രാവിലെ കോളേജിൽ പോകാൻ ഇറങ്ങുമ്പോൾ ആണ് മുന്നിൽ ഒരു ഓട്ടോ വന്നു നിന്നത്..
ഉണ്ണിയേട്ടൻ..
വേഗം ഓടി അടുത്തേക്ക് ചെന്ന്... ആകെ കോലം കെട്ടിരിക്കുന്നു.. ക്ഷീണം വിളിച്ചോതുന്ന കണ്ണുകൾ വിളറിയ മുഖം...
പെട്ടെന്ന് ഒരു പേടി തോന്നി..
എന്താ ഉണ്ണിയേട്ടാ... എന്തു പറ്റി..?
ഒന്നും ഇല്ലടി... ഒരു പനി... രണ്ടു ദിവസം ലീവ് എടുത്തു റെസ്റ്റ് എടുത്തു... കുറഞ്ഞില്ല... പക്ഷെ ബ്ലഡ് ടെസ്റ്റ് ചെയ്തപ്പോൾ ഡെങ്കു ആണെന്ന്... അപ്പൊ നേരെ ഇങ്ങോട്ട് പോന്നു..
അയ്യോ.. വേഗം അടുത്തേക്ക് ചെന്നു നെറ്റിയിലും കഴുത്തിലും തൊട്ടു നോക്കി...
നേരാ... ചൂട് ഉണ്ട്...
എന്റെ ശബ്ദം കേട്ട് ആണെന്ന് തോന്നുന്നു.. അമ്മയും അച്ഛനും മുത്തശ്ശിയും ഒക്കെ ഇറങ്ങി വന്നു..
ഉണ്ണിയേട്ടനെ കണ്ടു എല്ലാവർക്കും അതിശയം ആയി..
കാര്യം അറിഞ്ഞപ്പോൾ സങ്കടവും... മുത്തശ്ശി കരയാൻ തുടങ്ങി... വല്യച്ഛനും വല്യമ്മയും ഓടി വന്നു.. പിന്നെ കാര്യങ്ങൾ ഒന്നും പറയണ്ട...
പിന്നെ എനിക്കും കോളേജിൽ പോകാൻ തോന്നിയില്ല.... പക്ഷെ ഉണ്ണിയേട്ടൻ നിർബന്ധിച്ചു പറഞ്ഞു വിട്ടു... വൈകിട്ട് ഹോസ്പിറ്റലിൽ പോകും ഡോക്ടറെ കാണാൻ അപ്പോൾ എന്നെ വന്നു കോളേജിൽ നിന്ന് കൂട്ടാം എന്ന് പറഞ്ഞു..
അതു കൊണ്ടു വേഗം നടന്നു... സമയം വൈകിയ കാരണം ഉമാ പോയിരുന്നു... ഫോണിൽ നോക്കിയപ്പോൾ മൂന്ന് മിസ്ഡ് കാൾ.
അവളിന്ന് എന്നെ കൊല്ലും... കാര്യം പറഞ്ഞാൽ അവള് കരയും... മ്മ് നോക്കാം....
കോളേജിൽ ചെന്ന് ക്ലാസൊക്കെ എടുത്തു.... ഉച്ചയ്ക്ക് മീറ്റിംഗ് ഉണ്ടായിരുന്നു.. രണ്ടാഴ്ചയ്ക്ക് അപ്പുറം ഗോൾഡൻ ജൂബിലി ഉത്ഘാടനം ആണ്....മിനിസ്റ്റർ ആണ് വരുന്നത്... അന്നത്തെ പരിപാടിക്ക് കമ്മിറ്റികൾ രൂപീകരിച്ചു....
ഞാനും ഇംഗ്ലീഷിലെ കാർത്തിക ടീച്ചറും ശരത് സാറും ശ്രീജിത്ത് സാറും ആയിരുന്നു ഒരുമിച്ചു... വെൽകോം പ്രോഗ്രാംസ് അറേഞ്ചു ചെയ്യാൻ വളണ്ടീർ അറേജ്ൻജ്മെന്റും ഞങ്ങൾക്ക് ആയിരുന്നു..
