന്നെ എനിക്ക് അത് മനസ്സിലായിരുന്നു... ഞാൻ വേഗം മുഖം പിടിച്ചു മുന്നിലേക്ക് തിരിച്ചു...
എനിക്കെ കുറെ കാലം ഇതു പോലെ സഹയാത്രികയായി കൂടെ വരണം എന്നുണ്ട്... നേരേ നോക്കി ഓടിക്ക് റോയ്ച്ചാ...
റോയ് ചിരിച്ചു കൊണ്ട് മുന്നോട്ട് നോക്കി സ്റ്റിയറിങ് തിരിച്ചു.. അപ്പോഴേക്കും മഴ ചാറാൻ തുടങ്ങി ഇരുന്നു..
എഫ് എം ഓൺ ചെയ്തു... റോയിച്ചൻ ചാനൽ ഒന്ന് രണ്ടു വട്ടം മാറ്റി..
""എന്തോ മൊഴിയുവാൻ ഉണ്ടാകുമീ മഴയ്ക്കെന്നോട് മാത്രമായി ഏറെ സ്വകാര്യമായി......
....................................
പണ്ട് തൊട്ടേ എന്നോടിഷ്ടമാണെന്നാവാം
പാട്ടിൽ പ്രീയമെന്നുമാവാം
എന്നോ പഠിച്ചു മറന്ന രാഗങ്ങളേ
പിന്നെയും ഓര്മിക്കയാവാം..
ആർദ്രമൗനവും വാചാലമാവാം..... ""
വരികൾ ചെവിയിൽ കൂടി ഹൃദയത്തിൽ തട്ടി തെറിക്കുന്ന പോലെ തോന്നി..
കണ്ണെടുക്കാതെ ഇപ്പൊ ഞാനാണ് റോയിച്ചനെ നോക്കിയത്..
അകക്കണ്ണിൽ എനിക്കും കാണാം എന്റെ പൂമ്പാറ്റ പെണ്ണേ.. നിന്റെ കണ്ണും ഹൃദയവും എന്നിലേക്ക് ആണെന്ന്... അപ്പൊ എനിക്കും കണ്ണിൽ നിറയുന്ന പ്രണയം കാണാൻ കൊതി തോന്നും.. ഞാനും നോക്കും...
റോയ് മുന്നിലേക്ക് നോക്കി കൊണ്ടു തന്നെ പറഞ്ഞു..
അഖില ഒന്ന് ചിരിച്ചു..
റോയ് ഒരു മരത്തിന്റെ കീഴിൽ വണ്ടി ഒതുക്കി..
യ്യോ.. റോയ്ച്ചാ.. എനിക്ക് ക്ലാസ്സ് ഉണ്ട് ലേറ്റ് ആകും..
ഒരു അഞ്ചു മിനിറ്റ്... ഇപ്പൊ പോകാം..
ഒന്ന് കണ്ണ് നിറച്ചു കണ്ടോട്ടെ പെണ്ണേ... ഞാൻ വരട്ടെ ശേഖരേട്ടനോട് പറയാൻ പപ്പയെയും പറഞ്ഞു.
സമ്മതിപ്പിച്ചു വീട്ടിലേക്ക് .. ഈ പെണ്ണിനെ എനിക്ക് തരവോ എന്നു ചോദിക്കാൻ...
പെട്ടെന്ന് അഖിലയുടെ മുഖം ഒന്ന് മങ്ങി..
എന്താടോ??
അച്ഛൻ സമ്മതിച്ചില്ലെങ്കിലോ?? നമ്മൾ എന്തു ചെയ്യും റോയ്ച്ചാ...
