ഞങ്ങൾ ഇറങ്ങുന്നില്ല മോളേ..... പോകുവാ..
യ്യോ അമ്മേ ഒന്ന് കയറിയിട്ട് പോകാം ആയിരുന്നു..
ഇല്ല കുഞ്ഞേ... അതൊക്കെ ബുദ്ധിമുട്ട് ആണ്... ഈ വീൽ ചെയറും ഒക്കെ കൊണ്ടു ബുദ്ധിമുട്ട് ആണ്... എല്ലാവരെയും പോലെ അല്ലല്ലോ... പരിമിതി ഉണ്ട്... പരാശ്രയം ഇല്ലാതെ ഒന്നും വയ്യാത്ത ജന്മം ആണ്...
അഖിലയ്ക്ക് എന്തോ അലിവ് തോന്നി അവരോടു...
ശരി എന്നാൽ... അഖില അവരോടു പറഞ്ഞു.. ശരത്തിനെ ഒന്ന് നോക്കി...
പതിവ്പോലെ ഒരു വികാരവും ഇല്ല മുഖത്തു.. എന്നാലും ചെറിയ ചിരിയോട് കൂടി ഞാൻ പറഞ്ഞു..
താങ്ക്സ്..
ഒന്ന് തലയാട്ടി... വരട്ടെ....
മ്മ്...
കാർ തിരിഞ്ഞു പോകുമ്പോൾ ഉമയുടെ കയ്യിൽ ബലം പിടിച്ചു വീട്ടിലേക്ക് കയറി ചെന്നു..
അച്ഛൻ പുറത്തു തന്നെ ഉണ്ട്... എന്നെ കണ്ടപ്പോൾ തന്നെ ഓടി വന്നു..
യ്യോ... എന്തു പറ്റി മോളേ ...
ഒന്നും ഇല്ല അച്ഛാ.... ഒന്ന് ചെറുതായി മുറിഞ്ഞു ... മരുന്ന് വെച്ചു അച്ഛാ ഹോസ്പിറ്റലിൽ പോയി....
ഉമ്മറത്തെ കസേരയിൽ പിടിച്ചിരുത്തി... കാൽ ഒക്കെ പിടിച്ചു നോക്കുന്നുണ്ട്... ബഹളം കേട്ട് അകത്തു നിന്ന് അമ്മയും ഓടി വന്നു..
കണ്ടപ്പോൾ 'അമ്മ ആകെ പേടിച്ചു എന്നു തോന്നുന്നു.
ഒന്നും ഇല്ല എന്നു പറഞ്ഞു ഒരു വിധം സമാധാനം ആക്കി..
ഇനി മുറിവ് വാടുവോളം കോളേജിൽ പോകണ്ട എന്ന് അച്ഛൻ തറപ്പിച്ചു പറഞ്ഞു....
അങ്ങനെ റൂമിലേക്ക് പോയി ബെഡ്‌ൽ കാൽ നീട്ടി ഇരുന്നു... ഉമാ മരുന്ന് ഒക്കെ എടുത്ത് ടേബിളിൽ വെച്ചു..
രണ്ടു ദിവസം റെസ്റ്റ് എടുക്ക് പെണ്ണേ... പിന്നെ പോകാം കോളേജിൽ ലീവ് വിളിച്ചു പറ..
മ്മ്..
പക്ഷേ മനസ്സ് മുഴുവൻ നഷ്ടപ്പെടാൻ പോകുന്ന ഒരു നോട്ടം മാത്രം ആയിരുന്നു... ഒരു വട്ടം എങ്കിലും കണ്ടാൽ മനസിന് ഒരു സമാധാനം ആണ്... വിളിക്കാൻ നമ്പർ ഇല്ല.. ചോദിച്ചിട്ടില്ല വാങ്ങിയിട്ടും ഇല്ല... നേരിട്ട് കാണുമ്പോൾ ഉള്ള ഒരു നോട്ടം മതി രണ്ടു വാക്ക് മതി.... മണിക്കൂറുകൾ നീളുന്ന സംഭാഷണങ്ങളെക്കാൾ ഹൃദയത്തിലേക്ക് ചേർത്തു വെയ്ക്കാൻ... ഇനി വീണ്ടും കാണും വരേയ്ക്കും.