അതു കഴിഞ്ഞു വരുന്ന ആഴ്ച്ച പത്ത് ദിവസം നീണ്ടു നിൽക്കുന്ന എക്‌സ്ബിഷൻ തുടങ്ങും ... ഡിപാർട്മെന്റ് വൈസ് ആണ്....
യുവാക്കൾക്ക് പ്രാതിനിധ്യം വേണം എന്നും പറഞ്ഞു പ്രിൻസിപ്പൽ ഞങ്ങളെയൊക്കെ പിടിച്ചു പല ഉത്തരാവധിത്വം ഏൽപ്പിക്കാൻ ഉള്ള പരിപാടിയിൽ ആണ്...
സമയമത്രയും ഉണ്ണിയേട്ടന്റെ രൂപം ആയിരുന്നു മനസിൽ... പാവം... ഒട്ടും വയ്യാഞ്ഞിട്ടാവും വന്നത്... ഒരുമാതിരി സഹിക്കാൻ ആവുന്നെങ്കിൽ ആരെയും ഒന്നും അറിയിക്കാതെ അവിടെ തന്ന നിന്നേനെ...
വൈകിട്ട് ഉണ്ണിയേട്ടൻ വിളിച്ചു.. പുറത്തു നിൽപ്പുണ്ട് എന്ന് പറഞ്ഞു.. വേഗം ഓടി പോയി... കാറിൽ ഇരിപ്പാണ്... കൈ വീശി കാണിച്ചു...
പ്രസാദെട്ടൻ ആണ് വണ്ടി ഓടിക്കുന്നത്.. ഫ്രോണ്ടിൽ റോയിച്ചൻ ഇരിപ്പുണ്ട്... പിറകിൽ ഉണ്ണിയേട്ടൻ... എനിക്ക് പിറകിലെ ഡോർ തുറന്നു തന്നു.. വേഗം കയറി .. റോയിച്ചനെ ഒന്ന് പാളി നോക്കി..
ഡോക്ടർ നെ കണ്ടോ ഉണ്ണിയേട്ടാ?
ഇല്ല.. 4 മണിക്കാണ് അപ്പൊ നിന്നെ കൂട്ടിയിട്ട് തന്നെ പോകാം എന്ന് വെച്ചു... അച്ഛൻ വരാം എന്ന് പറഞ്ഞതാണ്.. പക്ഷെ ഇവർ ഒക്കെ ഉണ്ടായത് കൊണ്ട് ഞാൻ പറഞ്ഞു വേണ്ട എന്ന്...
ഫ്രണ്ട് ഗ്ലാസ്സിൽ കൂടി രണ്ടു കണ്ണുകൾ എന്റെ നേർക്ക് നീണ്ടു വന്നു.. ഒരു പുഞ്ചിരി സമ്മാനിച്ചു... കണ്ണുകൾ അടച്ചു കാണിച്ചു..
ഹോസ്പിറ്റലിൽ എത്തി പ്രസാദെട്ടൻ അപ്പോയിന്മെന്റ് എടുക്കാൻ പോയി.. റോയിച്ചൻ ഉണ്ണിയേട്ടനോട് ഒരു കസേര ചൂണ്ടി ഇരിക്കാൻ പറഞ്ഞു...
ഞാനും ഉണ്ണിയേട്ടനു അടുത്തേക്ക് ഇരുന്നു.. അപ്പുറത്തായി റോയിച്ചനും..
നിനക്ക് കുടിക്കാൻ വല്ലോം വേണോടാ.. ഉണ്ണി?
റോയിച്ചൻ ആണ്..
വേണ്ട... തല ഒക്കെ നല്ല വേദന...
ഉണ്ണിയേട്ടൻ കണ്ണുകൾ അടച്ചു.. റോയിച്ചന്റെ തോളിലേക്ക് തല ചായ്ച്ചു...
ആൾ തല ചേർത്തു പിടിച്ചു... ആ കാഴ്ച്ച എന്തോ എന്റെ കണ്ണ് നിറച്ചു... കൂടെ പിറന്നില്ലെങ്കിലും എന്റെ ജീവനാണ് എന്റെ ഏട്ടൻ... അതിന് ആണ് കൈ കൊണ്ട് താങ്ങി എന്റെ പാതി ഇരിക്കുന്നത്..