താൻ ഇങ്ങനെ നെഗറ്റീവ് ആയി ചിന്തിക്കല്ലേടോ... തന്നെ ഞാൻ പൊന്ന് പോലെ നോക്കും അതിനുള്ള ജോലിയും വരുമാനവും എനിക്ക് ഉണ്ട്... മതം, ജാതി അതൊക്കെ മനുഷ്യൻ ഉണ്ടാക്കുന്നെ അല്ലെ... എന്റെ കൂടെ വന്നാലും താൻ ഇപ്പൊ വച്ചു പുലർത്തുന്ന വിശ്വാസം കൊണ്ടു തന്നെ നിനക്ക് ജീവിക്കാം.. ഞാൻ തടസം നിൽക്കില്ല.. എനിക്ക് അങ്ങനെ ഒന്നും ഇല്ല... കഴിഞ്ഞ വട്ടം എല്ലാവരും കൂടി മൂകാംബിക പോയപ്പോൾ ഞാനും പോയല്ലോ അവരോടൊപ്പം... ദേവിയെയും കണ്ടു പ്രാർത്ഥിച്ചു... എനിക്ക് അന്ന് ദൈവികമായ ഒരു ഊർജ്ജം എനിക്ക് അനുഭവപ്പെട്ടു... അതേ ഊർജ്ജം എനിക്ക് മാതാവിനെ പ്രാര്ഥിക്കുമ്പോഴും കിട്ടാറുണ്ട്... ഞങ്ങൾ ഒരുമിച്ചു കുടജാദ്രി കയറി ശങ്കരപീഠവും കയറി ആണ് വന്നത്..
അഖില റോയിയെ നോക്കി അവൾക്ക് ഒരു ആത്മവിശ്വാസം തോന്നി...
ഇപ്പൊ വേണ്ട... ഉണ്ണിയേട്ടൻ ആസ്പത്രിയിൽ നിന്നൊക്കെ വരട്ടെ..
അവളെ കോളേജിന്റെ മുന്നിൽ ഇറക്കി... റോയ് കാറോടിച്ചു പോയി.. സമയം പത്തു മിനുറ്റ് വൈകിയിരുന്നു അഖില.. ഡിപാർട്മെന്റിൽ കയറാൻ പോയപ്പോൾ കണ്ടു ശരത് സാർ...
അഖില വൈകിയോ ഇന്ന്..?
ഞാനുണ്ണിയേട്ടന്റെ അടുത്തു പോയിട്ടാണ് വരുന്നത് സർ..
എങ്ങനെ ഉണ്ട് ഉണ്ണിക്ക് ഇപ്പോൾ..
പനി കുറഞ്ഞു..
ശരി..
സാർ പോയപ്പോൾ വേഗം ബുക്ക് എടുത്തു ക്ലാസിലേക്ക് നടന്നു.. എന്തോ ഇന്നിതിരി ഉത്സാഹം കൂടി ഇരുന്ന് ക്ലാസ്സ് എടുക്കുമ്പോൾ.. പ്രവർത്തികളിലെല്ലാം അതു നിഴലിച്ചു കണ്ടു... ഇടയ്ക്കിടയ്ക്ക് മഴയും ആ പാട്ടും ആ യാത്രയും മനസിൽ മിന്നി കൊണ്ടേ ഇരുന്നു... റോയിച്ചനെ കാണാനും കേൾക്കാനും മാത്രമായി കണ്ണും കാതും ഉണർന്നിരിക്കുന്ന പോലെ..
രണ്ടു മൂന്ന് ദിവസങ്ങൾ കടന്ന് പോയി.. ഇന്ന് ഉണ്ണിയേട്ടൻ വന്നു ഹോസ്പിറ്റലിൽ നിന്നും... പക്ഷെ കുറച്ചു ദിവസം നല്ല റെസ്റ്റ് വേണം എന്ന് ഡോക്ടർ നിർബന്ധം പറഞ്ഞു..
വൈകിട്ട് അമ്പലത്തിൽ പോകാനൊരുങ്ങി... വല്യമ്മ ഏട്ടന്റെ പേരിൽ ഒരു ചുറ്റു വിളക്ക് നേർന്നിരുന്നു... എന്നോട് പോയി ചെയ്യാൻ പറഞ്ഞു.. ഇന്ന് തന്നെ പോകണം അല്ലെങ്കിൽ വല്യമ്മക്ക് സമാധാനം കിട്ടില്ല..