ഉമ പോയി കഴിഞ്ഞു കുറച്ചു നേരം കഴിഞ്ഞു 'അമ്മ വന്നു കയ്യിൽ ഒരു പ്ലാസ്റ്റിക് കവർ ഉണ്ട്.. മേല് കഴുകണ്ടേ.... ഇത് കാലിൽ ചുറ്റാം... വെള്ളം നനയ്‍ക്കണ്ട...
'അമ്മ തന്നെ കാലിൽ ചുറ്റി തന്നു .... മെല്ലെ ചുവരു പിടിച്ചു ബാത്റൂമിലേക്ക് പോയി.. മേല് കഴുകി വന്നു....
രാത്രി ചെറിയൊരു മേൽ ചൂട് ഉണ്ടായിരുന്നു മുറിവിന്റെ ആകാം.... രാത്രി കഞ്ഞിയാണ് തന്നത്..... ചുട്ട പപ്പടവും ചുട്ടരച്ച ചമ്മന്തിയും... മുളക് കൊണ്ടാട്ടവും...
കഴിച്ചു തീരുമ്പോഴേക്കും വല്യച്ഛനും വല്യമ്മയും കയറി വന്നു.....
എവിടെ നോക്കിയാണ് അഖിലേ നടക്കുന്നത്?? കണ്ടില്ലേ ഇപ്പൊ?
എന്താ മോളേ വേദന ഉണ്ടോ?? വല്യമ്മ ആണ്..
കുറവുണ്ട് വല്യമ്മേ...
ഇനിയിപ്പോ രണ്ടു ദിവസം ഇവിടെ ഇരുന്ന് വായിക്കാ പിള്ളേരെ പഠിപ്പിക്കാൻ ഉള്ളത്.. വല്യച്ഛന്റെ ശബ്ദം മുഴങ്ങി...
ഉണ്ണി വിളിച്ചിട്ട് കിട്ടുന്നില്ല എന്നു പറഞ്ഞു.. നിന്റെ ഫോൺ എവിടെ മോളേ?
അകത്തുണ്ട് വല്യമ്മേ... ഞാൻ അങ്ങോട്ടു വിളിക്കാം....
ഉണ്ണിയേട്ടനെ വിളിച്ചു കാര്യങ്ങൾ ഒക്കെ പറഞ്ഞു... ഇനി ശ്രദ്ധയോടെ പോകണം എന്നും പറഞ്ഞു..
അപ്പോൾ ആണ് ശരത് സാറിന്റെ കാര്യം ഓർമ വന്നത്..
ഏട്ടാ.... ഈ.. ശരത് സാർ..
എന്താ...
അല്ല ശരത് സാർ എന്താ ഇങ്ങനെ... ചിരിക്കാറെ ഇല്ല... സംസാരം ആണെങ്കിൽ ഒന്നോ രണ്ടോ വാക്ക്...
അവൻ നല്ല ഫ്രണ്ട്ലി ആയിരുന്നു പഠിക്കുന്ന സമയത്തു... ഇപ്പോ എന്താ മാറ്റം എന്നു അറിയില്ല...
ഒരു പതിഞ്ഞ പ്രകൃതം ആണ്.. ആരോടും വല്യ കൂട്ട് ഒന്നും ഇല്ല കോളേജിൽ...
ഞാൻ വിളിച്ചു സംസാരിക്കണോ മോളേ...
യ്യോ എന്തിന് ഞാൻ ചോദിച്ചെന്നെ ഉള്ളു..
ശരി... എന്നാൽ....
മരുന്ന് കഴിച്ചത് കൊണ്ടു വേദന അങ്ങനെ അറിഞ്ഞില്ല..
രാവിലെ വൈകി ആണ് എഴുന്നേറ്റത്. അന്ന് മുത്തശ്ശിയുടെ അടുത്തും മുറിയിലും ഉമ്മറത്തും ഒക്കെ ആയി സമയം നീക്കി... വൈകിട്ട് ഉമയെ വിളിച്ചു..
റോയിച്ചനെ കണ്ടോ എന്ന് ചോദിച്ചു.
ഇല്ലടി ഇന്ന് സ്റ്റാഫ് മീറ്റിംഗ് ഉണ്ടായത് കൊണ്ട് വൈകിയ ഇറങ്ങിയത്.. കണ്ടില്ല...