റോയിച്ചനെ നോക്കി മനസ് നിറഞ്ഞു ഒന്ന് ചിരിച്ചു... ആൾ തിരിച്ചു കണ്ണിറുക്കി കാണിച്ചു..
അപ്പോഴേക്കും പ്രസന്ദേട്ടൻ വന്നു..
വാ... അഞ്ചാമത്തെ ടോക്കൻ കിട്ടിയിട്ടുണ്ട്... അങ്ങോട്ടു പോകാം.. ഞങ്ങൾ ഒരുമിച്ചു എഴുന്നേറ്റ് നടന്നു.. കുറച്ചു നേരം ഡോക്ടറുടെ കാബിന് മുന്നിൽ ഇരുന്നു.. ടോക്കൻ വിളിച്ചപ്പോൾ അകത്തേക്ക് പോകാൻ ആഞ്ഞപ്പോൾ പ്രസാദെട്ടൻ പറഞ്ഞു...
അഖില ഇരുന്നോളൂ... ഞാൻ പോകാം ഒപ്പം.. എല്ലാവരും കൂടി ഒരുമിച്ചു കയറേണ്ട അകത്തു..
മ്മ്... ഞാൻ തലയാട്ടി..
തിരിഞ്ഞു നോക്കിയപ്പോൾ റോയിച്ചൻ ഇരുന്ന് എന്നെ നോക്കുന്നു.. അടുത്തുള്ള ഒഴിഞ്ഞ കസേരയിൽ കൈ തട്ടി കണ്ണുകൾ കൊണ്ടു വിളിച്ചു..
അതിൽ ചെന്ന് ഇരുന്നു..
എന്റെ കൈ കോർത്തു പിടിച്ചു..
പേടിക്കണ്ട ടോ .. അവന്റെ റിപ്പോർട്ട് ഞാൻ കണ്ടതാ...
ചിലപ്പോൾ അഡ്മിറ്റ് ചെയ്യേണ്ടി വരും.. പക്ഷെ ബ്ലഡ് കൗണ്ട് ഒക്കെ നോർമൽ ആകാൻ വേണ്ടി മാത്രം... കഴിഞ്ഞ മാസം പപ്പയുടെ പെങ്ങൾക്ക് വന്നതാ ഇത്...
ഒന്ന് ആശ്വസിച്ചു... ആ കൈകളിൽ ഞാൻ പിടി മുറുക്കി....
പറ കോളേജിൽ എന്തുണ്ട് വിശേഷം..?
ജൂബിലി ആഘോഷങ്ങളുടെ കാര്യങ്ങൾ എല്ലാം പറഞഞ്ഞു..
ഓ.. അപ്പൊ ടീച്ചർ ഇനി അങ്ങോട്ടു ബിസി ആണ്.. വല്ലപ്പോഴും എന്നെ ഓർക്കണേ... ഒരു രണ്ടു വരി എഴുതിയാലും മതി.. ഞാൻ തന്നതിനൊന്നും ഇതു വരെ മറുപടി ഒന്നും കിട്ടിയിട്ടില്ല...
എല്ലാം എഴുതി വെച്ചിട്ടുണ്ട്.... ഒരുമിച്ചു തരാം..
വേഗം വേണം...
തരാം... ഞാൻ എഴുതുന്നതിനു ഒക്കെ അവകാശി റോയിച്ചൻ മാത്രം അല്ലെ.. എന്റെ പ്രീയപ്പെട്ടവൻ..
റോയ് അവളെ തന്നെ നോക്കി ഇരുന്ന് പോയി..
പ്രസദേട്ടന്റെ വിളിയിൽ ആണ് ഞെട്ടിയത്..
വേഗം കൈ വിട്ട് മാറി..
റോയ്....... ടെസ്റ്റ് ഒക്കെ ചെയ്യാൻ ഉണ്ട്... അഡ്മിറ്റ് ആകേണ്ടി വരും..