ഞാനും ഉമയും ചെന്നു.. പ്രാർത്ഥിച്ചു.. വിളക്ക് ഒരൊന്നും
തെളിച്ചു കൊണ്ടു നടന്നു.. പെട്ടെന്ന് ആരോ അടുത്തു നിന്ന് ശ്രദ്ധിക്കുന്ന പോലെ തോന്നി... ഉമ അല്ല.. വേഗം തിരിഞ്ഞപ്പോൾ തിരിവെട്ടം പ്രതിഫലിച്ച കണ്ണുകളുമായി റോയിച്ചൻ..
എന്റെ കൂടെ വിളക്ക് കൊളുത്താൻ സഹായിച്ചു ഒപ്പം തന്നെ വന്നു... ഒന്നും മിണ്ടിയില്ല.. പറയുന്നതിനേക്കാൾ കേൾക്കാൻ മനസ്സ് കൊതിച്ചു..
താൻ പുറകികെ കൽ മണ്ഡപത്തിലേക്ക് വാ... അത്രയും പറഞ്ഞു.. വിളക്ക് അവിടെ വെച്ചു റോയിച്ചൻ നടന്നു പോയി...
ഉമയെ നോക്കി... അവൾ കണ്ണടച്ചു കാണിച്ചു.. വിളക്ക് അവിടെ വെച്ചു പിറകിലേക്ക് നടന്നു... അവിടെ വെളിച്ചം കുറവാണ്.. വിളക്കിന്റെ ശോഭ മാത്രമേ ഉള്ളു..
തൂണും ചാരി ഇരിക്കുവാണ് റോയിച്ചൻ..
അടുത്തു ചെന്ന് നിന്നു.. ഇത്തിരി നീങ്ങി മാറി എന്നെ പിടിച്ചു ഇരുത്തി അടുത്തു..
എന്താ?? ആരേലും കാണും..
ഇപ്പൊ ഇങ്ങോട്ട് ആരും വരില്ല..
എന്താ പറയാൻ ഉള്ളത്..
എനിക്ക് പറയാൻ ഒന്നും ഇല്ല.. തന്നെ കാണാൻ വേണ്ടി വിളിച്ചതാ..
ഈ ഇരുട്ടത്തോ..
നിന്നെ കാണാൻ എനിക്ക് വെളിച്ചം ആവശ്യം ഇല്ല അഖില.. ഏതു ഇരുട്ടത്തും ഏതു രാത്രിയിലും അകക്കണ്ണിന്റെ വെളിച്ചത്തിൽ എനിക്ക് തന്നെ കാണാം.. എത്ര ദൂരെ ആയാലും നിന്നെ കേട്ടില്ലെങ്കിലും കണ്ടില്ലെങ്കിലും എനിക്കും നിനക്കുമിടയിൽ ഏതൊരു മാധ്യമവും ഇല്ലെങ്കിലും എനിക്ക് നിന്നെ അറിയാം.. കാണാം... കേൾക്കാം.. പറിച്ചു തന്ന എന്റെ ഹൃദയം നിന്റെ കയ്യിലാണ് ഇരിക്കുന്നത്...
അഖില മങ്ങിയ വെളിച്ചത്തിലും അവനെ തന്നെ നോക്കി ഇരുന്നു... വാക്കുകൾ ഒന്നും വന്നില്ല.. തല ആ തോളിലേക്ക് ചായ്ച്ചു... കൈ കോർത്തു പിടിച്ചു...
അഖിലേ!!!
ശബ്‌ദത്തിന്റെ തീവ്രതയിൽ അവൾ ഞെട്ടി വിയർത്തു എഴുന്നേറ്റ് മാറി..
വല്യച്ഛൻ..
അടുത്തേക്ക് കാറ്റിന്റെ വേഗതയിൽ ആണ് വന്നത്... റോയിച്ചനെ രൂക്ഷമായി നോക്കി..
കുടുംബത്തിൽ കയറി കളിക്കാൻ തുടങ്ങി അല്ലെ... അത്രയും പറഞ്ഞു അഖിലയുടെ കൈ പിടിച്ചു വലിച്ചു നടന്നു..