അറിഞ്ഞു കാണുമോ? എന്നെ അന്വേഷിച്ചു കാണില്ലേ... സ്വയം ചോദ്യം ചോദിച്ചും സ്വന്തമേ
ഉത്തരം കണ്ടും സമയം നീക്കി... സന്ധ്യക്ക് നിഖില പുസ്തകം എടുത്തു വന്നു... അവൾക്ക് കുറെ ഡൗട്ട് ഉണ്ടത്രേ... കുറച്ചു അവൾക്ക് പറഞ്ഞു കൊടുത്തു..
അപ്പോൾ ആണ് പുറത്തു ആരുടെയോ സംസാരം കേട്ടത്... അച്ഛൻ ആരോടോ സംസാരിക്കുന്നു...
കുറച്ചു നേരം കഴിഞ്ഞു കാണും പ്രസാദെട്ടൻ കയറി വന്നു മുറിയിലേക്ക്.... പിറകെ റോയിച്ചനും...
നെഞ്ചിൽ കെട്ടി നിന്നതെന്തോ ഒഴിഞ് പോയ പോലെ... ഒരു പാട് സമയങ്ങൾക്ക് ശേഷം ശ്വാസം എടുത്ത പോലെ... കണ്ണ് നിറയാതിരിക്കാൻ ശ്വാസം ഒന്നാഞ്ഞെടുത്തു..
എങ്ങനെ ഉണ്ട് അഖിലേ... ഉണ്ണി വിളിച്ചപ്പോൾ ആണ് പറഞ്ഞത്...
പ്രസാദെട്ടൻ ആണ്..
കുഴപ്പം ഇല്ല പ്രസദേട്ടാ... മരുന്നുണ്ട്..
റോയിച്ചൻ ഒന്നും മിണ്ടുന്നില്ല... മുറിവിലേക്കും എന്റെ മുഖത്തേക്കും മാറി മാറി നോക്കുവാണ്.
മോളേ നിഖിലേ... ഇവർക്ക് കുടിക്കാൻ എടുക്കാൻ പറ അമ്മയോട്...
അച്ഛൻ പറഞ്ഞപ്പോൾ അവൾ പുറത്തേക്ക് പോയി.. പുറത്തു വല്യച്ഛന്റെ ശബ്ദം കേട്ടപ്പോൾ അച്ഛനും...
പ്രസാദെട്ടൻ എന്നെയും റോയിച്ചനെയും ഒന്ന് മാറി മാറി നോക്കി...
എന്താവും എന്ന് എനിക്ക് നല്ല ആശങ്ക ഉണ്ട്.. മനസ്സ് അല്ലെ എന്തു ചെയ്യാം... നിങ്ങൾ സംസാരിക്കു... എന്നും പറഞ്ഞു പ്രസാദെട്ടൻ ഫോൺ എടുത്തു പുറത്തേക്ക് പോയി..
വതിൽക്കലേക്ക് ഒന്ന് തിരിഞ്ഞു നോക്കി റോയിച്ചൻ വന്നു എന്റെ കാൽക്കൽ കട്ടിലിൽ ഇരുന്നു..
യ്യോ... ആരെങ്കിലും കാണും റോയ്ച്ചാ...
പക്ഷെ ഞാൻ പറഞ്ഞതൊന്നും റോയിച്ചൻ കേട്ട പോലെ ഇല്ല... കൈ എടുത്തു മെല്ലെ... മുറിവിൽ തടവുകയാണ്...
ഒരു തരിപ്പ് മേലാസകലം കയറി..
ഒന്നും ഇല്ല റോയ്ച്ചാ... ഇപ്പൊ വേദന ഇല്ല...
നിനക്ക് ഒന്ന് എന്നെ വിളിക്കായിരുന്നില്ലേ... എന്റെ ഓഫിസ് അവിടെ തന്നെ അല്ലായിരുന്നോ?
ഉമാ ഉണ്ടായിരുന്നല്ലോ അതാ...
മുഖം പക്ഷെ ഇപ്പോഴും തെളിഞ്ഞിട്ടില്ല...
മനസമാധാനത്തോടെ എനിക്ക് ഉറങ്ങേണ്ടേ... അതാ ഓടി പാഞ്ഞു വന്നത്... പ്രസാദിനെ വലിച്ചു പിടിച്ചു കൊണ്ടു വരുവായിരുന്നു..