വാ... ലാബിലേക്ക് പോകാം . റോയിച്ചൻ എഴുന്നേറ്റു പിറകെ ഞാനും....
ഏട്ടൻ ലാബിലേക്ക് കയറി ഇരുന്നു.. അപ്പോഴാണ് മറു ഭാഗത്ത് നിന്ന് എന്തോ കവറും കയ്യിൽ പിടിച്ചു ശരത് സാർ വരുന്നത് കണ്ടത്.. എന്നെ കണ്ടെന്ന് മനസിലായി..
വേഗം അടുത്തേക്ക് വന്നു..
എന്താ... എന്തു പറ്റി ഇവിടെ?
ശബ്ദത്തിൽ ഇത്തിരി പരിഭ്രമം കലർന്നുവോ? എനിക്ക് തോന്നിയത് ആണോ.. ഇനി..
ചെറുതായി ചിരിച്ചു കൊണ്ട് ഞാൻ പറഞ്ഞു..
ഉണ്ണിയേട്ടന്റെ ഒപ്പം വന്നതാണ്...
ഞാൻ അകത്തേക്ക് ചൂണ്ടി കാര്യം പറഞ്ഞു..
ഏട്ടൻ പിന്നെ പുറത്തേക്ക് വന്നു.. ഒപ്പം പ്രസന്ദേട്ടനും ..
ശരത് സാറിനെ ഞങ്ങടെ ഒപ്പം പ്രതീക്ഷിച്ചില്ല എന്നു ഉണ്ണിയേട്ടന്റെ മുഖം വിളിച്ചു പറയുന്നുണ്ടായിരുന്നു....
ശരത് എന്താ ഇവിടെ?
അമ്മയുടെ റിപ്പോർട്ട് വാങ്ങാൻ വന്നതാ ഉണ്ണി... അപ്പോഴാണ് അഖിലയെ കണ്ടത്..
ആ... വിവരം പറഞ്ഞു കാണും അല്ലോ??
ഉണ്ണി ചിരിച്ചു കൊണ്ട് ശരത്തിനോട് പറഞ്ഞു...
വാ... അങ്ങോട്ട് ഇരിക്കാം... പ്രസാദെട്ടൻ ഉണ്ണിയേട്ടനെ പിടിച്ചു ഒരു കസേരയിൽ ഇരുത്തി.. ഞാനും ചെന്ന് ഒപ്പം ഇരുന്നു..
ഏട്ടന് വെള്ളം വേണോ?
ബാഗിൽ നിന്ന് വെള്ളം എടുത്തു ഞാൻ ചോദിച്ചു..
കുപ്പി വാങ്ങി ഏട്ടൻ കുടിക്കാൻ തുടങ്ങി..
ശരത് സാർ ഞങ്ങളെ തന്നെ നോക്കി ഇരിക്കുവായിരുന്നു..
റോയിച്ചൻ ഞാൻ ഇരുന്നതിനു തൊട്ടടുത്തു വന്നിരുന്നു.. ശരത് സാറും എതിർവശത്തായി ഇരുന്നു..
ഉണ്ണിയേട്ടനോട് എന്തൊക്കെയോ സംസാരിക്കുന്നുണ്ട്.. ഇടയ്ക്ക് ഞാൻ റോയിച്ചനെ തിരിഞ്ഞു നോക്കി... എന്നെ തന്നെ നോക്കി ഇരിക്കുന്നു.. ഒരു നിമിഷം കണ്ണുകളിലേക്ക് നോക്കി ... നോട്ടം പിൻവലിച്ചപ്പോൾ ശരത് സാർ എന്നെ നോക്കുന്നുണ്ടായിരുന്നു..
ഞാൻ ഒന്ന് ചിരിച്ചു... ഒരു നിസ്സംഗഭാവം.. അതു പിന്നെ എപ്പോഴും അങ്ങനെ ആണല്ലോ... തിരിച്ചു പ്രതീക്ഷിക്കാൻ പാടില്ലലോ... അളന്നും മറിച്ചും മാത്രമേ പ്രതികരണങ്ങൾ ഉള്ളു..