റോയിച്ചൻ പിറകെ വന്നു വല്യച്ഛനെ വിളിച്ചെങ്കിലും കേൾക്കാൻ വല്യച്ഛൻ കൂട്ടാക്കിയില്ല.. പിന്നെ ചുറ്റും ആൾക്കാരെ കണ്ടു റോയിച്ചൻ അവിടെ തന്നെ നിന്നു..
വല്യച്ഛന്റെ കാലുകൾക്ക് ഒപ്പം എത്താൻ അഖില നന്നേ പ്രയാസപ്പെട്ടു..
വീട്ടിലേക്ക് എത്തി പടികൾ കയറിയതും ഉമ്മറത്തേക്ക് ഒറ്റ തള്ള് ആയിരുന്നു...
ശബ്ദം കേട്ട് എല്ലാവരും അകത്തു നിന്ന് ഇറങ്ങി വന്നു... വല്യമ്മയും ഉണ്ണിയേട്ടനും വന്നു...
എന്താ എന്നു അച്ഛൻ ചോദിക്കുമ്പോഴേക്കും മുഖം അടച്ചു ഒരു അടി വല്യച്ഛന്റെ കയ്യിൽ നിന്നും കിട്ടിയിരുന്നു... എല്ലാവരും സ്തംഭിച്ചു നിന്നു.. ഇന്നേവരെ എന്റെ നേർക്ക് കൈ ഉയർത്തേണ്ട ഒരവസരവും ഞാനു്ണ്ടാക്കിയിട്ടില്ലായിരുന്നു...
എന്താ ടാ.. നീ എന്തിനാ അവളെ തല്ലിയത്??
മുത്തശ്ശിയുടെ ശബ്ദം ഉയർന്നു..
എന്താ ഏട്ടാ... അവൾ എന്താ ചെയ്തേ?
അവളോട് തന്നെ ചോദിക്ക്.. അത്ര മിടുക്കുണ്ടല്ലോ...
ഉണ്ണിയേട്ടൻ വന്നു പിടിച്ചു എഴുന്നേൽപ്പിച്ചു.. ചേർത്തു പിടിച്ചു..
എന്താ മോളേ..??
ആ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി കരയാൻ മാത്രമേ എനിക്ക് ആയുള്ളൂ..
എന്താ അച്ഛാ.. ഇത് ... അതിനു ഇങ്ങനെ തല്ലണം ആയിരുന്നോ... എന്തെങ്കിലും ഉണ്ടെങ്കിൽ പറഞ്ഞു മനസിലാക്കിയാൽ പോരെ അവളെ...
അതേ... മനസിലാക്കണം ഇവൾ മാത്രം അല്ല... നിന്റെ കൂട്ടുകാരൻ ഉണ്ടല്ലോ... റോയ്... അവനും...
ആ വാക്കുകൾ കേട്ടതും എല്ലാവരും ഞെട്ടി .... ഒന്നും മനസിലാകാതെ പരസ്പരം നോക്കി...
ഉണ്ണി അഖിലയെ നോക്കി.. അവളുടെ പിടി ഷർട്ടിൽ മുറുകുന്നത് അവൻ അറിഞ്ഞു..
എന്താ... എന്താ ഏട്ടൻ പറഞ്ഞത്..?
അച്ഛൻ വിശ്വസിക്കാൻ ആകാത്തത് എന്തോ കേട്ട പോലെ വല്യച്ഛനോട് ചോദിച്ചു..
മോൾക്ക് സംബദ്ധം കൂടാൻ ഈ കൂട്ടത്തിൽ നിന്നും ആരെയും കിട്ടിയില്ല... അവൾക്ക് അവനോടു എന്താണെന്ന് ചോദിക്ക്..
'അമ്മ അപ്പോഴേക്കും സാരി തലപ്പ് കൊണ്ടു വാ പൊത്തി കരയാൻ തുടങ്ങി..
അച്ഛൻ എന്റെ നേർക്ക് വന്നു..
ഉണ്ണിയേട്ടനെ ഒരിക്കൽ കൂടി മുറുക്കി.
പിടിച്ചു..
ഞാൻ കേട്ടത് നേരാണോ മോളേ??