കുറച്ചു കൂടി നീങ്ങി അടുത്തേക്ക് ഇരുന്ന്... കൈ കോർത്തു പിടിച്ചു..
വേണ്ട റോയ്ച്ചാ... അച്ഛൻ എങ്ങാനും കയറി വന്നാൽ തീർന്നു..
എന്നാൽ ഇപ്പൊ തന്നെ മോളേ എനിക്ക് തന്നെക്ക് എന്നു പറയാം..
പറയേണ്ട താമസം ഇപ്പൊ കൈ പിടിച്ചു തരും.
തരില്ലെടി...
അഖില മറുപടി ഇല്ലാതെ അവന്റെ മുഖത്തേക്ക് തന്നെ നോക്കി....
നമ്മൾ രണ്ടു തോണിയിൽ ആയി പോകുമോടോ?
അഖില പെട്ടെന്ന് അവന്റെ വാ പൊത്തി... അവന്റെ ചുമലിലേക്ക് തല ചായ്ച്ചു... കയ്യിലെ പിടിത്തം മുറുകി...
എന്റെയാ... എന്റെ മാത്രം..
ഏയ്... ഞാൻ വെറുതെ പറഞ്ഞതാടോ... ഞാൻ തന്നെ വിട്ട് എങ്ങോട്ട് പോകാൻ...
എന്തോ ശബ്ദം കേട്ട് പിടഞ്ഞു മാറി വതിൽക്കലേക്ക് നോക്കി...
നിഖില നിൽക്കുന്നു... കണ്ണിൽ അമ്പരപ്പ്..
ചായ.. എടുത്തു വെച്ചിട്ടുണ്ട്... ചേട്ടനെ വിളിക്കുന്നു...
അവൾ പറഞ്ഞൊപ്പിച്ചു...
റോയിച്ചൻ കണ്ണുകൾ കൊണ്ടു യാത്ര പറഞ്ഞു മുറി വിട്ടു പോയി..
നിഖിലയുടെ മുഖത്തു നോക്കാൻ എന്തോ പതർച്ച തോന്നി... പക്ഷെ അവൾ അടുത്തു വന്നു താടി പിടിച്ചുയർത്തി..
ചേച്ചിക്ക് ഇഷ്ടമാണോ ആ ചേട്ടനെ??
വളരെ ശാന്തം ആയിരുന്നു ആ ചോദ്യം..
ഒരു നിമിഷം നിഖില ആണ് ചോദിക്കുന്നത് എന്നു തോന്നിയില്ല...
നല്ല ചേട്ടനാണ്... അവൾ പിന്നെയും പറഞ്ഞു.
മ്മ്... ഞാൻ മെല്ലെ തലയനക്കി...
അവൾ കൂടുതൽ ഒന്നും പറഞ്ഞില്ല... ചേച്ചിക്ക് ഞാൻ ചായ എടുക്കാം എന്നു പറഞ്ഞു പോയി.
വല്ലാത്ത ഒരു സമാധാനം തോന്നി..
രണ്ടു ദിവസം കഴിഞ്ഞു കാലിലെ കേട്ട് അഴിച്ചു.
എന്നാലും വേദന ഉണ്ടായിരുന്നു... കുത്തി ബലം പിടിച്ചു നടക്കാൻ വയ്യ... അച്ഛൻ പറഞ്ഞു രണ്ടു ദിവസം കൂടി ലീവ് വിളിച്ചു പറയാൻ... വേറെ മാർഗം ഇല്ലായിരുന്നു...
ഒരു ദിവസം നിഖില സ്കൂളിൽ നിന്ന് വന്നപ്പോൾ ഒരു കടലാസ് കയ്യിൽ തന്നു... ഒന്നും പറയാതെ ചിരിച്ചു പുറത്ത് പോയി..
കൈയക്ഷരം കണ്ടപ്പോൾ തന്നെ മനസിലായി.
"" വേഗം തിരികെ വരൂ സഖീ.....
നീ തൊടുന്ന ചന്ദന തണുപ്പിനും
നിന്റെ തൂലികയിലെഅക്ഷരങ്ങൾക്കും
നിന്റെ കണ്ണിലെ എന്നെയും കാണാൻ കാത്തിരിക്കുന്നു"""
മുറിഞ്ഞു പോയ ഹൃദയതാളം വീണ്ടും കൂടി ചേർന്ന പോലെ... ഒന്ന് കണ്ണടച്ചു ഇരുന്നു... കാണാൻ കണ്ണും മനസ്സും കൊതിച്ചു...