ശരത്തിനു ധൃതി ഉണ്ടെങ്കിൽ പൊയ്ക്കോളൂ കേട്ടോ... ഉണ്ണിയേട്ടൻ പറഞ്ഞു..
ആ... തിരക്കില്ല... നിന്റെ ഡോക്ടർ നെ കണ്ടിട്ട് പോകാം....
കുറച്ചു കൂടി കഴിഞ്ഞു റിപ്പോർട്ട് കിട്ടി ... ഡോക്ടർനെ കണ്ടു... അഡ്മിറ്റ് ചെയ്യണം എന്നു പറഞ്ഞു..
റൂം കിട്ടി... കാനുല കുത്തി ഡ്രിപ്പ് ഇട്ടു.. ഞാൻ അടുത്തു ചെന്നിരുന്നു ഏട്ടന്റെ... പാവം... ആ തലയിൽ ഒന്ന് തലോടി ഞാൻ..
മോള് പൊയ്ക്കോളൂ വീട്ടിലേക്ക്... അച്ഛനെ വിളിച്ചു പറഞ്ഞിട്ടുണ്ട്.. അവർ ഇപ്പൊ ഇങ്ങു വരും..
ആ.... അതേ.. അതുവരെ ഞാൻ ഇവിടെ നിൽക്കാം അഖില.. ടാ... റോയ് നീ അവളെ കൂട്ടി വീട്ടിൽ ആക്കിയെക്ക്...
റോയിച്ചൻ സമ്മതപൂർവം തലയാട്ടി..
അല്ല... എങ്ങനെ പോകും... ഒരു കാര്യം ചെയ്... വണ്ടി എടുത്തോ... എന്നിട്ട് ഇവളെ വീട്ടിൽ ആക്കി നീ അവരെയും കൊണ്ടു ഇങ്ങു പോര്... ഉണ്ണിയേട്ടൻ കാറിന്റെ താക്കോൽ നീട്ടി റോയിച്ചനോട് പറഞ്ഞു...
ശരത് സാർ എല്ലാം നോക്കി റൂമിൽ നിൽപ്പുണ്ട്....
ശരത് സാർ യാത്ര പറഞ്ഞിറങ്ങി.. കൂടെ ഞങ്ങളും.. പാർക്കിങ്ലേക്ക് പോകുമ്പോൾ ഒരുമിച്ചായി ....
ഞാൻ പോട്ടെ എന്നാൽ... ശരത് നടന്നു മാറി..
ഇതെന്താ പെണ്ണേ നിന്റെ തലയിൽ ??
കാറിനടുത്തെത്തി എന്റെ തലയിൽ തട്ടി കൊണ്ടു റോയിച്ചൻ പറഞ്ഞു..
എന്താ??
ആ... എന്തോ പൊടി ആണെന്ന് തോന്നുന്നു..
മുടിയിൽ നിന്ന് എന്തോ തട്ടി മാറ്റി പറഞ്ഞു. എന്നിട്ട് ഡ്രൈവിംഗ് സീറ്റിലേക്ക് നടന്നു..
ചിരിച്ചു കൊണ്ട് തല ഒന്ന് തടവി കാറിലേക്ക് കയറാൻ ഒരുങ്ങുമ്പോൾ കണ്ടു സ്വന്തം വണ്ടിയുടെ അടുത്തു നിന്ന് ഞങ്ങളെ നോക്കി നിൽക്കുന്ന ശരത് സാർ.....
ആ മുഖത്തെ ഭാവം എന്താണെന്നത് എനിക്ക് അന്യം ആയിരുന്നു... ഒരിക്കലും ദേഷ്യം അല്ലായിരുന്നു... ഉറ്റു നോക്കി കൊണ്ടിരിക്കുന്ന ആ കണ്ണുകളെ അവഗണിച്ചു ഞാൻ ആ വണ്ടിയിലേക്ക് കയറി.. അപ്പോഴും കാണാമായിരുന്നു സൈഡ് മിററിൽ കൂടി...
(തുടരും)
ലൈക്ക് ചെയ്ത അഭിപ്രായങ്ങൾ കമന്റ് ചെയ്യണേ കൂട്ടുകാരെ...
രചന: ഋതു