അച്ഛന്റെ ശബ്ദം വല്ലാതെ നേർത്തു പോയി എന്ന് എനിക്ക് തോന്നി..
മെല്ലെ മുഖം ഉയർത്തി..
എനിക്ക്... എനിക്ക് ഇഷ്ടമാണ് റോയിച്ചനെ..
പറഞ്ഞതും അടുത്ത അടിയും കൂടി വീണു വല്യച്ഛന്റെ കയ്യിൽ നിന്ന്..
അച്ഛാ...
ഉണ്ണിയേട്ടന്റെ ശബ്ദം ഉയർന്നു..
എന്നെ ചേർത്തു പിടിച്ചു..
അപ്പോഴേക്കും ഒരു തളർച്ചയോടെ അച്ഛൻ കസേരയിലേക്ക് ഇരുന്നു...
മുത്തശ്ശി കൂടി കരയാൻ തുടങ്ങി..
വെച്ചേക്കില്ല നിന്നെ... ഇന്ന് ഇവിടെ നിർത്തിക്കോണം എല്ലാം... ഇനി അവനെ കണ്ടോ മിണ്ടി എന്നു ഞാൻ അറിഞ്ഞാൽ..
വല്യച്ഛൻ നിന്ന് വിറയ്ക്കുകയാണ്..
മതി അച്ഛാ...
ഉണ്ണിയേട്ടൻ എന്നെയും കൊണ്ട് അകത്തേക്ക് നടന്നു... മുറിയിലേക്ക് കൊണ്ട് പോയി കട്ടിലിലേക്ക് ഇരുത്തി..
ഞാൻ കേട്ടത് ഒക്കെ നേരാണോ മോളേ?
ആ കൈകൾ കൂട്ടി പിടിച്ചു ഞാൻ
സ്നേഹിച്ചു പോയി ഞാൻ ഉണ്ണിയേട്ടാ... മറക്കാൻ പറയല്ലേ... മരിച്ചു പോകും ഞാൻ..
ഉണ്ണിയേട്ടൻ ഒരു തളർച്ചയുടെ നിലത്തേക്ക് ഇരുന്നു..
ഇനി എന്തൊക്കെ പ്രശ്നം ഉണ്ടാകും എന്ന് നിനക്ക് അറിയാമോ മോളേ?
ഒന്ന് പറഞ്ഞു സമ്മതിപ്പിക്കോ ഉണ്ണിയേട്ടാ.. അച്ഛനോടും വല്യച്ഛനോടും.. ഞങ്ങൾക്ക് ഇനി പിരിഞ്ഞു ജീവിക്കാൻ പറ്റില്ല ഉണ്ണിയേട്ടാ... ഉണ്ണിയേട്ടനു അറിയാവുന്നതല്ലേ റോയിച്ചനെ... അതിനേക്കാൾ നല്ല ഒരാളെ എനിക്ക് കിട്ടാൻ ഉണ്ടോ... അതു പോലെ ആർക്കും എന്നെ സ്നേഹിക്കാൻ പറ്റില്ല ഉണ്ണിയെട്ടാ..
ഏട്ടൻ എഴുന്നേറ്റ് എന്റെ തലയിൽ തഴുകി... നീ ആലോചിച്ചു വിഷമിക്കണ്ട.. ഒരുറപ്പും ഇല്ല... എന്നാലും സമാധാനം ആയി ഇരിക്ക്... അവനെ എനിക്ക് ഒന്ന് കാണണം സംസാരിക്കണം ആദ്യം... റോയിയെ..
തിരിച്ചു ഉമ്മറത്തു എത്തിയ ഉണ്ണിയെ കണ്ടതും ശേഖരൻ ഓടി വന്നു കൈകൾ കൂട്ടി പിടിച്ചു...
നമ്മൾ എന്തു ചെയ്യും ഉണ്ണി ഇനി...
(തുടരും)
ലൈക്ക് ചെയ്ത അഭിപ്രായങ്ങൾ കമന്റ് ചെയ്യണേ കൂട്ടുകാരെ...
രചന: ഋതു