ലീവ് എല്ലാം കഴിഞ്ഞു പോകാൻ ഒരുങ്ങി . മുറിവ് വാടി എങ്കിലും ശരിക്ക് നടക്കാൻ ബുദ്ധിമുട്ട് ഉണ്ടായിരുന്നു..
രാവിലെ ഉമാ വിളിച്ചു...
അവളുടെ അച്ഛന്റെ സ്കൂട്ടി എടുക്കാം... ബസ്സിൽ പോകുന്ന ബുദ്ധിമുട്ട് വേണ്ട എന്നു പറഞ്ഞു... ഒരു കണക്കിന് ആശ്വാസം ആയി.. ബസ്സിൽ വെച്ചു ആരെങ്കിലും ചവിട്ടിയാൽ തീർന്നു എന്നു ഓർത്താണ്...
അവൾ സ്കൂട്ടി കൊണ്ട് വീട്ടിലേക്ക് തന്നെ വന്നു... ബാഗും എടുത്തു ഇറങ്ങി... കോളേജിൽ ഇറങ്ങിയപ്പോൾ ചോദിച്ചു സ്റ്റാഫ് റൂം വരെ വരണോ എന്നു.....
വേണ്ട... നടക്കാൻ അത്ര പ്രയാസം ഇല്ല..
അവൾ പോയപ്പോൾ നേരെ പോയി... ഇത്തിരി മുടന്തി ആണ് നടക്കുന്നത്.. കസേരയിൽ ഇരുന്നപ്പോൾ വേണു മാഷ് വന്നു അന്വേഷിച്ചു.. സംസാരിച്ചു കഴിഞ്ഞപ്പോൾ മാഷ് പെട്ടെന്ന് ഓർത്തു പറഞ്ഞു...
ശരത് സാർ ഒന്ന് രണ്ടു വട്ടം വന്ന് അന്വേഷിച്ചായിരുന്നു കേട്ടോ... നിങ്ങൾ പരിചയക്കാർ ആണോ??
ഏട്ടന്റെ കൂടെ പഠിച്ചതാണ്..
ആ... തോന്നി.. അല്ലാതെ പുള്ളിക്ക് ഇവിടെ ആരുമായി അടുപ്പം ഒന്നും ഇല്ല.. ഒരു പിടി തരാത്ത പ്രകൃതം ആണ്... അതാ അതിശയിച്ചു പോയത്...
ഒന്ന് ചിരിച്ചു..
അന്വേഷിക്കുന്നതിനൊന്നും ഒരു കുറവും ഇല്ല... ഒന്ന് ചിരിയ്ക്കാൻ ആണ് പ്രയാസം..
മനസിൽ ഓർത്തു..
ആദ്യത്തെ പീരിയഡ് ഉണ്ടായിരുന്നു ...
ക്ലാസ്സിൽ എത്തിയതും എന്താ ലീവ് എന്നും ചോദിച്ചു കുട്ടികൾ പൊതിഞ്ഞു..
കാര്യം ഒക്കെ പറഞ്ഞു ക്ലാസ്സ് തുടങ്ങി..
" വന്നടുത്തെന്നോ വേളീമുഹൂര്‍ത്തം പിടക്കായ്ക
സന്നമാം ഹൃദന്തമേ , ശാന്തമായിരുന്നാലും
കാലമെന്‍ ശിരസ്സിങ്കലണിയിക്കയായ് മുല്ല
-മാല ഫാലത്തില്‍ ചേര്‍ത്തുകഴിഞ്ഞൂ വരക്കുറി
വരണം വരന്‍ മാത്രമാസന്നമായിപ്പോയീ "
ജി യുടെ "എന്റെ വേളി" ആണ് പഠിപ്പിക്കാൻ ഉണ്ടായിരുന്നത്... മരണത്തെ വിവാഹത്തോട് ഉപമിച്ചു പറയുന്ന കവി... എന്തോ മനസിന് ഒരു ഭാരം തോന്നി പഠിപ്പിക്കുമ്പോൾ...
ഒരുവിധം ക്ലാസ്സ് തീർത്തു... നേരെ നടന്നു അടുത്ത രണ്ടു പീരിയഡ് ഫ്രീ ആണ്..
കുറച്ചു മുന്നോട്ടു പോയപ്പോൾ കണ്ടു സ്റ്റാഫ് റൂമിൽ നിന്നും ശരത് സാർ ഇറങ്ങി വരുന്നു..
എന്നെ അന്വേഷിച്ചു വന്നതാണെന്ന് തോന്നി... നോട്ടം നേരെ എന്റെ കാലിലേക്ക് ആണ്...
മുറിവ് ഉണങ്ങിയോ??
ഒരുവിധം..
ശരിക്ക് മാറിയിട്ട് വന്നാൽ പോരായിരുന്നോ?
മരുന്ന് ഒക്കെ കഴിഞ്ഞു... ചെറിയ ഒരു ബുദ്ധിമുട്ട് ഉണ്ട് നടക്കുമ്പോൾ എന്നെ ഉള്ളു... മുറിവ് ഒക്കെ വാടി..
മ്മ്... ശരി പോട്ടെ...
ഞാൻ ചിരിച്ചുകൊണ്ട് തലയാട്ടി..
ഒന്ന് നോക്കിയതെ ഉള്ളു... നേരെ നടന്നു പോയി..
ഹോ... വല്ലാത്ത മനുഷ്യൻ... അവൾ ഓർത്തു.
അന്ന് വൈകുന്നേരവും ഉമ വന്നു കൂട്ടാൻ... വീട്ടിൽ കൊണ്ട് വിട്ടാണ് അവൾ പോയത്..
ചെന്നതും വല്യച്ഛൻ ഉണ്ടായിരുന്നു... അച്ഛൻ നേരത്തെ എത്തി എന്നു തോന്നുന്നു... അവിടെ അമ്മയും മക്കളും ഇരുന്നു വർത്തമാനം പറയുന്നു... മുത്തശ്ശി കപ്പലണ്ടി മിട്ടായി പൊടിച്ചിട്ടു പെറുക്കി കഴിക്കുന്നു...
ആ... നീ വന്നോ..
അച്ഛൻ ആണ്.
എല്ലാവരെയും നോക്കി ചിരിച്ചു.. മുത്തശ്ശിയുടെ അടുത്തു ഇരുന്നു..
ഒരു ആലോചന വന്നിട്ടുണ്ട്... ഫെഡറൽ ബാങ്കിലെ മാനേജർ ആണ്.... നിന്നെ കണ്ടിട്ടുണ്ടെത്രെ... എന്നെ വന്നാണ് കണ്ടത്.. താല്പര്യം ഉണ്ടെങ്കിൽ മുന്നോട്ടു പോകാം എന്നു പറഞ്ഞു...
വല്യച്ഛൻ ആണ്.
നെഞ്ചിൽ ഒരു വെള്ളിടി വെട്ടി...
തൊണ്ട വരണ്ടു പോയി...
അച്ഛന്റെ മുഖത്ത് നല്ല സന്തോഷം..
നല്ലതാ എന്നു തോന്നുന്നു മോളേ...
ജാതകം നോക്കാൻ പറയാം... ചേരുന്നെങ്കിൽ വന്നു കുട്ടിയെ കാണട്ടെ... അതാ നല്ലത്.. എല്ലാ എങ്കിൽ വെറുതെ കണ്ടു ഇഷ്ടപ്പെട്ടു പൊരുത്തം ഇല്ലാ എന്നു പറയണ്ടല്ലോ...
വല്യച്ഛൻ പറഞ്ഞു..
അങ്ങനെ ആകാം ഏട്ടാ... അച്ഛനും വല്യച്ഛനോട് ശരി വെച്ചു...
ദേഹം മൊത്തം തളരുന്ന പോലെ തോന്നി.. ശബ്ദം തൊണ്ടയിൽ തടഞ്ഞു പുറത്തേക്ക് വരുന്നില്ല... എങ്ങനെയൊക്കെയോ നടന്നു റൂമിൽ ചെന്നു... കണ്ണുനീർ ഇരു ചെന്നിയിൽ കൂടി ഒലിച്ചിറങ്ങി തലയണ നനച്ചു...
(തുടരും)
ലൈക്ക് ചെയ്ത അഭിപ്രായങ്ങൾ കമന്റ് ചെയ്യണേ കൂട്ടുകാരെ...
രചന: ഋതു